കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ജൂലൈ 15, 2007

സായിപ്പു പോയിട്ടും...

നൂറ്റാണ്ടുകളോളം സായിപ്പിന്റെ കോളനിയായിരുന്നതിനാല്‍, ഭരണ രംഗത്തും മറ്റും അവരിട്ടിട്ടു പോയ അടിവരകള്‍ ഇപ്പോഴും ദൃഷ്ട്യമാണു്. പിയൂണ്‍ എന്ന തസ്തിക ഒരു ഉദാഹരണം. ബ്രിട്ടീഷ് രാജില്‍ നിന്നും കടമെടുത്ത അനുരണനങ്ങള്‍ [അവയെ മൂല്യങ്ങളെന്നു വിളിക്കുന്നില്ല] നമ്മുടെ നിയമ രംഗത്തും ഇപ്പോഴും പ്രകടമാണു്. ജഡ്ജിമാരും വക്കീലന്മാരും അണിയുന്ന കറുത്ത നിറമുള്ള ഗൌണ്‍ ഉദാഹരണം. താരതമ്യേന ചൂടു കുടുതലുള്ള നമ്മുടെ ദേശക്കാര്‍ക്ക് ചേര്‍ന്ന വേഷമല്ല കറുത്ത ഗൌണും, വെളുത്ത കുറിയ ടൈയ്യും മറ്റും. മുടിഞ്ഞ വേനല്‍ച്ചൂടില്‍ ഇതെല്ലാം ഇട്ടോണ്ട് സ്കൂട്ടറേലും മറ്റും യാത്ര ചെയ്യുന്ന വക്കീലന്മാരെ കണ്ടാല്‍, കഷ്ടം തോന്നും, പകലിറങ്ങി പെട്ടു പോയ വവ്വാലിനെയാണു് ഓര്‍മ്മ വരിക.

ചെയ്യുന്ന തൊഴിലിനൊത്ത വേഷം വേണമെന്നതു് ഒരു വാദമാണു് - പുരോഹിതന്‍, പൂജാരി, പോലീസുകാരന്‍, പട്ടാളക്കാരന്‍, പോസ്റ്റ്‌മാന്‍, വക്കീലന്മാര്‍ തുടങ്ങിയ തൊഴിലുകള്‍ക്ക് അവരവരുടേതായ യൂണിഫോമുകളുണ്ട്. അവയുടെ ചട്ടവട്ടങ്ങള്‍ക്ക് സാംസ്കാരികവും ചരിത്രപരവും മതപരവും കാരണങ്ങള് പരിണാമങ്ങളുളവാക്കിയിട്ടുണ്ട് എന്നതു് വസ്തുത തന്നെ. ആ കാരണങ്ങളെ ഹനിക്കുകയല്ല, അവയില് അധിനിവേശം കാരണമായി ഭവിക്കുന്നതിനോടാണു് എതിര്‍പ്പ്. യൂണിഫോം വേണമെങ്കില്‍ വേണം, അവ കാലാവസ്ഥയ്ക്കും മറ്റും ചേരുന്ന തരത്തിലായിരിക്കണം എന്നു മാത്രം.

ഇത്തരം കുപ്പായങ്ങളെ നാം സ്വാംശീകരിച്ചു എന്നതു ശരി തന്നെ -- ജഡ്ജിയുടെ ചുറ്റികയും, കുതിരമുടിയാലുള്ള വിഗ്ഗും നമുക്കില്ലാത്തത് സ്വാംശീകരണത്തിന്റെ തെളിവാണു്. എങ്കിലും പഴയ വിധേയത്വത്തിന്റെ കണങ്ങള്‍ നാം സ്വീകരിച്ചവയില്‍ ഇനിയും ബാക്കി നില്‍ക്കുന്നു.

വൈദിക വൃത്തി നടത്തുന്നവര്‍ നിയമം പഠിച്ചു് സന്നതെടുക്കുന്നതിനെതിരെ കേസു നടത്തിയ വക്കീലന്മാ‍രുടെ നാടാണു്. നിയമ പരിജ്ഞാനമുണ്ടെങ്കില്‍, ഗൌണില്ലാതെയും കോടതിയല് വക്കീല്‍ ജോലി ചെയ്യാന്‍ വകുപ്പുണ്ടോ എന്നറിയില്ല. അഥവാ, ഇനി ഉണ്ടെങ്കിലും വക്കീലന്മാര്‍ അതിനു തയാറാവുമോ? കുറെയൊക്കെ വേഷഭൂഷാദികള്‍ നല്‍കുന്ന ഇമ്പ്രഷന്റെ കളിയല്ലേ?

ദേശാഭിമാനി യില്‍ വന്ന ഒരു വാര്‍ത്ത ക്വോട്ടു ചെയ്യുന്നു:

ബ്രിട്ടനിലെ കോടതികളില് നിന്ന് വെള്ള വിഗ് അപ്രത്യക്ഷമാകുന്നു:
ബ്രിട്ടനിലെ കോടതികളില് ജഡ്ജിമാര്ക്കും അഭിഭാഷകര്ക്കും ഇനി ലളിത വേഷം. ക്രിമിനലല്ലാത്ത കേസുകളില് ഹാജരാകുന്ന ജഡ്ജിമാരും അഭിഭാഷകരും ഇനിമുതല് വെള്ളക്കുതിരയുടെ രോമം കൊണ്ടുണ്ടാക്കിയ വിഗ് ധരിക്കേണ്ടതില്ലെന്ന് ചീഫ്ജസ്റ്റീസ് ലോര്ഡ് ഫിലിപ്പ് ഉത്തരവിട്ടു. കഴിഞ്ഞ മൂന്നു നൂറ്റാണ്ടായി തുടരുന്ന ഔദ്യോഗികവേഷമാണ് ഇതോടെ ഇല്ലാതായത്. സിവില്- കുടുംബ കേസുകളില് ഹാജരാകുമ്പോള് ധരിക്കുന്ന ടൈ, കഴുത്തിനു ചുറ്റും ധരിക്കുന്ന വെള്ള കോട്ടണ് നാട എന്നിവയും പരിഷ്ക്കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. പലനിറത്തിലുള്ള ഗൌണിനു പകരം ജഡ്ജിമാര് ഇനിമുതല് ഒറ്റഗൌണ് ധരിച്ചാല് മതിയാകും.

വിവിധ പദവികള്ക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ധരിക്കാന് ബ്രിട്ടനില് ഹൈക്കോടതി ജഡ്ജിമാര്ക്കു മാത്രം അഞ്ചുതരം വേഷങ്ങളാണുള്ളത്. ഇത് വിമര്ശന വിധേയമായതിനെ തുടര്ന്ന് രാജ്യവ്യാപക ചര്ച്ചയെ തുടര്ന്നാണ് വേഷം പരിഷ്കരിക്കാന് തീരുമാനിച്ചത്

2 അഭിപ്രായങ്ങൾ:

വക്കാരിമഷ്‌ടാ പറഞ്ഞു...

കാലത്തിനും നാടിനുമനുസരിച്ച് കോലം സ്വല്പമൊക്കെ മാറാമെന്നാണ് എന്റെയും തോന്നല്‍. വക്കീലും ജഡ്‌ജിയുമൊക്കെ പോകട്ടെ, കൊച്ചുകുട്ടികളെ ഷൂസും ടൈയും കെട്ടി വെയിലത്ത് വിയര്‍ത്തൊലിപ്പിച്ച് നടത്തുന്നത് ക്രൂരം. അതില്‍‌നിന്നെങ്കിലും നമ്മുടെ നാട് ഒന്ന് മോചിതമായിരുന്നെങ്കില്‍.

(പക്ഷേ ടൈയ്യൊക്കെ കെട്ടി കോട്ടൊക്കെ ഇട്ടിരിക്കുമ്പോള്‍ എന്തോ “ഒരിത്” ഒക്കെ ചിലപ്പോളൊക്കെ തോന്നും. ആത്മവിശ്വാസം ഒട്ടും ചോര്‍ന്നുപോകാതെ പിടിച്ചുകെട്ടി ടൈകെട്ടി വെച്ചിരിക്കുന്നതുകൊണ്ടായിരിക്കും. കാലില്‍‌കൂടി ഊര്‍ന്നു പോയാലും ഷൂസികനത്ത് കിടന്നുകൊള്ളും. മുകളിലോട്ട് പൊങ്ങിയാല്‍ മാക്സിമം കഴുത്ത് വരെ. ടൈ ഇറുക്കി കെട്ടിയിരിക്കുന്നതുകൊണ്ട് അതിലേക്കൂടിയും പുറത്തേക്ക് പോവില്ല. മൊത്തം സേഫ്):)

സാല്‍ജോҐsaljo പറഞ്ഞു...

പൊരിഞ്ഞ ചൂടുള്ള സമയത്ത് സ്യൂട്ടിട്ടു വന്ന ഒരാളെ സായിപ്പ് എല്ലാവരുടെയും മുന്നിലിട്ട് കുടഞ്ഞത് ഓര്‍മ്മവരുന്നു. അനാവശ്യമായ മോടിപിടിപ്പിക്കല്‍ അയാള്‍ക്കു തന്നെ രസിച്ചില്ല. യൂറോപ്പിന്റെ വസ്സ്ത്രരീതിയെ അനുകരിക്കുന്ന സ്വഭാവം മാറി വരുന്നു.

യു ഏ ഇ യിലെ ഷെയ്ക്കുമ്മാര്‍ സായിപ്പിനെ കാണാന്‍ പോകുമ്പോള്‍ കന്തൂറാ എന്ന അവരുടെ വസ്ത്രത്തിനു പകരം കോട്ടും സ്യൂട്ടൂം ടൈയും കെട്ടി പോകുന്നതു കാണാറുണ്ട്! വക്കാരി പറഞ്ഞ “ഒരിത്” അവര്‍ക്കുതോന്നാറുണ്ട് എന്നതാണു സത്യം!

അനുയായികള്‍

Index