പഴുത്തു് തുടുത്ത, മാര്‍ദ്ദവമേറിയ ഈ പാളയന്‍തോടന്‍ പഴക്കുലയൊന്നിനെ തൂങ്ങിയാടുന്ന സന്തോഷമെന്നു വിശേഷിപ്പാനല്ലെങ്കില്‍ പിന്നെന്തിനാണു് ഭാഷയ്ക്ക് അലങ്കാരങ്ങള്‍?
കാകഃ കാകഃ, പികഃ പികഃ
പോട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പോട്ടം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഞായറാഴ്‌ച, ഓഗസ്റ്റ് 03, 2008
ചൊവ്വാഴ്ച, ജനുവരി 22, 2008
അയ്യോ..! ഐബിസ് പറ്റിച്ചോ?
അമേരിക്കന് വൈറ്റ് ഐബിസ് - നമ്മുടെ കൊക്കിന്റ്റെയും, കുളക്കൊഴിയുടെയും ഒക്കെ വകയിലെ ബന്ധുക്കാരന്. ഏകപത്നീ (ഏകപതി ?) വ്രതക്കാരനായ സന്മാര്ഗ്ഗിയായ പക്ഷി.
ഓഡിയോ വെര്ഷന്
അലഞ്ഞ് വിശന്നു വലഞ്ഞ് ഒടുവില് ഒരു സാന്ഡ്വിച്ച് തട്ടാം എന്നു കരുതി, ഒരിടത്തിരുന്ന് പൊതിയങ്ങോട്ട് തുറന്നതേയുള്ളൂ - നിമിഷങ്ങള്ക്കകം ഇദ്ദേഹം പറന്നിറങ്ങി.
"ഞം ഞം വേണം, തന്നേ ഒക്കൂ..! അല്ലെങ്കില് ഞാനെന്റ്റെയീ വലിയ കൊക്ക് കൊണ്ട് കണ്ണ് കത്തിപ്പൊട്ടിക്കും..!" എന്ന ഭാവത്തില് കുറേ നേരം എന്നെ ഹിപ്നോട്ടൈസ് ചെയ്യാനൊക്കെ നോക്കി.
ആദ്യമൊന്നും മൈന്ഡ് ചെയ്തില്ല എങ്കിലും ഒടുവില് അങ്ങേരു നമ്മുടെ സാന്ഡ്‌വിച്ചിനുള്ളിലേക്ക് തുള്ളിച്ചാടിക്കയറുമോ എന്ന ശങ്ക വന്നപ്പോള് എന്തെങ്കിലും ഞം ഞം കൊടുത്തു വിടാതെ തരമില്ല എന്നു വന്നു.
ഭാഗ്യത്തിനു നേരത്തെ വാങ്ങിയ അല്പം ബേര്ഡ് ഫുഡ് ബാക്കിയുണ്ടായിരുന്നു. കൊക്കിനു നീളമേയുള്ളൂ, കൂര്ത്ത-മൂര്ത്ത അറ്റമില്ല എന്നറിയാമായിരുന്നതു കൊണ്ട് സധൈര്യം ഐബിസിനെ കൈവെള്ളയില് നിന്നു തന്നെ തിന്നാന് അനുവദിച്ചു.
അല്പം ശങ്കിച്ചുവെങ്കിലും ഒടുവില് ഇഷ്ടന് തലയൊക്കെ ചെരിച്ച് ത്രികോണേ ത്രികോണേന്ന് വന്ന് ഫുഡടിച്ചു. ഇങ്ങേരുടെ ഫുഡടി കണ്ട് ബാക്കി ഐബീസുകളും അങ്ങോട്ട് പറന്നിറങ്ങാന് തുടങ്ങിയപ്പോള്, ബേര്ഡ് ഫ്ളൂ, ബേര്ഡ് കാഷ്ടം, ബേര്ഡ് കൊത്ത്, ബേര്ഡ് മാന്ത് ഇത്യാദി വിപത്തുകളെ ഭയന്ന് , നോം സ്ഥലം കാലിയാക്കി.
യു-ട്യൂബ് ഉപയോഗിച്ച് ഓഡിയോ ബ്ളോഗ് ചെയ്യുന്നത് എങ്ങിനെയാണെന്ന് അറിയാന്, ഈ പോസ്റ്റ് കാണുക
ലേബലുകള്‍:
അമേരിക്കന് ഐബിസ്,
ദൃശ്യ ശ്രാവ്യങ്ങള്,
നേരമ്പോക്ക്,
പോട്ടം,
പ്രകൃതി
ഞായറാഴ്‌ച, ഡിസംബർ 30, 2007
കൊളംബിയന്‍ ഞാലിപ്പൂവന്‍
ഞാലിപ്പൂവന്‍ മലനാടിനും നമുക്കും മാത്രം സ്വന്തം എന്നു കരുതിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം, മലയാളിക്കടയില് നിന്നും വീട്ടുകാരി വാങ്ങിക്കൊണ്ടുവന്ന ഞാലിപ്പൂവന്‍ പഴം - കൊളംബിയന്‍ ഞാലിപ്പൂവന്‍..!
ഞാലിപ്പൂവനെന്നു വെച്ചാല് നല്ല, അസ്സലു ഞാലിപ്പൂവന്‍ - കൊളംബിയനാണെങ്കിലെന്താ, തനി നാടന്‍ ഞാലിപ്പൂവന്‍..!
പടലയുടെ പട ലിങ്ക് ഇവിടെ

.
ഞാലിപ്പൂവനെന്നു വെച്ചാല് നല്ല, അസ്സലു ഞാലിപ്പൂവന്‍ - കൊളംബിയനാണെങ്കിലെന്താ, തനി നാടന്‍ ഞാലിപ്പൂവന്‍..!
പടലയുടെ പട ലിങ്ക് ഇവിടെ

.
ലേബലുകള്‍:
കൌതുകം,
നേരമ്പോക്ക്,
പോട്ടം,
സല്ലാപം
ഞായറാഴ്‌ച, ഒക്‌ടോബർ 21, 2007
അടുത്തതു്: ഇതേതു പൂവ്?
ദാ, അടുത്ത പൂ ചോദ്യം:
പാടവരമ്പത്തും തോട്ടരികിലും പടര്‍ന്നു പൂത്ത് നില്‍ക്കുന്ന ഒരിനം ചെടിയുടെ പൂവാണിതു്.
ഇതിന്റെ പേരറിയില്ല -- വിളിപ്പേരോ ശാസ്ത്രീയ നാമമോ ഒന്നും. അറിവുള്ളവര്‍ സദയം സഹായിക്കുമോ?
നന്ദി..!
പാടവരമ്പത്തും തോട്ടരികിലും പടര്‍ന്നു പൂത്ത് നില്‍ക്കുന്ന ഒരിനം ചെടിയുടെ പൂവാണിതു്.
ഇതിന്റെ പേരറിയില്ല -- വിളിപ്പേരോ ശാസ്ത്രീയ നാമമോ ഒന്നും. അറിവുള്ളവര്‍ സദയം സഹായിക്കുമോ?
നന്ദി..!
ഞായറാഴ്‌ച, ജൂലൈ 15, 2007
ഭാര്‍ഗവീനിലയം ട്രെയിന്‍ സ്‌റ്റേഷന്‍
ഓഡിയോ വെര്‍ഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡാം
കൊടുംമഞ്ഞ് പെയ്തിറങ്ങുന്ന ഒരു വൈകുന്നേരം സവാരിക്കിറങ്ങിയ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഭാവന വിടര്‍ത്തിയതു് മഞ്ഞുറയുന്ന മരക്കൂട്ടങ്ങളുടെ സൌന്ദര്യവും, അതു കണ്ടു നില്‍ക്കാന്‍ സമ്മതിക്കാത്ത കര്‍ത്തവ്യ ബോധവും.
അരങ്ങും കാലവും മാറുന്നു. കനത്ത മഞ്ഞു് പെയ്തിറങ്ങുന്ന രാവിലെ ആപ്പീസില്‍ പോകാനിറങ്ങിയതു് കവിത്വം അശേഷവുമില്ലാത്തൊരാള്‍. കുതിരയ്ക്ക് പകരം ട്രെയിന്‍, മഞ്ഞണിഞ്ഞ മരക്കാടുകള്‍ക്ക് പകരം ദൂരത്തുള്ള ബഹുനില കെട്ടിടങ്ങളുടെ പിന്നണി. അനന്തതയിലേക്ക് നീളുന്നത്, വ്യവവസ്ഥിതിയുടെ ഇരുമ്പ് പാളങ്ങള്‍. അക്ഷമ പൂണ്ട് കാഴ്ചയില്‍ നിന്നും കണ്ണുകളടര്‍ത്തുന്നതു്, ഒമ്പതിനു മുമ്പ് പണിയിടത്ത് എത്തിച്ചേരാനുള്ള പ്രതിബദ്ധത കാരണം.
ഏ ലൈനിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഒരു പഴമയുടെ ചുവ തോന്നിയിട്ടുണ്ട്. സെല്‍ഫോണില്‍ ഞാനെടുത്ത ചിത്രങ്ങളില്‍, ഇരുമ്പിന്റെ മേലെ പെയ്തുറഞ്ഞ മഞ്ഞു നല്‍കുന്നതും പഴമ കലര്‍ന്നെന്നു തോന്നിപ്പിക്കുന്ന ഭീകരമായ ഒരനാഥത്വമാണു് എന്നെനിക്കു തോന്നി:

ആത്മഗതം: കവിത്വം മാത്രമല്ല, സെല്‍ഫോണ്‍ പിടിക്കേണ്ടതെങ്ങിനെ എന്നും പഠിക്കേണ്ടിയിരിക്കുന്നു...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.