കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഫെബ്രുവരി 26, 2011

യൂ ഗോ ഗേള്‍!

മിടുക്കി അമ്മൂമ്മ!

http://malayalam.homelinux.net/screenshots/images/bike-ammoomma.jpg

(ഈമെയിലില്‍ ഫോര്‍വേര്‍ഡായി കിട്ടിയ ഒരു വക - പോസ്റ്റാതിരിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കൂ..! പകര്‍പ്പവകാശം ആര്‍ടേതോ ആണേ, എന്റേതല്ല..! )

തിങ്കളാഴ്‌ച, ഫെബ്രുവരി 21, 2011

വെറുതെ ചോരയുടെ കണക്കെടുത്തപ്പോള്‍

നാല്പത് കൊല്ലമായി "ഭരിക്കുന്ന" ഗദ്ദാഫിയില്‍ നിന്നും അയാളുടെ മക്കളില്‍ നിന്നും ലിബിയന്‍ ജനത മോചനം ആവശ്യപ്പെട്ട് മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. ആ ജനതയ്ക്ക് വിമോചനം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.

പാക്കിസ്ഥാനിലെ കറാച്ചിയില്‍ വെച്ച് കൊല്ലപ്പെട്ട ഏതാനും മലയാളികളുടെ രക്തവും ഗദ്ദാഫിയുടെ കൈകളില്‍ പുരണ്ടിട്ടുണ്ട്. 1986-ല്‍ മുമ്പൈയില്‍ നിന്നും പുറപ്പെട്ട് കറാച്ചി വഴി ഫ്രാങ്ക്ഫര്‍ട്ടിലൂടെ ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന പാന്‍ അമേരിക്കന്‍ 73 ഫ്ലൈറ്റ് ആക്രമിക്കപ്പെട്ടപ്പോള്‍ കൊല്ലപ്പെട്ട സാധാരണക്കാര്‍:

Bogby Thomachen Mellor: Bogby was a 7-year-old boy, an Indian citizen believed tobe traveling with his family on Pan Amflight 73.

Thomachen Thoms Mellor: Mr. Mellor was approximately 30 years old. He isbelieved to be the father of Bogby Thomachen Mellor.

Aleyamma Skaria Nagatholy: Ms. Nagatholy was an Indian citizen,approximately 39 years old. She was married and had been a nurse by profession.

Kodiyattu Kurian: All we know about this victim is that he was an Indian citizen,approximately 25-30 years old.

(http://panam73.info എന്ന സൈറ്റിനോട് കടപ്പാട്)

ഇതു കൂടാതെ ലോക്കര്‍ബീ ഭീകരാക്രമണത്തിന്‍റെ ചോരക്കറകളും ഗദ്ദാഫിക്ക് മേലെയുണ്ട്. എന്നിട്ടും മെഗ്രാഹി മോചിതനായി സസുഖം വാഴുന്നു.

ആരോ കൊന്നു, ആരൊക്കെയോ മരിച്ചു എന്നതിനപ്പുറം ഈ സാധാരണക്കാരെ ഇത്തരുണത്തില്‍ ഒന്നോര്‍ത്തു പോവുകയാണ്‌, വെറുതെ.

ശനിയാഴ്‌ച, ഫെബ്രുവരി 19, 2011

മാതൃഭൂമി, ഇതൊന്നു ശരിയാക്കുമോ?



മാതൃഭൂമി ദിനപത്രത്തിന്റെ ആള്‍ക്കാരാരേലും ഇതു കാണുമെന്ന പ്രത്യാശയില്‍ - കുറേ ദിവസങ്ങളായി ഐഫോണിലും, ഐപ്പാടിലുമൊക്കെ മാതൃഭൂമിയുടെ റെന്‍ഡറിങ്ങ് ദാ താഴെക്കാണിച്ചിരിക്കുന്ന പ്രകാരം വികൃതമായാണു വരുന്നത് - it would be great if you guys fixed it.





അപ്ഡേറ്റ്:

I've placed a temporary work around while this issue is still out there - instead of www.mathrubhumi.com, navigate your iphone/ipad/mobile devices to either of these links below. ഇതില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും വര്‍ക്കും!

  1. http://mathrubhumi.thani-malayalam.info/index.php
  2. http://app.thani-malayalam.info/evuraan/stuff/mathrubhumi/cache-miss.shtml?index.php
  3. http://bit.ly/jK3FMW
  4. http://app.thani-malayalam.info/evuraan/stuff/mathrubhumi/index.php

here's the screen grab:

http://malayalam.homelinux.net/screenshots/images/mathrubhumi-ipad-temp-fix.png

വെള്ളിയാഴ്‌ച, ഫെബ്രുവരി 18, 2011

ഒരിതള്‍ കൂടി കൊഴിയുന്നു..

മൈലപ്ര :വല്യയന്തി പതാലില്‍ തടത്തില്‍ ഷാജി ചെറിയാന്റെ (എജിടി മോട്ടോഴ്സ്) ഭാര്യ നിര്യാതയായ റീനയുടെ (കൊച്ചുമോള്‍-41) സംസ്കാരം ഇന്നു 12ന് പുത്തന്‍പീടിക ക്രിസ്ത്യന്‍ ഫെലോഷിപ് ചര്‍ച്ച് സെമിത്തേരിയില്‍. ഉള്ളന്നൂര്‍ വെട്ടിനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്.

കൊച്ചുമോളമ്മാമ്മേ,
Rest in peace..!

ചൊവ്വാഴ്ച, ഫെബ്രുവരി 08, 2011

2010-ലെ മലയാളം പോസ്റ്റുകള്‍ (സ്റ്റാറ്റിസ്റ്റിക്സ്)


എല്ലാത്തവണത്തെയും പോലെ, കഴിഞ്ഞ വര്‍ഷം തനിമലയാളം ലിസ്റ്റ് ചെയ്ത് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് * ഇതാ:

ദിവസക്കണക്ക്:



മാസക്കണക്ക്:

പോയ വര്‍ഷങ്ങളിലേത്:
2009-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്
2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്
2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്
2006-ലെ “തനി” മലയാളം പോസ്റ്റുകള്‍


* തനിമലയാളത്തിനു ലഭ്യമായ ഏകദേശ കണക്കുകള്‍

ഞായറാഴ്‌ച, ഫെബ്രുവരി 06, 2011

എന്റെ നിസ്സഹായത

മൃഗീയമായ ലൈംഗികാതിക്രമത്തിനിരയായി കഴിഞ്ഞ 38 കൊല്ലമായി ജീവച്ഛവമായി ആശുപത്രിയിൽ കഴിയുന്ന നഴ്സിനെ ദയാവധത്തിന് വിധേയമാക്കണമെന്ന് അവരുടെ സുഹൃത്തിന്റെ അപേക്ഷ കോടതിയുടെ പരിഗണനയിലാണു്. (വാര്‍ത്ത)

കെ. ഇ. എം ആശുപത്രിയിലെ നഴ്‌സായിരുന്ന അരുണയെ 1973ലാണ് ആശുപത്രിയിലെ തൂപ്പുകാരന്‍ ക്രൂരമായി ബലാല്‍സംഗപ്പെടുത്തിയത്. അവര്‍ക്ക് ഇപ്പോള്‍ അറുപതിലേറെ പ്രായവുമുണ്ട്.

ഞാന്‍ ഇതു വരെ ജീവിച്ചറിഞ്ഞതിലുമേറെ അവരു കിടന്നു നരകിക്കുന്നു. എന്തൊരു കഷ്ടം..!

കേരളത്തിലെ ഷൊര്‍ണ്ണൂറില്‍, ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ ഒറ്റക്കൈയ്യന്‍ പാണ്ടിത്തെണ്ടി മൃഗീയമായി ബലാല്‍സംഗം ചെയ്തു മൃതപ്രായയാക്കിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യമോര്‍ത്തത് അരുണയുടെ ദുര്‍വിധിയാണു്.


ഇന്നിപ്പോള്‍ ആ പെണ്‍കുട്ടി മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അല്പം ആശ്വാസം തോന്നിപ്പോയി, സത്യം. അവര്‍ക്ക് അരുണയുടെ ദുര്‍വിധി ഉണ്ടായില്ലല്ലോ..!


പെണ്‍കുട്ടീ, ഞാന്‍ നിസ്സഹായനാണു്, എന്നോട് ക്ഷമിക്കൂ.. നിനക്ക് പ്രാര്‍ത്ഥനാപൂരസ്സരം ആത്മശാന്തി നേരുന്നു.




തീവണ്ടിയാത്രക്കിടെ പീഡനത്തിനിരയായ യുവതി മരിച്ചു

തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യ (23) യാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ഞായറാഴ്ച ...

ആത്മകഥ - സിനിമാ റിവ്യു

ആത്മകഥ എന്ന മലയാളം "സിനിമ" യൂട്യൂബില്‍ കണ്ടു -

http://www.youtube.com/results?search_query=athmakatha+full+movie&aq=2


അതില്‍, വൈകുന്നേരം നീലപ്പടം തരംതിരിക്കുകയും മുന്തിയ സ്കോച്ച് വിടുകയും ചെയ്യുന്ന പള്ളീലച്ചന്മാരെ കണ്ടപ്പോ ചിന്തിക്കാതിരിക്കാനായില്ല - ഈ സിനിമ ഉണ്ടാക്കാന്‍ കാശ് കൊടുക്കാനുമ്മാത്രം പൊട്ടന്മാരുണ്ടായല്ലോ? മലയോര ക്രിസ്ത്യാനിയുടെ ടിപ്പിക്കല്‍ ക്ളീഷേയില്‍ വിദേശ മദ്യം മോന്തുന്ന പുരോഹിതരെയും ചേര്‍ക്കാമെന്ന കണ്ടെത്തിലില്‍, ഒരസാധാരണ സ്റ്റീരീയോടൈപ്പാക്കാമെന്ന മിഥ്യാധാരണയില്‍, ഒരു ഹിഡ്ഡന്‍ അജണ്ഡയുണ്ട്.

നാലാം കിട പോര്‍ണോമൂവി കാണുന്ന അനുഭവം - തുടരെയുള്ള കഥയും മറ്റും ഈയൊരു insertion-നെ trivialize ചെയ്യാനും മാത്രമുള്ളതാണെന്നും തോന്നി.

പിന്നെന്താ, എന്നാ മൈരേലും കാണിച്ചിട്ട് പോകട്ടെ, പന്നിക്കഴുവേറികള്‍.! നീലപ്പടം പിടിക്കേണ്ടവരെക്കൊണ്ട് മെയിന്‍ സ്ട്രീം സിനിമയുണ്ടാക്കാന്‍ നോക്കിയാല്‍ ഇങ്ങനെയിരിക്കും.

അനുയായികള്‍

Index