യാഹൂ ഫോട്ടോസ്: വിട..! രണ്ടു മൂന്ന് വര്‍ഷങ്ങള്‍ മുമ്പ്, പഴയ ഫാമിലി ആല്‍ബങ്ങളില്‍ നിന്നും നിറം മങ്ങിത്തുടങ്ങിയ ഫോട്ടോകള്‍ ഓരോന്നായി ഇളക്കിയെടുത്ത്, അവ ശ്രദ്ധാപൂര്‍വ്വം സ്കാന്‍ ചെയ്ത് പകര്‍പ്പുകളെടുത്ത് വെച്ചിരുന്നു. അനാദി കാലം വരെയും അവയെ സൂക്ഷിച്ചു വെയ്ക്കാനെന്നതിനായി മെനക്കെട്ടിരുന്ന് എല്ലാറ്റിനെയും
യാഹൂ ഫോട്ടോസിലേക്ക് അപ്‌ലോഡും ചെയ്തിരുന്നു.
ഫോട്ടോകള്‍ക്ക് മേലെ വിര്‍റ്റ്വല്‍ അനശ്വരതയുടെ മേലങ്കി ചാര്‍ത്തി എന്ന വിശ്വാസം തകര്‍ത്തു കൊണ്ടിതാ യാഹൂവിന്റെ അറിയിപ്പ്:
Yahoo! Photos is closing on September 20, 2007.
ആത്മഗതം: പൈപ്പൊക്കെ എത്ര കാലം ഓടുമോ ആവോ? ശ്വാശ്വതമായ നശ്വരതയെ ഒരിക്കലും മറന്നു കൂടാ...
9 അഭിപ്രായങ്ങൾ:
ഹ ഹ
ഏവൂരാനെ, പിന്‍മൊഴി പൂട്ടിയപ്പോ എനിക്ക് തോന്നിയത് ഇപ്പൊ ഏവൂരാനും തോന്നി
ത്രേയുള്ളൂ:)
അവര്‍ക്ക് വേണ്ടെന്ന് തൊന്നിയപ്പൊ അവര്‍ പൂട്ടുന്നു , നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലാലൊ, വേറേ ഫോട്ടോസ് ഇടാന്‍ കഴിയുന്ന ഒരു സൈറ്റ് കണ്ട് പിടിക്കണം അതു മാത്രം യാഹൂവിനെക്കാളും മെച്ചമായി ആ സര്‍വീസ് ചെയ്യുന്ന മറ്റ് ചില സൈറ്റുകള്‍ ഉണ്ടെന്നുള്ളത് തല്‍ക്കാലം ഒരു ആശ്വാസം:)
സാജന്‍ ഞാന്‍ ആ കമണ്ട് ഒന്നു കട്ട് & കോപ്പി ചെയ്യട്ടെ!
അനുവാദം തരണം പ്ലീസ്!
ഒരേ ഒരിക്കല്‍ മാത്രം! തരില്ലന്നു പറയല്ലെ പ്ലീസ്..പ്ലീസ്.
“ഹ ഹ
ഏവൂരാനെ, പിന്‍മൊഴി പൂട്ടിയപ്പോ എനിക്ക് തോന്നിയത് ഇപ്പൊ ഏവൂരാനും തോന്നി
ത്രേയുള്ളൂ:)
അവര്‍ക്ക് വേണ്ടെന്ന് തോന്നിയപ്പൊ അവര്‍ പൂട്ടുന്നു,
നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലാലൊ,
:)
സാജാ, :-)
ഞാനും ഡെസ്പ് ആയിരുന്നു ഇത് കണ്ടപ്പൊ. എല്ലാ ഫോട്ടോസും അണ്ലിമിറ്റഡ് സ്റ്റോറേജില്‍. മാത്രോമല്ല നല്ല ഇ൯റ്റെ൪ഫേസും ആയിരുന്നു. ഫയ൪ഫോക്സ് എക്സ്റ്റ൯ഷ൯ കൂടെയിട്ടാ അപ്ലോഡിംഗ് വളരെ എളുപ്പം, ഫാസ്റ്റ്.
അവരു പക്ഷേ ഫ്ലിക്ക൪ തുടങ്ങിയ മറ്റു സൈറ്റുകളിലേക്ക് മാറ്റാ൯ ഉള്ള ഓപ്ഷ൯ തന്നിട്ടുണ്ടല്ലോ. ഓട്ടൊമാറ്റിക് ആയി യാഹൂ തന്നെ മൂവ് ചെയ്തു തരും. അല്ലെന്കില്‍ ഡൌണ്ലോഡ് ചെയ്യാം.
ഫ്ലിക്കര്‍ യാഹൂ!വിന്റെ ഉടമസ്ഥതയിലല്ലേ ഇപ്പോള്‍? പിന്നെന്തിനവര്‍ ഒരേ രീതിയിലുള്ള രണ്ട് സര്‍വ്വീസുകള്‍ കൊണ്ടു നടക്കണം? അവര്‍ ഫ്ലിക്കറില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ പോവുകയാണ് എന്നുമുണ്ടല്ലോ! ഫ്ലിക്കറിലേക്ക് മാറൂ... അല്ലെങ്കില്‍ പിക്കാസ വെബ് ഉണ്ടല്ലോ ഗൂഗിളില്‍ നിന്നും...
--
ആദ്യം ഓഫു തന്നെ.
ഒരു സര്‌വീസ് നല്‍കി എന്ന കാരണം കൊണ്ട് ഏറ്റവും കൂടുതല്‍ ചീത്തവിളി കേട്ടത് ഏവൂരാനായിരിയ്ക്കും എന്നു തോന്നുന്നു.ദാ ഇപ്പൊഴും അതിനെച്ചൊല്ലിയിങ്ങനെ.
പിന്മൊഴി പൂട്ടണം എന്ന് പറഞ്ഞത് ഏവൂരാനല്ലായിരുന്നല്ലോ.അങ്ങോര്‍ പലപ്പോഴും അത് പൂട്ടണ്ടാ/ഇപ്പോള്‍ അതിനു സമയമായിട്ടില്ല എന്നാണ് പറഞ്ഞതെന്നാണെന്റെ ഓര്‍മ്മ.
പിന്മൊഴി ഒരു ഗൂഗിള്‍ ഗ്രൂപ്പായിരുന്നു.അതിപ്പൊ മറുമൊഴിയായൊക്കെ നടന്നു പോകുന്നു.നന്നായിട്ടന്നെ. ഗൂഗിള്‍ ഗ്രൂപ്പ് ആര്‍ക്കും നടത്താവുന്ന സര്വീസാണ്. 'എല്ലാവരും ആ സര്വീസിലേയ്ക്ക് കമന്റ് അയയ്ക്കൂ' എന്ന് പബ്ലിസിറ്റി നല്‍കണം എന്ന മെനക്കേട് മാത്രമേയുള്ളൂ.
പിന്നെ പിന്മൊഴി നിലവറയും സൂചികയും അതില്‍ തെറികള്‍ വരാതിരിയ്ക്കാനുള്ളതുള്‍പ്പെടെയുള്ള ഫില്‍റ്ററുകളും ഏവൂരാന്‍ ഉണ്ടാക്കിയിരുന്നു എന്നാണ് എന്റെ അറിവ്. അതില്ലാതെ (അതോ ഉണ്ടോ??) തന്നെ മറുമൊഴിയും വല്യ കുഴപ്പമൊന്നുമില്ലാതെ നടന്നു പോകുന്നു.
പിന്മൊഴി ഒരു കൂട്ടമാള്‍ക്കാര്‍ അഡ്മിനായുള്ള ഗ്രൂപ്പായിരുന്നു എന്നു തോന്നുന്നു.അത് അവരെല്ലാം കൂടി നിര്‍ത്തി.അതെത്തുടര്‍ന്നും അനുബന്ധമായുള്ള ചര്‍ച്ചകളിലും പരസ്പര മര്യാദയില്ലാതെ നല്ല ഒന്നാംക്ലാസ് പുലയാട്ട് പിന്മൊഴിഗ്രൂപ്പിപ്പെടുന്നവരും മറ്റുള്ളവരും നടത്തി. അതിലും ഏവൂരാനെ പരസ്യമായി കണ്ടില്ല.എന്തായാലും ആദ്യം ഏവൂരാന്‍ അത് നിര്‍ത്തണ്ടാ എന്നുതന്നെയാണ് പറഞ്ഞത്.എന്നിട്ടും അങ്ങോരെ കുറ്റം പറയുന്നതില്‍ എന്തോ അപാകത തോന്നുന്നു.
ഇനി ഓണ്‍
യാഹൂന്റെ ഒരു സര്വീസിലും അത്ര വിശ്വാസം പണ്ട് മുതലേയില്ല. ഹോട്ട്മെയിലും അവന്മാരുമൊക്കെ ഇപ്പം ഞങ്ങളിത് പേയ്ഡാക്കുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പൊ കുറേ കോണ്ടാക്റ്റ്സും കയ്യില്‍ കിട്ടിയതുമൊക്കെ വാരിയെടുത്ത് റെഡിഫിലേയ്ക്കും അവിടുന്ന് ജീ മെയിലിലേയ്ക്കും ഓടിയയാളാണ് ഞാന്‍.എന്തായാലും ജീ മെയിലിനോട് അത്തരമൊരു അവര്‍ഷനില്ല.
എന്തുകൊണ്ടാണെന്നറിയില്ല..ഗൂഗിളിനെ വല്യ വിശ്വാസമാണ്..അന്ധവിശ്വാസമാണെന്ന് നല്ല ഉറപ്പുണ്ട്..:)
കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചാല്‍ അത്ര ദുഖിയ്ക്കേണ്ടല്ലോ..അവനവന്റെ ബ്ലോഗിന്റേയും വെബ്പേജിന്റേയും ഗൂഗില്‍ പേജിന്റേയും എല്ലാം അത്തരം ആര്‍ക്കൈവുകള്‍ സൂക്ഷിയ്ക്കുന്നത് നല്ലതായിരിയ്ക്കും. അവസാനം ഒരു സുപ്രഭാതത്തില്‍ 'പത്ത് പൗണ്ട് തന്നില്ലേല്‍ ലോഗിന്‍ ചെയ്യണ്ടാ കുട്ടാ ' എന്നൊരു മെസേജ് വന്നാല്‍ സങ്കടപ്പെടേണ്ടല്ലോ..:)
കമ്പ്യൂട്ടറിനെ വിശ്വസിക്കാന്‍ വയ്യാത്തതുകൊണ്ടു എല്ലാം ഞാന്‍ രണ്ടിടത്തായി ഇപ്പോള്‍ സൂക്ഷിക്കുന്നുണ്ട്. ഫോട്ടോസ് നിര്‍ത്താന്‍ പോവുന്നു എന്നു കേട്ടതുകൊണ്ട് തച്ചിനിരുന്നു എല്ലാം സേവു ചെയ്തപ്പോള്‍ അവരു തന്നെ 3 ഓപ്ഷന്‍ തന്നിരിക്കുന്നു. കുറെ നാളത്തെ മുന്നറിയിപ്പു തന്നതിനു ശേഷമാണല്ലൊ, അത്രയും ആശ്വാസം. :)
യാഹൂ ഫോട്ടോസ് പൂട്ടുന്നതിന് കാരണം അവര്‍ക്ക് ഫ്ലിക്കറിന്റെ ഗുണങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാമെന്നതിലോ മറ്റോ ആയിരിക്കണം. പ്രത്യേകിച്ചൊരു കാരണവും അവര്‍ പറഞ്ഞു കണ്ടില്ല. പിന്മൊഴി പൂട്ടുന്നത്, കാരണങ്ങള്‍ അക്കമിട്ട് നിരത്തി, പിന്മൊഴിസംഘത്തിനുള്ള സാമൂഹികപ്രതിബന്ധതയെ വിശദമാക്കിയതിനു ശേഷമാണ്.
ആര്‍ക്കും ഒരു ഗുണവും ചെയ്തില്ലെങ്കിലും, ഒരു ദോഷവും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയേ പിന്മൊഴിപൂട്ടലില്‍ സംഭവിച്ചിട്ടുള്ളൂ.
യാഹൂ ഫോട്ടോസ് നിര്‍ത്തുവാന്‍ വളരെ വ്യക്തമായി തന്നെ യാഹൂ കാരണങ്ങള്‍ പറയുന്നുണ്ട്.
അതുപോലെ യാഹൂ നിര്‍ത്തുമ്പോള്‍ ഫ്ലിക്കറിലേയ്ക്ക് മാറുവാന്‍ അവസരവും സമയവും കൊടുക്കുന്നുണ്ട്. അതേ ഐഡി തന്നെ ഉപയോഗിക്കുവാന്‍ യാഹു അനുവദിക്കുന്നതുകൊണ്ട് രജിസ്റ്റ്രേഷന്‍ പൊല്ലാപ്പുകളുമില്ല. മാത്രവുമല്ല, ഫ്ലിക്കറ് യാഹൂ ഫോട്ടോസിനേക്കാള്‍ പതിന്മടങ്ങ് മെച്ചപ്പെട്ടതാണ്.
ഇനി അതു വേണ്ടങ്കില്‍ വേറെ സൈറ്റുകളിലേയ്ക്ക് ഫോട്ടോകള്‍ മാറ്റുവാനും യാഹൂ അവസരം ഒരുക്കുന്നുണ്ട്.
Why is Yahoo! Photos closing?
For some time now we’ve supported two great photo sharing services, Yahoo! Photos and Flickr. But even good things come to an end, and we’ve decided to focus all our efforts on Flickr – the award winning photo sharing site that Time Magazine has even called “completely addictive.”
http://help.yahoo.com/l/us/yahoo/photos/photos2/closing/closing-01.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ