കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഫെബ്രുവരി 27, 2008

കോണ്സ്പിറസി തിയറി - ജോണ്‍ എഫ്. കെന്നഡി

ചിക്കന്‍ഗുനിയ വന്നത് ഏതോ ശത്രു രാജ്യക്കാര്‍ "പൊടി" വിതറിയതു കൊണ്ടാണെന്നും. 911 ഉണ്ടായതു അമേരിക്കന്‍ ഗവണ്‌‌മെന്റിലെ ഉന്നതന്മാരുടെ തന്നെ ഗൂഢാലോചനയുടെ ഫലമാണെന്നും ഒക്കെ സിദ്ധാന്തിക്കുന്ന തിയറികളാണു് കോണ്‍സ്പിറസി തിയറികള്‍ - കള്ളമാണെന്നു പുച്ഛിച്ച് തള്ളാനാവില്ല, സത്യമാണെന്ന് ശങ്കയുണ്ടാവുകയും ചെയ്യും - അവിടെയാണു് കോണ്‍സ്പിറസി തിയറിയുടെ വിജയം.

ഒരേ സംഭവത്തെ ചൊല്ലി, ഒന്നിലധികം കോണ്സ്പിറസി തിയറികള്‍ ഉണ്ടെന്നാകില്‍ ഏറ്റവും ഇഷ്ടപ്പെട്ടതു് തിരഞ്ഞെടുക്കുകയും ചെയ്യാം.

ജോണ്‍ എഫ്. കെന്നഡി - അമേരിക്കയുടെ 35-മത്തെ പ്രസിഡന്റ് - കഥയൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കുമല്ലോ? (അറിയില്ല എങ്കില്‍ വിഷമിക്കേണ്ട, നെറ്റില്‍ അതങ്ങനെ പടര്ന്നു കിടക്കുകയല്ലേ? ദാ, ഇവിടെ വായിച്ചു തുടങ്ങാം.)
ടെക്സാസ്സിലെ ഡള്ളാസില്‍ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു എന്നല്ലാതെ, ആ പാതകം ആരു ചെയ്തു, എന്തിനു ചെയ്തു എന്നൊന്നും ആര്ക്കും വലിയ ഉറപ്പില്ല. അമേരിക്കന്‍ ഗവണ്‌‌മെന്റ് തന്നെ നിയോഗിച്ച രണ്ടു ഫാക്റ്റ് ഫൈന്ഡിംഗ് കമ്മീഷനുകള്‍ രണ്ടു തരത്തിലുള്ള ഉത്തരമാണു കണ്ടെത്തിയത് - ഒരാളാണു് കൊല ചെയ്തതെന്നു് ഒരു കമ്മീഷന്‍, അങ്ങനല്ല, ഒന്നിലേറെ പേരുണ്ടായിരുന്നു എന്നു അടുത്ത കമ്മീഷന്‍. ഇതിനു പുറമേ, തെളിവുകളും മറ്റും കൈകാര്യം ചെയ്ത രീതികളിലും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് - 1963-ല്‍ മാത്രം നടന്ന സംഭവമാണെങ്കിലും, ക്രൈം സീനില്‍ നിന്നും മറ്റും ശേഖരിക്കപ്പെട്ട തെളിവുകള്‍ വെച്ച് ഇനിയൊരിക്കലും ഒന്നും കണ്ട്പിടിക്കാനാവില്ല തന്നെ. ചുരുക്കത്തില്‍, ഒരു നിഗൂഢതയായി അതിന്നും തുടരുന്നു.കെന്നഡിയുടെ അന്ത്യ നിമിഷങ്ങള്‍. ഒറിജിനല്‍ ഇമേജ് ഈ സൈറ്റില്‍ നിന്നുള്ളതു്.ശീതയുദ്ധത്തിന്റെ കാലമായിരുന്നതിനാല്‍, എന്തിനുമേതിനും റഷ്യയും അമേരിക്കയും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുന്ന പതിവു പരിപാടി പ്രകാരം, കിറുക്കനായ ഒരു കമ്മ്യൂണിസ്റ്റ് ചെയ്തതാണാ കൊലപാതകം എന്ന നിഗമനത്തിലാണു് അന്വേഷണ ഏജന്‍സികള്‍ എത്തി ചേര്‍ന്നതു്. തുടര്‍ന്നു് ലീ ഹാര്‍വെ ഓസ്‌‌വാള്‍ഡ് എന്നൊരാളെ അറസ്റ്റ് ചെയ്തെങ്കിലും, രണ്ട് ദിവസങ്ങള്‍‌‌ക്ക് ശേഷം ജാക്ക് റൂബി എന്നൊരു യഹൂദന്, ഓസ്‌‌വാള്‍ഡിനെ പോലീസുകാര്‍ക്കിടയിലൂടെ നൂഴ്ന്ന് കയറി വെടിവെച്ച് കൊല്ലുകയായിരുന്നു. (ഫോട്ടോ കാണുക).

മാധ്യമ പ്രവര്ത്തകരുടെ ക്യാമറയ്ക്ക് മുമ്പില്‍ സൗകര്യ പൂര്വ്വം നടത്തിയ ഈ വിക്രിയ ഫിലിമില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും, ജാക്ക് റൂബി എന്തിനു ഓസ്‌‌വാള്‍ഡിനെ കൊന്നു എന്നതിനു വ്യക്തമായ ഉത്തരമില്ല, കുറെ തിയറികളുണ്ടെങ്കിലും. എന്തായാലും ഓസ്വാള്‍ഡ് ഹത്യയെ തുടര്ന്ന്, ജാക്ക് റൂബിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, കോടതി ആദ്യം അങ്ങേരെ നിരുപാധികം വിട്ടയച്ചു. പിന്നെ കുറേക്കഴിഞ്ഞ് ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നപ്പോള്‍ വീണ്ടും വിചാരണ തുടങ്ങി. വിചാരണയ്ക്കിടയില്‍ ക്യാന്സര്‍ ബാധിതനായി ജാക് റൂബി ചത്തു പോവുകയാണുണ്ടായതു്.

ജാക്ക് റൂബി ഇന്‍ ആക്ഷന്

ഇവിടെയാണു് കോണ്‍സ്പിറസി തിയറി തിരുകാന്‍ ഒരുമ്പെടുന്നത് -- (തിയറി മാത്രം, വായനക്കാര്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ കൊള്ളുക, അല്ലെങ്കില്‍ തള്ളുക)

ഐറിഷ് കത്തോലിക്കനായ ജോണ്‍ എഫ്. കെന്നഡിയെ വധിച്ചതു്, ഇസ്രായേലിന്റെ ചാര സംഘടനയായ മൊസ്സാദാണു് എന്നതാണു് (എനിക്കു് ബോധിച്ച) തിയറി. മിഡില്‍ ഈസ്റ്റില്‍ ഈ നാളുവരേക്കും ആണവ ആയുധങ്ങള്‍ ഉള്ളൊരു രാജ്യമുണ്ടെങ്കില്‍, അതു ഇസ്രായേലാണു് -- അന്നും, ഇന്നും. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല -- അവിടെ നിന്നു പിഴക്കണ്ടായോ? ആണവ ആയുധങ്ങള്‍ക്കായി ഇസ്രയേല്‍ നടത്തിയ നീക്കങ്ങളെ ജോണ്‍ എഫ് കെന്നഡി പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നതാവാം കാരണം. കെന്നഡിയെ തുടര്ന്ന് പ്രസിഡന്റായ ലിന്ഡണ്‍ ജോണ്‍സന്റെ ഇസ്രയേലിനോടുള്ള നയങ്ങളാകട്ടെ മൃദുലമായിരുന്നൂ താനും.

മൊസ്സാദിന്റെ പങ്കിനെ കുറിച്ചുള്ള കോണ്സ്പിറസി തിയറി നല്ലതൊരെണ്ണം ഇവിടെ വായിക്കാം. പോരെങ്കില്‍, ഇതാ ഇവിടെയും.

അനുയായികള്‍

Index