കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജനുവരി 24, 2008

ക്രാപ്‌‌വെയര് നെക്സസ്സ്

ഊണു് എട്ട് രൂപ. ചോറ് മാത്രം മതിയെങ്കില് പന്ത്രണ്ട് രൂപ..!


ക്രാപ്‌‌വെയര് നെക്സസ്സ്

ലിനക്സോടിക്കാന്‌‌ ഇടയ്ക്കിടെ പീസീ ഗ്രേഡ് ഹാര്ഡ്‌‌വെയര് വാങ്ങാറുണ്ട്. ലിനക്സോട്ടാന് പീസി വാങ്ങുമ്പോള് അതില് വിന്ഡോസിന്റ്റെ ആവശ്യമില്ലല്ലോ. ആയതിനാല്, അതിനിടയ്ക്ക് മൈക്രോസോഫ്റ്റിനു കൊണ്ട് കാശു കൊടുക്കേണ്ട കാര്യവുമില്ലല്ലോ? (മൈക്രോസോഫ്റ്റ് ടാക്സ്.) വാസ്തവത്തില് ഇവിടെ, നോര്ത്തമേരിക്കയില്, വിന്ഡോസില്ലാതെ "കാലി" കമ്പ്യൂട്ടര് വാങ്ങാന് വലിയ പാടാണു തന്നെ...! ഒന്നുകില് തനിയെ അസംബിള് ചെയ്യണം. അല്ലെങ്കില് ഡെല്‌‌ തുടങ്ങിയ സ്പെഷ്യലൈസ്ഡ് ലിനക്സ് ഔട്ട്ലെറ്റുകളില് നിന്നും വാങ്ങണം. രണ്ടായാലും വില കൂടും..!

ചോറും കറിയും കൂടി വാങ്ങിയാല് എട്ടു രൂപ. കറിയില്ലാതെ ചോറു മാത്രം വാങ്ങിയാല് പന്ത്രണ്ടു് രൂപ...!

ഇതെന്താ ഇങ്ങനെ?

ഉത്തരം ഒരു നെക്സസിലാണു്. ബുഷ് പറഞ്ഞ പോലെ ഒരു ഈവിള് അച്ചുതണ്ട്. :) മൈക്രൊസോഫ്റ്റ്, ക്രാപ്‌‌വെയറ് കമ്പനി, കമ്പ്യൂട്ടര് നിര്മ്മാതാവ് തുടങ്ങിയ മൂന്ന് പ്രധാനികളടങ്ങിയ അച്ചുതണ്ട്.

എന്താണു ക്രാപ്‌‌വെയര്‌‌?

ഉദാഹരണം: നാം കൊട്ട വാങ്ങാന് ചന്തയില് പോകുന്നു. അവിടെ നിന്നും കൊട്ട വാങ്ങി അതു തലയിലേറ്റി വീട്ടിലേക്ക് നടന്നു പോകുന്നു. കൊട്ട കാലിയാണെന്നു നാം കരുതുമ്പോള്, വാസ്തവത്തില് അത് കാലിയല്ല. നാമറിയാതെ തന്നെ, കൊട്ട വിറ്റവന് കൊട്ടയ്ക്കകത്ത് തിരുകിയ കുറേ ചെറിയ വസ്തുക്കളും പേറിയാണു് നാം വീട്ടിലേക്ക് തിരിച്ചു പോകുന്നത്. രോഗാണുവാഹിയായ ഉമിനീരോ, ഭാരം കുറഞ്ഞ അലുക്കുലുത്ത് വസ്തുക്കളോ ആവാമത്. കൊട്ടക്കാരന് എന്തിനതു ചെയ്തുവെന്നോ? അയാള്ക്ക് ആരോ കാശു കൊടുത്തതു കൊണ്ട് തന്നെ..! എത്ര കൂടുതല് കൊട്ട വില്ക്കുന്നുവെന്ന് മാത്രമല്ല, താന് വിറ്റ എത്ര പുതിയ കൊട്ടകളില് ഇപ്രകാരം "സാധനം" കയറ്റിവിട്ടു എന്നതിലാണു് കൊട്ടക്കാരനു തുട്ട് വീഴുന്നത്.

ഐ.എസ്.പി. ഡയലര്‌‌, ഫ്രീ ഇന്റ്റര്‌‌നെറ്റ് ഫോര് സിക്സ് മന്ത്സ്, റിയല് പ്ലേയര് എന്നു വേണ്ട പുതിയ പീസിയില് അക്സസറിയായി വരുന്ന സോഫ്റ്റ‌‌വെയറ് ഏകദേശം മൊത്തവും ക്രാപ്‌‌വെയറുകളാണു്.

ക്രാപ്‌‌വെയറുകളുടെ ബിസനസ്സ് മോഡലിലെ പ്രധാനമായ ഒരു സംഗതി, ഉപഭോക്താവിന്റ്റെ കമ്പ്യൂട്ടറില് ഇടംപിടിക്കുക എന്നതാണു്. പരാദങ്ങളെ പോലെ - മനുഷ്യരാരും നല്ല ബുദ്ധിയോടെ പരാദങ്ങളെ സ്വന്തം ശരീരങ്ങളിലേക്ക് കയറ്റുകയില്ല. പരാദങ്ങളുടെ നിലനില്പാകട്ടെ, വാഹകശരീരങ്ങളില് എത്തുന്നതിലുമാണു്.

ഇപ്രകാരം, ഉപഭോക്താവ് കാശു കൊടുത്ത് വാങ്ങിക്കുന്ന കമ്പ്യൂട്ടറില് കയറിക്കൂടാന് ക്രാപ്‌‌വെയര് സോഫ്റ്റ്‌‌വെയര് കമ്പനികള്ക്ക് ചില്ലറയൊന്നുമല്ല മോഹം. ഇതിനായി എന്തും ചെയ്യാനും അവര്‌‌ ഒരുക്കമാണു താനും. നിര്മ്മാതാവിനു കാശു കൊടുക്കാനും അവര്‌‌ തയാര്.

ഉദാഹരണത്തിനു, ഓരോ ക്രാപ്‌‌വെയറിട്ട കമ്പ്യൂട്ടര് വില്ക്കുമ്പോഴും അറുപതു ഡോളറോളം ക്രാപ്‌‌വെയറുകാരന്‌‌ കമ്പ്യൂട്ടര് വില്ക്കുന്ന കമ്പനിക്കു നല്കുന്നു. അതായത് ക്രാപ്‌‌വെയറില്ലാതെ കമ്പ്യൂട്ടര് വാങ്ങണമെന്നുണ്ടെങ്കില് കാശു കൂടുതല് കൊടുത്തേ മതിയാവൂ എന്നര്ത്ഥം.

ക്രാപ്പ്‌‌വെയറോടിക്കാന്‌‌ വിന്ഡോസ് വേണം താനും. ഇവിടെയാണു് നേരത്തെ പറഞ്ഞ അച്ചുതണ്ട് പൂര്ണ്ണമാകുന്നത്.


വര്ക്ക്‌‌ എറൗണ്ട്:

തെളിച്ച വഴിയെ പോയില്ലെങ്കില് പോയ വഴിയെ എന്നാണല്ലോ? ഒപ്പം, ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്നുമാണല്ലോ?

ഞാന് ചെയ്യാറുള്ളത്: ഒരു പടി കൂടി താഴ്ന്ന്, റീ ഫര്ബിഷ്ഡ് കമ്പ്യൂട്ടറുകള് വാങ്ങുക, അനുയോജ്യ ഹാര്ഡ്‌‌വെയര് നല്ല വിലയ്ക്ക് കിട്ടും. പവര് ഓണ് ചെയ്ത്, ആദ്യമേ തന്നെയങ്ങ് ലിനക്സ് ലോഡ് ചെയ്യുക (അത്രയും സമയം ലാഭിക്കാം). ലവരുടെ സീഡി/ഡീവീഡി എടുത്ത് ഷ്രെഡ്ഡ് ചെയ്യുകയും ചെയ്യുക. (അല്ലേല്, മൂലയ്ക്കെങ്ങാനും ഇട്ടാലും മതി..!)


ക്രാപ്‌‌‌‌വെയറുകളെ പറ്റി കൂടുതല് അറിയാന്:

4 അഭിപ്രായങ്ങൾ:

കൊസ്രാക്കൊള്ളി പറഞ്ഞു...

തരക്കേടുണ്ട്‌

jinsbond007 പറഞ്ഞു...

കസ്റ്റമറുടെ കമ്പ്യൂട്ടറില്‍ എന്തു പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കുന്ന വെന്‍ഡറുടെ സ്വാതന്ത്ര്യം. സ്വതന്ത്ര്യത്തിന്റെ വില!!!

എന്തു ചെയ്യാം!!!

മൂര്‍ത്തി പറഞ്ഞു...

നന്ദി..

ശശി പറഞ്ഞു...

കാലികപ്രസക്തിയുള്ള ലളിതമായ കൃതി.....

അനുയായികള്‍

Index