കാകഃ കാകഃ, പികഃ പികഃ

Monday, August 06, 2007

യു-ട്യൂബിലൂടെ ഓഡിയോ ബ്ലോഗിങ്ങ് എങ്ങിനെ ചെയ്യാം?

പോഡ് കാസ്റ്റ്/ഓഡിയോ ബ്ലോഗ് ചെയ്യണമെന്ന് ഇടയ്ക്കിടയ്ക്ക് മോഹമുദിക്കാറുണ്ടെന്നതു് സമ്മതിക്കേണ്ടിയിരിക്കുന്നു. കുറെ നാ‍ളുകള്‍ക്ക് മുമ്പ് വാങ്ങിയ usb മൈക്രോഫോണ്‍ ഉബണ്ടു ഫിയസ്റ്റി സപ്പോര്‍ട്ട് ചെയ്യാനും കൂടി തുടങ്ങിയപ്പോള്‍ ആഗ്രഹം അദമ്യമായിത്തീര്‍ന്നു.യൂണീകോഡ് മലയാളത്തിനൊപ്പം “ചില്ലു വേണോ ഫൈബര്‍ ഗ്ലാസ്സു വേണോന്നു”ള്ള പ്രശ്നമില്ലാതെ, തനതു കൊളോക്കിയല്‍ ശൈലിയില്‍, എഴുതിയിട്ടവയുടെ ഓഡിയോ വെര്‍ഷന്‍ കൊടുക്കണം എന്ന മോഹം. -- ബഹളമൊഴിഞ്ഞ നേരത്തു മൈക്കിനു മുമ്പിലിരുന്ന് ഓഡാസിറ്റി ഉപയോഗിച്ചു റെക്കോര്‍ഡ് ചെയ്തെടുത്തതു കൊണ്ട് ഓഡിയോ ബ്ലോഗാവുന്നില്ലലോ?

അതിനെ അപ്‌ലോഡു ചെയ്യണം, പിന്നെ അതിനെ പോസ്റ്റില്‍ “എം‌ബഡ്ഡു്” ചെയ്യണം. അപ്‌‌ലോഡു ചെയ്യാനും, പിന്നെയതിനെ സ്‌ട്രീം ചെയ്യിക്കാനും സൌകര്യം തരുന്ന സൈറ്റുകളാവട്ടെ, ഹൈലി അണ്‍‌റിലയബിളാണു്. കാശൊട്ടു കൊടുക്കാനും മേല.

പിന്നെയുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ടതു യു‌ട്യൂബ്.കോം എന്ന സൈറ്റാണു് ഏറ്റവും റിലയബിള്‍. പോരാത്തതിനു ഫ്രീയും..!

ഒരു കുഴപ്പം മാത്രം. ഓഡിയോ ഫയലുകള്‍ അപ്‌ലോഡു ചെയ്യാന്‍ ആവില്ല. വീഡിയോ ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാനാവൂ. ഈ പ്രശ്നം എങ്ങിനെ മറികടക്കാം എന്നതാണു് ഇവിടുത്തെ വിഷയം. പരിഹാരം എളുപ്പമാണു്, ഓഡിയോ ഫയലിനെ വീഡിയോ ഫയലായി കണ്‍‌വെര്‍ട്ടുക.

വേണ്ടതു്:

സോഫ്റ്റ്‌വെയറുകള്‍:
  1. ശബ്ദം റെക്കോര്‍ഡു ചെയ്യാന്‍ - ഓഡാസിറ്റി ഇതിനു നല്ലതാണു്, ഫ്രീ, ഓപ്പണ്‍ സോഴ്സ്. അല്ലെങ്കില്‍ സമാനമായ മറ്റെന്തെങ്കിലും. ലിങ്കുകള്‍ : 1, 2
  2. FFmpeg -- ഓഡിയോ/വീഡിയോ മാനിപ്പുലേഷന്‍ ചെയ്യുന്നവര്‍ക്കുള്ള സ്വിസ് ആര്‍മി ക്നൈഫ് എന്നറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍. ഒരുമാതിരി പ്രചാരമുള്ള ലിനക്സ് സിസ്റ്റങ്ങളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എളുപ്പമാണു്, വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി പ്രീ കമ്പൈല്‍ഡ് ബൈനറികളും സുലഭമാണു്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

മേല്‍പ്പറഞ്ഞതൊക്കെയുണ്ടെങ്കില്‍ ഇനി,

  • ഓഡാസിറ്റി ഉപയോഗിച്ച് ഓഡിയോ ഫയല്‍ റെക്കോര്‍ഡ് ചെയ്യുക. അതിനെ .wav/.mp2/.mp3 തുടങ്ങിയ ഏതെങ്കിലും ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. audio.mp3 എന്ന പേരിലും മട്ടിലും സേവ് ചെയ്തു എന്നു കരുതുക.
  • ദൈര്‍ഘ്യം audio.mp3 എന്ന ഫയലിന്റെ ദൈര്‍ഘ്യം 69 സെക്കന്‍ഡ് ആണെന്നും കരുതാം.
  • പകര്‍പ്പവകാശ ലംഘനമൊന്നും ഇല്ലാത്ത ഒരു ചിത്രം വേണം, ഇതിന്റെ പേരു് image.jpg ആണെന്നും കരുതാം. ചിത്രമൊന്നും ഒത്തില്ലെങ്കില്‍, ഏതെങ്കിലും ഒരു പേജിന്റെ സ്ക്രീന്‍ ഷോട്ടോ വല്ലതും മതിയാകും.

ffmpeg -t 69 -i audio.mp3 -loop_input -f image2 -i image.jpg out.mpg

ഇതാ, out.mpg എന്ന വീഡിയോ ഫയല്‍ തയാര്‍, ഇനി ഇതിനെ യു‌ട്യൂബിലേക്ക് അപ്ലോഡിയിട്ട്, Embed എന്ന ബോക്സില്‍ കാണുന്ന വരി സ്വന്തം പോസ്റ്റില്‍ ഇടുകയേ വേണ്ടൂ, ഓഡിയോ പോസ്റ്റ് റെഡി.

ഇപ്രകാരം ചെയ്ത പോസ്റ്റൊരെണ്ണം, ഇതാ ഇവിടെയുണ്ട്.

കൂടുതല്‍ സഹായത്തിനു: http://technology4all.blogspot.com/2006/07/blog-post.html. http://technology4all.blogspot.com/2006/07/2_17.html

3 comments:

വക്കാരിമഷ്‌ടാ said...

ഒരു പ്രൊഫഷണല്‍ ടച്ചൊക്കെയുണ്ടല്ലോ ശബ്ദത്തിനും ശബ്ദനിയന്ത്രണത്തിനും. വെറ്റിറനറിയാണോ? :)

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഏവൂരാന്‌ജീ വളരെ നന്ദി, ഞാന്‍ തേടിയ വിവരം കിട്ടി. സ്വരവും കേള്‍‌ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം,.

ബഹുവ്രീഹി said...

ഈ പോസ്റ്റ് കണ്ടില്ല്യ.

പോസ്റ്റ് വളരെവിജ്ഞാനപ്രദം. നന്ദി.

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.