കാകഃ കാകഃ, പികഃ പികഃ

പ്രകൃതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രകൃതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ജനുവരി 22, 2008

അയ്യോ..! ഐബിസ് പറ്റിച്ചോ?




അമേരിക്കന്‌‌ വൈറ്റ് ഐബിസ് - നമ്മുടെ കൊക്കിന്റ്റെയും, കുളക്കൊഴിയുടെയും ഒക്കെ വകയിലെ ബന്ധുക്കാരന്‌‌. ഏകപത്നീ (ഏകപതി ?) വ്രതക്കാരനായ സന്മാര്ഗ്ഗിയായ പക്ഷി.






ഓഡിയോ വെര്ഷന്


അലഞ്ഞ് വിശന്നു വലഞ്ഞ് ഒടുവില് ഒരു സാന്ഡ്വിച്ച് തട്ടാം എന്നു കരുതി, ഒരിടത്തിരുന്ന് പൊതിയങ്ങോട്ട് തുറന്നതേയുള്ളൂ - നിമിഷങ്ങള്ക്കകം ഇദ്ദേഹം പറന്നിറങ്ങി.

"ഞം ഞം വേണം, തന്നേ ഒക്കൂ..! അല്ലെങ്കില് ഞാനെന്റ്റെയീ വലിയ കൊക്ക് കൊണ്ട് കണ്ണ് കത്തിപ്പൊട്ടിക്കും..!" എന്ന ഭാവത്തില് കുറേ നേരം എന്നെ ഹിപ്നോട്ടൈസ് ചെയ്യാനൊക്കെ നോക്കി.

ആദ്യമൊന്നും മൈന്ഡ് ചെയ്തില്ല എങ്കിലും ഒടുവില് അങ്ങേരു നമ്മുടെ സാന്ഡ്‌‌വിച്ചിനുള്ളിലേക്ക് തുള്ളിച്ചാടിക്കയറുമോ എന്ന ശങ്ക വന്നപ്പോള് എന്തെങ്കിലും ഞം ഞം കൊടുത്തു വിടാതെ തരമില്ല എന്നു വന്നു.

ഭാഗ്യത്തിനു‌‌ നേരത്തെ വാങ്ങിയ അല്പം ബേര്ഡ് ഫുഡ് ബാക്കിയുണ്ടായിരുന്നു. കൊക്കിനു നീളമേയുള്ളൂ, കൂര്ത്ത-മൂര്ത്ത അറ്റമില്ല എന്നറിയാമായിരുന്നതു കൊണ്ട് സധൈര്യം ഐബിസിനെ കൈവെള്ളയില് നിന്നു തന്നെ തിന്നാന് അനുവദിച്ചു.

അല്പം ശങ്കിച്ചുവെങ്കിലും ഒടുവില് ഇഷ്ടന് തലയൊക്കെ ചെരിച്ച് ത്രികോണേ ത്രികോണേന്ന് വന്ന് ഫുഡടിച്ചു. ഇങ്ങേരുടെ ഫുഡടി കണ്ട് ബാക്കി ഐബീസുകളും അങ്ങോട്ട് പറന്നിറങ്ങാന് തുടങ്ങിയപ്പോള്, ബേര്ഡ് ഫ്ളൂ, ബേര്ഡ് കാഷ്ടം, ബേര്ഡ് കൊത്ത്, ബേര്ഡ് മാന്ത് ഇത്യാദി വിപത്തുകളെ ഭയന്ന് , നോം സ്ഥലം കാലിയാക്കി.







യു-ട്യൂബ് ഉപയോഗിച്ച് ഓഡിയോ ബ്ളോഗ് ചെയ്യുന്നത് എങ്ങിനെയാണെന്ന് അറിയാന്, ഈ പോസ്റ്റ് കാണുക

ഞായറാഴ്‌ച, ജനുവരി 20, 2008

ഫ്ളോറിഡന് തെങ്ങ്

മലയാളിയും തേങ്ങയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെ പറ്റി ഏറെയൊന്നും പറയേണ്ട കാര്യ‌‌മില്ലല്ലോ? നമ്മുടെ സംസ്ഥാനത്തിന്റ്റെ പേരു പോലും തെങ്ങില് നിന്നുമാണു് ഉണ്ടായിരിക്കുന്നത്. ഇനി, തെങ്ങെന്താന്നു അറിയില്ലെങ്കില്, ദാ, തെങ്ങിനെ പറ്റിയുള്ള വിക്കിലേഖനം ഇവിടെ.

മലയാളി എന്നല്ല, മനുഷ്യനൊരുത്തനെയും അന്ധമായി വിശ്വസിച്ചാല് പണി പാര്സലായി എപ്പൊ കിട്ടിയെന്നു ചോദിച്ചാല് മതിയല്ലോ..?

പേടിയും ആധിയുമൊന്നും ഇല്ലാതെ, പണിഭയം (എന്നു വെച്ചാല്, പണി കിട്ടും എന്ന ഭയം) വേണ്ടാതെ, നൊസ്റ്റാള്ജിക്‌‌ ആക്രാന്തത്തോടെ പ്രവാസി മലയാളിക്ക് സേഫായി ഇഷ്ടപ്പെടാവുന്ന ദ്യോതകമാണു് തെങ്ങ്. തന്നെയുമല്ല, തെങ്ങ് പിരിവ് ചോദിക്കില്ല, അസോസിയേഷനുണ്ടാക്കില്ല, അതിനുമുപരി ചതിക്കില്ല എ ന്നൊക്കെയുമാണല്ലോ നാടന് ക്ളീഷേ..?

കേരളത്തിനു വെളിയില്, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളില് പണ്ട് സഞ്ചരിച്ചപ്പോള് ദൃഷ്ടിയില് പെടുന്ന തെങ്ങുകള് ഇതേ താത്പര്യത്തോടെയും കോണ്ഫിഡന്സോടെയും നെടുവീര്പ്പുകള്ക്കൊപ്പം കണ്ടും തൊട്ടും തടവിയും നൊസ്റ്റാള്ജിയ ഒതുക്കിയിട്ടുണ്ട്.

നോര്ത്ത് അമേരിക്കയിലും തെങ്ങ് കണ്ടപ്പോള്

കഴിഞ്ഞ ദിവസം ഉത്തര അമേരിക്കയിലും കണ്ടു തെങ്ങ്. കൃത്യമായി പറഞ്ഞാല്, ഫ്ളോറിഡയിലെ സെന്റ്റ് പീറ്റേര്സ്ബെര്ഗ്ഗില്. തെങ്ങ് കണ്ട് അല്പം കഴിഞ്ഞപ്പോഴാണു്, ഈ തെങ്ങിന്റ്റെ പ്രാധാന്യം ഓര്മ്മ വന്നത് -- കേരളത്തില് നിന്നും ഇത്രയും ദൂരെ, മഹാസമുദ്രങ്ങള്ക്കിപ്പുറം കാണുന്ന ആദ്യത്തെ തെങ്ങാണു് അതെന്നു്. അല്പം കഴിഞ്ഞ്, സൌകര്യം പോലെ ചെന്നതിന്റ്റെ ഫോട്ടോ പിടിച്ചതാണു് ഇത്: ഫ്ളോറിഡയിലെ ആണെങ്കിലെന്താ, നമ്മുടെ സ്വ്‌‌ന്തം കേരവൃക്ഷമല്ലേ?



തെങ്ങെവിടെ ആയാലും നമ്മുടെ തെങ്ങാണല്ലോ?

ശനിയാഴ്‌ച, നവംബർ 17, 2007

ശരത്‌കാലം

മഞ്ഞുകാലം തുടങ്ങുന്നതിനു‌ മുമ്പ്‌ ചില സസ്യജാലങ്ങള് ഇലകള് പൊഴിച്ച്‌ തയ്യാറാകുന്ന സ‌മയ‌മാണു്‌ ശരത്ക്കാലം. ഇംഗ്ളീഷില്, autumn.

വാവയാണ്ട സ്റ്റേറ്റ് പാര്‍ക്കിലെടുത്ത ചിത്രങ്ങളാണിവ. സാധാരണ‌ സെല്‌ഫോണ് ക്യാമറയിലെടുത്തത്‌. കൃത്യ‌മായി പറഞ്ഞാല്, ഒരു നോക്കിയാ 5300 സെല്‌ഫോണ്‌ ഉപയോഗിച്ചെടുത്തതു്‌.

മനോഹര‌മായ ചിത്രങ്ങളെടുക്കാന്‍ അതിനൂതനവും അതിനേക്കാള് കോമ്പ്ളക്സുമായ ക്യാമറകള് മാത്രമല്ല വേണ്ടത്, സുന‍്ദരങ്ങളായ ദൃശ്യങ്ങള് കൂടെയാണെന്നു സാരം.

അല്ലെങ്കില്, ഏതു പൊട്ട്‌ക്യാമറയിലും ഈ സീനറിയുടെ ചിത്രമെടുത്താല് അതു മനോഹരമാവും എന്നും സാരം.



ചിത്രം‌‌ 1


ചിത്രം‌‌ 2

ഞായറാഴ്‌ച, ഒക്‌ടോബർ 21, 2007

അടുത്തതു്: ഇതേതു പൂവ്?

ദാ, അടുത്ത പൂ ചോദ്യം:

പാടവരമ്പത്തും തോട്ടരികിലും പടര്‍ന്നു പൂത്ത് നില്‍ക്കുന്ന ഒരിനം ചെടിയുടെ പൂവാണിതു്.

ഇതിന്റെ പേരറിയില്ല -- വിളിപ്പേരോ ശാസ്ത്രീയ നാമമോ ഒന്നും. അറിവുള്ളവര്‍ സദയം സഹായിക്കുമോ?

നന്ദി..!


ചിത്രം: 1



ചിത്രം: 2


ഫ്ലിക്കറില്‍: പേരറിയാ പൂവ്

വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2007

കലദിപ്പൂവ്

സഹ്യനിരകളില്‍ കണ്ടു വരാറുള്ള ഈ പുഷ്പത്തിനു് “കലദിപ്പൂവ്” എന്നാണു് (ഞങ്ങളുടെ പരിസരങ്ങളില്‍) പറയാറുള്ളത്. അതുണ്ടാകുന്ന ചെടിയ്ക്ക് “കലദിച്ചെടി” എന്നും പേര്‍.

തള്ളയാടിനും അവളുടെ രണ്ടു കുട്ടികള്‍ക്കും പിന്നാലെ ക്യാമറയും കൊണ്ടുള്ള പോക്കായിരുന്നതിനാല്‍, ചിത്രങ്ങള്‍ അല്പം ദയനീയം തന്നെ എന്നു സമ്മതിക്കുന്നു.☺


ചിത്രം: 1



ചിത്രം: 2

ചോദ്യങ്ങള്‍:

  1. ഇതിന്റെ ശാസ്ത്രീയ നാമം എന്തു്?
  2. പ്രാദേശികമായ മറ്റു വിളിപ്പേരുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആ പേരുകള്‍ ഏവ?


    (വേലിക്കല്‍ നില്‍ക്കുന്ന നീലപ്പൂവ്, ആടു തിന്ന പൂവ് തുടങ്ങിയ പേരുകളൊക്കെ സ്വന്തം കൈയ്യിലിരിക്കട്ടെ..!)

കുറിപ്പ്:
  • Sat Oct 20 07:44:34 EDT 2007

    ഫ്ലിക്കറ് അക്സസ്സ് ഇല്ലാത്തവര്‍ക്കായി കലദിയുടെ പടങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ഫ്ലിക്കറിലെ കലദി ഇവിടെയുണ്ട്.





അനുയായികള്‍

Index