കാകഃ കാകഃ, പികഃ പികഃ

തനത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തനത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ജൂൺ 04, 2008

ജനയുഗത്തില്‍ വന്നതു്

ജനയുഗത്തില്‍ വന്നതു്

സി.പി.ഐ.യുടെ മുഖപത്രമായ ജനയുഗത്തില്‍ വന്ന വാര്‍ത്ത:

http://evuraan.googlepages.com/janayugam-keralscom.jpg

നീലച്ചിത്രം, പകര്‍പ്പവകാശ ലംഘനം, വധഭീഷണി: ഇന്റര്‍നെറ്റില്‍ `മലയാളി' റാക്കറ്റ്
കടപ്പാട്: ജനയുഗം ദിനപത്രം

മറ്റു മാധ്യമങ്ങളും ഈ വിപത്തിനെ ഉടനെ തിരിച്ചറിയുമെന്നു് പ്രത്യാശിക്കാം.

കൂടുതല്‍ അറിയാന്‍:


  1. സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍
  2. രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content
  3. മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com 2. പോസ്റ്റും കട്ടു ബാനും ചെയ്തു
  4. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍ 2. Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)
  5. കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com
  6. വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com
  7. അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.
  8. ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs
  9. സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html
  10. തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com
  11. ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com
  12. A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com
  13. രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com
  14. സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...
  15. പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com
  16. ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0
  17. Stealing, Threat, Cyber Stalking, Abuse - What next Kerals.com ?
  18. മൗനത്തിനുള്ള വില
  19. t.k. formerly known as തൊമ്മന്‍  kerals.com-ന്റെ പിന്നിലാര്?
  20. രാജ് നീട്ടിയത്ത്  I will never feel the same. I will never be the same.
  21.  P.R ഞാനും ചേരുന്നു.. I too join..
  22.  വക്കാരിമഷ്‌ടാ : Wakaarimashita: Protest against the copyright violations, threat, abuse, stalking etc of kerals.com
  23. അതിക്രമത്തിനെ അപലപിക്കുന്നു


ഞായറാഴ്‌ച, ജനുവരി 20, 2008

ഫ്ളോറിഡന് തെങ്ങ്

മലയാളിയും തേങ്ങയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെ പറ്റി ഏറെയൊന്നും പറയേണ്ട കാര്യ‌‌മില്ലല്ലോ? നമ്മുടെ സംസ്ഥാനത്തിന്റ്റെ പേരു പോലും തെങ്ങില് നിന്നുമാണു് ഉണ്ടായിരിക്കുന്നത്. ഇനി, തെങ്ങെന്താന്നു അറിയില്ലെങ്കില്, ദാ, തെങ്ങിനെ പറ്റിയുള്ള വിക്കിലേഖനം ഇവിടെ.

മലയാളി എന്നല്ല, മനുഷ്യനൊരുത്തനെയും അന്ധമായി വിശ്വസിച്ചാല് പണി പാര്സലായി എപ്പൊ കിട്ടിയെന്നു ചോദിച്ചാല് മതിയല്ലോ..?

പേടിയും ആധിയുമൊന്നും ഇല്ലാതെ, പണിഭയം (എന്നു വെച്ചാല്, പണി കിട്ടും എന്ന ഭയം) വേണ്ടാതെ, നൊസ്റ്റാള്ജിക്‌‌ ആക്രാന്തത്തോടെ പ്രവാസി മലയാളിക്ക് സേഫായി ഇഷ്ടപ്പെടാവുന്ന ദ്യോതകമാണു് തെങ്ങ്. തന്നെയുമല്ല, തെങ്ങ് പിരിവ് ചോദിക്കില്ല, അസോസിയേഷനുണ്ടാക്കില്ല, അതിനുമുപരി ചതിക്കില്ല എ ന്നൊക്കെയുമാണല്ലോ നാടന് ക്ളീഷേ..?

കേരളത്തിനു വെളിയില്, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളില് പണ്ട് സഞ്ചരിച്ചപ്പോള് ദൃഷ്ടിയില് പെടുന്ന തെങ്ങുകള് ഇതേ താത്പര്യത്തോടെയും കോണ്ഫിഡന്സോടെയും നെടുവീര്പ്പുകള്ക്കൊപ്പം കണ്ടും തൊട്ടും തടവിയും നൊസ്റ്റാള്ജിയ ഒതുക്കിയിട്ടുണ്ട്.

നോര്ത്ത് അമേരിക്കയിലും തെങ്ങ് കണ്ടപ്പോള്

കഴിഞ്ഞ ദിവസം ഉത്തര അമേരിക്കയിലും കണ്ടു തെങ്ങ്. കൃത്യമായി പറഞ്ഞാല്, ഫ്ളോറിഡയിലെ സെന്റ്റ് പീറ്റേര്സ്ബെര്ഗ്ഗില്. തെങ്ങ് കണ്ട് അല്പം കഴിഞ്ഞപ്പോഴാണു്, ഈ തെങ്ങിന്റ്റെ പ്രാധാന്യം ഓര്മ്മ വന്നത് -- കേരളത്തില് നിന്നും ഇത്രയും ദൂരെ, മഹാസമുദ്രങ്ങള്ക്കിപ്പുറം കാണുന്ന ആദ്യത്തെ തെങ്ങാണു് അതെന്നു്. അല്പം കഴിഞ്ഞ്, സൌകര്യം പോലെ ചെന്നതിന്റ്റെ ഫോട്ടോ പിടിച്ചതാണു് ഇത്: ഫ്ളോറിഡയിലെ ആണെങ്കിലെന്താ, നമ്മുടെ സ്വ്‌‌ന്തം കേരവൃക്ഷമല്ലേ?



തെങ്ങെവിടെ ആയാലും നമ്മുടെ തെങ്ങാണല്ലോ?

ഞായറാഴ്‌ച, ജൂലൈ 15, 2007

സായിപ്പു പോയിട്ടും...

നൂറ്റാണ്ടുകളോളം സായിപ്പിന്റെ കോളനിയായിരുന്നതിനാല്‍, ഭരണ രംഗത്തും മറ്റും അവരിട്ടിട്ടു പോയ അടിവരകള്‍ ഇപ്പോഴും ദൃഷ്ട്യമാണു്. പിയൂണ്‍ എന്ന തസ്തിക ഒരു ഉദാഹരണം. ബ്രിട്ടീഷ് രാജില്‍ നിന്നും കടമെടുത്ത അനുരണനങ്ങള്‍ [അവയെ മൂല്യങ്ങളെന്നു വിളിക്കുന്നില്ല] നമ്മുടെ നിയമ രംഗത്തും ഇപ്പോഴും പ്രകടമാണു്. ജഡ്ജിമാരും വക്കീലന്മാരും അണിയുന്ന കറുത്ത നിറമുള്ള ഗൌണ്‍ ഉദാഹരണം. താരതമ്യേന ചൂടു കുടുതലുള്ള നമ്മുടെ ദേശക്കാര്‍ക്ക് ചേര്‍ന്ന വേഷമല്ല കറുത്ത ഗൌണും, വെളുത്ത കുറിയ ടൈയ്യും മറ്റും. മുടിഞ്ഞ വേനല്‍ച്ചൂടില്‍ ഇതെല്ലാം ഇട്ടോണ്ട് സ്കൂട്ടറേലും മറ്റും യാത്ര ചെയ്യുന്ന വക്കീലന്മാരെ കണ്ടാല്‍, കഷ്ടം തോന്നും, പകലിറങ്ങി പെട്ടു പോയ വവ്വാലിനെയാണു് ഓര്‍മ്മ വരിക.

ചെയ്യുന്ന തൊഴിലിനൊത്ത വേഷം വേണമെന്നതു് ഒരു വാദമാണു് - പുരോഹിതന്‍, പൂജാരി, പോലീസുകാരന്‍, പട്ടാളക്കാരന്‍, പോസ്റ്റ്‌മാന്‍, വക്കീലന്മാര്‍ തുടങ്ങിയ തൊഴിലുകള്‍ക്ക് അവരവരുടേതായ യൂണിഫോമുകളുണ്ട്. അവയുടെ ചട്ടവട്ടങ്ങള്‍ക്ക് സാംസ്കാരികവും ചരിത്രപരവും മതപരവും കാരണങ്ങള് പരിണാമങ്ങളുളവാക്കിയിട്ടുണ്ട് എന്നതു് വസ്തുത തന്നെ. ആ കാരണങ്ങളെ ഹനിക്കുകയല്ല, അവയില് അധിനിവേശം കാരണമായി ഭവിക്കുന്നതിനോടാണു് എതിര്‍പ്പ്. യൂണിഫോം വേണമെങ്കില്‍ വേണം, അവ കാലാവസ്ഥയ്ക്കും മറ്റും ചേരുന്ന തരത്തിലായിരിക്കണം എന്നു മാത്രം.

ഇത്തരം കുപ്പായങ്ങളെ നാം സ്വാംശീകരിച്ചു എന്നതു ശരി തന്നെ -- ജഡ്ജിയുടെ ചുറ്റികയും, കുതിരമുടിയാലുള്ള വിഗ്ഗും നമുക്കില്ലാത്തത് സ്വാംശീകരണത്തിന്റെ തെളിവാണു്. എങ്കിലും പഴയ വിധേയത്വത്തിന്റെ കണങ്ങള്‍ നാം സ്വീകരിച്ചവയില്‍ ഇനിയും ബാക്കി നില്‍ക്കുന്നു.

വൈദിക വൃത്തി നടത്തുന്നവര്‍ നിയമം പഠിച്ചു് സന്നതെടുക്കുന്നതിനെതിരെ കേസു നടത്തിയ വക്കീലന്മാ‍രുടെ നാടാണു്. നിയമ പരിജ്ഞാനമുണ്ടെങ്കില്‍, ഗൌണില്ലാതെയും കോടതിയല് വക്കീല്‍ ജോലി ചെയ്യാന്‍ വകുപ്പുണ്ടോ എന്നറിയില്ല. അഥവാ, ഇനി ഉണ്ടെങ്കിലും വക്കീലന്മാര്‍ അതിനു തയാറാവുമോ? കുറെയൊക്കെ വേഷഭൂഷാദികള്‍ നല്‍കുന്ന ഇമ്പ്രഷന്റെ കളിയല്ലേ?

ദേശാഭിമാനി യില്‍ വന്ന ഒരു വാര്‍ത്ത ക്വോട്ടു ചെയ്യുന്നു:

ബ്രിട്ടനിലെ കോടതികളില് നിന്ന് വെള്ള വിഗ് അപ്രത്യക്ഷമാകുന്നു:
ബ്രിട്ടനിലെ കോടതികളില് ജഡ്ജിമാര്ക്കും അഭിഭാഷകര്ക്കും ഇനി ലളിത വേഷം. ക്രിമിനലല്ലാത്ത കേസുകളില് ഹാജരാകുന്ന ജഡ്ജിമാരും അഭിഭാഷകരും ഇനിമുതല് വെള്ളക്കുതിരയുടെ രോമം കൊണ്ടുണ്ടാക്കിയ വിഗ് ധരിക്കേണ്ടതില്ലെന്ന് ചീഫ്ജസ്റ്റീസ് ലോര്ഡ് ഫിലിപ്പ് ഉത്തരവിട്ടു. കഴിഞ്ഞ മൂന്നു നൂറ്റാണ്ടായി തുടരുന്ന ഔദ്യോഗികവേഷമാണ് ഇതോടെ ഇല്ലാതായത്. സിവില്- കുടുംബ കേസുകളില് ഹാജരാകുമ്പോള് ധരിക്കുന്ന ടൈ, കഴുത്തിനു ചുറ്റും ധരിക്കുന്ന വെള്ള കോട്ടണ് നാട എന്നിവയും പരിഷ്ക്കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. പലനിറത്തിലുള്ള ഗൌണിനു പകരം ജഡ്ജിമാര് ഇനിമുതല് ഒറ്റഗൌണ് ധരിച്ചാല് മതിയാകും.

വിവിധ പദവികള്ക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ധരിക്കാന് ബ്രിട്ടനില് ഹൈക്കോടതി ജഡ്ജിമാര്ക്കു മാത്രം അഞ്ചുതരം വേഷങ്ങളാണുള്ളത്. ഇത് വിമര്ശന വിധേയമായതിനെ തുടര്ന്ന് രാജ്യവ്യാപക ചര്ച്ചയെ തുടര്ന്നാണ് വേഷം പരിഷ്കരിക്കാന് തീരുമാനിച്ചത്

അനുയായികള്‍

Index