കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഡിസംബർ 27, 2007

ഉണ്ട പേടിച്ച് ഓപ്പണാവണ്ടാ

ഉണ്ട പേടിച്ച് ഓപ്പണാവണ്ടാ

ആന്റൈ പൈറസി (അമേരിക്കയില് അല്ലാത്തവര്‍ ആന്റീ പൈറസി എന്നു വായിക്കുക) നിയ‌മം പ്രകാരം നടന്ന റെയ്ഡിനെത്തുടര്‍ന്ന്, അറസ്റ്റുണ്ടായാലോ എന്ന ഭയം മൂത്ത്‌ ഗ്നു ലിനക്സിനോടും മറ്റും ആക്രാന്തത്തോടടുത്ത പ്രണയം, ഫുള് ബ്ളാസ്റ്റ് സ്പീഡില് തന്നെ മൊട്ടായി, പൂവായി, കായായി..!

ഗോത‌മ്പുണ്ട (ഇക്കാലത്ത് ഉണ്ടയില്ല, ബിരിയാണീം മറ്റുമാണു്‌, ഇതു വെറും ക്ളീഷേ, സ‌മ്മതിച്ചു..!) -യോടുള്ള ഭയ‌മല്ല ഓപ്പണ്‌സോഴ്സ് സംരഭങ്ങളോടുള്ള മ‌മതയ്ക്ക് കാരണമാവേണ്ടത്. ഓപ്പ‌ണ്‌ സോഴ്‌സിനോടുള്ള പ്രതിപത്തതയാണു്‌ അതിനു പ്രേരക‌മാവേണ്ടത്.

അതു പോട്ടെ, അല്പം പൊത്തുപെരുത്ത‌മുള്ള കാര‍്യ‌മാണു്‌.

ഓ.എസ്. പൈറസി തടയാന്‍ ഓ.എസ്. ലൈസന്‍സില്ലാതെ കംപ്യൂട്ടര്‍ വില്ക്കരുത് എന്ന നയം സ്വീകരിപ്പിക്കണം എന്ന്‌ എങ്ങോ വായിച്ചു - ആ വാദം വീവരക്കേടാണു്‌. മൈക്രോസോഫ്റ്റ് ടാക്സ് എന്ന പേരില് അറിയപ്പെടുന്ന വിപത്തിനെ വളര്‍ത്താനേ ഉതകൂ.

അതായത്, വിന‍്ഡോസ് ഓ.എസ്. ഇല്ലാതെ ഹാര്‍ഡ്‌വെയറ്‌ വാങ്ങാനൊക്കില്ല എന്ന നില വന്നാല്‌ പൈറസി ഇല്ലാതാവും എന്ന വെളിപാട് - പ്രത്യ്ക്ഷത്തില് "ങാഹാ, ഇതു കൊള്ളാം, ഇതു തടയും പൈറസി..!" എന്നു തോന്നുമെങ്കിലും, വാങ്ങുന്നവന്റെ സ്വാ‌തന്ത്ര‍്യം ഹനിക്കപ്പെടുകയാണു ചെയ്യുന്നത്. ലിനക്സ്, ബി.എസ്.ഡി., ലിന‍്സ്പൈര്‍ തുടങ്ങിയവ ഓട്ടാനായി ഹാര്‍ഡ്‌വെയര്‍ വാങ്ങിയാലും മൈക്രോസോഫ്റ്റിനു കരം കൊടുക്കണം എന്ന നില വരുത്താനേ അതു ഇടയാക്കൂ.

വ്യഭിചരിക്കുന്നതു കുറ്റ്മാണെങ്കിലും, ബാലവിവാഹത്തിനു നിയമ സാധുത നല്കിയാല് വ്യഭിചാരം ഇല്ലാതാവില്ലല്ലോ?

.

11 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

വ്യഭിചരിക്കുന്നതു കുറ്റ്മാണെങ്കിലും, ബാലവിവാഹത്തിനു നിയമ സാധുത നല്കിയാല് വ്യഭിചാരം ഇല്ലാതാവില്ലല്ലോ?
അത് കലക്കി..

ദേവന്‍ പറഞ്ഞു...

എവൂരാനേ,
ഇപ്പഴത്തെ കാലത്തെ നിയമം ഒന്നും അറിയത്തില്ല. അവസാനം നിയമപുസ്തഹനെ കയ്യില്‍ കൊണ്ടുനടന്ന കാലത്തവരെ ഈ എടപാട് റെസ്ട്രിക്റ്റീവ് ട്റേഡ് പ്രാക്രീസ് ആയിരുന്നു (ഇന്ത്യയിലും സ്റ്റേറ്റ്സിലും, മിക്ക രാജ്യങ്ങളിലും). നിയമത്തിന്റെ ഭാഷയില്‍ ഇതിനെ തേഡ് ലൈന്‍ ഫോഴ്സിങ്ങ് എന്നു പറയും.

അതായത്, എന്റെ കടേന്ന് മണ്ണെണ്ണ വേണേല്‍ ദാസപ്പന്റെ കടയീന്നേ പച്ചക്കറി വാങ്ങിക്കാവൂ (സാങ്കല്പ്പിക കേസ്), ഇന്ന ഏജന്‍സിയില്‍ നിന്നും സ്റ്റവ്വ് വാങ്ങുന്നവര്‍ക്കേ ഞാന്‍ ഗ്യാസ് കണക്ഷന്‍ തരൂ (ഇന്‍ഡ്യയില്‍ വിധിച്ച കേസ്) പ്രീമിയം കളര്‍ കാറു വേണമെങ്കില്‍ ഇന്ന കമ്പനിയുടെ ഇന്‍ഷ്വറന്‍സ് എടുക്കണം (ഇല്ലേല്‍ ഫയറെഞ്ചിന്റേം പോലീസു ജീപ്പിന്റേം കളറേ തരൂ) , റേഷന്‍ പഞ്ചസാര വേണേല്‍ പിണ്ണാക്കു കൂടി വാങ്ങണം ഇതെല്ലാം തേഡ് ലൈന്‍ ഫോഴ്സിങ്ങ് ആണ്‌. പിന്നെ മൈക്രോസോഫ്റ്റ് ആയോണ്ട് നീതി ദേവത ഒരു കണ്ണടയ്ക്കുമോ എന്നത് എനിക്കറിയാന്മേല.

അങ്കിള്‍ പറഞ്ഞു...

*****************
ലിനക്സ്, ബി.എസ്.ഡി., ലിന‍്സ്പൈര്‍ തുടങ്ങിയവ ഓട്ടാനായി ഹാര്‍ഡ്‌വെയര്‍ വാങ്ങിയാലും മൈക്രോസോഫ്റ്റിനു കരം കൊടുക്കണം എന്ന നില വരുത്താനേ അതു ഇടയാക്കൂ
*******************

മേല്‍ക്കാണിച്ചവിധത്തിലുള്ള ഒരു നിയമം കേരളത്തില്‍ നിലവിലുണ്ടെന്ന്‌ അറിവില്ല. കൂടുതല്‍ വ്യക്തമാക്കിയാല്‍ കൊള്ളാം.

ടൂ വീലറിന്റെ കൂടെ ഹെല്‍മറ്റ്‌ നിര്‍ബന്ധമാക്കിയതു പോലെ കം‌പ്യൂട്ടറിന്റെ കൂടെ ഓ.എസ്. നിര്‍ബന്ധമാക്കിയാല്‍ പൈറസി കുറേയെങ്കിലും കുറയുമെന്ന്‌ വാദിച്ചവരിലൊരാളാണ് ഞാനും. അത്‌ വിന്‍ഡോസ്‌ തന്നെ യാകണമെന്ന്‌ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞത്‌. സ്വൊതന്ത്ര സോഫ്റ്റ്‌ വെയറായാളും മതിയല്ലോ. വാങ്ങുന്നയാളിന്റെ ഇഷ്ടത്തിനനുസരിച്ച കസ്റ്റമൈസ്‌ ചെയ്തു കിട്ടണമെങ്കില്‍ ചെറിയ തുക സ്വതന്ത്രസോഫ്റ്റ്വെയറിന്നും കൊടുക്കേണ്ടി വരും. അത്‌ കച്ചവടക്കാര്‍ക്ക്‌ വഹിക്കാവുന്നതേ ഉള്ളൂ, നിയമമുണ്ടാക്കുകയാണെങ്കില്‍.

krish | കൃഷ് പറഞ്ഞു...

കമ്പ്യൂട്ടറില്‍ വിന്‍ഡോസ് പിടിപ്പിച്ചില്ലെങ്കിലും മൈക്രോസൊഫ്റ്റിന് ടാക്സ് കൊടുക്കണോ.. ഇതൊരു പുതിയ അറിവാണേ..
ആഗോള കുത്തക എന്നു പറഞ്ഞാല്‍ ഇതന്നല്ലേ.

അജ്ഞാതന്‍ പറഞ്ഞു...

"ഓ.എസ്. പൈറസി തടയാന്‍ ഓ.എസ്. ലൈസന്‍സില്ലാതെ കംപ്യൂട്ടര്‍ വില്ക്കരുത് എന്ന നയം സ്വീകരിപ്പിക്കണം എന്ന്‌ എങ്ങോ വായിച്ചു - ആ വാദം വീവരക്കേടാണു്‌. മൈക്രോസോഫ്റ്റ് ടാക്സ് എന്ന പേരില് അറിയപ്പെടുന്ന വിപത്തിനെ വളര്‍ത്താനേ ഉതകൂ.
ലിനക്സ്, ബി.എസ്.ഡി., ലിന‍്സ്പൈര്‍ തുടങ്ങിയവ ഓട്ടാനായി ഹാര്‍ഡ്‌വെയര്‍ വാങ്ങിയാലും മൈക്രോസോഫ്റ്റിനു കരം കൊടുക്കണം എന്ന നില വരുത്താനേ അതു ഇടയാക്കൂ."

ഗ്നു-ലിനക്സ് ഉപയോഗിക്കുന്ന എനിക്കും മൈക്രോസോഫ്റ്റിന് ടാക്സ് കൊടുക്കേണ്ടിവരുമോ?
ഒരു ഉപഭോക്താവ് ആണ് ലൈസന്‍സ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കണമോ, അതോ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കണമോ എന്ന് തീരുമാനിക്കേണ്ടത്. അപ്പോള്‍ നിയമപ്രകാരം തെറ്റുണ്ടാകാത്ത രീതിയിലുള്ള കമ്പ്യൂട്ടര്‍ വിപണി ഉറപ്പാക്കേണ്ടത് ഒരു സര്‍ക്കാര്‍ കടമ തന്നെയാണ്. അല്ലാതെ പൈറസിക്ക് അവസരം ലഭ്യമാക്കുകയും പോലീസ് സഹായത്തോടെ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ അത് വീണ്ടും ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടികളല്ലെ വേണ്ടത്?

Umesh::ഉമേഷ് പറഞ്ഞു...

ഹഹഹ...

കഥയും കവിതയുമൊക്കെ എഴുതുന്നവന്‍ ലേഖനമെഴുതിയാല്‍ ഇങ്ങനെയിരിക്കും. ഇതു വല്ല സിബുവോ ഷിജുവോ ചന്ദ്രശേഖരന്‍ നായരോ മറ്റോ എഴുതിയിരുന്നെങ്കില്‍ ആര്‍ക്കും കണ്‍ഫ്യൂഷനുണ്ടാവില്ലായിരുന്നു...

ഏവൂരാന്‍ “ടാക്സ്” എന്നു് ആലങ്കാരികമായി പറഞ്ഞതാണു് (എന്നു് എനിക്കു തോന്നുന്നു എന്നു ഡിസ്‌ക്ലൈമര്‍). സാധാരണയായി കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ അതിന്റെ കൂടെ വിന്‍ഡോസും അതിലെ കുറേ സോഫ്റ്റ്വെയറും (മൈക്രോസോഫ്റ്റ് വര്‍ക്ക്സ്, മൈക്രോസോഫ്റ്റ് മണി തുടങ്ങിയവ) കൂടി “ഫ്രീ” ആയി കിട്ടും. ഇവ സൌജന്യമാണെന്നുള്ള ധാരണ ശരിയല്ല. ഇവയുടെ വിലയുടെ ഒരു ഭാഗം നമ്മില്‍ നിന്നു് ഈടാക്കുന്നുണ്ടു്. “ഈ സോഫ്റ്റ്വെയര്‍ വേണ്ടാ. എനിക്കു കമ്പ്യൂട്ടര്‍ മതി. ഞാന്‍ ആവശ്യമുള്ളതു് ഇന്‍സ്റ്റാള്‍ ചെയ്തോളാം. അതിന്റെ കാശു കുറച്ചു തരൂ” എന്നു പറഞ്ഞാല്‍ ആരും അതു ചെയ്യില്ല. പി. സി. ഉണ്ടാക്കുന്നവരുമായി ചേര്‍ന്നു് മൈക്രോസോഫ്റ്റ് ഉണ്ടാക്കിയ വിപണനതന്ത്രമാണു് അതു്. സോഫ്റ്റ്വെയര്‍ ഉള്ളതുകൊണ്ടു പി. സി. വിറ്റുപോകും. ബേസിക് സോഫ്റ്റ്വെയര്‍ വെറുതേ കൊടുത്തു് അതിന്റെ രുചി പഠിപ്പിച്ചിട്ടു് ഇതു മാത്രമാണു കമ്പ്യൂട്ടര്‍ എന്ന തോന്നല്‍ ആളുകളില്‍ ഉണ്ടാക്കി അതിന്റെ കൂടിയ സോഫ്റ്റ്വെയര്‍ വാങ്ങിപ്പിക്കുന്ന വിദ്യ വഴി മൈക്രോസോഫ്റ്റും കാശുണ്ടാക്കും.

ഈ കൂടുതല്‍ കൊടുക്കുന്ന തുകയെയാണു് (എന്നു തോന്നുന്നു) ഏവൂരാന്‍ “ടാക്സ്” എന്നു പറഞ്ഞതു്. അല്ലാതെ അങ്കിളും കൃഷും ചന്ദ്രശേഖരന്‍ നായരും തെറ്റിദ്ധരിച്ചതുപോലെ നികുതി അല്ല.

(ഇനി ഇവരൊക്കെ ഇതു മനസ്സിലായിട്ടും വെറുതേ നര്‍മ്മത്തിനു വേണ്ടി മാത്രം പറഞ്ഞതാണെങ്കില്‍ ഞാനിതു തിരിച്ചെടുക്കുന്നു. എനിക്കീയിടെയായി മനസ്സിലാകായ്കയുടെ അസുഖം അല്പം കൂടുതലാണു് :) )

Umesh::ഉമേഷ് പറഞ്ഞു...

ഓ.ടോ.: ഏവൂരാനേ, അദ്ധ്യാത്മരാമായണത്തില്‍ നിന്നാണു ബ്ലോഗിന്റെ ടാഗ് ലൈനെങ്കില്‍ അതു് “കനകമയമൃഗം എത്രയും ചിത്രം ചിത്രം” എന്നാണു്.

അങ്കിള്‍ പറഞ്ഞു...

ഉമേഷിന് നന്ദി. അറിഞ്ഞുകൊണ്ട്‌ എഴുതിയതല്ല ഞാന്‍.

ഇത്തരത്തില്‍ കത്താത്തതിന് വേറൊരൂ കാരണം കൂടിയുണ്ട്‌. തിരുവനന്തപുരത്ത്‌ ഞാനുള്‍പ്പടെ കൂടുതലാളുകളും ഉപയോഗിക്കുന്നത്‌ അസ്സംബിള്‍ഡ്‌ പി.സി. കളാ‍ണ്. അതില്‍ അത്തരത്തിലൊരു ‘ടാക്സ്‌‘ ചുമത്താറില്ല. അതു കൊണ്ട്`, അനുഭവമില്ലാത്തതുകൊണ്ട്‌, അങ്ങനെ ഒരു ചിന്ത പോയതേയില്ല.

ഒരു പോസ്റ്റിട്ടിട്ട്‌ പിന്നെ അതിലോട്ട്‌ നോക്കാതിരിക്കുന്നത്‌ ശരിയാണെന്ന്‌ തോന്നുന്നുണ്ടോ. ചിലപ്പോള്‍ പോസ്റ്റ്‌ സന്ന്ദര്‍ശിച്ചത്‌ ശത്രുക്കളായിരിക്കാം, എന്നാലും സ്വൊന്തം വീട്ടുനടയില്‍ വന്നവരല്ലേ. മലയാളിയാണു പോലും. കൂട്ടായ്മ!!!

Umesh::ഉമേഷ് പറഞ്ഞു...

അങ്കിള്‍ അവസാനം പറഞ്ഞതു് ആരെപ്പറ്റിയാണു്? ഏവൂരാനെപ്പറ്റിയാണോ? ഒരു പോസ്റ്റിന്റെ കമന്റിനു മറുപടി എഴുതാന്‍ വൈകുന്നതു് അത്ര വലിയ കുറ്റമാണോ? എല്ലാവര്‍ക്കും തിരക്കില്ലേ? പോരാത്തതിനു ക്രിസ്തുമസ് സമയവും. വെക്കേഷനും മറ്റുമായി ബ്ലോഗിനു് അധികം സമയം കിട്ടാത്ത സമയമല്ലേ?

ശത്രു, മലയാളി, കൂട്ടായ്മ ഇങ്ങനൊക്കെ പറയാന്‍ എന്തുണ്ടായി എന്നു മനസ്സിലാവുന്നില്ല.

അതോ ഇനി എന്നെപ്പറ്റിയാണോ? ഞാനും എന്റെ ബ്ലോഗിലെ കമന്റുകള്‍ക്കു മറുപടി പറഞ്ഞിട്ടു കാലം കുറേ ആയി.

അങ്കിള്‍ പറഞ്ഞു...

പ്രീയ ഉമേഷ്, തെറ്റിദ്ധരിക്കല്ലേ. ഇത്‌ ഉമേഷിന്റെ ബ്ലോഗല്ലല്ലോ.

അങ്കിള്‍ പറഞ്ഞു...

മൈക്രോസോഫ്റ്റ് ടാക്സ് എന്താണെന്ന്‌ ഇപ്പോള്‍ മനസ്സിലായി. നന്ദി.

അനുയായികള്‍

Index