ഒരു കൂട്ടം മലയാളം ബ്ളോഗരോടു് കേര
ള്‍സ്.കോം എന്ന സൈറ്റോട്ടുന്നവർ കാട്ടിക്കൂട്ടിയ അതിക്രമത്തിനെ (ലിങ്ക്
1, ലിങ്ക്
2 ) ഞാന്‍ അപലപിക്കുന്നു.
ലോകത്തിന്റെ നാനായിടങ്ങളില്‍ നിന്നും നാമൊക്കെ ഒക്കുമ്പോഴും പറ്റുമ്പോഴും ബ്ളോഗുന്നതിനു എന്താവും കാരണം? ആവിഷ്ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആണു് പ്രധാന കാരണങ്ങള്‍.
മലയാളത്തോടുള്ള സ്നേഹം എന്നതു മലയാളത്തില്‍ ബ്ളോഗുന്നവരുടെ മാത്രം സ്പെഷ്യല്‍ കാരണവും. മലയാളത്തില്‍ ബ്ളോഗുന്നവരുടെ അഭിപ്രായ/ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണു്. ചോദ്യം ചെയ്യുന്നതോ? മലയാളം ബ്ളോഗിലെ 300-ഓളം കൃതികള്‍ കട്ടെടുത്ത് അവ സ്വന്തമെന്ന വ്യാജേനെ അവതരിപ്പിച്ചു പോന്ന
കേരള്‍സ്.കോം എന്ന ഊച്ചാളി സൈറ്റും.
ഒരു അബദ്ധം ആര്‍ക്കും പറ്റും എന്നല്ലേ? എന്നാല്‍, മുന്നൂറോളം സ്വീക്വന്ഷ്യല്‍ അബദ്ധങ്ങള്‍? പ്രതികരിക്കുകയും, അവരോട് തന്നെ ഇതിനെ പറ്റി ചോദിക്കുകയും ചെയ്തവരെ തീര്‍ത്തും അപമര്യാദയായി ഭീഷണിപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതാണവരുടെ മോഡസ് ഓപ്പറന്ഡി. തന്റെ കൃതി കട്ടെടുത്തതിനെതിരെ പരാതി പറഞ്ഞവരെ സൈബര്‍ സ്റ്റാക്കിങ്ങിനു വരെയും അവര്‍ വിധേയരാക്കി:
ചിത്രം 1 : രാജിനു കിട്ടിയ മറുപടി.
ooh..! ooh..! oooh..! We're trembling in fear, wearing our shiny Malayalam blogger hats...! ഈ വാര്‍ത്ത ആര്‍ടേലും പക്കലുണ്ടോ ഇപ്പോള്‍? മലയാളം.പടം എന്ന സൈറ്റിനെ പറ്റി ആഴ്ചകള്ക്ക് മുന്നേ കേരളാ കൗമുദിയില്‍ ഒരു വാര്‍ത്ത വന്നിരുന്നു. അതിങ്ങനെയെങ്ങാണ്ടായിരുന്നു പറയുന്നത് : അനധികൃതമായി വെബ്ബില്‍ പ്രദര്‍ശിപ്പിച്ചുവെന്നതിന്റെ തുടര്‍ന്നു് "സൈക്കിള്‍" എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ പരാതിപ്രകാരം, മലയാളംപടത്തിന്റെ തിരോന്തരങ്കാരനായ സൈറ്റ് ഓണറെ കൊച്ചിയില്‍ നിന്നും (അതോ ബാങ്ക്ളൂരോ..? ആ..!) പോലീസ് അറസ്റ്റ് ചെയ്തു എന്നതായിരുന്നു വാര്‍ത്ത. "സൈക്കിള്‍" കോപ്പിചെയ്ത് ഇട്ടത് അയര്‍ലണ്ടുകാരനായ ഏതോ ഒരാളാണെന്നും ഒക്കെ ആയിരുന്നു പോലും തുടര്‍ന്നുണ്ടായ ഉഡായിപ്പ്.
ഇതെന്തിനാന്നു വെച്ചാല്‍, കേരള്സ്.കോമും മലയാളംപടവും എല്ലാം ഒരേ മാലയില്‍ കോര്‍ത്ത പോര്‍ണ് പൂക്കളാണെന്നതു തന്നെ. ആരായിരിക്കാം കേരള്സ്.കോമിനു പിന്നിലെന്നൊക്കെ ഒരുപാട് കിഴിഞ്ഞ് ചിന്തിക്കേണ്ടിയ കാര്യമൊന്നുമില്ല. ഇവര്‍ ആള്‍റെഡി നിയമപാലകരുമായി ഉരസിയിട്ടുള്ളവര്‍ തന്നെ. law enforcement ഏജന്സികള്ക്കു് നിഷ്‌പ്രയാസം കണ്ടെത്താവുന്നതേയുള്ളൂ. മത്തായി പിടിച്ചാല്‍ മലയിങ്ങ് പോരും. യേത്..?!
ഇപ്പോ നോക്കിയിട്ട് ഹാന്‍ഡിയായിട്ട് ക്വോട്ടാന്‍ പറ്റിയ ലിങ്ക് കണ്ടതു്, ഇതാണു് - അരുണിന്റെ ബ്ളോഗ്. വിറപ്പീരിന്റെ വീര്യം (1) തെലുങ്കന്മാര്/തമിഴന്മാരാണു് കേരള്‍.കോം ഓട്ടുന്നത് എന്നു തോന്നുന്നു. പരാതിപ്പെട്ടവരെ വിറപ്പിക്കാനെഴുതിയ "ഫീശണി ഇംഗ്ളീഷ്" വായിച്ചിട്ടും അങ്ങിനെ തന്നെ തോന്നുന്നു. ഇനി മലയാളി ആണെങ്കില്‍ തന്നെയും വിവരക്കേട് വിവരക്കേട് തന്നെയല്ലേ?
(2) കുറെ പോര്‍ണ്‍ സൈറ്റുകളുടെ ഉടമസ്ഥരാണവര്‍ എന്നും, അതിനാല്‍, ഡീഗ്രേഡിങ്ങ് ചെയ്യാതെ മറ്റൊരു മനുഷ്യ ജീവിയോട് ഇടപഴകാന്‍ അവര്‍ക്ക് അറിയാത്തതാവാം.
പാസ്സീവ് കാണികള്‍ക്കും വായനക്കാര്‍ക്കും ചെയ്യാവുന്നതു്:
ഈ പ്രശ്നം ഗൗരവം അര്‍ഹിക്കുന്നു എന്നു് താങ്കള്‍ക്ക് നല്ല ബോധ്യമുണ്ടെങ്കില്‍ (ഉത്തമ ബോധ്യമുണ്ടെങ്കില്‍ മാത്രം മതീന്നേ..!) എന്തെങ്കിലും യുക്തം പോലെ ചെയ്യുവിന്‍..!
നിറയെ പരസ്യങ്ങളുള്ള സ്ക്രീന്‍ ഷോട്ടുകള്‍ കണ്ടപ്പോള്‍ തോന്നിയതു്:
മോസില്ല ഫയര്‍ഫോക്സ് ബ്രൗസറും, അതിനു മേലെ ആഡ്‌ബ്ളോക് പ്ളസ്സ് എന്ന എക്സ്റ്റന്ഷനും ഉപയോഗിക്കൂ - പരസ്യങ്ങളൊന്നും തന്നെ കാണേണ്ടി വരില്ല, ഉള്ള ബാന്‍ഡ്‌വിഡ്ത്തില്‍ ഫാസ്റ്റായിട്ട് ബ്രൗസിങ്ങ് നടത്താം, സേഫാണു്, എല്ലാറ്റിനും ഉപരി നിങ്ങളുടെ ഹിറ്റ് കൊണ്ട് നിങ്ങള്ക്ക് അഹിതകാരികള്‍ എന്നു തോന്നുന്ന സൈറ്റുകള്‍ക്ക് വരുമാനവും ഉണ്ടാവാതെ കാക്കാം. ലിങ്കുകള്‍ :
ഇന്റര്‍നെറ്റ് ഒന്നും വിസ്മരിക്കുന്നില്ല, യാതൊന്നും കാണാതെയും പോവുന്നില്ല. ആയതിനാല്‍, ഇങ്ങനെ
ലിങ്കിട്ട് ലിങ്കിട്ട് പോവാം, നമുക്ക്..!
- അഞ്ചല്ക്കാരന്. at 9:27 AM
- സജിയുടെ ബ്ലോഗിലെ ചര്‍ച്ച : ബ്ലോഗുകള്‍ കേരള്‍സ് ഡോട് കോമില്‍
- രാജ് നീട്ടിയത്തിന്റെ ബ്ലോഗില്‍ : Banned from reading my content
- മയൂരയുടെ ബ്ലോഗില്‍ : 1. Boot legging bloggers posts, shame on you kerala dot com 2. പോസ്റ്റും കട്ടു ബാനും ചെയ്തു
- ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍ : 1.മോഷണം മോഷണം തന്നെ പാരില്‍ 2. Kerals.com ന്റെ പുതിയ വിരട്ടല്‍ തന്ത്രം (header gorging)
- കണ്ണൂസിന്റെ ബ്ലോഗില്‍: Are u a thief Mr. Kerals Dot Com
- വല്യമ്മായിയുടെ ബ്ലോഗില്‍: Content theft by kerals.com
- അഗ്രജന്റെ ബ്ലോഗില്‍: ബ്ലോഗ് മോഷണം.
- ബ്ലോഗില്‍:Kerals.com-The new wave of plagiarism from blogs
- സിബുവിന്റെ ബ്ലോഗില്‍: Kerals.com - a theif who stalks its victims.html
- തുളസി കക്കട്ടിലിന്റെ ബ്ലോഗില്‍: Content theft by kerals.com
- ഡാലിയുടെ ബ്ലോഗില്‍: The story of robbery: plagiarism by kerals.com
- A world of my own എന്ന ബ്ലോഗില്‍: A short term course on "How to plagiarize" by kerals.com
- രേഷ്മയുടെ ബ്ലോഗില്‍: Content theft by kerals.com
- സതീഷ് മാക്കോത്തിന്റെ ബ്ലോഗില്‍: ചോദിച്ചാല്‍ തരുമായിരുന്നല്ലോ കേരള്‍സേ...
- പ്രമോദ് കെ.എമ്മിന്റെ ബ്ലോഗില്‍: Content theft by kerals.com
- ബ്ലോഗാര്‍ത്ഥി എന്ന ബ്ലോഗില്‍: Stealing-2.0
- Stealing, Threat, Cyber Stalking, Abuse - What next Kerals.com ?
- മൗനത്തിനുള്ള വില
t.k. formerly known as തൊമ്മന്‍ kerals.com-ന്റെ പിന്നിലാര്?
രാജ് നീട്ടിയത്ത് I will never feel the same. I will never be the same.
P.R ഞാനും ചേരുന്നു.. I too join..
വക്കാരിമഷ്‌ടാ : Wakaarimashita: Protest against the copyright violations, threat, abuse, stalking etc of kerals.com
മയൂര at 6/03/2008 04:40:00 PM