കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മേയ് 19, 2008

ബുദ്ധന്‍ മാവേലിക്കര.

അയ്യോ ബുദ്ധന്‍..!

അയ്യോ എന്ന വാക്കു പോലും ബുദ്ധമതത്തില്‍ നിന്നും നാം പ്രാപിച്ചെടുത്തതാണു്.

ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ പണ്ടൊരു കാലത്തു ബുദ്ധമതം വന്‍ പ്രചാരത്തിലുണ്ടായിരുന്നു. കണ്ടിയൂര്‍, കരുമാടി, ഭരണിക്കാവു്, കൃഷ്ണപുരം എന്നീ നാലു സ്ഥലങ്ങളില്‍ നിന്നും ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍, ഇന്നത്തെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിനടുത്തു് ഒരു നെല്‍വയലില്‍ നിന്നും കിട്ടിയ ബുദ്ധ വിഗ്രഹമാണു് ഏതാനും കിലോമീറ്ററുകള്‍ അകലെ മാവേലിക്കരയില്‍ "ബുദ്ധാ" ജങ്ക്ഷനില്‍ ഉള്ളതു്. ഇതു ഒന്പതാം നൂറ്റാണ്ടിലേതോ പത്താം നൂറ്റാണ്ടിലോ നിര്‍മ്മിതമാണെന്നും കരുതപ്പെടുന്നു. പഴയ സ്ഥല നാമങ്ങളില്‍ "പള്ളി" ചേര്‍ന്ന പേരുകള്‍ ബുദ്ധമതത്തിന്റെ സംഭാവനയാണു്, ഉദാ:- കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി തുടങ്ങിയവ.

ശങ്കരാചാര്യരും കമ്പനിയുമാണു് കേരളത്തില് ബുദ്ധ മതത്തിനെ ഓര്‍ഗനൈസ്‌‌ഡ് എത്‌‌നി‌‌ക്‌‌ ക്ളെന്‍സിങ്ങിനു വിധേയമാക്കിയതു്.


ജ്ഞാതവും അജ്ഞാതവുമായ ചരിത്രം നമ്മുടെ പൂര്‍വ്വികരെ കൊണ്ട് എന്തെല്ലാം വേഷങ്ങള്‍ കെട്ടിച്ചിരിക്കണം? ബുദ്ധമതം വരുന്നതിനു മുമ്പ്, വന്നിട്ട്, അതിനു ശേഷം, ഒടുവില്‍ അതെല്ലാം നശിച്ചൊടുങ്ങി, പിന്നെ ഇന്നിവിടെ, ഇപ്പോള്‍...!

മാവേലിക്കരയിലെ പത്മാസനനായ ബുദ്ധനെ പോയിക്കാണുവാന്‍ പ്രേരണ നല്‍കിയതു വിക്കി ലേഖനങ്ങളും മറ്റുമാണു്, സമ്മതിക്കുന്നു. അതല്ലെങ്കിലും അങ്ങിനെയെ വരൂ - മുല്ലയ്ക്ക് മണം വരുന്നതു മുറ്റം വിട്ടിറങ്ങുമ്പോള്‍ മാത്രമാണല്ലോ..!

ഒരു രാത്രി വൈകി അതു വഴി വന്നപ്പോള്‍ ചെന്നെടുത്ത ഫോട്ടോയാണിതു്.

The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/3372_3393_3366_3405_3367_3368_3405_4.jpg” cannot be displayed, because it contains errors.

എത്ര തലമുറകളെ, എത്ര വമ്പന്മാരെ, എത്ര കേമന്മാരെ, എത്ര കൊമ്പന്മാരെ കണ്ട പ്രതിമയാവണം ഇതു്..?!

നമ്മുടെ ചരിത്രത്തിന്റെ ഇത്രയും പഴയ സ്വതം ഇതിനു മുമ്പ് നേരില്‍ കണ്ടിട്ടില്ല. കാലത്തെ അതിജീവിച്ച ബുദ്ധപ്രതിമയ്ക്ക് ഒരു സലാം..! ഒപ്പം, താലിബാനാവാന്‍ തുനിയാഞ്ഞ നമ്മുടെ പൂര്‍വ്വികര്‍ക്കും സലാം..!



കൂടുതല്‍ വായനയ്ക്ക്:

  1. ബുദ്ധമതം കേരളത്തില്‍
  2. ഫ്ളിക്കര്‍ ത്രെഡ്
  3. കേരളത്തിലെ ബുദ്ധമതം

15 അഭിപ്രായങ്ങൾ:

നന്ദു പറഞ്ഞു...

കേരളത്തിലെ പലക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളായിരുന്നു എന്നു ഞാനും കേട്ടീട്ടൂണ്ട്. പക്ഷെ ബുദ്ധമതം എന്തുകൊണ്ടോ വേരോടാതെ പോയതോ (അതോ വേരോടെ പിഴുതുകളഞ്ഞതോ?) എന്താ‍യാലും ശ്രീബുദ്ധന്റെ ആശയങ്ങൾ ഇപ്പോഴത്തെ കാലഘട്ടത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്.

നല്ല പോസ്റ്റ് :)

അപ്പു ആദ്യാക്ഷരി പറഞ്ഞു...

ഏവൂരാനേ, മാവേലിക്കരവരെ പോയ സ്ഥിതിക്ക് കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം കൂടി സന്ദര്‍ശിക്കാമായിരുന്നില്ലേ. അവിടെയും ഉണ്ട് ഒരു ബുദ്ധപ്രതിമ, ഇത്രത്തൊളം പഴക്കമുള്ളതുതന്നെ. അതുപോലെ മറ്റനേകം പൌരാണിക വസ്തുക്കളും. ഇതേപ്പറ്റി ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, അല്‍പ്പം മാറ്റങ്ങളോടെ മലയാളം വിക്കിയിലും. ഇവിടെ ഒന്നു നോക്കൂ.

റീനി പറഞ്ഞു...

ഏവൂരാനെ , ഇതൊരു പുതിയ അറിവാണല്ലോ!

അതുത്തതവണ കോട്ടയം, ചെങ്ങന്നൂര്‍ , മാവേലിക്കര റൂട്ടില്‍ ഒന്നു പോവണമല്ലോ.

കാളിയമ്പി പറഞ്ഞു...

"ശങ്കരാചാര്യരും കമ്പനിയുമാണു് കേരളത്തില് ബുദ്ധ മതത്തിനെ ഓര്‍ഗനൈസ്‌‌ഡ് എത്‌‌നി‌‌ക്‌‌ ക്ളെന്‍സിങ്ങിനു വിധേയമാക്കിയതു്"

എന്ന വിവരം എവിടെനിന്നും കിട്ടി എന്നു പറയാമോ?

ശങ്കരാചാര്യര്‍ തര്‍ക്കം നടത്തി ഭാരതത്തിലെ കുറേ പണ്ഢിതരെ തോല്‍പ്പിച്ചു.മിക്കവരേയും തന്റെ ശിഷ്യന്മാരുമാക്കി.അങ്ങനെ തോല്‍പ്പിച്ച കാര്യമാണെങ്കില്‍ അതില്‍ മിക്കവരും “ഇന്ന്“ ഹിന്ദുക്കള്‍ എന്ന് വിശേഷിപ്പിയ്ക്കുന്നയാള്‍ക്കാരായിരുന്നു.(അന്നവര്‍ ഹിന്ദുക്കളല്ല)

ശങ്കരാചാര്യര്‍ വാദത്തിലും മറ്റും തോല്പ്പിച്ചത് കര്‍മ്മകാണ്ഡത്തില്‍ വിശ്വസിച്ചിരുന്നവരെയാണ് എന്നാണ് കേള്‍ക്കുന്നത്. കുമാരില ഭട്ടന്‍ ബുദ്ധമതതത്വങ്ങളെ വാദത്തില്‍ തോല്പ്പിച്ചയാളാണ്.വേദ മീമാംസാകാരനാണ്.അദ്ദേഹത്തെയാണ് ആദ്യം ശങ്കരന്‍ വാദപ്രതിവാദങ്ങള്‍ക്കായി സമീപിയ്ക്കുന്നത്.(അങ്ങേരെ തോല്‍പ്പിച്ചു ശിഷ്യനാക്കി) അദ്ദേഹത്തിന്റെ ശിഷ്യനാണ് മണ്ഡനമിശ്രന്‍.(അപ്പൊ അങ്ങേരും ഇന്നത്തെ നിലയില്‍ ഹിന്ദു തന്നെ) പിന്നെ പാണ്ടിനാട്ടില്‍ ശൈവരെ, കര്‍ണ്ണാടകത്തിലെ ശാക്തേയരെ, ദ്വാരകയിലെ വൈഷ്ണവരെ, ഇടയ്ക്ക് കാപാലികളെ,കാമപുരിയിലെ തീവ്ര ശാക്തേയരെ ഒക്കെയാണല്ലോവാദത്തില്‍ തോല്പ്പിച്ചിരിയ്ക്കുന്നത്.ഇവരിലാരും ബൗദ്ധരല്ല.ഇന്നത്തെ നിര്‍വചനപ്രകാരം ഹിന്ദുക്കളാണ്. അതായത് അന്നത്തെ ഹിന്ദു തീവ്രവാദികളേയും ആസാമിമാരെയുമെല്ലാം തോല്‍പ്പിച്ച് അവര്‍ക്ക് ജ്ഞാനത്തിന്റെ മാര്‍ഗ്ഗം പരഞ്ഞു നല്‍കുകയായിരുന്നു ശങ്കരന്‍ ചെയ്തത്.(അതില്‍ ഒരു ശാക്തേയന്‍ അഭിനവഗുപ്തന്‍ (ശാക്തേയനെന്നാല്‍ ദേവീ ഉപാസകന്‍) ശങ്കരാചാര്യരോട് ദേഷ്യം മൂത്ത് ആഭിചാരം ചെയ്ത് അദ്ദേഹത്തിന് ഭഗന്ദരം ഉണ്ടാക്കി എന്നും വന്നതിനെ മാറ്റാനായി മറുമരുന്നൊന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ പ്രതിവിധി ചെയ്തെന്നുമൊക്കെ കഥയുണ്ട്. ശങ്കരാചാര്യരുടെ ശത്രുക്കള്‍ അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഇന്ന് ഹിന്ദുക്കള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലുള്ളവര്‍ തന്നെയായിരുന്നു എന്ന് ചുരുക്കം. കാപാലികന്‍ തല ചോദിച്ച കഥ ഞാനായിട്ട് പറയേണ്ടല്ലോ?


പിന്നെ എന്ത് എത്നിക് ക്ലെന്‍സിങ്ങിനെപ്പറ്റിയാണ് പറയുന്നത്?

കാളിയമ്പി പറഞ്ഞു...

follow up

Kaithamullu പറഞ്ഞു...

കൊടുങ്ങല്ലൂര്‍ അംബലം പണ്ട് ഒരു ബുദ്ധവിഹാരമായിരുന്നെന്നും അവരെ അവിടെ നിന്നും ഓടിക്കാന്‍ വേണ്ടിയാണ് തെറി വിളിയും മൃഗബലിയുമൊക്കെ നടത്തിയതെന്നും പിന്നെ അത് ഒരാചാരമാക്കി മാറുകയാണ് ചെയ്തതെന്നും അച്ഛന്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

there is one more budha in bharanikavu devi temple which is near by kattanam. it was found while cleaning the temple pond.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഏവൂരാന്‍ മാഷെ,
വിജ്ഞാനപ്രദമായ ഒരു പോസ്റ്റ് കൂടി...അഭിനന്ദനങ്ങള്‍

കാളിയമ്പി പറഞ്ഞു...

തിരുത്ത്.
മേല്‍പ്പറഞ്ഞ കമന്റില്‍ “ (അങ്ങേരെ തോല്‍പ്പിച്ച് ശിഷ്യനാക്കി)“ എന്നത് മണ്ഡനമിശ്രന്റെ കാര്യത്തിലാണ്.

കുമാരിലഭട്ടന്‍ ഉമിത്തീയിലെരിയുകയായിരുന്നു ശങ്കരന്‍ ചെല്ലുമ്പോ.ബൌദ്ധനായ ഗുരുവിനോട് കള്ളം പറഞ്ഞാണ് ബുദ്ധമതം പഠിച്ചതെന്നും. അത് പഠിച്ചാണ് വാദത്തില്‍ ബുദ്ധമതക്കാരെ തോല്‍പ്പിച്ചതെന്നും. അങ്ങനെ കള്ളം പറഞ്ഞതിനു സ്വയം ശിക്ഷയായാണ് ഉമിത്തീയിലെരിയുന്നതെന്നുമാണ് കഥ.

asdfasdf asfdasdf പറഞ്ഞു...

കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ബുദ്ധപ്രതിമ. ഒരു പുതിയ അറിവാണ്.

Unknown പറഞ്ഞു...

കമന്റുകളെഴുതിയ എല്ലാർക്കും നന്ദി..!

നന്ദൂ, താങ്ക് യു..!

റീനി, തീർച്ചയായും പോവണം. പോകുമ്പോൾ അപ്പു പറഞ്ഞതു പോലെ, കൃഷ്ണപുരവും പോയി കാണണം.

അപ്പൂ, നന്ദി, അതൊരു ഒന്നര ലേഖനമായിരുന്നൂ കേട്ടോ..! ഇനി നാട്ടിൽ പോവുമ്പോൾ കൃഷ്ണപുരവും ചെന്നു കാണാം.

കൈതേ, വളരെ നന്ദി. ഭരണിപ്പാട്ടിന്റെ ഉദ്ഭവം ബൗദ്ധരെ തുരത്താനായിട്ടു തന്നെയാവാനാണു് വഴി. വാസ്തവത്തിൽ, അതൊരു പുതിയ അറിവായിരുന്നു.

അനോണീ, ആരെങ്കിലും ഒരു ചിത്രവുമെടുത്ത് എന്നെങ്കിലും ഉഗ്രനൊരു മലയാളം പോസ്റ്റെഴുതും എന്നു പ്രത്യാശിക്കുന്നു.

അമ്പീ.

ശങ്കരാചാര്യരെ പറ്റി നല്ലൊരു ലേഖനം മലയാളം വിക്കിയിൽ തന്നെയുണ്ട്, ദാ ലിങ്ക്

വൃത്തിയാക്കുക, അഴുക്കു കളയുക എന്നതാണല്ലോ ക്ളെന്സിങ്ങ് എന്ന സംഭവം. ബൗദ്ധരുടെ തിരോധാനത്തിനു ആക്കം കൂട്ടിയെന്നതാണു് ക്ലെന്‍സിംഗ് എന്നതു കൊണ്ട് ഉദ്ദേശിച്ചത്.
ലിങ്ക് ഒന്നു്

ദ്വൈദവാദത്തെ തോല്‍പ്പിച്ച് അദ്വൈത വാദത്തെ പുനസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. അക്കൂട്ടത്തിലോ അതിനു പിന്നിലോ ബൗദ്ധരും തുരത്തപ്പെട്ടു. എക്സാക്റ്റ് ആയി പറയാന്‍ പുരോഹിത വർഗ്ഗം തെളിവുകൾ ബാക്കി വെച്ചിട്ടില്ല, തന്നെയുമല്ല, जंगल में नाचा मोर, मगर देखा किसने? എന്നല്ലേ..?

കൂടോത്രത്താൽ ഭഗന്ദരം കിളിർപ്പിച്ചതൊന്നും നേരാവാന്‍ തരമില്ല. ടി കഥയിലെ അലെജ്ഡ് വില്ലന്‍, അഭിനവ ഗുപ്തന്‍ തന്നെ ശങ്കരാചാര്യർക്ക് രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമാവാം ജീവിച്ചിരുന്നതു്. മിക്കവാറും അതൊരു ഹോർമോൺ ഇന്‍ബാലന്‍സ് പ്രശ്നമോ ഹെർമാഫ്രോഡൈറ്റ് പ്രതിഭാസമോ ആവാനേ തരമുള്ളൂ.

അത്യന്തം രോഷാകുലനെങ്കിലും, മുത്തപ്പന്‍ കഷ്ടപ്പെട്ട് സ്കാന്‍ ചെയ്തു പോസ്റ്റിയ കുറെ പോസ്റ്റുകളുണ്ട്, ഇന്ഫോർമേറ്റീവായിട്ടുള്ളത്, സമയം കിട്ടുമ്പോൾ നോക്കൂ,

1) അശോക ചക്രവര്‍ത്തിയുടെകാലത്ത് ബുദ്ധമത പ്രചരണത്തിനായി നിയോഗിക്കപ്പെട്ട ധര്‍മ്മ മഹാമാത്രന്മാര്‍ എന്ന നംബുധീരന്മാര്‍ തന്നെയാണ് ബുദ്ധമതവിശ്വാസം കുറ്റകരമായി തീര്‍ന്നതിനെത്തുടര്‍ന്ന് ഹിന്ദുമത പുരോഹിതരായി പൂണൂല്‍ ധരിച്ച് നംബൂതിരി ബ്രാഹ്മണരായിത്തീര്‍ന്നത്

2) മാമാങ്കം ബുദ്ധ ഉൽസവം

കാളിയമ്പി പറഞ്ഞു...

ഏവൂരാനേ,

ശങ്കരാചാര്യര്‍ എഴുതിയത് തന്നെ തെളിവുകളായി കിടപ്പുണ്ട്.മിക്കവാറും പൂര്‍വപക്ഷത്തില്‍ വരുന്നത് കര്‍മ്മകാണ്ഡവും മീമാംസകാരരും താന്ത്രികവുമൊക്കെത്തന്നെയാണ്.ബുദ്ധിസമല്ല.

ഉത്തരഭാരതത്തില്‍ നിന്ന് ശങ്കരനു മുന്‍പു തന്നെ കുമാരിലഭട്ടന്മാരെല്ലാം ചേര്‍ന്ന് ബുദ്ധിസത്തെ തുരത്തിയെന്നാണ് തോന്നുന്നത്. ഓര്‍ഗനൈസ്ഡ് എത്നിക് ക്ലെന്‍സിങ്ങ് എന്നാലും ശങ്കരന്‍ ചെയ്തതായി കാണാന്‍ ഒരു വകുപ്പുമില്ലല്ലോ‍?

ഹിന്ദുമതം ബൂദ്ധമതത്തെ അതിജീവിച്ചതിന്റെ ഗുട്ടന്‍സ് ഏവൂരാന്‍ എടുത്ത ആ ഫോട്ടോയില്‍ തന്നെയുണ്ട്. വനമാല (വൈഷ്ണവ ഹൈന്ദവം) ചന്ദനം (വൈഷ്ണവം) കൊണ്ട് ഭസ്മധാരണവിധിപ്രകാരം (ശൈവം) കുറികള്‍, നെറ്റിയില്‍ ശാക്തേയന്റെ കുംകുമം......ബുദ്ധന്‍ നല്ല ഒന്നാംതരമായി ഇരുന്ന് ധ്യാനിയ്ക്കുകയല്ലേ..നമ്മള്‍ ആഗ്രഹിയ്ക്കുന്നപോലെ.അതിന് ശങ്കരാചാര്യര്‍ എന്തു പിഴച്ചു.?

ബുദ്ധമതം കേരളത്തില്‍ വളരെയധികം വേരുള്ള ഒരു മതമായിരുന്നു.ഓര്‍ഗനൈസ്ഡ് ആയ പ്രചരണം വഴി പടര്‍ന്ന മതമായിരുന്നത്. മിക്കപ്പോഴും സമാധാനപരമായിത്തന്നെ,പക്ഷേ ചിലപ്പോള്‍ ഭരണകൂട നിര്‍ബന്ധവും നാ‍ട്ടുകാര്‍ ബുദ്ധമതം സ്വീകരിയ്ക്കുന്നതിനു കാരണമായിട്ടുണ്ട് .ബുദ്ധമതത്തിനു മാത്രമല്ല ജൈനമതത്തിനും കേരളത്തില്‍ നല്ല പ്രചാരമുണ്ടായിരുന്നു.

കാലക്രമത്തില്‍ വൈദികമതക്കാര്‍ ഓര്‍ഗനൈസ്ഡ് ആയി എതിര്‍ത്തതുകൊണ്ടും,(ശൈവരും വൈഷ്ണവരും,ശാക്തേയരും ) ഓര്‍ഗനൈസ്ഡ് അല്ലാതെ ഫോട്ടോയില്‍ കാണുന്ന പോലെ വെടക്കാക്കി നമുക്കാക്കിയതുകൊണ്ടും കാലാന്തരത്തില്‍ ബുദ്ധമതത്തിന്റെ ധ്യാനത്തിന്റെ സ്വഭാവം പോയി തന്ത്രം, മന്ത്രം പൂജ, വഴിപാട് നിലയിലായപ്പോല്‍ അത് നാട്ടില്‍ നിലനിന്നിരുന്ന പല മതങ്ങളോ‍ട് (ഹിന്ദു എന്നൊരു മതം ഉണ്ടായീട്ട് നൂറോ നൂറ്റമ്പതോ കൊല്ലമേ ആയിട്ടുള്ളൂ എന്ന വാദത്തിന് ഒരു തര്‍ക്കത്തിനുള്ള വകുപ്പുണ്ടോ?? അതുകൊണ്ട് തന്നെയാണ്‍ പല മതങ്ങള്‍ എന്ന് പറഞ്ഞത്) ചേര്‍ന്നു പോയതുകൊണ്ടും ഒക്കെ കേരളത്തില്‍ നിന്ന് ബുദ്ധമതം ഇല്ലാതായി.

പകരം മുത്തപ്പന്‍ എഴുതിയപോലെ ഒരു നിയോ റിച്വലിസ്റ്റിക് പുരോഹിതവര്‍ഗ്ഗം- നമ്പൂതിരി- എവിടെനിന്നോ ഉണ്ടാകുകയും അവരും അവരുടെ എലനക്കികളും ചേര്‍ന്ന് കേരളത്തിന്റെ പൊതുസമൂഹത്തെ പലയിടത്ത് നിന്ന് കിട്ടിയത് കൂട്ടിച്ചേര്‍ത്ത് ഒരു കൊളാഷ് മതമുണ്ടാക്കി വിശ്വസിപ്പിയ്ക്കുകയും ചാതുര്‍വരേണ്യത്തെ അതിന്റെ എല്ലാ തെമ്മാടിത്തരത്തോടും കൂടി പ്രയോഗത്തില്‍ വരുത്തുകയും ,ആകാശത്തുനിന്ന് പൊട്ടിവീണതുപോലെ ഒരു പരശുരാ‍മന്‍ മഴുവെറിഞ്ഞ കഥയുണ്ടാവുകയും ചെയ്തു.(ചാതുര്‍വരേണ്യമല്ല ദ്വി വരേണ്യമാണ് കേരളത്തിലുണ്ടായിരുന്നത്. ബ്രാമണര്‍, ശൂദ്രര്‍ എന്നീ രണ്ട് ജാതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെയും വൈശ്യര്‍ , ക്ഷത്രിയര്‍ എന്നീ പ്രബലര്‍ തങ്ങള്‍ക്കെതിരായി ഉണ്ടാവുന്നത് തടയാന്‍ പുരോഹിത വര്‍ഗ്ഗത്തിനു കഴിഞ്ഞു.)

ഇവിടെയും ശങ്കരാചാര്യര്‍ എന്തുചെയ്തു.?

ബുദ്ധമതത്തെ ഇവിടെനിന്ന് ആക്രമിച്ചോടിച്ചു എന്ന് പറഞ്ഞിരിയ്ക്കുന്ന വീ‍രശൈവന്മാര്‍, കാപാലിലികര്‍ എന്നിവര്‍ ശങ്കരാചാര്യരേയും ശത്രുസ്ഥാനത്താണ് കണ്ടിരുന്നത്.

സര്‍വോപരി ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തവും കൃതികളും അന്നത്തെ (ഇന്നത്തെയും )വൈദിക-ശൈവ-ശാക്തേയ-വൈഷ്ണവ-കാപാലിക-താന്ത്രിക-മതത്തിലുപരി (ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ ഹിന്ദു:) ബുദ്ധ സിദ്ധാന്തങ്ങളോട് തന്നെയാണ് അടുത്തുനില്‍ക്കുന്നത്. ശങ്കരനെ പഠിയ്ക്കുന്ന ആര്‍ക്കും വ്യക്തമായി ഇത് ബോധ്യമാകും.നിര്‍വാണാഷ്ടകം എന്ന ഒറ്റ അഷ്ടകം മതി. ബ്രഹ്മസൂത്രം ഭാഷ്യം, ഭഗവത്ഗീതയ്ക്കും ഉപനിഷത്തുക്കള്‍ക്കുമെഴുതിയ ഭാഷ്യം. സ്വന്തം കൃതികളായ പ്രകരണങ്ങള്‍
(അതില്‍ത്തന്നെ ഏകശ്ലൊകി, മായാപഞ്ചകം, മനീഷാപഞ്ചകം, നിര്‍വാണാഷ്ടകം, സ്വരൂപാനുസന്ധാനാഷ്ടകം,അദ്വൈതപഞ്ചരത്നം,അദ്വൈനുഭൂതി ഒക്കെ ഒക്കെ )ബുദ്ധചിന്തകളോടാണ് അടുത്ത് നില്‍ക്കുന്നത്.

Thich Nhat Hanh നെപ്പോലെയുള്ളവര്‍ എഴുതിയ പുസ്തകങ്ങളും ശങ്കരന്റെ കൃതികളുമായി ഒന്നു താരതമ്യം ചെയ്തൂ നോക്കൂ താല്‍പ്പര്യമുണ്ടെങ്കില്‍.

ശങ്കരാചാര്യര്‍ ബൌദ്ധരെയെന്നല്ല ഒരു ചിന്തകരേയും എത്നിക് ക്ലെന്‍സീങ്ങ് നടത്തിയതായി യാതൊരു തെളിവുകളും ചരിത്രത്തിലോ മിത്തുകളില്‍പ്പോലുമോ കാണുന്നില്ല. ആശയപ്രചരണവും വാദപ്രതിവാദവും ജനാധിപത്യപരമായ മര്യാദകളാണ്.

ശങ്കരാചാര്യര്‍ ക്ലെന്‍സിങ്ങ് നടത്തിയിട്ടുണ്ട് അത് ജീര്‍ണ്ണിച്ച് നശൂലമായ ആ സമയത്തെ ആസേതുഹിമാചലം വെരെയുള്ള പല രാജ്യങ്ങളിലെ മത സംവിധാനങ്ങളെയായിരുന്നു.പിന്നെ, അദ്ദേഹം സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂഷന്നുകള്‍ ഇന്നെവിടേ നില്‍ക്കുന്നു എന്നാലോചിച്ച് അദ്ദേഹത്തെ ഊഹിയ്ക്കാന്‍ നിന്നാല്‍ യേശുകൃസ്തുവിനേയൂം മുത്തുനബിയേയും ബുദ്ധനേയുമൊക്കെ ഒരുമിച്ച് നിര്‍ത്തി അമ്പെയ്യെണ്ടിവരും.:) അത് ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ ഒരു ശാപമാണ്.. ജിദ്ദു വ്യക്തമായി അതിന് ഉത്തരം നല്‍കിയിട്ടുണ്ട്.

കാളിയമ്പി പറഞ്ഞു...

മലയാളം വിക്കിയിലെ ബുദ്ധമതത്തിന്റെ തിരോധാനം എന്ന ലേഖനത്തിലെ ‘ബുദ്ധമതം കേരളത്തില്‍‘ എന്ന ഭാഗം ഒന്നാന്തരം തെറ്റിദ്ധരിപ്പിയ്ക്കലിന്റേയും,വിക്കി വാന്‍ഡലിസത്തിന്റേയും തെളിവുകളില്ലാതെ വിക്കിയില്‍ ഊഹാപൊഹയങ്ങളെഴുതുന്നതിന്റേയും ഒന്നാം ക്ലാസ്സ് തെളിവാണ്.

http://en.wikipedia.org/wiki/Decline_of_Buddhism_in_India

ആംഗലേയ വിക്കി നോക്കൂ. അവിടേ ശങ്കരനെപ്പറ്റി പറയുന്നുണ്ട്. സൈറ്റേഷനുകളോടു കൂടിത്തന്നെ.ആംഗലേയ വിക്കിയിലെ ലേഖനം വായിച്ചാല്‍ ഭാരതത്തില്‍ നിന്ന് ബുദ്ധമതം അപ്രത്യക്ഷമായതിന്റെ മുഖ്യ കാരണങ്ങള്‍ നോക്കുമ്പോള്‍ കേരളത്തിലും അതിനു സാധ്യതകളുണ്ടല്ലോ എന്നൊരു ചെറു സംശയവും ഇവനുണ്ട്.

അതോടൊപ്പം മേത്സൂചിപ്പിച്ച വഴിപാട്, തന്ത്രം , ബിംബാരാധന എന്നെഴുതിയതിനോട് ചേര്‍ത്ത് വായിയ്ക്കാനൊരു കൊട്ടേഷനിതാ..

“Hinduism became a more "intelligible and satisfying road to faith for many ordinary worshippers" because it now included not only an appeal to a personal god, but had also seen the development of an emotional facet with the composition of devotional hymns.“

പലപ്പോഴും ശരിയെന്ന് തോന്നിയത് എഴുതിയിരിയ്ക്കുന്നത് കണ്ടപ്പൊ എടുത്തെഴുതിയെന്നേ ഉള്ളൂ. ആംഗലേയ വിക്കിയില്‍ നിന്നാണ്. 18ആമത് റഫറന്‍സ് ലിങ്കും നോക്കുക.

ഒരു പ്രശ്നത്തിന് ഉത്തരം കണ്ടെത്താനുള്ള എളുപ്പവഴി ആരെയെങ്കിലും ഉത്തരവാദിയായി കണ്ടത്തി അവരുടെ തലയില്‍ ചാരുക എന്നുള്ളതാണ്.ബുദ്ധമതത്തിന്റെ കാര്യം വന്നപ്പോ അത് നല്ല സ്മൂത്തായി ശങ്കരന്റെ തലയില്‍ കെട്ടി വച്ചുകൊടുത്തു.അല്ല.. അങ്ങേര്‍ക്കത് വേണം.

ഈ ബ്രാഹ്മണര്‍ ഒന്നാന്തരം ഉരുപ്പടികള്‍ തന്നെ. ജീവിച്ചിരുന്നപ്പോ ശങ്കരന്റെ ഏറ്റവും വലിയ എതിരാളികളായിരുന്നവര്‍. സ്ഥാപനവല്‍ക്കരിച്ച ശങ്കരന്‍ നല്ല ആയുധമാണെന്ന് കണ്ട് നമുക്കാക്കിയങ്ങ് വെടക്കാക്കി. ഇപ്പൊ ബദരിമുതല്‍ ശ്രിംഗേരിവരെ പൂണൂലിട്ടവനാണ് ഭരണം.ഭരിച്ച് ഭാരട്ടെ:)

ദേവേട്ടാ.ദേവെട്ട..(ഇപ്പൊ ഫില്‍ട്ടറൊന്നുമില്ലേലും ഒരു ഒരു ഫില്‍ട്ടറുപൊട്ടി മൈന്‍)

കാളിയമ്പി പറഞ്ഞു...

ഇതൂടേ ഒന്ന് നോക്കിയേക്കണേ

“Following this last flowering of Buddhist thought in India, Buddhism began to decline. It became increasingly a tradition of elite scholar-monks who studied in great monastic universities like Nalanda and Vikramashila in Northern India. Buddhism failed to adapt to changing social and political circumstances, and apparently lacked a wide base of support.

When a series of invasions by Turkish Muslims descended on India in the ninth through twelfth centuries, after the invaders had sacked the great north Indian monastic universities and killed many prominent monks, Buddhism was dealt a death blow from which it never recovered. In 1193 the Moslems attacked and conquered Magadha, the heartland of Buddhism in India, and with the destruction of the Buddhist Monasteries, like Nalanda (1200) in that area Buddhism was wiped out.

Only some small remnants of Buddhist communities, like in the Himalayan areas, Buddhism remained alive. Apart from the Moslims, most Indians are Hindu, and to them Buddhism is a old, dead branch of Hinduism, not a seperate, independent religion“

ഈ സൈറ്റില്‍ നിന്നാണ്.

http://buddhism.kalachakranet.org/india.html

അജ്ഞാതന്‍ പറഞ്ഞു...

hmmmm
nannayitnduu....

Illyas
Doha Qatar

അനുയായികള്‍

Index