കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ജൂലൈ 11, 2010

ചരിത്രത്തില്‍ സംശയമെങ്കില്‍ കുരുമുളക് പൊടിച്ച് നോക്കണം

വിഖ്യാത കവി വില്ല്യം വേര്‍ഡ്സ്‌‌വര്‍ത്ത് നമ്മുടെ നാട്ടില്‍ നിന്നു വന്ന കുരുമുളക് ചവച്ചാസ്വദിക്കുമായിരുന്നു എന്നെവിടെയോ വായിച്ചിരുന്നു. സ്പൈസ് ട്രേഡ് ഈ പറയുന്ന പോലെ വലിയ സംഭവമായിരുന്നോ എന്നു പലപ്പോഴും സംശയിച്ചിട്ടുണ്ട്. സ്പൈസ് റൂട്ട് എന്നതൊക്കെ ചരിത്രം പറയുന്ന കള്ളമാണോ എന്നും സംശയമുണ്ടായിരുന്നു. അതിലേയെങ്ങാണ്ടൂടെ കപ്പലേല്‍ പോയപ്പോള്‍ എന്നാലിവടങ്ങ് അധിനിവേശിച്ചേക്കാം എന്ന് വിദേശികള്‍ തീരുമാനിച്ചെന്നു കരുതിയാല്‍ മതിയല്ലോ. നോ മോര്‍ ക്സ്വസ്റ്റന്സ്.! ലോകജ്ഞാനം ഈയുള്ളവനു മാത്രം പ്രകാശിതം..!

നമ്മുടെ കുരുമുളകും ചുക്കും ഏലക്കായുമൊക്കെ ഇത്രേം വലിയ കിട്ടാക്കനിയാണോ എന്നു സംശയിച്ചിരുന്നു.

ഇവിടെ ദേശി ഗ്രോസറിയില്‍ നിന്നു വാങ്ങിയ "ബ്ളാക്ക് പെപ്പര്‍" പൊടി തീര്‍ന്നപ്പോള്‍ നാട്ടില്‍ നിന്നു പോന്നപ്പോള്‍ തന്നു വിട്ട സാക്ഷാല്‍ കുരുമുളകു് അല്പം പൊടിച്ചെടുത്തു, ഉപയോഗിച്ചു നോക്കി.

ഹൊ.!

ചരിത്രത്തിലുള്ള വിശ്വാസം തിരികെ വന്നൂന്നു് പറഞ്ഞാല്‍ മതിയല്ലോ.! ഇതാ ഒരു ചരിത്ര വിശ്വാസി..!

മറ്റേതു കുരുമുളകു പൊടിയാണെന്നു പറഞ്ഞവനെ, നമ്മുടെ നാടന്‍ കുരുമുളക് പൊടിയിട്ട് മൂപ്പിച്ചെടുത്ത ഉണ്ട കൊണ്ട് ഒരു വെടിവെയ്ക്കണം.

1 അഭിപ്രായം:

വി.എ || V.A പറഞ്ഞു...

കുരുമുളകു മാത്രമല്ല സാറേ,കേരളത്തിന്റെ തനതു സാധനങ്ങളെല്ലാം വെവ്വേറെ അരച്ചു കുഴമ്പാക്കി ഈ വിദേശികളുടെ അവയവങ്ങളിൽ ഓരോന്നിലും തേച്ചുകൊടുക്കണം.എന്നാലേ പായ്ക്കറ്റുകളെ തഴഞ്ഞ് ഒറിജിനൽ വാങ്ങാൻ ,ലോകഗംഭീരന്മാർ മുതൽ തനിമലയാളിത്തന്മാർ വരെ കേരളത്തിലേക്ക് വരൂ.മുളകുപൊടി രഹസ്യസ്ഥാനത്തേയ്ക്ക് മാറ്റണേ.....

അനുയായികള്‍

Index