കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്ച, ഓഗസ്റ്റ് 31, 2011
എണ്ണ വ്യത്യാസം
ലിബിയയ്ക്കും എണ്ണസ്വത്തുണ്ട്. നോര്‍വെയ്ക്കും എണ്ണ സമ്പത്തുണ്ട്. ലിബിയയുടേത് ഗദ്ദാഫിയുടെ കുടുംബസ്വത്തായിരുന്നു.
ഏത് ദൈവത്തിന്റെ മകന് ഭരിച്ചാലും പ്രജാഹിതം മാനിക്കുന്ന ഭരണത്തിന്റെ നാലയലത്തു വരുമോ?
ലേബലുകള്‍:
കാകഃ vs പികഃ,
വ്യത്യാസം
ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011
ഒരു വല്ലാത്ത തിയറി
നമ്മടെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ഓടുന്ന വണ്ടികളുടെ ടയര്‍ വിഡ്ത്തും, മിനുമിനുസമുള്ള റോഡുകളുള്ള വിദേശ രാജ്യങ്ങളിലെ വണ്ടികളുടെ ടയര്‍ വിഡ്ത്തും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടോ? ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓഫ്റോഡില്‍ പോവാത്ത പൊന്തന്‍ വണ്ടികളുടെ ടയറുകളുടെ വീതി ടാറില്ലാത്ത റോട്ടിലൂടെയും ഓടുന്ന നമ്മടെ വണ്ടികള്ക്കുണ്ടായിരുന്നെങ്കില് എന്ന് ചിന്തിച്ചിട്ടുണ്ട്.
അതു പോലെ, യു.എസിലേയും നാട്ടിലേയും ആംബുലന്‍സുകള്‍ തമ്മില്‍ താരതമ്യം ചെയ്തു നോക്കൂ - ആംബുലന്‍സിനു വഴിമാറിക്കൊടുക്കുക എന്നത് നമ്മടെ നാട്ടിലെ ആക്ടീവ് കള്ച്ചറിലില്ലാത്തതാണ്. നാട്ടില്‍, ആംബുലന്സുകാരനെ പോലും റെയ്സ് ചെയ്തു കൊണ്ട് വണ്ടിയോട്ടിക്കുന്ന എത്ര ടാക്സിക്കാരെ കണ്ടിട്ടുണ്ടെന്നോ?
എന്നാലെങ്കിലും, ഉച്ചത്തിലുള്ള ഹോണോ, ഫ്ളാഷിയായിട്ടുള്ള ലൈറ്റോ നമ്മടെ ആംബുലന്‍സുകള്‍ക്ക് ഇല്ല താനും. ഒരു നീല ബീക്കണും (ആര്‍ക്കും കാണാത്ത തരത്തില്‍ വണ്ടീടെ മച്ചിലെവിടെയോ ഫിറ്റ് ചെയ്തതും) കീയോ കീയോ എന്ന ചെറിയ് ഒച്ചയിലുള്ള സൈറണും (പീപ്പി..?) കൊണ്ട് നമ്മുടെ ആംബുലന്‍സുകള്‍ സൈഡ് കിട്ടാതെ വശം കെടുമ്പോള്‍, പബ്ളിക്കിനു വേണ്ട അവബോധമുള്ള രാജ്യങ്ങളിലെ ആംബുലന്‍സുകള്‍ കിലോമീറ്ററുകള്‍ക്ക് മുമ്പേന്നേ ശ്രദ്ധയില്‍ പെടത്തക്ക രീതിയിലുള്ളവയാണു്.
( കള്ളക്കഴുവേറി രാഷ്ട്രീയക്കാരനും സാമിമാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കും ദൈവങ്ങളുടെ പ്രതിപുരുഷന്മാര്‍ക്കും എസ്കോര്‍ട്ട് പോവുന്ന വാഹനവ്യൂഹത്തെ പറ്റിയല്ല, ആം ആദ്മി - സാധാരണക്കാരനു ഉതകാനുള്ള സംവിധാനമാണു വിവക്ഷ. എനിക്കും നിങ്ങള്‍ക്കും ഉതകണമെന്നുണ്ടെങ്കില് നമ്മക്കുള്ളതിനെ ചൊല്ലി വേവലാതിപ്പെടുന്നതിലല്ലേ കാര്യം, യേത്?)
എന്താണോ ഇതിങ്ങനെ..?
(പ്രചോദനം: ഒരു കോളീഗിന്റെ ഹമ്മറിന്റെ റ്റൈ റോഡ് പൊട്ടിയ സംഭവം. ദാ, ഇത് പോലെ..)

ഞായറാഴ്ച, ഓഗസ്റ്റ് 28, 2011
കൊച്ചി വിമാനാപകടം
വാര്‍ത്തയില്‍ കണ്ടത്:
"അപ്രതീക്ഷിതമായ അപകടത്തില്‍ പരിഭ്രാന്തരായ യാത്രക്കാരെ റണ്‍വേയില്‍ നിന്നു ഒഴിപ്പിക്കുന്നതിനു അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും മുന്നറിയിപ്പുകള്‍ ലഭിക്കാത്തതിനാലാണ് നടപടി സ്വീകരിക്കാന്‍ വൈകിയതെന്നും വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു. "
സംഭവം കണ്ട് വായും പൊളിച്ച് നില്ക്കുന്ന Rescue workers-നെ ഭാവനയില്‍ കാണാനാവുന്നുണ്ട്.
വ്യോമയാന മന്ത്രി മലയാളിയാണെന്നതും നമ്മ വല്ലപ്പോഴും പറന്നിറങ്ങുന്നത് കൊച്ചിയിലാണെന്നതും ഓര്‍ക്കുമ്പോള്‍ ഹാവൂ, എന്തൊരാശ്വാസം!!

ജിമ്മി ജോര്‍ജ്ജ്
യശഃശരീരനായ ജിമ്മി ജോര്‍ജ്ജിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ചില വീഡിയോ ഇവിടെ കണ്ടു.
കൂടുതല്‍ ഇവിടെ. ഇതു പോലെ ജിമ്മി ജോര്‍ജ്ജിന്റെ നല്ല ക്വാളിറ്റി വീഡിയോകള്‍ കൂടുതല്‍ വരേണ്ടിയിരിക്കുന്നു..

ബുധനാഴ്ച, ഓഗസ്റ്റ് 24, 2011
ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011
സലീന/സലീമ
1988-ലിറങ്ങിയ ആരണ്യകം എന്ന മലയാളം സിനിമ കാണുന്നത് ഇന്നലെയാണു്. ആരണ്യകത്തിലെ അമ്മിണിക്കുട്ടിയുടെ പേരു സലീന എന്ന് ഇംഗ്ളീഷ് വിക്കി പറയുന്നു. സലിമ എന്ന് മലയാളം വിക്കിയും.
ഇവര്ടെ ശരിക്കുമുള്ള പേരെന്താണോ? എന്തായാലും നല്ല അഭിനയം. നഖക്ഷതങ്ങളിലെ ബധിരയും മൂകയുമായ പെണ്‍കുട്ടിയും ഇവരായിരുന്നുവല്ലോ..?

അരുന്ധതീ റോയ്
അരുന്ധതീ റോയ് പറയുന്നു: "I'd rather not be Anna" എന്നു്.
പ്രതികരണം: Exactly. You should not try either. You can't handle it. You're not cut out for it. You write what you can and keep emitting convenient & opportunistic assumptions at random intervals.
വെള്ളിയാഴ്ച, ഓഗസ്റ്റ് 19, 2011
ttf malayalam evuraan
ttf-malayalam-fonts-evuraan.deb
Thought I'd share the .deb package I created with Updated Malayalam Fonts to address the issue detailed here. (while we all continue to wait for a possibly better solution with no known ETA, this is what I ended up doing for my deployments worldwide.)
Please leave a comment here in case you've a feedback on this.
Just as a suggestion, make sure you don't have offending fonts in your $HOME/.fonts directory:
$ mv $HOME/.fonts $HOME/old.fonts
That should take care of your local fonts.
അതായത്, ആണവ ചില്ല് കാണിക്കുമ്പോഴത്തെ പ്രയാസങ്ങള്‍ മാറ്റാന്‍ അപ്ഡേറ്റ് ചെയ്ത ഫോണ്ടുകള്‍ എല്ലാമെടുത്ത് ഒരു .deb പാക്കേജുണ്ടാക്കി, അതിവിടെ ഷെയര്‍ ചെയ്യുന്നു. താത്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം എന്തും ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ ഒരു വീഡിയോ സ്ക്രീന്‍ ഗ്രാബായി ചെയ്തത് താഴെയുണ്ട്.
അഭിപ്രായങ്ങള്‍/ഫീഡ്ബാക്ക് വല്ലതുമുണ്ടെങ്കില്‍ താഴെ കമന്റായി ഇട്ടാല്‍ മതിയാകും.
Legal Mumbo Jumbo: (You cannot sue me, if this causes the nuclear missiles you're responsible for, to randomly auto-fire.)
BECAUSE THE PROGRAM IS LICENSED FREE OF CHARGE, THERE IS NO WARRANTY FOR THE PROGRAM, TO THE EXTENT PERMITTED BY APPLICABLE LAW. EXCEPT WHEN OTHERWISE STATED IN WRITING THE COPYRIGHT HOLDERS AND/OR OTHER PARTIES PROVIDE THE PROGRAM "AS IS" WITHOUT WARRANTY OF ANY KIND, EITHER EXPRESSED OR IMPLIED, INCLUDING, BUT NOT LIMITED TO, THE IMPLIED WARRANTIES OF MERCHANTABILITY AND FITNESS FOR A PARTICULAR PURPOSE. THE ENTIRE RISK AS TO THE QUALITY AND PERFORMANCE OF THE PROGRAM IS WITH YOU. SHOULD THE PROGRAM PROVE DEFECTIVE, YOU ASSUME THE COST OF ALL NECESSARY SERVICING, REPAIR OR CORRECTION.
Here's a screen-grab video of an install I did, with MUCH better rendering.
Related: ചിത്രങ്ങള്‍: ഫോര്‍ജാത്തവന്‍ ...

വ്യാഴാഴ്ച, ഓഗസ്റ്റ് 18, 2011
റോക്കു ഏഷ്യാനെറ്റ് ബാന്‍ഡ്വിഡ്ത്ത് ഉപയോഗം
റോക്കുവില്‍ ഏഷ്യാനെറ്റ് കാണുമ്പോഴത്തെ ബാന്‍ഡ്വിഡ്ത്ത് യൂസേജ്:
100 kbyte/second -ന്റെ stream. (പ്രൊവൈഡര്‍ : BOM.tv)
ക്വാളിറ്റി എങ്ങിനെയുണ്ടാവുമെന്ന് ഊഹിക്കാമല്ലോ അല്ലേ? ഒരുമാതിരി ആവറേജ്, ബിലോ ആവറേജ്. :)
ഹൈ ക്വാളിറ്റി നെറ്റ്ഫ്ളിക്സ് stream ഏകദേശം 600kbyte/second -ല്‍ :

ആണവ ചില്ല് undo please?
കണ്ടില്ലേ ആണവ ചില്ലിന്റെ ഇഫക്റ്റ്? ഒരു വഹയും ചൊവ്വേ നേരേ വായിക്കാനൊക്കില്ല. ഫിക്സാക്കണമെങ്കില് സാധാരണക്കാര്‍ക്ക് അത്ര എളുപ്പമല്ല താനും.
ഇതീന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഒന്നു ചോദിച്ചു പോവുകയാണു് -
haven't you done enough butchering ? as most of these users are on mozhi, can you please please revert mozhi/varamozhi et al that go out to public to the non-atomic times??
pretty please?
സ്മൈലിയില്ല, സീരിയസ്.
cibu cj (സിബു) - അത് പ്രാക്റ്റിക്കലി സാദ്യമല്ല. കാരണം മറ്റൊരു ബാഷയിലെ പല സ്വരങ്ങളും വ്യഞ്ജനങ്ങളും മലയാളത്തില്‍ ഉണ്ടാവില്ല; അതുപോലെ തിരിച്ചും. സംശയമുണ്ടെങ്കില്‍ അറബിയറിയുന്നവരോട് ചോദിച്ചാല്‍ മതി. മറ്റൊരു ബാഷയില്‍ നിന്നും വാക്കുകള്‍ സ്വാംശീകരിക്കുമ്പോള്‍ അതിനെ നമ്മള് 'ലോക്കലൈസ്' ചെയ്താണ് സ്വീകരിക്കുന്നത് - പേനയും, നിക്കറും, അപ്പോത്തിക്കിരി ഒക്കെ ഉദാഹരണങ്ങള്‍. അങ്ങനെ തന്നെ ആണ് വേണ്ടതും. ഓരോ ബാഷയ്ക്കും ഒരു വ്യക്തിത്വമുണ്ട്. വരുന്ന വാക്കുകളെ ആ വ്യക്തിത്വത്തിലേയ്ക്ക് ബ്ലെന്റ് ചെയ്യുകയാണ് വേണ്ടത് - സത്യത്തില്‍ അതേ നടക്കൂ. ബാഷയ്ക്ക് മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി ഡിസോഡര്‍ വേണ്ട.
ഇതീന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഒന്നു ചോദിച്ചു പോവുകയാണു് -
haven't you done enough butchering ? as most of these users are on mozhi, can you please please revert mozhi/varamozhi et al that go out to public to the non-atomic times??
pretty please?
സ്മൈലിയില്ല, സീരിയസ്.
ബുധനാഴ്ച, ഓഗസ്റ്റ് 17, 2011
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് കത്തെഴുതാന്‍
അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തതിനെ പരാമര്‍ശിച്ച് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ പൗരാവകാശ നിഷേധത്തിനെതിരെ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഒരു കത്തയച്ചു എന്ന വാര്‍ത്തയാണു ചിന്തിക്കാന്‍ ഹേതുവായത്.
ചീഫ് ജസ്റ്റിസ് ഓഫ് ഇന്‍ഡ്യക്ക് ഏതു വിലാസത്തില്‍ കത്തെഴുതുമെന്ന് എനിക്കറിയില്ല, സെര്‍ച്ചി നോക്കിയപ്പോള്‍ കിട്ടിയത് ഇവിടെ ചേര്‍ക്കുന്നു:
The Registrar,
Supreme Court of India,
Tilak Marg,
New Delhi-110 001 (India)
PABX NOS.23388922-24,23388942-44,
FAX NOS.23381508,23381584,23384336/23384533/23384447
For *WebSite* Query/suggestions please e-mail at : supremecourt@nic.in
ഉത്തേജിതരായി കത്തെഴുതാന്‍ പോവുന്നതിനു മുമ്പ് ഇതും കൂടി കണ്ടേക്കൂ: Can I write directly to chief justice of India?
tag: How to write to the Chief Justice of India.
തിങ്കളാഴ്ച, ഓഗസ്റ്റ് 15, 2011
ശനിയാഴ്ച, ഓഗസ്റ്റ് 13, 2011
ലൂപ്പിലൊഴുകുന്ന ആലുവാപ്പുഴ
ആലുവാപ്പുഴ ലൂപ്പിലുമൊഴുകീ ♬.. ♫ ♪..
ലേബലുകള്‍:
തമാശ,
നേരമ്പോക്ക്,
സല്ലാപം
വെള്ളിയാഴ്ച, ഓഗസ്റ്റ് 12, 2011
വയറന്മാരുടെ questionable behavior
മമ്മൂട്ടിക്കും ലാലിനും 30 കോടിയുടെ നികുതി വെട്ടിപ്പ് സമ്പാദ്യം
questionable behavior.
വാര്‍ത്ത പറയുന്നത്: മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 30 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സമ്പാദ്യം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു. 2.8 കോടി രൂപയുടെ പണവും ആഭരണങ്ങളും ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്തിട്ടുണ്ട്. വെളിപ്പെടുത്താത്ത വരുമാനം ഇരുവരും റിയല്‍ എസ്റ്റേറ്റ് മേഖലയിലും വിദേശ ആസ്തികളിലും മുതല്മുടക്കിയിരിക്കുന്നതായാണു കണ്ടെത്തല്‍. ഈ കണ്ടെത്തലുകള്‍ പ്രാഥമികമാണ്.
മ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒരുമിച്ചുള്ള വിവരങ്ങളാണ് താരങ്ങളുടെ പേരു പറയാതെ ആദായ നികുതി വകുപ്പ് പത്രക്കുറിപ്പായി പുറത്തിറക്കിയത്. ഓരോ ആളെയും സംബന്ധിച്ച സ്വത്തുവിവരങ്ങള്‍ പ്രത്യേകം വെളിപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് വകുപ്പ് അധികൃതര്‍. താര സമ്പാദ്യങ്ങള്‍ കണ്ടെത്താന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ബാങ്ക് അക്കൌണ്ടുകളിലുള്ള വെളിപ്പെടുത്താത്ത നിക്ഷേപവും കണക്കാക്കി വരുന്നു.
ആദായനികുതി വകുപ്പ് ആരാണു നികുതി വെട്ടിച്ചത് എന്നൊന്നും കൃത്യമായി പറയാതെ ലസാഗു ഉസാഗു എന്നൊക്കെ പറയും. പൊതുജനങ്ങള്‍ക്ക് അതും നോക്കി നില്‍ക്കാതെ തങ്ങളുടെ തിയറികള്‍ ഇറക്കി രസിക്കാന്‍ ഒരു തടസ്സവുമില്ല താനും.
വരുന്നത് ഏത് നായരു ആയാലും അച്ചിക്ക് കിടക്കപൊറുതിയില്ല എന്നല്ലേ?
(പോം പോം ഈ ജീപ്പിന്നു മദമിളകി എന്ന വീഡിയോ ഇവിടെ.. )

ആരാവും കട്ടത്..? ആരാവും കൂടുതല്‍ മുക്കിയത്?
എന്തു തോന്നുന്നു? ആരാണു കൂടുതല്‍ നികുതി വെട്ടിച്ചിരിക്കുക?
പത്രവാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് കൂടി കിടക്കട്ടെ... ഇനി ഭാവിയിലിത് വ്യാജ വാര്‍ത്തയാണു, ഉഡായിപ്പാണു എന്നൊക്കെ നാളെ ആരേലും പറഞ്ഞാല്‍ ഖണ്ഡിക്കാന്‍ ഒരിതു വേണമല്ലോ? ഏത്..?

വിജിലാന്റി ജസ്റ്റിസ്,
വീക്ഷണം
ചൊവ്വാഴ്ച, ഓഗസ്റ്റ് 09, 2011
തിങ്കളാഴ്ച, ഓഗസ്റ്റ് 08, 2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.