കാകഃ കാകഃ, പികഃ പികഃ

ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചരിത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

ഗദ്ദാഫി ചത്തു

സ്വേച്ഛാധിപതി ഗദ്ദാഫി ഒടുവില്‍ ചത്തു!





ലോക്കര്‍ബീയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നമ്മള്‍ മലയാളികള്‍ക്കും ആശ്വസിക്കാം - വെറുതെ ചോരയുടെ കണക്കെടുത്തപ്പോള്‍

ഞായറാഴ്‌ച, മാർച്ച് 06, 2011

കിഴങ്ങന്‍

http://upload.wikimedia.org/wikipedia/commons/thumb/a/ad/Idi_Amin_caricature2.jpg/220px-Idi_Amin_caricature2.jpg

കിഴങ്ങന്‍ എന്ന പദം പലപ്പോഴും നിര്‍ലോഭം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആ വാക്കിന്റെ തനത് അര്‍ത്ഥം വെളിപ്പെട്ടത് ജനറല്‍ ഇദി അമീന്‍ ദാദ എന്ന ബയോഗ്രഫി ചിത്രം കണ്ടപ്പോഴാണു്. ഹൊ എന്തൊരു വിവരദോഷി..!

ഇങ്ങേരെ പറ്റി ഇനിയൊരെണ്ണം കൂടി കാണാനുണ്ട്, "ദി ലാസ്റ്റ് കിങ് ഓഫ് സ്കോട്ട്‌‌ലാന്‍ഡ്" എന്ന ചിത്രം കാണേണ്ടവയുടെ ക്യൂവിലുണ്ട്.

എന്നാലും ഇങ്ങേര്‍ക്കാണല്ലോ സൗദി അറേബ്യ രാഷ്‌‌ട്രീയ അഭയം നല്‍കിയത്..!

തിങ്കളാഴ്‌ച, ഫെബ്രുവരി 21, 2011

വെറുതെ ചോരയുടെ കണക്കെടുത്തപ്പോള്‍

നാല്പത് കൊല്ലമായി "ഭരിക്കുന്ന" ഗദ്ദാഫിയില്‍ നിന്നും അയാളുടെ മക്കളില്‍ നിന്നും ലിബിയന്‍ ജനത മോചനം ആവശ്യപ്പെട്ട് മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. ആ ജനതയ്ക്ക് വിമോചനം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

പാക്കിസ്ഥാനിലെ കറാച്ചിയില്‍ വെച്ച് കൊല്ലപ്പെട്ട ഏതാനും മലയാളികളുടെ രക്തവും ഗദ്ദാഫിയുടെ കൈകളില്‍ പുരണ്ടിട്ടുണ്ട്. 1986-ല്‍ മുമ്പൈയില്‍ നിന്നും പുറപ്പെട്ട് കറാച്ചി വഴി ഫ്രാങ്ക്ഫര്‍ട്ടിലൂടെ ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന പാന്‍ അമേരിക്കന്‍ 73 ഫ്ലൈറ്റ് ആക്രമിക്കപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ട സാധാരണക്കാര്‍:

Bogby Thomachen Mellor: Bogby was a 7-year-old boy, an Indian citizen believed tobe traveling with his family on Pan Amflight 73.

Thomachen Thoms Mellor: Mr. Mellor was approximately 30 years old. He isbelieved to be the father of Bogby Thomachen Mellor.

Aleyamma Skaria Nagatholy: Ms. Nagatholy was an Indian citizen,approximately 39 years old. She was married and had been a nurse by profession.

Kodiyattu Kurian: All we know about this victim is that he was an Indian citizen,approximately 25-30 years old.

(http://panam73.info എന്ന സൈറ്റിനോട് കടപ്പാട്)

ഇതു കൂടാതെ ലോക്കര്‍ബീ ഭീകരാക്രമണത്തിന്‍റെ ചോരക്കറകളും ഗദ്ദാഫിക്ക് മേലെയുണ്ട്. എന്നിട്ടും മെഗ്രാഹി മോചിതനായി സസുഖം വാഴുന്നു.

ആരോ കൊന്നു, ആരൊക്കെയോ മരിച്ചു എന്നതിനപ്പുറം ഈ സാധാരണക്കാരെ ഇത്തരുണത്തില്‍ ഒന്നോര്‍ത്തു പോവുകയാണ്‌, വെറുതെ.

ചൊവ്വാഴ്ച, ഫെബ്രുവരി 08, 2011

2010-ലെ മലയാളം പോസ്റ്റുകള്‍ (സ്റ്റാറ്റിസ്റ്റിക്സ്)


എല്ലാത്തവണത്തെയും പോലെ, കഴിഞ്ഞ വര്‍ഷം തനിമലയാളം ലിസ്റ്റ് ചെയ്ത് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് * ഇതാ:

ദിവസക്കണക്ക്:



മാസക്കണക്ക്:

പോയ വര്‍ഷങ്ങളിലേത്:
2009-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്
2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്
2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്
2006-ലെ “തനി” മലയാളം പോസ്റ്റുകള്‍


* തനിമലയാളത്തിനു ലഭ്യമായ ഏകദേശ കണക്കുകള്‍

ചൊവ്വാഴ്ച, ഓഗസ്റ്റ് 03, 2010

ലഹളയുടെ മനഃശാസ്ത്രം

മാപ്പിള ലഹള ഹിസ്റ്ററിയില്‍ പഠിച്ചിട്ടുണ്ട്. ലഹളയ്ക്കിടയില്‍ അഭയം തേടിയ ബ്രാഹ്മണ സ്ത്രീയെ രക്ഷിച്ചയാള്‍ തന്നെ പരിണയിച്ച കഥയോ കവിതയോ മറ്റോ വായിക്കുകയും ചെയ്തിട്ടുണ്ട്.

ആഖ്യാതാവിന്‍റെ കഴിവിനു അനുസരിച്ചാവും പലപ്പോഴും ചരിത്രം പോവുക. വൈകാരികതയാലോ മറ്റോ tainted ആഖ്യാനമാണെങ്കില്‍ പറയുകയും വേണ്ട.
ഉദാഹരണത്തിനു, ഗറില്ലാ യുദ്ധം എന്ന ഖണ്ഡികയില്‍, "പട്ടാളക്കാരുടെ മെഷീൻ ഗണിനും കൈ ബോമ്പിനും എതിരെ കലാപകാരികൾ വാളും കുന്തവുമായി കുതിച്ചത്" ശ്രദ്ധിച്ചിട്ടുണ്ടോ?

ഒരുത്തന്‍റെ ഗറില്ല മറ്റൊരുത്തന്‍റെ സഹോദരനും, ഇനിയൊരുത്തന്‍റെ അന്തകനുമാണല്ലോ? ഒരുത്തന്‍റെ ചരക്ക്, മറ്റൊരുത്തന്‍റെ പെങ്ങളാണെന്നു ആരോ പറഞ്ഞതു പോലെ?

ലഹള എങ്ങിനെ ഉണ്ടാവുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ലഹളയുടെ മനഃശാസ്ത്രം എന്ത്? അപായമുണ്ടാവാത്തതൊന്നും ലഹളയാവില്ല താനും.

ഉണ്ടിരുന്ന നായര്‍ക്ക് വിളി വന്നപോലെ, ലഹള കൂടാന്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചങ്ങ് തീരുമാനിക്കുകയാണോ?

കലാപമാണോ ലഹള? not quite. കലാപം എന്തെങ്കിലും കാരണത്തിനാല്‍ ഇഗ്നൈറ്റഡാണു. കലാപത്തിന്‍റെ അനുബന്ധമായാവും മിക്കപ്പോഴും ലഹളകള്‍ നടക്കുക. ലഹളയെന്നാല്‍ genocide-ന്‍റെ (മിനി)വകഭേദമാണു. ലഹള മിക്കപ്പോഴും ഒരുപക്ഷത്തിനാല്‍ ഓര്‍ഗനൈസ്ഡാണു‌. കലാപത്തിന്‍റെ കലുഷിത സാധുതയുള്ളതിനാല്‍, ലഹളയ്ക്ക് പൊട്ടാന്‍ പ്രത്യേകിച്ച് പ്രകോപനങ്ങളോ കാരണമോ നീതികരണമോ ഒന്നും വേണ്ട.


പലയിടങ്ങളിലെ ചിന്നിച്ചിതറിയ വായനയില്‍ നിന്നും സ്വരുക്കൂട്ടിയ ശകലങ്ങളില്‍ നിന്നും എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണു.

ഒന്ന്‍:

Nishad Kaippally - സത്യാഗ്രഹിയായ ഗാന്ധി ചില അവസരങ്ങളിൽ സത്യം ആഗ്രഹിച്ചിരുന്നില്ല എന്നു് തോന്നിപ്പോകും.
1921ൽ Khilafath Movementന്റെ ഭാഗമായി മാപ്പിള ലഹളയിൽ ആയിരക്കണക്കിനു ജനങ്ങൾ കേരളത്തിൽ കൊല്ലപ്പെട്ടു്. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള യുദ്ധം ഹിന്ദുക്കളിലേക്കും തിരിഞ്ഞപ്പോൾ മുസ്ലീമുകളേ കാൾ അധികം ഹിന്ദുക്കൾ കൊല്ലപ്പെട്ടു്. മുസ്ലീമുകൾ ഹിന്ദുക്കളെ കൊന്ന വിവരവും കണക്കുകളും ഗാന്ധിയുടെ ലേഖനങ്ങളിൽ ഒന്നും കാണാൻ കഴിയുന്നില്ല. മാപ്പിള ലഹള അടിച്ചമർത്തുന്നതിനു് മുമ്പ് (ഗർഭിണികളായ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം) ആയിരക്കണക്കിനു ഹിന്ദുക്കളെ അക്രമികൾ കൊലപ്പെടുത്തി. ഗാന്ധിയുടെ കണക്കുകളിൽ മാപ്പിളമാരുടെ മരണ സംഖ്യയുണ്ട്, പക്ഷെ ഹിന്ദുക്കളുടെ മരണ സംഖ്യ ഇല്ല. മുസ്ലീമുകളെ പ്രീതിപ്പെടുത്താനുള്ള കരുതിക്കൂട്ടിയ ശ്രമം അദ്ദേഹത്തിന്റെ നിരവധി മറ്റു് ലേഖനങ്ങളിലും നമുക്കു് വായിക്കാം.

---
ഇപ്പോൾ ഓപ്പിസിലാണു് Referenceകൾ വീട്ടിലും. :)
Aug 1

രണ്ട്:

Nishad Kaippally - 1921ൽ August 26നു ഗാന്ധി മാപ്പിളമാരെ കുറിച്ചു് ഇങ്ങനെ എഴുതി.

http://www.gandhiserve.org/cwmg/VOL024.PDF
Page 165.

The Moplahs are Muslims. They have Arab blood in their veins.
It is said that their forefathers came from Arabia many years ago and
settled in Malabar. They are of a fiery temperament, and are said to be
easily excitable. They are enraged and resort to violence in a matter of
seconds. They have been responsible for many murders. Many years
ago a special Act was also passed to subdue them. There are said to be
a million of them. The community, though illiterate, is courageous.
They have simply no fear of death. They always set out for fighting
with a pledge not to return defeated.

ഇതുകൊണ്ടായിരിക്കണം ഗാന്ധിക്ക് മാപ്പിളമാരെ ഇത്രയും ബഹുമാനം.
Aug 1

മൂന്ന്‍:

ക്ഷേത്രങ്ങള്‍ നശിപ്പിക്കലും ഹിന്ദുക്കളെ കൊന്നൊടുക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനവുമൊക്കെ ഈ കലാപത്തില്‍ ആരോപിക്കപ്പെട്ടത്‌ ഈ പരിവേഷത്തിന്റെ പരഭാഗമാണ്‌. ഈ ജിഹാദിനെ വിദേശികളായ അധിനിവേശശക്തികള്‍ എങ്ങനെ കണ്ടിരുന്നു എന്ന്‌ പരിശ്ശോധിക്കുന്നതും രസകരമാണ്‌. 'ഹാലിളക്കം' എന്ന പ്രയോഗമാണ്‌ അവര്‍ ഉപയോഗിക്കുന്നത്‌. ഹാല്‍ അവസ്ഥ എന്ന് അര്‍ത്ഥത്തിലുളുള്ള അറബി വാക്കാണ്‌. ഒരു ആള്‍ക്കൂട്ടത്തിന്റെ ഉന്മാദപൂര്‍ണ്ണമായ കലാപവാസന എന്ന അര്‍ത്ഥത്തിലാണ്‌ ഇവിടെ ആ വാക്കുറച്ചു പോയത്‌.

ഉണ്ടിരുന്ന നായര്‍ക്ക് വിളി വന്നപോലെ, ലഹള കൂടാന്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചങ്ങ് തീരുമാനിക്കുകയാണോ? - അതെ എന്നു ഇപ്പോഴത്തെ അഭിപ്രായം.

ഞായറാഴ്‌ച, ജൂലൈ 11, 2010

ചരിത്രത്തില്‍ സംശയമെങ്കില്‍ കുരുമുളക് പൊടിച്ച് നോക്കണം

വിഖ്യാത കവി വില്ല്യം വേര്‍ഡ്സ്‌‌വര്‍ത്ത് നമ്മുടെ നാട്ടില്‍ നിന്നു വന്ന കുരുമുളക് ചവച്ചാസ്വദിക്കുമായിരുന്നു എന്നെവിടെയോ വായിച്ചിരുന്നു. സ്പൈസ് ട്രേഡ് ഈ പറയുന്ന പോലെ വലിയ സംഭവമായിരുന്നോ എന്നു പലപ്പോഴും സംശയിച്ചിട്ടുണ്ട്. സ്പൈസ് റൂട്ട് എന്നതൊക്കെ ചരിത്രം പറയുന്ന കള്ളമാണോ എന്നും സംശയമുണ്ടായിരുന്നു. അതിലേയെങ്ങാണ്ടൂടെ കപ്പലേല്‍ പോയപ്പോള്‍ എന്നാലിവടങ്ങ് അധിനിവേശിച്ചേക്കാം എന്ന് വിദേശികള്‍ തീരുമാനിച്ചെന്നു കരുതിയാല്‍ മതിയല്ലോ. നോ മോര്‍ ക്സ്വസ്റ്റന്സ്.! ലോകജ്ഞാനം ഈയുള്ളവനു മാത്രം പ്രകാശിതം..!

നമ്മുടെ കുരുമുളകും ചുക്കും ഏലക്കായുമൊക്കെ ഇത്രേം വലിയ കിട്ടാക്കനിയാണോ എന്നു സംശയിച്ചിരുന്നു.

ഇവിടെ ദേശി ഗ്രോസറിയില്‍ നിന്നു വാങ്ങിയ "ബ്ളാക്ക് പെപ്പര്‍" പൊടി തീര്‍ന്നപ്പോള്‍ നാട്ടില്‍ നിന്നു പോന്നപ്പോള്‍ തന്നു വിട്ട സാക്ഷാല്‍ കുരുമുളകു് അല്പം പൊടിച്ചെടുത്തു, ഉപയോഗിച്ചു നോക്കി.

ഹൊ.!

ചരിത്രത്തിലുള്ള വിശ്വാസം തിരികെ വന്നൂന്നു് പറഞ്ഞാല്‍ മതിയല്ലോ.! ഇതാ ഒരു ചരിത്ര വിശ്വാസി..!

മറ്റേതു കുരുമുളകു പൊടിയാണെന്നു പറഞ്ഞവനെ, നമ്മുടെ നാടന്‍ കുരുമുളക് പൊടിയിട്ട് മൂപ്പിച്ചെടുത്ത ഉണ്ട കൊണ്ട് ഒരു വെടിവെയ്ക്കണം.

ഞായറാഴ്‌ച, ജനുവരി 24, 2010

2009-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

ദാ, 2009-ലെ മലയാളം ബ്ളോഗ് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് ഇതാ.

തനിമലയാളത്തിനു ലഭ്യമായ ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.

ദിവസക്കണക്കു്


മാസക്കണക്കു്


ഈ സ്റ്റാറ്റ്സിനെ പറ്റ് ഒരു കാര്യം കൂടി: 2009 ഒക്ടോബര്‍ മുതല്‍ക്ക് മലയാളം (മറുപടികള്‍ അല്ലാത്ത) ട്വീറ്റുകളും തനിമലയാളം ശേഖരിക്കുന്നുണ്ട്.



പോയ വര്‍ഷങ്ങളിലേത്:

2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍

വ്യാഴാഴ്‌ച, ജനുവരി 01, 2009

2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

നാസാന്തരേ രോമം, അജഗളസ്ഥ സ്തനം, യൂസ്‌‌ലെസ്സ് ട്രിവിയ -- എന്തു വേണമെങ്കിലും പറഞ്ഞോളൂ, മുന്‍വര്‍ഷങ്ങളിലെ പോലെ ഈ പുതുവര്‍ഷവും കഴിഞ്ഞ വര്‍ഷത്തെ (2008-ലെ) മലയാളം ബ്ളോഗു് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് ഇതാ:

http://evuraan.googlepages.com/ml_blogs-2008-year.png
ദിവസക്കണക്കു്




http://evuraan.googlepages.com/ml_blogs-2008-months.png

മാസക്കണക്കു്


ഡിസ്‌‌ക്ളെയിമര്‍: ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.

പോയ വര്‍ഷങ്ങളിലേത്:

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍


തിങ്കളാഴ്‌ച, മേയ് 19, 2008

ബുദ്ധന്‍ മാവേലിക്കര.

അയ്യോ ബുദ്ധന്‍..!

അയ്യോ എന്ന വാക്കു പോലും ബുദ്ധമതത്തില്‍ നിന്നും നാം പ്രാപിച്ചെടുത്തതാണു്.

ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ പണ്ടൊരു കാലത്തു ബുദ്ധമതം വന്‍ പ്രചാരത്തിലുണ്ടായിരുന്നു. കണ്ടിയൂര്‍, കരുമാടി, ഭരണിക്കാവു്, കൃഷ്ണപുരം എന്നീ നാലു സ്ഥലങ്ങളില്‍ നിന്നും ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍, ഇന്നത്തെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിനടുത്തു് ഒരു നെല്‍വയലില്‍ നിന്നും കിട്ടിയ ബുദ്ധ വിഗ്രഹമാണു് ഏതാനും കിലോമീറ്ററുകള്‍ അകലെ മാവേലിക്കരയില്‍ "ബുദ്ധാ" ജങ്ക്ഷനില്‍ ഉള്ളതു്. ഇതു ഒന്പതാം നൂറ്റാണ്ടിലേതോ പത്താം നൂറ്റാണ്ടിലോ നിര്‍മ്മിതമാണെന്നും കരുതപ്പെടുന്നു. പഴയ സ്ഥല നാമങ്ങളില്‍ "പള്ളി" ചേര്‍ന്ന പേരുകള്‍ ബുദ്ധമതത്തിന്റെ സംഭാവനയാണു്, ഉദാ:- കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയവ.

ശങ്കരാചാര്യരും കമ്പനിയുമാണു് കേരളത്തില് ബുദ്ധ മതത്തിനെ ഓര്‍ഗനൈസ്‌‌ഡ് എത്‌‌നി‌‌ക്‌‌ ക്ളെന്‍സിങ്ങിനു വിധേയമാക്കിയതു്.


ജ്ഞാതവും അജ്ഞാതവുമായ ചരിത്രം നമ്മുടെ പൂര്‍വ്വികരെ കൊണ്ട് എന്തെല്ലാം വേഷങ്ങള്‍ കെട്ടിച്ചിരിക്കണം? ബുദ്ധമതം വരുന്നതിനു മുമ്പ്, വന്നിട്ട്, അതിനു ശേഷം, ഒടുവില്‍ അതെല്ലാം നശിച്ചൊടുങ്ങി, പിന്നെ ഇന്നിവിടെ, ഇപ്പോള്‍...!

മാവേലിക്കരയിലെ പത്മാസനനായ ബുദ്ധനെ പോയിക്കാണുവാന്‍ പ്രേരണ നല്‍കിയതു വിക്കി ലേഖനങ്ങളും മറ്റുമാണു്, സമ്മതിക്കുന്നു. അതല്ലെങ്കിലും അങ്ങിനെയെ വരൂ - മുല്ലയ്ക്ക് മണം വരുന്നതു മുറ്റം വിട്ടിറങ്ങുമ്പോള്‍ മാത്രമാണല്ലോ..!

ഒരു രാത്രി വൈകി അതു വഴി വന്നപ്പോള്‍ ചെന്നെടുത്ത ഫോട്ടോയാണിതു്.

The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/3372_3393_3366_3405_3367_3368_3405_4.jpg” cannot be displayed, because it contains errors.

എത്ര തലമുറകളെ, എത്ര വമ്പന്മാരെ, എത്ര കേമന്മാരെ, എത്ര കൊമ്പന്മാരെ കണ്ട പ്രതിമയാവണം ഇതു്..?!

നമ്മുടെ ചരിത്രത്തിന്റെ ഇത്രയും പഴയ സ്വതം ഇതിനു മുമ്പ് നേരില്‍ കണ്ടിട്ടില്ല. കാലത്തെ അതിജീവിച്ച ബുദ്ധപ്രതിമയ്ക്ക് ഒരു സലാം..! ഒപ്പം, താലിബാനാവാന്‍ തുനിയാഞ്ഞ നമ്മുടെ പൂര്‍വ്വികര്‍ക്കും സലാം..!



കൂടുതല്‍ വായനയ്ക്ക്:

  1. ബുദ്ധമതം കേരളത്തില്‍
  2. ഫ്ളിക്കര്‍ ത്രെഡ്
  3. കേരളത്തിലെ ബുദ്ധമതം

ബുധനാഴ്‌ച, ഫെബ്രുവരി 27, 2008

കോണ്സ്പിറസി തിയറി - ജോണ്‍ എഫ്. കെന്നഡി

ചിക്കന്‍ഗുനിയ വന്നത് ഏതോ ശത്രു രാജ്യക്കാര്‍ "പൊടി" വിതറിയതു കൊണ്ടാണെന്നും. 911 ഉണ്ടായതു അമേരിക്കന്‍ ഗവണ്‌‌മെന്റിലെ ഉന്നതന്മാരുടെ തന്നെ ഗൂഢാലോചനയുടെ ഫലമാണെന്നും ഒക്കെ സിദ്ധാന്തിക്കുന്ന തിയറികളാണു് കോണ്‍സ്പിറസി തിയറികള്‍ - കള്ളമാണെന്നു പുച്ഛിച്ച് തള്ളാനാവില്ല, സത്യമാണെന്ന് ശങ്കയുണ്ടാവുകയും ചെയ്യും - അവിടെയാണു് കോണ്‍സ്പിറസി തിയറിയുടെ വിജയം.

ഒരേ സംഭവത്തെ ചൊല്ലി, ഒന്നിലധികം കോണ്സ്പിറസി തിയറികള്‍ ഉണ്ടെന്നാകില്‍ ഏറ്റവും ഇഷ്ടപ്പെട്ടതു് തിരഞ്ഞെടുക്കുകയും ചെയ്യാം.

ജോണ്‍ എഫ്. കെന്നഡി - അമേരിക്കയുടെ 35-മത്തെ പ്രസിഡന്റ് - കഥയൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കുമല്ലോ? (അറിയില്ല എങ്കില്‍ വിഷമിക്കേണ്ട, നെറ്റില്‍ അതങ്ങനെ പടര്ന്നു കിടക്കുകയല്ലേ? ദാ, ഇവിടെ വായിച്ചു തുടങ്ങാം.)




ടെക്സാസ്സിലെ ഡള്ളാസില്‍ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു എന്നല്ലാതെ, ആ പാതകം ആരു ചെയ്തു, എന്തിനു ചെയ്തു എന്നൊന്നും ആര്ക്കും വലിയ ഉറപ്പില്ല. അമേരിക്കന്‍ ഗവണ്‌‌മെന്റ് തന്നെ നിയോഗിച്ച രണ്ടു ഫാക്റ്റ് ഫൈന്ഡിംഗ് കമ്മീഷനുകള്‍ രണ്ടു തരത്തിലുള്ള ഉത്തരമാണു കണ്ടെത്തിയത് - ഒരാളാണു് കൊല ചെയ്തതെന്നു് ഒരു കമ്മീഷന്‍, അങ്ങനല്ല, ഒന്നിലേറെ പേരുണ്ടായിരുന്നു എന്നു അടുത്ത കമ്മീഷന്‍. ഇതിനു പുറമേ, തെളിവുകളും മറ്റും കൈകാര്യം ചെയ്ത രീതികളിലും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് - 1963-ല്‍ മാത്രം നടന്ന സംഭവമാണെങ്കിലും, ക്രൈം സീനില്‍ നിന്നും മറ്റും ശേഖരിക്കപ്പെട്ട തെളിവുകള്‍ വെച്ച് ഇനിയൊരിക്കലും ഒന്നും കണ്ട്പിടിക്കാനാവില്ല തന്നെ. ചുരുക്കത്തില്‍, ഒരു നിഗൂഢതയായി അതിന്നും തുടരുന്നു.



കെന്നഡിയുടെ അന്ത്യ നിമിഷങ്ങള്‍. ഒറിജിനല്‍ ഇമേജ് ഈ സൈറ്റില്‍ നിന്നുള്ളതു്.



ശീതയുദ്ധത്തിന്റെ കാലമായിരുന്നതിനാല്‍, എന്തിനുമേതിനും റഷ്യയും അമേരിക്കയും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുന്ന പതിവു പരിപാടി പ്രകാരം, കിറുക്കനായ ഒരു കമ്മ്യൂണിസ്റ്റ് ചെയ്തതാണാ കൊലപാതകം എന്ന നിഗമനത്തിലാണു് അന്വേഷണ ഏജന്‍സികള്‍ എത്തി ചേര്‍ന്നതു്. തുടര്‍ന്നു് ലീ ഹാര്‍വെ ഓസ്‌‌വാള്‍ഡ് എന്നൊരാളെ അറസ്റ്റ് ചെയ്തെങ്കിലും, രണ്ട് ദിവസങ്ങള്‍‌‌ക്ക് ശേഷം ജാക്ക് റൂബി എന്നൊരു യഹൂദന്, ഓസ്‌‌വാള്‍ഡിനെ പോലീസുകാര്‍ക്കിടയിലൂടെ നൂഴ്ന്ന് കയറി വെടിവെച്ച് കൊല്ലുകയായിരുന്നു. (ഫോട്ടോ കാണുക).

മാധ്യമ പ്രവര്ത്തകരുടെ ക്യാമറയ്ക്ക് മുമ്പില്‍ സൗകര്യ പൂര്വ്വം നടത്തിയ ഈ വിക്രിയ ഫിലിമില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും, ജാക്ക് റൂബി എന്തിനു ഓസ്‌‌വാള്‍ഡിനെ കൊന്നു എന്നതിനു വ്യക്തമായ ഉത്തരമില്ല, കുറെ തിയറികളുണ്ടെങ്കിലും. എന്തായാലും ഓസ്വാള്‍ഡ് ഹത്യയെ തുടര്ന്ന്, ജാക്ക് റൂബിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, കോടതി ആദ്യം അങ്ങേരെ നിരുപാധികം വിട്ടയച്ചു. പിന്നെ കുറേക്കഴിഞ്ഞ് ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നപ്പോള്‍ വീണ്ടും വിചാരണ തുടങ്ങി. വിചാരണയ്ക്കിടയില്‍ ക്യാന്സര്‍ ബാധിതനായി ജാക് റൂബി ചത്തു പോവുകയാണുണ്ടായതു്.

ജാക്ക് റൂബി ഇന്‍ ആക്ഷന്

ഇവിടെയാണു് കോണ്‍സ്പിറസി തിയറി തിരുകാന്‍ ഒരുമ്പെടുന്നത് -- (തിയറി മാത്രം, വായനക്കാര്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ കൊള്ളുക, അല്ലെങ്കില്‍ തള്ളുക)

ഐറിഷ് കത്തോലിക്കനായ ജോണ്‍ എഫ്. കെന്നഡിയെ വധിച്ചതു്, ഇസ്രായേലിന്റെ ചാര സംഘടനയായ മൊസ്സാദാണു് എന്നതാണു് (എനിക്കു് ബോധിച്ച) തിയറി. മിഡില്‍ ഈസ്റ്റില്‍ ഈ നാളുവരേക്കും ആണവ ആയുധങ്ങള്‍ ഉള്ളൊരു രാജ്യമുണ്ടെങ്കില്‍, അതു ഇസ്രായേലാണു് -- അന്നും, ഇന്നും. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല -- അവിടെ നിന്നു പിഴക്കണ്ടായോ? ആണവ ആയുധങ്ങള്‍ക്കായി ഇസ്രയേല്‍ നടത്തിയ നീക്കങ്ങളെ ജോണ്‍ എഫ് കെന്നഡി പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നതാവാം കാരണം. കെന്നഡിയെ തുടര്ന്ന് പ്രസിഡന്റായ ലിന്ഡണ്‍ ജോണ്‍സന്റെ ഇസ്രയേലിനോടുള്ള നയങ്ങളാകട്ടെ മൃദുലമായിരുന്നൂ താനും.

മൊസ്സാദിന്റെ പങ്കിനെ കുറിച്ചുള്ള കോണ്സ്പിറസി തിയറി നല്ലതൊരെണ്ണം ഇവിടെ വായിക്കാം. പോരെങ്കില്‍, ഇതാ ഇവിടെയും.

തിങ്കളാഴ്‌ച, നവംബർ 19, 2007

ഡോളറും ഇലക്കളിയും





ഇലക്കളി:

ചെറുപ്പത്തില്, കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ കുറേ ഇലകള് പറിച്ച് കൈവെള്ളയിലൊതുക്കി, അവയെ നോട്ടുകെട്ടാക്കി സങ്കല്പിച്ചു്‌ ഒരുപാടു കുട്ടിക്കളികള് നടത്തിയിട്ടുണ്ട്.

"നിനക്കു്‌ കാറ്‌ വേണോ..?! ഇന്നാ ആയിരം രൂപയുണ്ട്..!"

"നിനക്കു്‌ മാല വേണോടീ..? ന്നാ കാശു്‌..!"

തീരുന്നതിനു്‌ അനുസരിച്ച്‌ വീണ്ടും ചെടികളില് നിന്നും പറിച്ചു കൂട്ടണ‌മെന്നു മാത്രം‌‌. - ഇഷ്ടം പോലെ ഇലകള്; പറിച്ചെടുക്കുന്നവയുടെ മൂല്യം തോന്നുന്ന പടിയും - ചിലപ്പോള് പത്ത് ഇലകളുടെ ഒരു കുത്തിനു്‌ ഒരു ലക്ഷം രൂപ വിലയെങ്കില്, മറ്റ് ചിലപ്പോള് അതേ കുത്തിനു പത്തു ലക്ഷം രൂപാ മൂല്യം.

കാശല്ല, ഇതു കാശിനു കൊള്ളാത്ത, നാറുന്നതരം ഇലയാണെന്ന ബോധം ഉദിക്കുന്നതിനാലോ എന്തോ, അര-മുക്കാല് മണിക്കൂര്‍ ‍ കഴിയുമ്പോള് ഈ വിനോദം മടുത്തിരുന്നു.

അതൊരു കാലം. ഇലപ്പണത്തിന്റെ കാലം.


ഗോള്ഡ് സ്റ്റാന്‍ഡേര്‍ഡ്:

വരാഹന്‍, പവന്‍ എന്ന പദങ്ങള് തിരുവിതാംകൂറിനു പരിചിതമാണു്‌. ഇതു തന്നെയായിരുന്നു ആധുനിക കറന‍്സിയുടെയും ഗുട്ടന‍്സ്. സര്‍ക്കാരിറക്കുന്ന കാശിനൊത്ത്‌ അതിന്റെ മൂല്യത്തിനുള്ള സ്വ്‌ര്‍ണ്ണം ഖജനാവില് സൂക്ഷിച്ചിരുന്നു, ഇതിനെയാണു്‌ ഗോള്ഡ് ബാക്ഡ് കറന‍്സി എന്ന പേരില്‌ അറിയപ്പെടുന്നത്.

ഗോള്ഡ് ബാക്ഡ് കറന‍്സി എന്നാല്‌ ഫൂള് പ്രൂഫ് സാധന‌മൊന്നുമല്ലായിരുന്നു. ഉല്‌ക്കകള്ക്കു്‌ പകരം, ആകാശത്തു നിന്നും സ്വ്‌ര്‍ണ്ണ മഴ പെയ്തിരുന്നുവെങ്കിലോ, കടല്‌വെള്ളത്തില്‌ പച്ചിലയിട്ടു തിളപ്പിച്ചാല്‌ സ്വ്‌ര്‍ണ്ണം കിട്ടുമെന്ന ചെപ്പടി വിദ്യ‌ ഉണ്ടായാലോ ഒക്കെ‌ ഗോള്ഡ് ബാക്ക്ഡ് കറന‍്സി സ‌മ്‌പ്രദായം പൊളിഞ്ഞു പാളീസായേനെ. കാരണം എല്ലാവരും ഒരേപോലെ ധനികരാവും എന്നതു തന്നെ. [എല്ലാവരും ഒരേ സ്കെയിലില്‌ എല്ലാക്കാര‍്യ്‌ത്തിലും ധനികരായെന്നാല്, ആ സ്കെയിലുപയോഗിക്കുന്ന സ‌മ്പദ്‌ വ്യ്‌വസ്ഥിതിക്കു്‌ പിന്നെ അ‌ര്‍ത്ഥമില്ല. അ‌സമ‌ത്വ്‌മാണു്‌ ധന വിനിമയത്തിന്റെയും കറന‍്സി എക്കണോമിക്സിന്റെ പ്രേരക ശക്തി തന്നെ.]


ആല്‌ക്കെമിക്കാരുടെ കാലത്ത്‌ ഇരുമ്പും ഉമിക്കരിയും മണ്ണും കല്ലും എങ്ങിനെ സ്വ്‌ര്‍ണ്ണ‌മാക്കാം എന്നറിയാന്‍ അവര്‍ കിണഞ്ഞു ശ്ര‌മിച്ചതിന്റെയും പൊരുള് മറ്റൊന്നല്ല. സ്വ്‌ര്‍ണ്ണ‌മാണു്‌ സ‌മ്പത്തിന്റെ മാന‌ദണ്ഡം. സ്വ്‌ര്‍ണ്ണ മഴ പെയ്യുമെന്നും സ്വ്‌ര്‍ണ്ണ നിധി കിടയ്ക്കുമെന്നും ഒക്കെ‌ പാവങ്ങള് പോലും കൊതിച്ചതിനും പിന്നില്‌ ഇതാണു്‌. ടൈറ്റാനിയം മഴ പെയ്തതു കൊണ്ടോ ടങ്സ്റ്റണ് നിധി പൊന്തിയതു കൊണ്ടോ അവര്‍ക്കെന്തു ഗുണ‌മുണ്ടാവാന്‍?


എന്തായാലും, സ്വ്‌ര്‍ണ്ണ‌മഴയൊന്നും പ്യെതതില്ല എന്നതിനാലെ, കുറേനാള്‌ ലോകരാഷ്ട്രങ്ങള്ക്കിടയില്‌ അംഗീകൃത രീതിയായി ഗോള്ഡ് ബാക്ഡ് കറന‍്സി മാറി.


ഗവ‌ണ്‌മെന‍്റ്റുകള്ക്ക്‌, ഗോള്ഡ് ബാക്ഡ് കറന‍്സി സിസ്റ്റം വെച്ച് പുലര്‍ത്തുക എന്നതു്‌ സ‌മാധാന കാലങ്ങളില് പൊത്തുപെരുത്തമുള്ള കാര‍്യ‌മായിരുന്നു. അതിനുള്ള ലോജിക്കും സിമ്പിളായിരുന്നു. സര്‍ക്കാരിന്റെ ക‌മ്മട്ടങ്ങള് എന്തു മൂല്യത്തിനുള്ള കറന‍്സി നോട്ടുകള് അച്ചടിക്കുന്നുവോ, അത്രയും മൂല്യത്തിനുള്ള കനകം ഖജനാവില് ചേര്‍ക്കുക എന്നത്. എങ്കിലും, യുദ്ധകാലത്തെ ഗവണ്‌മെന‍്റ്റുകള്ക്ക്‌ അതൊരു വലിയ ബാദ്ധ്യതയായിരുന്നു. ഭരണകൂടങ്ങള് എല്ലാവര്‍ക്കും അതീതരാണെന്നതിലും ചോദിക്കാനും പറയാനും ആരുമില്ല [ ഭരണകൂടങ്ങളുടെ പഴി ഹിസ്റ്ററിക്കാണല്ലോ കിട്ടുന്നത്..!] എന്നതിനാലും, രാം ദാ ചിഡിയാ, രാം ദാ ഖേത് (കാട്ടിലെ തടി, തേവരുടെ ആന എന്നു മലയാളം) എന്ന മനോഭാവം ഭരണ‌കൂടങ്ങള് ആവോളം പുല‌ര്‍ത്തിയിരുന്നതിനാലും ഇതൊന്നു പൊളിഞ്ഞു കിട്ടാന‍് ഏറെയൊന്നും വേണ്ടി വന്നില്ല.

അപചയം

ഉദാഹരണത്തിനു‌ ഡോളറിനു പറ്റിയ അപചയ‌മെടുക്കാം.

1971 -ല് വിയറ്റ്നാം യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. യുദ്ധച്ചെലവുകള് നേരിടുന്നതിലേക്കായി, വാഷിംഗ്ടണിലെ ഗവണ്‌മെന‍്റ്റ്‌ ക‌മ്മട്ടങ്ങള് തകൃതിയായി ഡോളര്‍ ബില്ലുകള് അടിച്ചിറക്കി. ഒരു തരം പേപ്പര്‍ ജാല‌വിദ്യ, ന‌മ്മുടെ ഇലക്കളി പോലെ.

അവരീ നോട്ടടിച്ചിറക്കുന്നതു കണ്ട്, ഫ്രാന‍്സും മറ്റു രാജ്യങ്ങളും തത്ത്യ്ല്ല്യ്‌മായ സ്വ്‌ര്‍ണ്ണത്തിനു‌ വേണ്ടി മുറവിളി കൂട്ടിത്തുടങ്ങി. ശര്‍റേന്നു്‌ അമേരിക്കയുടെ 22 ബില്ല്യണ് ഡോളറിനുള്ള സ്വ്‌ര്‍ണ്ണവും തുലഞ്ഞു കിട്ടി.

ഇലക്കാശിനു പകരം അപ്പന്റെ‌ മേശ‌മുറിയിലെ റിയല് കാശെടുത്ത് കുഞ്ഞുകളിച്ചാല്‌ എങ്ങിനെയിരിക്കും? അപ്പന്‍ കുഞ്ഞിനു പണിതരും, തീ‌ര്‍ച്ച.

റിയല്‌ കാശൊട്ടു ചിലവാക്കാനും മേല, യുദ്ധമൊട്ട് നിര്‍ത്താനും മേല. ഈ വിഷ‌മ വൃത്തത്തിനു്‌ പരിഹാര‌മായി, റിച്ചാര്‍ഡ് നിക്സണ്‌‌ന്റെ‌ ട്രെഷറി സെക്രട്ടറി ജോണ് കോണാലി ഒറ്റ രാത്രി കൊണ്ട് കണ്ടുപിടിച്ച ഉപായം, ഡോളറ്‌ ഗോള്ഡ് ബാക്ക്ഡ് അല്ലാതെയാക്കി. അതായതു്‌, പകരം വെയ്‌ക്കാന്‍ തരിമ്പ്‌ സ്വ്‌ര്‍ണ്ണ‌മില്ലെങ്കിലും ഡോളറെത്ര‌ വേണ‌മെങ്കിലും അച്ചടിക്കാം എന്ന നിലയിലാക്കി. പ്രവര്‍ത്തനക്ഷ‌മ‌മായ അച്ചടിശാലകളുണ്ടെങ്കില്, ഡോളറിനു്‌ ഒരു ക്ഷാമവും ഇല്ലാത്ത രീതി. ഇതിനെയാണു്‌ നിക്സണ് ഷോക്ക്‌ എന്ന്‌ വിളിക്കപ്പെടുന്നതു്‌.

മൂല്യ്‌ച്യുതി ഭവിക്കാവുന്ന കറന‍്സികളെ വിശ്വ‌സിക്കാനാകില്ലെന്നു വ്യ്‌ക്തം. സ്വ്‌ര്‍ണ്ണത്തിനു ഇടിവ് വരുത്താനാകട്ടെ, സ്വ്‌ര്‍ണ്ണ‌മഴയോ തനിത്തങ്കം‌ കൊണ്ടുള്ള ഉല്കയോ ഒന്നും ഉണ്ടായിട്ടുമില്ല. ഇതാണു സ്വ്‌ര്‍ണ്ണത്തിനു വിലയും മാറ്റും കുറയാത്തതിനുള്ള കാരണം.

ഡോളര്‍ vs യൂറോ

ഇത്രയും അടുത്തുകൂടി പോകുമ്പോള്, ഈ വിഷയത്തെ കൂടി തൊടാതെ പോവുന്നത്, ശരിയല്ല. കുപ്രസിദ്ധനായ അരിന‍്ധം ചൌധരിയുടെ ഒരു പ്രസ്താവനയിലാണു ഈ പ്രതിഭാസം ആദ്യം എന്റെ‌ ശ്രദ്ധയില് പെട്ടത്. [അത് അങ്ങേരുടെ ഒറിജനല്‌ പ്രസ്താവനയാണെന്നൊന്നും അഭിപ്രായമില്ല, അങ്ങേരുടെ ഏതെങ്കിലും വിവര‌മുള്ള സ്റ്റുഡന്റിന്റെ‌ ആകാനും മതി. "ജംഗല് മേ നാച്ചേ മോര്‍, മഗര്‍ ദേഖാ കിസ്നേ?", എന്നല്ലേ?]


വീണ്ടും ഇപ്പോഴത്തെ ഇറാക്ക്‌ യുദ്ധത്തിന്റെ ചെലവുകള് നേരിടാന്‍, ക‌മ്മട്ടങ്ങള് തകൃതിയായ് ഡോളര്‍ അടിച്ചിറക്കാന്‍ തുടങ്ങിയപ്പോള്, ഡോളറിനു്‌ ഉണ്ടായിരുന്ന വിലയും കൂടി ഇടിയുന്നതാണു്‌ ഇപ്പോള് നടക്കുന്നത്. ഇതിനു ആക്കം കൂട്ടാന‍് യൂറോയുടെ വര്‍ദ്ധിച്ച സ്വീകാര‍്യതയും ഹേതുവാകുന്നു. റിസര്‍വ് കറന‍്സി ശേഖരങ്ങളില്, ഡോളറിനു പകരം മറ്റ് കറന‍്സികള് കയറാന‍് തുടങ്ങിയിരിക്കുന്നു. (രാജ്യങ്ങളും ഫൈനാന‍്ഷ്യ‌ല് സ്ഥാപനങ്ങളും തങ്ങളുടെ സ്വത്ത്‌ സൂക്ഷിച്ച്‌ വയ്ക്കുവാന്‍ ഉപയോഗിക്കുന്ന കറന‍്സിയാണു്‌ റിസര്‍വ് കറന‍്സി)

കുവൈത്ത് 2007- മെയില് തങ്ങളുടെ കറന‍്സിയും അമേരിക്കന്‍ ഡോളറുമായുള്ള ബന‍്ധം മുറിച്ചു മാറ്റി. അടുത്തിടെ ദുബായില് നടന്ന പണിമുടക്കും, ഒപെക്‌ രാജ്യങ്ങളുടെ മീറ്റിങ്ങില് ഡോളറിനെതിരെ ഉയര്‍ന്ന മുറുമുറുപ്പകള്ക്കും കാരണം ഈ വിലയിടിവാണു്‌.

രസകര‌മായ മറ്റൊരു വസ്തുത, കടലാസ്സിന്റെ വില പോലുമില്ലാത്ത കറന‍്സി നോട്ട് ആദ്യം കാണുന്നത്, ഇറാക്കിന്റെ കുവൈത്ത്‌ അധിനിവേശത്തെ തുടര്‍ന്നു്‌ ബന‍്ധുക്കാര്‍ തിരികെ നാട്ടിലെത്തിയപ്പോഴാണു്‌. അവര്‍ക്കതു്‌ കുറേ നഷ്ട സ്വപ്നങ്ങളും പിള്ളേര്‍ക്കതു്‌ കൌതുക വസ്തുവും..! വിലയിടഞ്ഞ കറന‍്സിയുടെ വില കുവൈത്തികളറിഞ്ഞു എന്നതാവണം അവര്‍ക്കീ ബുദ്ധി തോന്നാന്‍ കാരണം.

വ്യാഴാഴ്‌ച, നവംബർ 15, 2007

കനകം മൂലം, മൂലം കാമ്യതേ

കനകം മൂലം, മൂലം കാമ്യതേ

സ്‌ത്രീ പീഡനത്തെ പറ്റി അല്പം കഴിഞ്ഞു വ്യാകുലപ്പെടാം. തത്ക്കാലം ആ വിഷയത്തില് വ്യാകുലപ്പെടാനുള്ളവര്‍ തങ്ങളുടെ ടോക്കണുമേന്തി അതിനുള്ള വരിയില് നില്‌ക്കൂ. ഊഴ‌മാവുമ്പോള് വേദിയില് എത്തിയാല് മതി. നന‍്ദി.
അതു വരെ, പറയാനുള്ളതു പുരുഷ പീഡന‌മാണു്‌ --

ആദ്യം തിയറി:

മുഗള് പടയാളികള് ഏറെ നാളുകള് പടയോട്ടങ്ങളില് വ്യാപൃതരായിരുന്നു. വീടും പെണ്ണും പിടയും വിട്ട്‌ അവര്‍ തങ്ങളുടെ ദൈര്‍ഘ്യ്‌മേറിയ പ്രവാസ സ‌മയങ്ങള് വിദേശങ്ങളിലെ കൊല്ലും കൊലയ്ക്കുമായി ഉപയോഗിച്ചു പോന്നു. ഈ "വിദഗ്ധ" തൊഴിലിനെ ഇംഗ്ളീഷില് pillage എന്നു നിര്‍വചിക്കാം.

മുഗളന‍്മാര്‍ വിദൂരദേശങ്ങളില് പില്ലേജ് ആഘോഷിക്കുമ്പോള് തങ്ങളുടെ കാമശമനത്തിനു‌ വിലക്കുകളില്ലാതെ ഏര്‍‌പ്പെടാന്‍ കണ്ടെത്തിയ പ്രാകൃത‌മായ‌ ഉ‌പായമാണു്‌ ഗുദരതി.

മുഗള് പട്ടാളക്യാമ്പില്‌ കാമം തളിരിടുമ്പോള് പ്രസക്ത‌മായതു ഒരൊറ്റ ചോദ്യ‌മാവും : "ആരാദ്യം..? ഞാനോ..? കുര്‍ത്താ ഖാനോ..? " സഹവര്‍ത്തിത്വം ഇല്ലെങ്കില് സര്‍വ്വനാശ‌മെന്നതു്‌ വേദങ്ങളിലല്ല പറഞ്ഞിട്ടുള്ളത്..! ☺

മുഗളന‍്മാര്‍ ‌ചവിട്ടിമെതിച്ചു നാശ‌മാക്കി കടന്നു പോയ വഴികളില് പഴയ ഭാരതവും പെട്ടിരുന്നു. [അവിടെ വീണ്ടും പുല്ല്‌ മുളച്ചു‌ വരവേ, സായിപ്പും കയറി മേഞ്ഞു. അതിനെ പറ്റി പിന്നീട്..]

മുഗളന‍്മാര്‍, ബിരിയാണി ഭാരതത്തില് ഫേമസാക്കി. അതു പോലെ, ഗുദരതിയെന്ന നവാബി ശൌക്കും മുഗളന‍്മാരുടെ അധിനിവേശത്തില് ഭാരതത്തില്‌ പടര്‍ന്നു.

മലയാളി തന്റെ കൂട്ടുകാരനെ "ഡാ.. പുല്ലേ..!!" എന്നു വിളിക്കുന്ന അതേ ലാഘവത്വത്തോടെ, ഹിന‍്ദിക്കാരന്‍ "ഗാണ്ട് മാര്‍ ദൂംഗാ, സാലേ..!" എന്നു സസന്തോഷം പ്രസ്താവിക്കുന്നതിന്റെ കാരണവും സാരാംശവും ഈ മുഗള് പ്രഭാവം തന്നെ. ലവനിപ്പഴും മുഗളന്റെ‌ ക്യാമ്പില് തന്നെയാ.

തന്തയില്ലാത്തവന്‍, ഈഡിപ്പസ്, കഴുമരമേറിയവനോ അവന്റെ സന്തതി പര‌മ്പരയോ, പട്ടി, തീട്ടം തിന്നുന്ന പന്നി, ദരിദ്രനും സന്തതികളും -- തുടങ്ങിയ തെറി സഞ്ചയങ്ങള്ക്കിടയില്, "ഡാ..! നിന്നെ ഗുദരതി ചെയ്തു കളയും..!" എന്നു ദ്യോതിപ്പിക്കുന്ന ട്രെഡീഷണല്‌ തെറിവാക്ക് മലയാളിക്ക് ഇല്ലാതെ പോയതിനു കാരണം, മുഗള് അധിനിവേശ പ്രഭാവത്തില് നിന്നും ന‌മുക്ക്‌ ഭാഗ്യ്‌വശാല് ഒഴിഞ്ഞു നില്ക്കാനായി എന്നതു തന്നെ..

തെളിവ്:

മുഗള് അധിനിവേശത്തില് നിന്നും അതിന്റെ‌ പ്രഭാവത്തില് നിന്നും ആധുനിക കാലം വരെയും ഒരു പരിധി വരെ കേരളം ര‍ക്ഷപെട്ടു നിന്നു എന്ന്തിനു്‌ തെളിവായി, ഇതാ ചില ഭൂപടങ്ങള്:



The image “http://upload.wikimedia.org/wikipedia/commons/f/f2/Moghol.jpg” cannot be displayed, because it contains errors. The image “http://upload.wikimedia.org/wikipedia/commons/e/ed/Mogulriket_1690.jpg” cannot be displayed, because it contains errors. The image “http://upload.wikimedia.org/wikipedia/commons/a/a7/Mughals.JPG” cannot be displayed, because it contains errors.


മുഗ‌ള്‌ അധിനിവേശ കാലത്തെ ഭാരതം. കൂടുതല്‌ ഇവിടെ.




പ്രചോദനം:

ഈ വിഷയത്തെ പറ്റി ലേഖന‌മെഴുതുക എന്നതു്‌ വിഷ‌മം പിടിച്ച‌ കാര‍്യ‌മാണു. അതിരുകള് ലോലമാണെന്നതോ, മോശ‌മാണു്‌, ആയതിനാല് ആരും പറഞ്ഞറിയരുത്, പകരം മലയാളി അനുഭവിച്ചറിയട്ടെ എന്ന തരം ഉപേക്ഷയാണെന്നതോ എന്തോ? തങ്ങളുടെ ഗുഹ്യ്‌ഭാഗങ്ങളില് ആരും സ്പര്‍ശിക്കരുതെന്നും ഒക്കെ ന‌മ്മുടെ കുഞ്ഞുങ്ങളെ ബോധവത്ക്കരിച്ച്‌ അവരെ ലൈംഗിക ചൂഷണത്തില് നിന്നും രക്ഷിക്കേണ്ടത് ആവശ്യമാണു്‌.



പ്രചോദനം, പെരിങ്ങോടന്റെ ഇര എന്ന കഥയാകുന്നു.

ചോദ്യം:

കാമസൂത്രം‌ - പാശ്ചാത്യ‌ രാജ്യങ്ങളിലും മറ്റും പ്രചാരത്തിലുള്ള ആധുനിക കാമസൂത്ര എഡിഷനുകളിലെ ചിത്രങ്ങളില് (illustrations-ല്) പുരുഷനു്‌ തലപ്പാവു്‌ വെച്ച മുഗള് രാജാക്കന‍്മാരുടെ ഛായയും, സ്‌ത്രീകള്ക്കാകട്ടെ, പൊട്ടു തൊട്ട ഹൈന‍്ദവ സ്ത്രീകളുടെ ഛായയും വന്നതു്‌ എന്തു കൊണ്ടാണു്‌?

ഗോസായി മുഗളന്റെ‌ ക്യാമ്പില് നിന്നു്‌ അടുത്തെങ്ങും പുറംലോകം കാണില്ല, എന്നതു കൊണ്ടു തന്നെ..!

"കന‍്യകയല്ല ഞാന്‍, കാന്തനെന്‍ പ്രാണനാണന‍്യനെ.. അപ്രീതി തോന്നീടൊല്ലേ..!" എന്നു വിജൃംഭിതനായ രാജാവിനു മുമ്പാകെ തൊഴുതു കേണ ഭര്‍തൃമതിയോട് രാജാവു്‌ മാപ്പപേക്ഷിച്ചു, അവരെ നിരുപാധികം വിട്ടയച്ചു എന്നൊക്കെ കവി പാടിയതും വെറുതെയല്ലേ..?


തിങ്കളാഴ്‌ച, സെപ്റ്റംബർ 24, 2007

വട്ടു സോഡാക്കുപ്പി

അഞ്ചാം ക്ലാസ്സ് മുതല്‍, സ്കൂള്‍ ഡയറിയുടെ അവസാനത്തെ രണ്ടു താളുകള്‍ ഒരു വശം മാത്രമൊഴിച്ച് തമ്മിലൊട്ടിച്ച് ഒരു “അറ” ഉണ്ടാക്കിയിരുന്നു. ഷട്ടില്‍ ബസ്സ് കിട്ടാതെ വന്നാല്‍ ഫാസ്റ്റ് പാസഞ്ചര്‍ പിടിക്കുക തുടങ്ങിയ അത്യാവശ്യ ഘട്ടങ്ങള്‍ക്ക് വേണ്ടി രണ്ടു രൂപായുടെ ഒരു നോട്ട് ആ അറയ്ക്കുള്ളില്‍ കരുതിയിരുന്നു. ഏഴാം ക്ലാസ്സിലെത്തിയപ്പോള്‍ “ഇന്‍‌ഫ്ലേഷന്‍” കാരണം, അതു അഞ്ചു രൂപാ നോട്ടായി.

ഏഴില്‍ പഠിക്കുന്ന കാലത്തെ ഒരു സമര ദിവസം, തിരികെ വീട്ടില്‍ പോവാന്‍ വെയിലത്തു് കുറേ നേരം ബസ്സു കാത്തു് നിന്ന് വലഞ്ഞപ്പോഴാണു് ആദ്യമായി ഒറ്റയ്ക്ക് ഒരു സോഡാ വാങ്ങിക്കുടിക്കുന്നതു്. നീല നിറമുള്ള വട്ടു് സോഡാക്കുപ്പി മാടക്കടക്കാരന്‍ സ്റ്റൈലോടെ എടുത്ത് തന്നിട്ട്, “പൊട്ടിച്ചു തരണോ, അതോ തനിയെ പൊട്ടിച്ചോളാമോ..?” എന്നോ മറ്റോ ചോദിച്ചുവെന്നാണു് ഓര്‍മ്മ.

സ്വന്തം ആവശ്യത്തിനായി മാത്രം തനിയെ ധനവിനിമയം ആദ്യമായി നടത്തിയത്, ബസ് സ്റ്റാന്‍ഡിലെ ഈ സോഡാ കുടിക്കാനാണു് എന്നാണോര്‍മ്മ.

പിന്നെയുള്ള കാലമിതു വരെ ഒരുപാട് സോഡാ കുടിച്ചിരിക്കുന്നു -- നിറമുള്ളവ കുടിക്കണമെന്ന കമ്പം സോഫ്റ്റ്‌‌ഡ്രിങ്കുകള്‍ ആരോഗ്യത്തിനു ഹാനികരം എന്നറിവിനെ തുടര്‍ന്ന് അവസാനിപ്പിച്ചുവെങ്കിലും, കാര്‍ബണേറ്റഡ് പച്ച വെള്ളം കുടിക്കാനിപ്പോഴും ഇഷ്ടം തന്നെ. വട്ട് സോഡായില്‍ തുടങ്ങിയ സോഡാ പാനം, ഇപ്പോള്‍ സെല്‍‌റ്റ്സറില്‍ എത്തി നില്‍ക്കുന്നു.

വട്ട് സോഡാക്കുപ്പികളുമായ് സോഡാക്കാരന്‍ വീടിനു മുമ്പിലൂടെ സൈക്കിളില്‍ പോകുമ്പോഴത്തെ ശബ്ദ കോലാഹലം, ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. ആ കൂട്ടത്തിലെ ഒഴിഞ്ഞ കുപ്പികളാവും കൂടുതല്‍ ഒച്ചയുണ്ടാക്കുക, കാരണം അവയിലെ “വട്ട്”എന്ന സ്ഫടിക ഗോളം യാതൊരു വിധ തടസ്സവുമില്ലാതെ കുപ്പിയുടെ കഴയ്ക്കുള്ളില്‍ ഓടി നടക്കുന്നുണ്ടാവണം.

വട്ട് സോഡാക്കുപ്പികള്‍ ഇപ്പോള്‍ നാട്ടില്‍ ദുര്‍ലഭമായിരിക്കുന്നുവെങ്കിലും, ഓര്‍മ്മകള്‍ അത്ര വേഗം മരിക്കുമോ? അങ്ങനെ “ഷോഡാ” ചിന്തകളില്‍ മുങ്ങിയ ഒരു നേരത്താണു്, വട്ട് സോഡയുടെ ചരിത്രം ചികയണമെന്നു തോന്നിയത്.


വട്ട് ഷോഡാക്കുപ്പി

വട്ട് സോഡാക്കുപ്പിയുടെ പേരു്, കോഡ് നെക്ക് കുപ്പി (Codd Neck Bottles) എന്നാണു്. 1872-ല്‍ ഇംഗ്ലണ്ടിലെ ഹിരാം കോഡ് എന്ന സോഫ്റ്റ് ഡ്രിങ്ക് നിര്‍മ്മാതാവാണു് നമ്മുടെ നാട്ടില്‍ കണ്ടിരുന്ന വട്ട് സോഡാക്കുപ്പി പേറ്റന്റ് ചെയ്തതു്. ബ്രിട്ടീഷ് കോളനികളിലാണു് കോഡ് നെക്ക് കുപ്പികള്ക്ക് കൂടുതല്‍ പ്രചാരമുണ്ടായത്. [നമ്മുടെ “സ്വന്തം” സ്വദേശിയായ അംബാസിഡര്‍ കാര്‍ പോലെ..]

മൂശയില്‍ ഉരുക്കുന്നതിനിടയില്‍ത്തന്നെ കുപ്പിയുടെ കഴുത്ത് അല്പം ചതയ്ക്കുന്നു. അല്പം തണുക്കാന്‍ അനുവദിച്ച ശേഷം, അതിലേക്ക് ഒരു ഗ്ലാസ്സ് മാര്‍ബിള്‍ (വട്ട് എന്നു മലയാളം) ഇടുന്നു. ഈ വട്ടിനു കുപ്പിയുടെ രണ്ടിരട്ടി കട്ടിയുണ്ട്. എന്നിട്ട് കഴുത്തിന്റെ ബാക്കിയുള്ള റബര്‍ വാഷറുള്ള ഭാഗം കൂടി ഉരുക്കി പിടിപ്പിക്കുന്നു -- വട്ട് ഷോഡാക്കുപ്പി തയാര്‍.

തല കീഴേ കുപ്പി നിര്‍ത്തിയാണു് ഇതില്‍ കാര്‍ബണേറ്റഡ് വെള്ളം നിറയ്ക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി, നിറയ്ക്കലിനൊടുവില്‍ വായറ്റത്തുള്ള വാഷറിനടുത്ത് കുപ്പിയിലെ “വട്ട്” എത്തുന്നു. അതിനെ അവിടെത്തന്നെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തുന്നതാകട്ടെ, കുപ്പിയിലെ മര്‍ദ്ദവും.


വാല്‍ക്കഷണം: നാട്ടില്‍ വട്ട് സോഡാക്കുപ്പി ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു എന്നു തോന്നുന്നു. എങ്കിലും, ഒരെണ്ണം കണ്ടാല്‍ കുപ്പിയൊരെണ്ണം വാങ്ങി വെച്ചോളൂ‍, കൌതുക വസ്തുക്കളായി കോഡ് നെക്ക് കുപ്പികള്‍ ശേഖരിക്കുന്നവര്‍ക്കിടയില്‍, കുപ്പിയൊന്നിനു് ഏകദേശം ഇരുപതു ഡോളറോളം ഇപ്പോള്‍ വിലയുണ്ട്.


“വട്ട്” ഷോഡാക്കുപ്പികളെ പറ്റി കൂടുതല്‍ അറിയാന്‍:
  1. ലിങ്ക് 1
  2. ലിങ്ക് 2

ശനിയാഴ്‌ച, സെപ്റ്റംബർ 22, 2007

തോമസ് ആല്‍‌വാ എഡിസണ് -- ബള്‍ബും, കരണ്ടും പിന്നെ ഒരാനയും

മെന്‍ലോ പാര്‍ക്കിലെ മാന്ത്രികനെന്ന ഖ്യാതി നേടിയ തോമസ് ആല്‍‌വാ എഡിസണ്‍ ലോകപ്രസിദ്ധനായ കണ്ടുപിടിത്തക്കാരനാണു്. ഫോണോഗ്രാം, വിദ്യുത് വിളക്ക്, കാര്‍ബണ്‍ മൈക്രോഫോണ്‍ തുടങ്ങി ഒട്ടനവധി കണ്ടുപിടിത്തങ്ങള്‍ക്ക് എഡിസണ്‍ പേറ്റന്റ് നേടിയിട്ടുണ്ട്. ഏകദേശം 1093-ഓളം പേറ്റന്റുകളാണു എഡിസന്റെ പേരിലുള്ളത്. ആധുനിക മനുഷ്യര്‍ക്ക് എഡിസണ്‍ നല്‍കിയ സംഭാവനകള്‍ അമൂല്യമാണു്.

ശാസ്ത്രാഭിമുഖ്യമുള്ളവര്‍ തങ്ങളുടെ ആവിഷ്ക്കാരങ്ങള്‍ സാമ്പത്തിക ലാഭത്തിനായി വിപണനം ചെയ്യുന്നതില്‍ നിപുണരാവാനുള്ള സാദ്ധ്യത അത്യന്തം വിരളമാണു്. തന്റെ “ആവിഷ്ക്കാരങ്ങളുടെ” ജനയിതാവെന്നതിലുപരി, അവയെ കുശാഗ്ര ബുദ്ധിയോടെ മാര്‍ക്കറ്റിംഗ് ചെയ്ത ബിസിനസ്സുകാരന്‍ എന്ന പുകഴ്ചയും തോമസ് എഡിസണുണ്ട്.

മറ്റുള്ളവര്‍ മടുത്ത് പകുതി വഴിക്ക് ഉപേക്ഷിച്ചു പോയ ആവിഷ്ക്കാരങ്ങളെ കൂടുതല്‍ കേമമാക്കുന്ന “ഓപ്റ്റിമൈസര്‍”-ഉം ആയിരുന്നു എഡിസണ്. ഏറെയും കണ്ടുപിടുത്തങ്ങളുടെ കാര്യത്തില്‍ അതാവും വാസ്തവവും. ചിലതാകട്ടെ, മറ്റുള്ളവര്‍ കണ്ടുപിടിച്ചത് അതേ പോലെ കോപ്പിയടിച്ചതും. വിദ്യുത് വിളക്ക് ഒരുദാഹരണം.

ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ചതാരു് എന്ന ചോദ്യത്തിനു് മിക്കവരും ഒരു പക്ഷെ നല്‍കുന്ന ഉത്തരം എഡിസണ്‍ എന്നാവും. എന്നാല്‍, അതു തെറ്റാണു്.

Image:Light bulb.png

U.S. Patent #223898: വൈദ്യ്ത ബള്‍ബ്


1878-ല്‍ ജോസഫ് വിത്സണ്‍ സ്വാന്‍ ഇംഗ്ലണ്ടില്‍ കണ്ടുപിടിച്ച ഇലക്ട്രിക്ക് ബള്‍ബിന്റെ പേറ്റന്റ് അപ്പടി 1879-ല്‍ അമേരിക്കയിലേക്ക് പകര്‍ത്തുക മാത്രമേ എഡിസണ്‍ ചെയ്തതുള്ളൂ. ഇംഗ്ലണ്ടില്‍ നിന്നും അതേ പടി കോപ്പിയടിച്ചതെങ്കിലും, ഇലക്ട്രിക്ക് ബള്‍ബിനുള്ള അമേരിക്കന്‍ പേറ്റന്റ് 1880-ല്‍ നിയമപരമായിത്തന്നെ കൈവശപ്പെടുത്താന്‍ എഡിസണു് കഴിഞ്ഞു. ആദ്യകാലങ്ങളില്‍, ജോസഫ് സ്വാനിനു് ബള്‍ബ് വിറ്റ് കാശുണ്ടാക്കണമെന്ന താത്പര്യം കുറവായിരുന്നു, എഡിസണു് മറിച്ചും. ഈയൊരു വസ്തുതയാല്‍ ഇലക്ട്രിക്ക് ബള്‍ബിന്റെ പിതാവ് എന്ന നിലയില്‍ അറിയപ്പെടുവാന്‍ എഡിസണ് കഴിഞ്ഞു. (കുറഞ്ഞ പക്ഷം, അമേരിക്കയിലെങ്കിലും ബള്‍ബിന്റെ പിതാവ് എഡിസണാണു്.)


കാശുണ്ടാക്കാന്‍ ബള്‍ബുണ്ടാക്കിയാല്‍ മാത്രം പോരല്ലോ? അതു പ്രചാരത്തില്‍ വരണം, അതുപയോഗിക്കുവാന്‍ പൊതുജനം വേണം. അതിനവര്‍ക്ക് വൈദ്യുതി വേണം. ഇതിലേക്ക് അദ്ദേഹം 110 വോള്‍ട്ട് ഡീ.സി. ഉത്പാദിപ്പിച്ച് വിതരണം ചെയ്യുവാനായി വൈദ്യുതി നിലയങ്ങളും തുടങ്ങി. എഡിസന്റെ ആദ്യത്തെ ഉത്പാദന-വിതരണ നിലയം ന്യൂ യോര്‍ക്കിലെ പേള്‍ സ്റ്റ്രീറ്റില്‍ 1882 സെപ്തംബര്‍ 4-നു പ്രവരത്തനം ആരംഭിച്ചു.


War of Currents/കരണ്ട്-അടി (പിടികള്‍)



തോമസ് എഡിസന്റെ വൈദ്യുതി നിലയങ്ങള്‍ ഡീ.സി. വൈദ്യുതിയാണു് ഉണ്ടാക്കിയതും വിതരണം ചെയ്തതുമെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. 100 ഡീ.സി. വൈദ്യുതിക്ക് പ്രസരണ നഷ്ടം കൂടുതലാണെന്നതിനാല്‍, ഉപയോക്താക്കളില്‍ നിന്നും ഒരു മൈല്‍ (1.6 കിമീ) അകലെ മാത്രം ഉത്പാദന കേന്ദ്രങ്ങളുണ്ടായേ മതിയാകൂ എന്നൊരു വലിയ ദോഷം അക്കാലങ്ങളില്‍ നിലവിലുണ്ടായിരുന്നു, പ്രത്യേകിച്ചും പ്രസരണത്തിനു മാത്രമായി ഡീ.സി. വോള്‍ട്ടേജ് ഉയര്‍ത്താനും പിന്നീട് ഉപയോക്താക്കള്‍ക്കായി അതു കുറയ്ക്കാനും സാങ്കേതിക വിദ്യകള്‍ അന്നു നിലവില്ലാഞ്ഞതിനാല്‍.


ഇന്ധന വാതകക്കുഴലുകളുടെയും ടെലിഫോണ്‍ ലൈനുകളുടെയും രംഗത്തുണ്ടായിരുന്ന ജോര്‍ജ്ജ് വെസ്റ്റിംഗ്‌ഹൌസ് എന്ന വ്യവസായി, എഡിസന്റെ വിതരണ മേഖലയില്‍ ആകൃഷ്ടനായി. എങ്കിലും പ്രസരണ നഷ്ടം കൂടുതലുള്ള ഡയറക്റ്റ് കരണ്ടിനേക്കാള്‍ ലാഭകരം, നിക്കോള ടെസ്ല കണ്ടു പിടിച്ച ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനമുപയോഗിക്കുന്നതാവും എന്നു കണ്ടു. മൈലുകളോളം ദൂരം വരെയും വിതരണത്തിനായി ആള്‍ട്ടര്‍നേറ്റിംഗ് കറണ്ടിന്റെ വോള്‍ട്ടേജ് കൂട്ടാം, അതു വഴി പ്രസരണ നഷ്ടം കുറയ്ക്കാം, മുക്കിനു മുക്കിനു ഉത്പാദന കേന്ദ്രങ്ങളും വേണ്ട എന്ന ഗുണങ്ങളില്‍ മുഗ്ധനായി അദ്ദേഹം 1889-ല്‍ “വെസ്റ്റിംഗ്‌ഹൌസ് ഇലക്ട്രിക് കോര്‍പറേഷന്‍” രൂപീകരിച്ചു. എഡിസന്റെ ഡയറക്റ്റ് കരണ്ട് സംവിധാനത്തിനു ബദലായി ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമായിരുന്നു ജോര്‍ജ്ജ് വെസ്റ്റിംഗ്‌ഹൌസിന്റെയും കൂ‍ട്ടാളികളുടെയും പദ്ധതി.

(നിക്കോള ടെസ്ല, എഡിസന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. എഡിസന്റെ അവഹേളനം സഹിക്ക വയ്യാതെ അദ്ദേഹം തന്റെ സ്വന്തം കമ്പനി തുടങ്ങുകയായിരുന്നു...)


സംഭവം യുക്തമെന്ന് എഡിസണു തോന്നിയിരിക്കണമെങ്കിലും, ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനത്തെ പരാജയപ്പെടുത്താനാണു് അദ്ദേഹം ശ്രമിച്ചതു്. അതിനായി, ആള്‍ട്ടര്‍നേറ്റിംഗ് കരണ്ട് കൂടുതല്‍ അപകടകാരിയാണു് എന്ന വാദമാണു് എഡിസണ്‍ അവലംബിച്ചതു്. ആള്‍ട്ടര്‍നേറ്റിംഗ് കരണ്ട് പൊതുജനത്തിനു ഹാനികരമാണെന്നും, അതിനാല്‍ ഡയറക്റ്റ് കരണ്ടാണു് ഉത്തമം എന്നും എഡിസണ്‍ ശഠിച്ചു.

ഈ കാമ്പെനിയിംഗിനു് വേണ്ടിയാണു്, ടോപ്സി എന്ന ആനയെ എഡിസണ്‍ ഷോക്കടിപ്പിച്ചു് കൊന്നത്.

ആനക്കഥ:

ന്യൂ യോര്‍ക്കിലെ കോണി ഐലന്‍ഡിലുണ്ടായിരുന്ന ഒരു സര്‍ക്കസ്സിലെ ആനയായിരുന്നു ടോപ്സി. മൂന്നു മനുഷ്യരെ കാലപുരിക്കയച്ചു എന്നതിനാല്‍, 28 വയസ്സുള്ള ടോപ്സിയെ തട്ടിക്കളയാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചു. ആദ്യം അവളെ തൂക്കിക്കൊല്ലാമെന്നു തീരുമാനിച്ചെങ്കിലും, പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊല്ലാം എന്നായി. ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ഉപയോഗിച്ച് ടോപ്സിയെ കൊല്ലാമെന്ന് എഡിസണും. ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് ആനയെക്കൊല്ലുമെങ്കില്‍ മനുഷ്യന്റെ കാര്യം പറയാനുണ്ടോ..? തന്റെ പ്രൊപഗന്‌ഡായ്‌ക്ക് ഇണങ്ങുന്ന പബ്ലിക് സ്റ്റന്‍ഡ്..!

450 ഗ്രാം സയനൈഡ് അടങ്ങിയ കാരറ്റ് തീറ്റിച്ചതിനു ശേഷം 6600 വോള്‍ട്ട് ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് അടിപ്പിച്ച് ടോപ്സിയെ “ദയാവധത്തിനു്” വിധേയയാക്കി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ടോപ്സി ചെരിഞ്ഞു. ഇത് കാണുവാന്‍ ഏകദേശം 1500-ഓളം ആള്‍ക്കാര്‍ സന്നിഹിതരായിരുന്നു. ആന ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് അടിച്ച് ചാകുന്നതിന്റെ സിനിമ എഡിസന്റെ കമ്പനി അമേരിക്കയിലെ തീയേറ്ററുകളില്‍ അങ്ങോളമിങ്ങോളം വര്‍ഷങ്ങളോളം പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. (വീഡിയോയും മറ്റ് വിവരങ്ങളും ഈ താളിലുണ്ട്.)


(ഇനിയല്പം ടോപ്സി വിശേഷം: 1. മൂന്നു് പേരില്‍ ഒരാളെ ടോപ്സി തട്ടിയത്, അവള്‍ക്ക് ആഹാരമെന്ന വ്യാജേന എരിയുന്ന സിഗരറ്റ് കൊടുത്ത ജെ.എഫ്. ബ്ലൌണ്ട് എന്ന പാപ്പാനെയാണു്. 2.ഈ താളിലുള്ള ടോപ്സിയുടെ ചിത്രങ്ങള്‍ കണ്ടിട്ട്, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ആനയാണു് ടോപ്സി എന്ന് വ്യക്തമാവും. ഒരു പക്ഷേ, കേരളത്തില്‍ നിന്നാവുമോ ടോപ്സി?)


ഉപക്രമം:

ആന ചത്തതു മിച്ചം, പിടിവാശിയൊക്കെ ഉപേക്ഷിച്ച് ഒടുവില്‍ എഡിസണ്‍ ആള്‍ട്ടര്‍നേറ്റിംഗ് കറണ്ട് സംവിധാനം സ്വീകരിച്ചു.

അനുയായികള്‍

Index