ചിത്രങ്ങള്‍

കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, മാർച്ച് 20, 2021

ഡോ. ആർ. ജോസ് (കേരളാ പോലീസ്)

വീക്കെന്റഡില്‍ നടക്കാന്‍ പോവുന്നുണ്ടെങ്കില്‍, കേള്‍ക്കാന്‍ ഇതാ:

ശബ്ദം: ഡൗൺലോഡ്‌‌ | ഷെയര്‍

കേരളാ പോലീസിലെ ഡോ. ആർ. ജോസിന്റെ കഥ

ശനിയാഴ്‌ച, മാർച്ച് 13, 2021

ഡീപ്പ് ഫേക്ക്

 

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒരു വാക്കാണു്‌ ഡീപ് ഫേക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച്  നടന്‍ ടോം ക്രൂസിന്റെ കൃത്രിമമായി നിര്‍മ്മിച്ച വിഡീയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒറിജിനലിനേക്കാള്‍ നല്ലവ - കണ്ടാല്‍ കൃത്രിമമായി നിര്‍‌മ്മിച്ചതാണെന്നു പറയാനും പ്രയാസം.

സീ.ജി.ഐ. അനിമേഷനേക്കാള്‍ മെച്ചം. യാഥാര്‍ത്ഥ്യം എന്ന സംശയിച്ച് പോവുന്ന തരം ഫേക്ക് ഒറിജിനല്‍.  നല്ല ഒന്നാന്തരം കുന്നംകുളം സ്റ്റൈലന്‍ ഒറിജിനല്‍.
 
മുന്നോട്ടുള്ള കാലങ്ങളില്‍ സിനിമാ നടന്മാരെയും നടികളേയും റീപ്ലേസ് ചെയ്യാന്‍ പോവുന്ന റ്റെക്നോളജിയാണു്‌ ഡീപ് ഫേക്ക്. ഒരുപാട് തുക മുടക്കി നടീ-നടന്മാരെയും, സ്റ്റണ്ട് ഡ്യൂപ്പുകളെയും ഒക്കെ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നതിനേക്കാള്‍ ചെലവു കുറഞ്ഞ സംഭവമായി മാറും ഡീപ് ഫേക്ക് ഉപയോഗിച്ചുള്ള ചിത്രീകരണം.  നല്ല കഥകളും ഡോക്യുമെന്ററികളും ഒക്കെ ഡീപ് ഫേക്കിലൂടെ വരുന്ന സമയം അതിവിദ്ദൂരമല്ലെന്ന് കരുതാം. നടികരുടെ ഡേറ്റ്, റേറ്റ്, ഉഡായിപ്പ് എന്നീ പ്രശ്നങ്ങളില്ലാതെ, മറ്റ് നല്ല ഘടകങ്ങള്‍ എല്ലാമൊത്ത  ഡീപ് ഫേക്ക് ഹിറ്റുകള്‍ വരട്ടെ.

ഫാന്‍സ് അസോസിയേഷനുകള്‍ ഡീപ് ഫേക്കിലുരുവാകുന്ന പേര്‍സണാലിറ്റികളുടെ പിന്നാലേ പോവട്ടെ. അത്തരം വിര്‍ച്വല്‍ വീരന്മാരും വീരവനിതകളുമാവട്ടെ അവരുടെ ദൈവബിംബങ്ങള്‍.  

മലയാളത്തിലും ഡീപ് ഫേക്ക് സംഭവങ്ങള്‍ ഉണ്ടായി വരുന്നുണ്ട്. ഉദാഹരണത്തിനു ശബ്ദം ഫേക്കായി ഉണ്ടാക്കി ഉപയോഗിക്കാവുന്ന സ്ഥിതി വരെയേ നമ്മളിപ്പോള്‍ എത്തിയിട്ടുള്ളൂ. അല്പം നമ്മള്‍ പിറകിലാണു്‌, എങ്കിലും സാരമില്ല. ഇങ്ങനെയൊക്കെ അല്ലേ വലിയ മാറ്റങ്ങള്‍ തുടങ്ങുന്നത്? 

വെള്ളിയാഴ്‌ച, മാർച്ച് 12, 2021

ശബ്ദം: മലയാളം റ്റെക്സ്റ്റ് റ്റു സ്പീച്ച് സിന്തസൈസര്‍

മലയാളം ടെക്സ്റ്റില്‍ നിന്നും ഓഡിയോ ഉണ്ടാക്കാനുള്ള ഉപാധി വലുതായി എങ്ങും കണ്ടിട്ടില്ല. ആവശ്യമുള്ളത് തനിയെ തട്ടിക്കൂട്ടുക എന്നത് ഒരു ശീലമായത് കാരണം, ഒരു ഓണ്‍ലൈന്‍ മലയാളം സ്പീച്ച് സിന്തസൈസര്‍ അങ്ങ് ഉണ്ടാക്കി.

ഇതാ:

ശബ്ദം: മലയാളം റ്റെക്സ്റ്റ് റ്റു സ്പീച്ച് സിന്തസൈസര്‍


ആ പേരു കേട്ടിട്ട് വിരണ്ടോടല്ലേ. ഇന്‍പുട്ടായി മലയാളം കൊടുത്താല്‍ അത് ഓഡിയോ (ശബ്ദം) ആക്കി തരുന്നു. ഓഡിയോ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, അല്ലെങ്കില്‍ അതിന്റെ ലിങ്ക് എടുത്ത് ഷെയര്‍ ചെയ്യുകയോ ചെയ്യാം.ഈ കുറിപ്പിനൊപ്പം ലിങ്ക് ചെയ്തിരിക്കുന്ന ഓഡിയോ, ഈ പ്രകാരം നിര്‍മ്മിച്ചതാണു്‌. (പണ്ട് മുതലേ മലയാളം ഓഡിയോ ബ്ലോഗിങ്ങിന്റെ ഫാനാണു്‌ ഞാന്‍.) 

കാഴ്ചയ്ക്ക് പ്രശ്നമുള്ളവര്‍‌ക്ക് ഇത് പ്രയോജനപ്പെട്ടേക്കാം. അതിനു പുറമേ, മലയാളം ഓഡിയോ ബുക്കുകളുടെ ക്ഷാമവും ഒക്കെ പരിഹരിക്കാന്‍ ഇത് ഒരു നിമിത്തമാവുമെന്ന് പ്രത്യാശിക്കുന്നു. കമ്പ്യൂട്ടറിന്റെ, അല്ലെങ്കില്‍ ഫോണിന്റെ  സ്ക്രീനിന്റെ നീല വെളിച്ചത്തില്‍ മെനക്കെട്ടിരുന്ന് ഒരു വക വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നതിലും ചില നേരം നല്ലത്, അതിനെക്കൊണ്ട് അത് ഉച്ചത്തില്‍ വായിപ്പിക്കുന്നതാണു്‌.  

ഇന്‍പുട്ടില്‍ മലയാളം വേണമെന്ന് നിര്‍ബന്ധമാണ്‌ - ഇതെല്ലാം മലയാളത്തിനു പുറത്തുള്ള കളികളാണല്ലോ!

ഉപയോഗപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങളുണ്ടെങ്കില്‍ കമന്റില്‍ അറിയിക്കുമല്ലോ!

നന്ദി,

ഏവൂരാന്‍.

അനുയായികള്‍

Index