കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2007

കലദിപ്പൂവ്

സഹ്യനിരകളില്‍ കണ്ടു വരാറുള്ള ഈ പുഷ്പത്തിനു് “കലദിപ്പൂവ്” എന്നാണു് (ഞങ്ങളുടെ പരിസരങ്ങളില്‍) പറയാറുള്ളത്. അതുണ്ടാകുന്ന ചെടിയ്ക്ക് “കലദിച്ചെടി” എന്നും പേര്‍.

തള്ളയാടിനും അവളുടെ രണ്ടു കുട്ടികള്‍ക്കും പിന്നാലെ ക്യാമറയും കൊണ്ടുള്ള പോക്കായിരുന്നതിനാല്‍, ചിത്രങ്ങള്‍ അല്പം ദയനീയം തന്നെ എന്നു സമ്മതിക്കുന്നു.


ചിത്രം: 1ചിത്രം: 2

ചോദ്യങ്ങള്‍:

  1. ഇതിന്റെ ശാസ്ത്രീയ നാമം എന്തു്?
  2. പ്രാദേശികമായ മറ്റു വിളിപ്പേരുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ആ പേരുകള്‍ ഏവ?


    (വേലിക്കല്‍ നില്‍ക്കുന്ന നീലപ്പൂവ്, ആടു തിന്ന പൂവ് തുടങ്ങിയ പേരുകളൊക്കെ സ്വന്തം കൈയ്യിലിരിക്കട്ടെ..!)

കുറിപ്പ്:
  • Sat Oct 20 07:44:34 EDT 2007

    ഫ്ലിക്കറ് അക്സസ്സ് ഇല്ലാത്തവര്‍ക്കായി കലദിയുടെ പടങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ഫ്ലിക്കറിലെ കലദി ഇവിടെയുണ്ട്.

10 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

എനിക്കൊരു പേരും ഓര്‍മ്മ വരുന്നില്ല. ഇത് അപൂര്‍വ്വമായി കണ്ടിട്ടുണ്ട്. :)

വല്യമ്മായി പറഞ്ഞു...

ഒന്നും കാണാന്‍ പറ്റുന്നില്ല

തമനു പറഞ്ഞു...

ഏവൂരാനേ പടം കാണുന്നില്ല. flicker ഇവിടെ ബ്ലോക്ക് ആണ്. fck ഈ മൂന്ന് അക്ഷരങ്ങളും ഒരേ വേഡില്‍ വന്നാല്‍ ഇവന്മാരുടെ വിചാരം അതിനൊറ്റ അര്‍ത്ഥമേ ഉള്ളൂന്നാ... :)

kumar © പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kumar © പറഞ്ഞു...

ഏവൂരാനെ ഇത് ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ “കദളിപ്പൂവാണ്” (ചെറിയ അക്ഷര തിരിമറി).
പണ്ട് അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ വയലിന്റെ വശത്തുള്ള ചാലിന്റെ ഓരത്തും മറ്റുമൊക്കെ ഇത് ഒരുപാട് പൂത്തു നില്‍ക്കും. പൂവിനോട് ഞങ്ങള്‍ അള്‍കുട്ടികള്‍ക്ക് താല്പര്യം ഇല്ല. പക്ഷെ അതിന്റെ താഴെയായി കാക്കി നിറത്തില്‍ കദളിപ്പഴം ഉണ്ട്. (ഈ ചിത്രത്തില്‍ പച്ചനിറത്തില്‍ കാണുന്നത്, മൂക്കുമ്പോള്‍ കാക്കിയാകും) അതിനുവേണ്ടി മത്സരമാണ്, ഞാനും രായപ്പനും മധുച്ചേട്ടനും തമ്മില്‍. കാക്കി നിറം പൊളിക്കുമ്പോള്‍ അതിന്റെ ഉള്ളില്‍ ഇരുണ്ട വയലറ്റ് നിറത്തില്‍ കുറേ കുരുവുള്ള തീന്‍ പണ്ടം!

ആടുമാത്രമല്ല ഞങ്ങളും കഴിക്കും അത്.

മറന്നുപോയ രുചി നാവിലെത്തിച്ച ചിത്രത്തിനു നന്ദി.

വെള്ളെഴുത്ത് പറഞ്ഞു...

അതു തന്നെ കദളിപൂവ്..ഇഷ്ടം പോലെയുണ്ടായിരുന്നു. പിന്നെ മറന്നു പോയി..

evuraan പറഞ്ഞു...

പടങ്ങള്‍ ഫ്ലിക്കറീന്നു മാറ്റിയിട്ടുണ്ട്.

കുമാറേ, കലദിയെ കദളിയെന്നു വിളിക്കുമെങ്കില്‍ റിയല്‍ കദളിയെ (കദളി വാഴക്കൈയ്യിലിരുന്നു ♪ കാക്കയ്യിന്നു വിരുന്നു വിളിച്ചു, വിരുന്നുകാരാ, വിരുന്നുകാരാ.. ♫) നിങ്ങളെന്താണോ വിളിക്കുന്നതു്?

അനില്‍_ANIL പറഞ്ഞു...

എവൂരാനേ,
കദളിവാഴക്കൈയിലിരുന്ന്... കദളീ ചെങ്കദളീ...

ഈ പൂവും കായും ഒരുപാട് കണ്ടിട്ടുണ്ട്.

കലദിയോ കദളിയോ യെന്താ യേതാന്നൊക്കെ തനിയേ കണ്ടുപിടിച്ചോളൂ.

MELASTOMATACEAE (Melastoma malabathricum)

ഒന്നേ...
രണ്ടേ...
മൂന്നേ...

evuraan പറഞ്ഞു...

അനില്/കുമാര്‍,

നന്ദി. നിങ്ങളൊക്കെ തന്ന വിവരങ്ങളും കൂട്ടി ഒരു വിക്കി ലേഖനം എഴുതിയിട്ടുണ്ട് - കലദി - സമയം പോലെ മോടി കൂട്ടിക്കോളൂ

adithya പറഞ്ഞു...

we call this KALAMPOTTI POOVEU
i belongs to the south of kerala

അനുയായികള്‍

Index