കാകഃ കാകഃ, പികഃ പികഃ

Saturday, January 06, 2007

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍
പ്രതിമാസം എത്ര കൃതികള്‍?

കഴിഞ്ഞ വര്‍ഷം ഓരോ മാസവും എത്ര പോസ്റ്റുകള്‍ വീതം ഉണ്ടായി? 2006 ജനുവരിയില്‍ പ്രതിമാസം 200 പോസ്റ്റുകളുണ്ടായെങ്കില്‍, വര്‍ഷാന്ത്യത്തോടെ പ്രതിമാസം 1700 കൃതികള്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നൂ മലയാളം ബ്ലോഗുകള്‍:
പ്രസിദ്ധീകരണ നിരക്ക്


2006-ല്‍ ആകെ മൊത്തം ടോറ്റല്‍ ഏകദേശം 11010 മലയാളം ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


(കിറുകൃത്യമായ കണക്കാണിതെന്ന വാദഗതിയില്ല. അപ്രോക്സിമേറ്റഡ് സംഖ്യ മാത്രമാകുന്നു ഇത്. ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.)linUX-lapper:> grep -c "##2006-" dbdump.txt
11010
2006-ല്‍ ഓരോ ദിവസവും എത്ര പോസ്റ്റുകള്‍ വന്നുവെന്ന് കാണാന്‍, 2006-ലെ പ്രസിദ്ധീകരണ നിരക്കിന്റെ ഗ്രാഫ്:


5 comments:

evuraan said...

2006-ല്‍ ഓരോ ദിവസവും എത്ര പോസ്റ്റുകള്‍ വന്നുവെന്ന് കാണാന്‍, 2006-ലെ പ്രസിദ്ധീകരണ നിരക്കിന്റെ ഗ്രാഫ്:

Ambi said...

ഏവൂരാന്‍ ചേട്ടാ
ദിവായേട്ടന്‍ നേരത്തേ പറഞ്ഞതു പോലെ ഈ ഒറ്റമുറിഫ്ലാറ്റില്‍ മലയാളത്തില്‍ ‍നിന്നൊത്തിരിയകന്ന് കഴിയുന്ന ഞാനുള്‍പ്പെടെയുള്ള ഒരുപാട് പേര്‍ക്ക് ഇന്ന് ലോകം ഈ ബൂലോകം തന്നെ..

ഒത്തിരി നാളുകള്‍ക്ക് ശേഷം എന്റെയൊരു അനിയനായ ബൂലോകപുലി ഫോണ്‍ ചെയ്തു..പുള്ളി ഒരു ഓണ്‍സൈറ്റിന് തൊട്ടടുത്ത് വന്നിറങ്ങിയിട്ടുണ്ട്..കഴിഞ്ഞ പ്രാവശ്യം ടെലിഫോണില്‍ ഒന്നും ഒന്നരയും മണിക്കൂറുകള്‍ നാട്ടുകാര്യം വീട്ടുകാര്യം പിന്നെ ഞങ്ങളുടേ സ്വന്തം ബാച്ചി ചളിവിറ്റൊക്കെ പറഞ്ഞിരുന്നയാള്‍ക്കാര്‍ കഴിഞ്ഞ മൂന്നാല് ദിവസമായി എന്നും വൈകുന്നേരം ഫോണിലൂടേ പറഞ്ഞതു മുഴുവന്‍ ബൂലോക വിശേഷങ്ങള്‍....

ഏവൂരാന്‍ ചേട്ടനും അങ്ങയെപ്പോലെ ഈ സമൂഹം ഉണ്ടാക്കിയെടുക്കാനൊത്തിരി സമയം അധ്വാനം പണമൊക്കെ മുടക്കിയവര്‍ക്കുമൊക്കെ ...
ഒത്തിരി നന്ദിയുണ്ട്..

സഹൃദയന്‍ said...

തീറ്‌ത്തും സന്തോഷകരമായ വിവരങള്‍ .

സ്കൂളില്‍ പടിച്ച ഒരു ദേശ ഭക്തി ഗാനമാണോറ്‌മ്മ വരുന്നത്

"പോര പോര നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ............"

അഗ്രജന്‍ said...

എട്ടാം മാസം മുതല്‍ പന്ത്രണ്ടാം മാസം വരെ 50 പോസ്റ്റുകള്‍ ഇതിലേക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ് :)

KANNURAN - കണ്ണൂരാന്‍ said...

ഗ്രാഫ് നോക്കുമ്പോള്‍ മനസ്സിലാവുന്നത് 8/06 മുതല്‍ ബ്ലോഗുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണല്ലോ. മാതൃഭൂമിയിലെ ലേഖനം കണ്ടാണ് എന്നെ പോലുള്ളവര്‍ ആഗസ്ത് മാസം ഇവിടെ എത്തിച്ചേര്‍ന്നത്. ബൂലോഗത്തെത്തിയതിനു ശേഷം ഒരു ദിവസം ബ്ലോഗുകള്‍ വായിച്ചില്ലേല്‍ ഒരു സുഖവുമില്ലെന്ന അവസ്ഥയും.. ബൂലോഗം നാള്‍ക്കുനാള്‍ വളരട്ടെ...

Followers

Index