കാകഃ കാകഃ, പികഃ പികഃ

സ്‌കൂപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്‌കൂപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ജൂൺ 09, 2009

വരവേല്‍പ്പ് സിനിമയൂം ബഷീറും

http://upload.wikimedia.org/wikipedia/en/5/57/Varavelppu.jpg വരവേല്‍പ്പ് സിനിമ കാണാത്ത മലയാളികളുണ്ടോ? ഗള്‌‌ഫ് മോട്ടോര്‍സ് ഉടമയായി മോഹന്‍ലാലും പരാന്ന ഭോജിയായ യൂണിയന്‍ നേതാവായി മുരളിയും വേഷമിട്ട, ഗള്ഫ് റിട്ടേണ്‍ entrepreneur-ന്റെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ കഥ പറയുന്ന സിനിമ?

[ entrepreneur എന്ന വാക്കിനു മലയാളം ഉണ്ടോ..? ആ..!?]

ഇതാ, ഇതു ബഷീര്‍ എന്ന ഒരു മലയാളിയുടെ കഥ.






(മറ്റൊരു ലിങ്ക്: ഇവിടെ )

ബുധനാഴ്‌ച, ജൂൺ 11, 2008

ആട്ടിന്‍തോലും സമാന്തര കോണ്‍സ്പിറസി തിയറികളും

ഇതര മാധ്യമങ്ങള്ക്ക് ബ്ളോഗുകളെ ദേഷ്യമാണു്. അതിനി, അച്ചടി മാധ്യമം ആണെങ്കിലും, ഓണ്‍ലൈന്‍ പടു കൂറ്റന്‍ പോര്‍ട്ടലാണെങ്കിലും. വായനക്കാരനു് ഹിതകരമാവുന്ന ഉള്ളടക്കം ബ്ളോഗിലുണ്ടെങ്കില്‍, മറ്റെവിടെയും ഒരുവനു പോകേണ്ട ആവശ്യമില്ലല്ലോ?

ലളിതമായി പറയാം, ഉദാഹരണ സഹിതം -

ഒന്‍പതു മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരുവന്‍, ദിവസത്തിലെ 24 മണിക്കൂറില്‍ 40 മിനിറ്റ് മാനസികോല്ലാസത്തിനായി മാറ്റി വെയ്ക്കുന്നു എന്നു കരുതുക. എങ്കില്‍, ഈ 40 മിനിറ്റിനു വേണ്ടിയാണു് ടീവിയും റേഡിയോവും അച്ചടി മാധ്യമങ്ങളും എല്ലാം കടി പിടി കൂട്ടുന്നത്. ഇതില്‍ 30 മിനിറ്റോളം അയാള്‍ ബ്ളോഗുകളില്‍ ചെലവഴിച്ചാലോ? സഹിക്കാനൊക്കുമോ അവര്‍ക്ക്..?

പോരാത്തതിനു പണ്ടേ ദുര്‍ബല, പോരെങ്കില്‍ ഗര്‍ഭിണിയും എന്ന മട്ടില്‍ എല്ലാറ്റിനും മേലെ, തേങ്ങാപ്പീര പോലെ, സ്വതമായുള്ള വിവരക്കേടും, ജഗദീശ്വരന്‍ കനിഞ്ഞു നല്‍കിയത്. inherent ignorance എന്ന് സംസ്കൃതം.



യാഹൂവിനും ബ്ളോഗുകളെ ഭയമാണു് - അതാണല്ലോ യാഹൂ 365 -ഉം കൊണ്ടവരിറങ്ങിയത്? എന്തായാലും ഗുണമുണ്ടായി..! അവര്‍ക്കല്ല, ബ്ളോഗ്‌‌സ്പോട്ട്.കോം നേരത്തേ തന്നെ തുട്ടിറക്കി വാങ്ങിയ ഗൂഗിളിനു് ഗുണമുണ്ടായി എന്നു്. അങ്ങിനെ വേണം, കൊക്കിനു വെച്ചാല്‍ ചക്കിനു കൊള്ളണം..!

മനോരമനും ഈ‌‌ര്‍ച്ചയാണു്. പണ്ടത്തെ ബാബുക്കുട്ടന്‍ എന്തെല്ലാം പയറ്റിയതാ ഇകഴ്ത്താന്‍?

പുഴ.കോം -നു പണ്ടൊരിക്കല്‍ കൈ പൊള്ളിയതാണു്, അതു പിന്നെ തേഞ്ഞു മാഞ്ഞു പോയി എങ്കിലും നന്ദി പൂര്‍വ്വം സ്മരിക്കുന്നു. :^)

എം.എസ്.എന്‍. മലയാളത്തിനു വേണ്ടി വെബ്‌‌ദുനിയ ചെയ്ത "വെളുത്തുള്ളീ" പൊളിക്കലും കൂടെ ലവരു കട്ടതോടെ, അവര്‍ക്കീ പ്രശ്നത്തോട് അല്‍പ്പമെങ്കിലും അനുഭാവം ഉണ്ടാവുമെന്ന്... ആ..! ആര്‍ക്കറിയാം..!?

അഫിപ്രായ സ്വാതന്ത്ര്യമാണു ഈക്കഥയിലെ ആട്ടിന്‍തോലാവുന്നത്. മര്‍ദ്ദകന്‍, മര്‍ദ്ദിതന്‍, പിന്നെ കാഴ്ചക്കാരന്‍ എന്നതാവണം ഡിഷ്യൂം ഡിഷ്യൂമിന്റെ ആദ്യത്തെ ഹൈരാര്‍ക്കിയിലുള്ള ബിന്ദുക്കള്‍. ആ ബിന്ദുക്കളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നതാവണം ബ്ളോഗന്റെ ഓറിയെന്റേഷന്‍.

ആട്ടിന്‍തോലണിയുന്നതിലുണ്ടായ പിഴവുകള്ക്ക് സ്തോത്രം, കാരണം, ആട്ടിന്‍തോലിനിടെയിലൂടേം ദാണ്ടെ, ചെന്നായ്‌‌ത്തല..!

എല്ലാം തിയറികള്‍ മാത്രം എന്നൊരു ഡിസ്‌‌ക്ളെയിമര്‍. എങ്കിലും വിട്ടു പോയവ സ്വന്തം യുക്തം പോലെ (അങ്ങിനെ മാത്രം മതീന്നേ..!) ചേര്‍ത്തിട്ട് അഭിപ്രായ സ്വാതന്ത്ര്യത്തോടെ വായിക്കുവിന്‍..!

..

ബുധനാഴ്‌ച, ഏപ്രിൽ 02, 2008

അപ്പോള്‍ ഇങ്ങനെയാണു്..

ക്രിയേറ്റീവ് ലാബ്സിനെ പറ്റി അറിയാത്തവര്‍ ചുരുങ്ങും - സൗണ്ട് കാര്‍ഡുകളും മറ്റും ഉണ്ടാക്കുന്നവരാണു് ക്രിയേറ്റീവ്.

The image “http://tbn0.google.com/images?q=tbn:vWpIRjXAjgJP7M:http://www.xbitlabs.com/images/multimedia/creative-itrigue-3600/p1.jpg” cannot be displayed, because it contains errors. http://www.xbitlabs.com/images/multimedia/audigy4-pro/p1.jpg

മദര്‍ബോര്ഡില്‍ തന്നെ നല്ല ഗുണ നിലവാരമുള്ള ഇന്റഗ്രേറ്റഡ് സൗണ്ടും മറ്റും വരുന്ന ഈ വന്നകാലത്തു്, ആരും വലുതായി ക്രിയേറ്റീവ് ലാബ്സിനു പിന്നാലെ പായാറില്ല.

അല്ല, ക്രിയേറ്റീവിനു പിന്നാലെ പാഞ്ഞിട്ടും കാര്യമില്ല - വിസ്താ ഓട്ടുന്നവര്‍ പാഞ്ഞിട്ടു ഒരു ഗുണവും തീര്‍ത്തുമില്ല. . അല്പസ്വല്പം അപശബ്ദവും പൊട്ടലും ചീറ്റലും പാകപ്പിഴയും തേമ്പലും ഒക്കെയുള്ള ഡ്രൈവര്‍ സോഫ്റ്റ്വെയറാണു് വിസ്തയ്ക്ക് വേണ്ടി ക്രിയേറ്റീവ് നല്‍കിപ്പോരുന്നതു്. അതെന്താന്നൊന്നും ചോദിക്കരുത് - അത് അങ്ങനെയാ, അതു മതി. വിസ്തയല്ലേ, പോതും.

ഈ പൊട്ട ഡ്രൈവര്‍ സോഫ്റ്റ്‌‌വെയറിനെ, വിസ്റ്റയ്ക്ക് വേണ്ടി ഫ്രീയായിട്ട് ഓപ്റ്റിമൈസു് ചെയ്തു കൊടുത്തിരുന്ന ഒരു പാവം ബ്രസീലിയന്‍ മോഡറിനു മേല്‍ ക്രിയേറ്റീവിന്റെ വൈസ് പ്രസിഡണ്ട് കുതിര കയറാന്‍ ചെന്നതാണു് ക്രിയേറ്റീവിന്റെ ലേറ്റസ്റ്റ് അബദ്ധം. കുതിര കയറ്റത്തിനെ പറ്റി ആധികാരികമായി ഇവിടെ വായിക്കാം.

അക്കൂട്ടത്തില്‍, ക്രിയേറ്റീവിന്റെ വൈസ് പ്രസിഡണ്ട് ഒരു കാര്യം കൂടി സമ്മതിച്ചു -


O'Shaughnessy suggested that Creative Labs deliberately tailored its Vista drivers to be less capable than those released for Windows XP:
"If we choose to develop and provide host-based processing features with certain sound cards and not others, that is a business decision that only we have the right to make," wrote O'Shaughnessy.



തന്നെ, തന്നെ - കാശു കൊടുത്തീ പാതി വര്‍ക്കുന്ന പുല്ലൊക്കെ മേടിക്കുന്നവന്‍ പൊട്ടന്‍, സമ്മതിച്ചു. ഇനി അബദ്ധം ഉണ്ടാവാതിരുന്നാല്‍ മതിയല്ലോ?

അപ്പോള്‍, ഇങ്ങിനെയാണു്

(1) ലിനക്സ് ഉപയോക്താക്കള്‍ ഉണ്ടാവുന്നതു്.
(2) ലിനക്സ് ഡെവലപ്പേര്‍സ് ഉണ്ടാവുന്നതു്.
(3) ക്രിയേറ്റീവ് ലാബ്സിനു ബിസിനസ്സ് നഷ്ടമാവുന്നതു്.


റെഫറന്സ് ലിങ്കുകള്‍ -

ബുധനാഴ്‌ച, ഫെബ്രുവരി 27, 2008

കോണ്സ്പിറസി തിയറി - ജോണ്‍ എഫ്. കെന്നഡി

ചിക്കന്‍ഗുനിയ വന്നത് ഏതോ ശത്രു രാജ്യക്കാര്‍ "പൊടി" വിതറിയതു കൊണ്ടാണെന്നും. 911 ഉണ്ടായതു അമേരിക്കന്‍ ഗവണ്‌‌മെന്റിലെ ഉന്നതന്മാരുടെ തന്നെ ഗൂഢാലോചനയുടെ ഫലമാണെന്നും ഒക്കെ സിദ്ധാന്തിക്കുന്ന തിയറികളാണു് കോണ്‍സ്പിറസി തിയറികള്‍ - കള്ളമാണെന്നു പുച്ഛിച്ച് തള്ളാനാവില്ല, സത്യമാണെന്ന് ശങ്കയുണ്ടാവുകയും ചെയ്യും - അവിടെയാണു് കോണ്‍സ്പിറസി തിയറിയുടെ വിജയം.

ഒരേ സംഭവത്തെ ചൊല്ലി, ഒന്നിലധികം കോണ്സ്പിറസി തിയറികള്‍ ഉണ്ടെന്നാകില്‍ ഏറ്റവും ഇഷ്ടപ്പെട്ടതു് തിരഞ്ഞെടുക്കുകയും ചെയ്യാം.

ജോണ്‍ എഫ്. കെന്നഡി - അമേരിക്കയുടെ 35-മത്തെ പ്രസിഡന്റ് - കഥയൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കുമല്ലോ? (അറിയില്ല എങ്കില്‍ വിഷമിക്കേണ്ട, നെറ്റില്‍ അതങ്ങനെ പടര്ന്നു കിടക്കുകയല്ലേ? ദാ, ഇവിടെ വായിച്ചു തുടങ്ങാം.)




ടെക്സാസ്സിലെ ഡള്ളാസില്‍ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു എന്നല്ലാതെ, ആ പാതകം ആരു ചെയ്തു, എന്തിനു ചെയ്തു എന്നൊന്നും ആര്ക്കും വലിയ ഉറപ്പില്ല. അമേരിക്കന്‍ ഗവണ്‌‌മെന്റ് തന്നെ നിയോഗിച്ച രണ്ടു ഫാക്റ്റ് ഫൈന്ഡിംഗ് കമ്മീഷനുകള്‍ രണ്ടു തരത്തിലുള്ള ഉത്തരമാണു കണ്ടെത്തിയത് - ഒരാളാണു് കൊല ചെയ്തതെന്നു് ഒരു കമ്മീഷന്‍, അങ്ങനല്ല, ഒന്നിലേറെ പേരുണ്ടായിരുന്നു എന്നു അടുത്ത കമ്മീഷന്‍. ഇതിനു പുറമേ, തെളിവുകളും മറ്റും കൈകാര്യം ചെയ്ത രീതികളിലും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് - 1963-ല്‍ മാത്രം നടന്ന സംഭവമാണെങ്കിലും, ക്രൈം സീനില്‍ നിന്നും മറ്റും ശേഖരിക്കപ്പെട്ട തെളിവുകള്‍ വെച്ച് ഇനിയൊരിക്കലും ഒന്നും കണ്ട്പിടിക്കാനാവില്ല തന്നെ. ചുരുക്കത്തില്‍, ഒരു നിഗൂഢതയായി അതിന്നും തുടരുന്നു.



കെന്നഡിയുടെ അന്ത്യ നിമിഷങ്ങള്‍. ഒറിജിനല്‍ ഇമേജ് ഈ സൈറ്റില്‍ നിന്നുള്ളതു്.



ശീതയുദ്ധത്തിന്റെ കാലമായിരുന്നതിനാല്‍, എന്തിനുമേതിനും റഷ്യയും അമേരിക്കയും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുന്ന പതിവു പരിപാടി പ്രകാരം, കിറുക്കനായ ഒരു കമ്മ്യൂണിസ്റ്റ് ചെയ്തതാണാ കൊലപാതകം എന്ന നിഗമനത്തിലാണു് അന്വേഷണ ഏജന്‍സികള്‍ എത്തി ചേര്‍ന്നതു്. തുടര്‍ന്നു് ലീ ഹാര്‍വെ ഓസ്‌‌വാള്‍ഡ് എന്നൊരാളെ അറസ്റ്റ് ചെയ്തെങ്കിലും, രണ്ട് ദിവസങ്ങള്‍‌‌ക്ക് ശേഷം ജാക്ക് റൂബി എന്നൊരു യഹൂദന്, ഓസ്‌‌വാള്‍ഡിനെ പോലീസുകാര്‍ക്കിടയിലൂടെ നൂഴ്ന്ന് കയറി വെടിവെച്ച് കൊല്ലുകയായിരുന്നു. (ഫോട്ടോ കാണുക).

മാധ്യമ പ്രവര്ത്തകരുടെ ക്യാമറയ്ക്ക് മുമ്പില്‍ സൗകര്യ പൂര്വ്വം നടത്തിയ ഈ വിക്രിയ ഫിലിമില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും, ജാക്ക് റൂബി എന്തിനു ഓസ്‌‌വാള്‍ഡിനെ കൊന്നു എന്നതിനു വ്യക്തമായ ഉത്തരമില്ല, കുറെ തിയറികളുണ്ടെങ്കിലും. എന്തായാലും ഓസ്വാള്‍ഡ് ഹത്യയെ തുടര്ന്ന്, ജാക്ക് റൂബിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, കോടതി ആദ്യം അങ്ങേരെ നിരുപാധികം വിട്ടയച്ചു. പിന്നെ കുറേക്കഴിഞ്ഞ് ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നപ്പോള്‍ വീണ്ടും വിചാരണ തുടങ്ങി. വിചാരണയ്ക്കിടയില്‍ ക്യാന്സര്‍ ബാധിതനായി ജാക് റൂബി ചത്തു പോവുകയാണുണ്ടായതു്.

ജാക്ക് റൂബി ഇന്‍ ആക്ഷന്

ഇവിടെയാണു് കോണ്‍സ്പിറസി തിയറി തിരുകാന്‍ ഒരുമ്പെടുന്നത് -- (തിയറി മാത്രം, വായനക്കാര്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ കൊള്ളുക, അല്ലെങ്കില്‍ തള്ളുക)

ഐറിഷ് കത്തോലിക്കനായ ജോണ്‍ എഫ്. കെന്നഡിയെ വധിച്ചതു്, ഇസ്രായേലിന്റെ ചാര സംഘടനയായ മൊസ്സാദാണു് എന്നതാണു് (എനിക്കു് ബോധിച്ച) തിയറി. മിഡില്‍ ഈസ്റ്റില്‍ ഈ നാളുവരേക്കും ആണവ ആയുധങ്ങള്‍ ഉള്ളൊരു രാജ്യമുണ്ടെങ്കില്‍, അതു ഇസ്രായേലാണു് -- അന്നും, ഇന്നും. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല -- അവിടെ നിന്നു പിഴക്കണ്ടായോ? ആണവ ആയുധങ്ങള്‍ക്കായി ഇസ്രയേല്‍ നടത്തിയ നീക്കങ്ങളെ ജോണ്‍ എഫ് കെന്നഡി പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നതാവാം കാരണം. കെന്നഡിയെ തുടര്ന്ന് പ്രസിഡന്റായ ലിന്ഡണ്‍ ജോണ്‍സന്റെ ഇസ്രയേലിനോടുള്ള നയങ്ങളാകട്ടെ മൃദുലമായിരുന്നൂ താനും.

മൊസ്സാദിന്റെ പങ്കിനെ കുറിച്ചുള്ള കോണ്സ്പിറസി തിയറി നല്ലതൊരെണ്ണം ഇവിടെ വായിക്കാം. പോരെങ്കില്‍, ഇതാ ഇവിടെയും.

വ്യാഴാഴ്‌ച, ജനുവരി 24, 2008

ക്രാപ്‌‌വെയര് നെക്സസ്സ്

ഊണു് എട്ട് രൂപ. ചോറ് മാത്രം മതിയെങ്കില് പന്ത്രണ്ട് രൂപ..!


ക്രാപ്‌‌വെയര് നെക്സസ്സ്

ലിനക്സോടിക്കാന്‌‌ ഇടയ്ക്കിടെ പീസീ ഗ്രേഡ് ഹാര്ഡ്‌‌വെയര് വാങ്ങാറുണ്ട്. ലിനക്സോട്ടാന് പീസി വാങ്ങുമ്പോള് അതില് വിന്ഡോസിന്റ്റെ ആവശ്യമില്ലല്ലോ. ആയതിനാല്, അതിനിടയ്ക്ക് മൈക്രോസോഫ്റ്റിനു കൊണ്ട് കാശു കൊടുക്കേണ്ട കാര്യവുമില്ലല്ലോ? (മൈക്രോസോഫ്റ്റ് ടാക്സ്.) വാസ്തവത്തില് ഇവിടെ, നോര്ത്തമേരിക്കയില്, വിന്ഡോസില്ലാതെ "കാലി" കമ്പ്യൂട്ടര് വാങ്ങാന് വലിയ പാടാണു തന്നെ...! ഒന്നുകില് തനിയെ അസംബിള് ചെയ്യണം. അല്ലെങ്കില് ഡെല്‌‌ തുടങ്ങിയ സ്പെഷ്യലൈസ്ഡ് ലിനക്സ് ഔട്ട്ലെറ്റുകളില് നിന്നും വാങ്ങണം. രണ്ടായാലും വില കൂടും..!

ചോറും കറിയും കൂടി വാങ്ങിയാല് എട്ടു രൂപ. കറിയില്ലാതെ ചോറു മാത്രം വാങ്ങിയാല് പന്ത്രണ്ടു് രൂപ...!

ഇതെന്താ ഇങ്ങനെ?

ഉത്തരം ഒരു നെക്സസിലാണു്. ബുഷ് പറഞ്ഞ പോലെ ഒരു ഈവിള് അച്ചുതണ്ട്. :) മൈക്രൊസോഫ്റ്റ്, ക്രാപ്‌‌വെയറ് കമ്പനി, കമ്പ്യൂട്ടര് നിര്മ്മാതാവ് തുടങ്ങിയ മൂന്ന് പ്രധാനികളടങ്ങിയ അച്ചുതണ്ട്.

എന്താണു ക്രാപ്‌‌വെയര്‌‌?

ഉദാഹരണം: നാം കൊട്ട വാങ്ങാന് ചന്തയില് പോകുന്നു. അവിടെ നിന്നും കൊട്ട വാങ്ങി അതു തലയിലേറ്റി വീട്ടിലേക്ക് നടന്നു പോകുന്നു. കൊട്ട കാലിയാണെന്നു നാം കരുതുമ്പോള്, വാസ്തവത്തില് അത് കാലിയല്ല. നാമറിയാതെ തന്നെ, കൊട്ട വിറ്റവന് കൊട്ടയ്ക്കകത്ത് തിരുകിയ കുറേ ചെറിയ വസ്തുക്കളും പേറിയാണു് നാം വീട്ടിലേക്ക് തിരിച്ചു പോകുന്നത്. രോഗാണുവാഹിയായ ഉമിനീരോ, ഭാരം കുറഞ്ഞ അലുക്കുലുത്ത് വസ്തുക്കളോ ആവാമത്. കൊട്ടക്കാരന് എന്തിനതു ചെയ്തുവെന്നോ? അയാള്ക്ക് ആരോ കാശു കൊടുത്തതു കൊണ്ട് തന്നെ..! എത്ര കൂടുതല് കൊട്ട വില്ക്കുന്നുവെന്ന് മാത്രമല്ല, താന് വിറ്റ എത്ര പുതിയ കൊട്ടകളില് ഇപ്രകാരം "സാധനം" കയറ്റിവിട്ടു എന്നതിലാണു് കൊട്ടക്കാരനു തുട്ട് വീഴുന്നത്.

ഐ.എസ്.പി. ഡയലര്‌‌, ഫ്രീ ഇന്റ്റര്‌‌നെറ്റ് ഫോര് സിക്സ് മന്ത്സ്, റിയല് പ്ലേയര് എന്നു വേണ്ട പുതിയ പീസിയില് അക്സസറിയായി വരുന്ന സോഫ്റ്റ‌‌വെയറ് ഏകദേശം മൊത്തവും ക്രാപ്‌‌വെയറുകളാണു്.

ക്രാപ്‌‌വെയറുകളുടെ ബിസനസ്സ് മോഡലിലെ പ്രധാനമായ ഒരു സംഗതി, ഉപഭോക്താവിന്റ്റെ കമ്പ്യൂട്ടറില് ഇടംപിടിക്കുക എന്നതാണു്. പരാദങ്ങളെ പോലെ - മനുഷ്യരാരും നല്ല ബുദ്ധിയോടെ പരാദങ്ങളെ സ്വന്തം ശരീരങ്ങളിലേക്ക് കയറ്റുകയില്ല. പരാദങ്ങളുടെ നിലനില്പാകട്ടെ, വാഹകശരീരങ്ങളില് എത്തുന്നതിലുമാണു്.

ഇപ്രകാരം, ഉപഭോക്താവ് കാശു കൊടുത്ത് വാങ്ങിക്കുന്ന കമ്പ്യൂട്ടറില് കയറിക്കൂടാന് ക്രാപ്‌‌വെയര് സോഫ്റ്റ്‌‌വെയര് കമ്പനികള്ക്ക് ചില്ലറയൊന്നുമല്ല മോഹം. ഇതിനായി എന്തും ചെയ്യാനും അവര്‌‌ ഒരുക്കമാണു താനും. നിര്മ്മാതാവിനു കാശു കൊടുക്കാനും അവര്‌‌ തയാര്.

ഉദാഹരണത്തിനു, ഓരോ ക്രാപ്‌‌വെയറിട്ട കമ്പ്യൂട്ടര് വില്ക്കുമ്പോഴും അറുപതു ഡോളറോളം ക്രാപ്‌‌വെയറുകാരന്‌‌ കമ്പ്യൂട്ടര് വില്ക്കുന്ന കമ്പനിക്കു നല്കുന്നു. അതായത് ക്രാപ്‌‌വെയറില്ലാതെ കമ്പ്യൂട്ടര് വാങ്ങണമെന്നുണ്ടെങ്കില് കാശു കൂടുതല് കൊടുത്തേ മതിയാവൂ എന്നര്ത്ഥം.

ക്രാപ്പ്‌‌വെയറോടിക്കാന്‌‌ വിന്ഡോസ് വേണം താനും. ഇവിടെയാണു് നേരത്തെ പറഞ്ഞ അച്ചുതണ്ട് പൂര്ണ്ണമാകുന്നത്.


വര്ക്ക്‌‌ എറൗണ്ട്:

തെളിച്ച വഴിയെ പോയില്ലെങ്കില് പോയ വഴിയെ എന്നാണല്ലോ? ഒപ്പം, ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്നുമാണല്ലോ?

ഞാന് ചെയ്യാറുള്ളത്: ഒരു പടി കൂടി താഴ്ന്ന്, റീ ഫര്ബിഷ്ഡ് കമ്പ്യൂട്ടറുകള് വാങ്ങുക, അനുയോജ്യ ഹാര്ഡ്‌‌വെയര് നല്ല വിലയ്ക്ക് കിട്ടും. പവര് ഓണ് ചെയ്ത്, ആദ്യമേ തന്നെയങ്ങ് ലിനക്സ് ലോഡ് ചെയ്യുക (അത്രയും സമയം ലാഭിക്കാം). ലവരുടെ സീഡി/ഡീവീഡി എടുത്ത് ഷ്രെഡ്ഡ് ചെയ്യുകയും ചെയ്യുക. (അല്ലേല്, മൂലയ്ക്കെങ്ങാനും ഇട്ടാലും മതി..!)


ക്രാപ്‌‌‌‌വെയറുകളെ പറ്റി കൂടുതല് അറിയാന്:





ഞായറാഴ്‌ച, ജനുവരി 20, 2008

ഫ്ളോറിഡന് തെങ്ങ്

മലയാളിയും തേങ്ങയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെ പറ്റി ഏറെയൊന്നും പറയേണ്ട കാര്യ‌‌മില്ലല്ലോ? നമ്മുടെ സംസ്ഥാനത്തിന്റ്റെ പേരു പോലും തെങ്ങില് നിന്നുമാണു് ഉണ്ടായിരിക്കുന്നത്. ഇനി, തെങ്ങെന്താന്നു അറിയില്ലെങ്കില്, ദാ, തെങ്ങിനെ പറ്റിയുള്ള വിക്കിലേഖനം ഇവിടെ.

മലയാളി എന്നല്ല, മനുഷ്യനൊരുത്തനെയും അന്ധമായി വിശ്വസിച്ചാല് പണി പാര്സലായി എപ്പൊ കിട്ടിയെന്നു ചോദിച്ചാല് മതിയല്ലോ..?

പേടിയും ആധിയുമൊന്നും ഇല്ലാതെ, പണിഭയം (എന്നു വെച്ചാല്, പണി കിട്ടും എന്ന ഭയം) വേണ്ടാതെ, നൊസ്റ്റാള്ജിക്‌‌ ആക്രാന്തത്തോടെ പ്രവാസി മലയാളിക്ക് സേഫായി ഇഷ്ടപ്പെടാവുന്ന ദ്യോതകമാണു് തെങ്ങ്. തന്നെയുമല്ല, തെങ്ങ് പിരിവ് ചോദിക്കില്ല, അസോസിയേഷനുണ്ടാക്കില്ല, അതിനുമുപരി ചതിക്കില്ല എ ന്നൊക്കെയുമാണല്ലോ നാടന് ക്ളീഷേ..?

കേരളത്തിനു വെളിയില്, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളില് പണ്ട് സഞ്ചരിച്ചപ്പോള് ദൃഷ്ടിയില് പെടുന്ന തെങ്ങുകള് ഇതേ താത്പര്യത്തോടെയും കോണ്ഫിഡന്സോടെയും നെടുവീര്പ്പുകള്ക്കൊപ്പം കണ്ടും തൊട്ടും തടവിയും നൊസ്റ്റാള്ജിയ ഒതുക്കിയിട്ടുണ്ട്.

നോര്ത്ത് അമേരിക്കയിലും തെങ്ങ് കണ്ടപ്പോള്

കഴിഞ്ഞ ദിവസം ഉത്തര അമേരിക്കയിലും കണ്ടു തെങ്ങ്. കൃത്യമായി പറഞ്ഞാല്, ഫ്ളോറിഡയിലെ സെന്റ്റ് പീറ്റേര്സ്ബെര്ഗ്ഗില്. തെങ്ങ് കണ്ട് അല്പം കഴിഞ്ഞപ്പോഴാണു്, ഈ തെങ്ങിന്റ്റെ പ്രാധാന്യം ഓര്മ്മ വന്നത് -- കേരളത്തില് നിന്നും ഇത്രയും ദൂരെ, മഹാസമുദ്രങ്ങള്ക്കിപ്പുറം കാണുന്ന ആദ്യത്തെ തെങ്ങാണു് അതെന്നു്. അല്പം കഴിഞ്ഞ്, സൌകര്യം പോലെ ചെന്നതിന്റ്റെ ഫോട്ടോ പിടിച്ചതാണു് ഇത്: ഫ്ളോറിഡയിലെ ആണെങ്കിലെന്താ, നമ്മുടെ സ്വ്‌‌ന്തം കേരവൃക്ഷമല്ലേ?



തെങ്ങെവിടെ ആയാലും നമ്മുടെ തെങ്ങാണല്ലോ?

വ്യാഴാഴ്‌ച, ഡിസംബർ 27, 2007

ഉണ്ട പേടിച്ച് ഓപ്പണാവണ്ടാ

ഉണ്ട പേടിച്ച് ഓപ്പണാവണ്ടാ

ആന്റൈ പൈറസി (അമേരിക്കയില് അല്ലാത്തവര്‍ ആന്റീ പൈറസി എന്നു വായിക്കുക) നിയ‌മം പ്രകാരം നടന്ന റെയ്ഡിനെത്തുടര്‍ന്ന്, അറസ്റ്റുണ്ടായാലോ എന്ന ഭയം മൂത്ത്‌ ഗ്നു ലിനക്സിനോടും മറ്റും ആക്രാന്തത്തോടടുത്ത പ്രണയം, ഫുള് ബ്ളാസ്റ്റ് സ്പീഡില് തന്നെ മൊട്ടായി, പൂവായി, കായായി..!

ഗോത‌മ്പുണ്ട (ഇക്കാലത്ത് ഉണ്ടയില്ല, ബിരിയാണീം മറ്റുമാണു്‌, ഇതു വെറും ക്ളീഷേ, സ‌മ്മതിച്ചു..!) -യോടുള്ള ഭയ‌മല്ല ഓപ്പണ്‌സോഴ്സ് സംരഭങ്ങളോടുള്ള മ‌മതയ്ക്ക് കാരണമാവേണ്ടത്. ഓപ്പ‌ണ്‌ സോഴ്‌സിനോടുള്ള പ്രതിപത്തതയാണു്‌ അതിനു പ്രേരക‌മാവേണ്ടത്.

അതു പോട്ടെ, അല്പം പൊത്തുപെരുത്ത‌മുള്ള കാര‍്യ‌മാണു്‌.

ഓ.എസ്. പൈറസി തടയാന്‍ ഓ.എസ്. ലൈസന്‍സില്ലാതെ കംപ്യൂട്ടര്‍ വില്ക്കരുത് എന്ന നയം സ്വീകരിപ്പിക്കണം എന്ന്‌ എങ്ങോ വായിച്ചു - ആ വാദം വീവരക്കേടാണു്‌. മൈക്രോസോഫ്റ്റ് ടാക്സ് എന്ന പേരില് അറിയപ്പെടുന്ന വിപത്തിനെ വളര്‍ത്താനേ ഉതകൂ.

അതായത്, വിന‍്ഡോസ് ഓ.എസ്. ഇല്ലാതെ ഹാര്‍ഡ്‌വെയറ്‌ വാങ്ങാനൊക്കില്ല എന്ന നില വന്നാല്‌ പൈറസി ഇല്ലാതാവും എന്ന വെളിപാട് - പ്രത്യ്ക്ഷത്തില് "ങാഹാ, ഇതു കൊള്ളാം, ഇതു തടയും പൈറസി..!" എന്നു തോന്നുമെങ്കിലും, വാങ്ങുന്നവന്റെ സ്വാ‌തന്ത്ര‍്യം ഹനിക്കപ്പെടുകയാണു ചെയ്യുന്നത്. ലിനക്സ്, ബി.എസ്.ഡി., ലിന‍്സ്പൈര്‍ തുടങ്ങിയവ ഓട്ടാനായി ഹാര്‍ഡ്‌വെയര്‍ വാങ്ങിയാലും മൈക്രോസോഫ്റ്റിനു കരം കൊടുക്കണം എന്ന നില വരുത്താനേ അതു ഇടയാക്കൂ.

വ്യഭിചരിക്കുന്നതു കുറ്റ്മാണെങ്കിലും, ബാലവിവാഹത്തിനു നിയമ സാധുത നല്കിയാല് വ്യഭിചാരം ഇല്ലാതാവില്ലല്ലോ?

.

ചൊവ്വാഴ്ച, നവംബർ 20, 2007

ഫ്ളിക്കെണി

അങ്ങിനെ പവനായി (ഒടുവില്‌) ശവ‌മായി

ഫ്ളിക്കറി‌ല്‌ കണ്ടതിന്റെ സ്‌ക്രീന്‍ഷോട്ട്:

ചിത്രം‌‌ 1: ഫ്ളിക്കര്‍ കെണി = ഫ്ളിക്കെണി


ഹോ..! എന്തൊക്കെ ബഹളമായിരുന്നു? യാഹൂ വലിപ്പിക്കില്ല, അവരു ഏറ്റവും നല്ലയാള്ക്കാരാ..! ഒരു കൈ തല്ലുമ്പോള് മറു കൈയാല്‌ തഴുകുന്ന ടീമാണു്‌..!

അരിശം കൊള്ളിക്കുന്നത് അവരുടെ ഹൈജാക്കിങ്ങ് തന്ത്ര‌മാണു്‌ -- ഇനി മുതല് ഫ്ളിക്കറില്, ഏറ്റവും അവസാനത്തെ 200 എണ്ണം മാത്രമേ കാണാനും അക്സസ്സ്‌ ചെയ്യാനും ഒക്കൂ..! യാഹൂ ഫോട്ടോസ് പൂട്ടിയപ്പോള് ഇതില്‌ പെട്ട് പോയവര്‍ക്ക് ‌ പുറത്തിറങ്ങാനാവാത്ത വിധം നാലു മാസങ്ങള്ക്കകം കതകുകള് അടയ്ക്കുമെന്ന് അവരുടെ ഫൈന്‍ പ്രിന്റിലുണ്ടായിരുന്നില്ല തന്നെ..!

അറേബ്യന്‍ രാജ്യങ്ങളില് ഫ്ളിക്കറ്‌ ബാന‍്ഡ് ആണെന്നതില് വലിയ വിഷമം ഇനി വേണ്ട എന്നൊരു ഗുണം ഇതിനില്ലാതില്ല. ഹാ ഹാ ഹാ..!

നദ്യാമൊഴുകുന്ന കാഷ്ഠങ്ങള് പോലെ, അടുത്ത മേച്ചില്‌പ്പുറം തേടാം. ഒന്നു രണ്ട് ഡീവീഡികള്‌ നിറയെ പോട്ടങ്ങളുടെ ബായ്ക്പ്പും കൈയ്യില് കരുതാം. എന്നാലും ഇവര്‍ക്ക് തുട്ട് കൊടുക്കുന്ന പ്രശ്ന‌മില്ല..!

എന്തായാലും അന്ന്‌ അമ്പി പറഞ്ഞതു അച്ചട്ടായി:

യാഹൂന്റെ ഒരു സര്വീസിലും അത്ര വിശ്വാസം പണ്ട് മുതലേയില്ല. ഹോട്ട്മെയിലും അവന്മാരുമൊക്കെ ഇപ്പം ഞങ്ങളിത് പേയ്ഡാക്കുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പൊ കുറേ കോണ്ടാക്റ്റ്സും കയ്യില്‍ കിട്ടിയതുമൊക്കെ വാരിയെടുത്ത് റെഡിഫിലേയ്ക്കും അവിടുന്ന് ജീ മെയിലിലേയ്ക്കും ഓടിയയാളാണ് ഞാന്‍.എന്തായാലും ജീ മെയിലിനോട് അത്തരമൊരു അവര്‍ഷനില്ല. എന്തുകൊണ്ടാണെന്നറിയില്ല..ഗൂഗിളിനെ വല്യ വിശ്വാസമാണ്..അന്ധവിശ്വാസമാണെന്ന് നല്ല ഉറപ്പുണ്ട്..:) കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചാല്‍ അത്ര ദുഖിയ്ക്കേണ്ടല്ലോ..അവസാനം ഒരു സുപ്രഭാതത്തില്‍ 'പത്ത് പൗണ്ട് തന്നില്ലേല്‍ ലോഗിന്‍ ചെയ്യണ്ടാ കുട്ടാ ' എന്നൊരു മെസേജ് വന്നാല്‍ സങ്കടപ്പെടേണ്ടല്ലോ..:)

ശനിയാഴ്‌ച, ജൂലൈ 14, 2007

യാഹൂ ഫോട്ടോസ് പൂട്ടുന്നു



യാഹൂ ഫോട്ടോസ്: വിട..!

രണ്ടു മൂന്ന് വര്‍ഷങ്ങള്‍ മുമ്പ്, പഴയ ഫാമിലി ആല്‍‌ബങ്ങളില്‍ നിന്നും നിറം മങ്ങിത്തുടങ്ങിയ ഫോട്ടോകള്‍ ഓരോന്നായി ഇളക്കിയെടുത്ത്, അവ ശ്രദ്ധാപൂര്‍വ്വം സ്കാന്‍ ചെയ്ത് പകര്‍പ്പുകളെടുത്ത് വെച്ചിരുന്നു. അനാദി കാലം വരെയും അവയെ സൂക്ഷിച്ചു വെയ്ക്കാനെന്നതിനായി മെനക്കെട്ടിരുന്ന് എല്ലാറ്റിനെയും യാഹൂ ഫോട്ടോസിലേക്ക് അപ്‌ലോഡും ചെയ്തിരുന്നു.

ഫോട്ടോകള്‍ക്ക് മേലെ വിര്‍‌‌റ്റ്വല്‍ അനശ്വരതയുടെ മേലങ്കി ചാര്‍ത്തി എന്ന വിശ്വാസം തകര്‍ത്തു കൊണ്ടിതാ യാഹൂവിന്റെ അറിയിപ്പ്:

Yahoo! Photos is closing on September 20, 2007.



ആത്മഗതം: പൈപ്പൊക്കെ എത്ര കാലം ഓടുമോ ആവോ? ശ്വാശ്വതമായ നശ്വരതയെ ഒരിക്കലും മറന്നു കൂടാ...

അനുയായികള്‍

Index