കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഫെബ്രുവരി 06, 2011

എന്റെ നിസ്സഹായത

മൃഗീയമായ ലൈംഗികാതിക്രമത്തിനിരയായി കഴിഞ്ഞ 38 കൊല്ലമായി ജീവച്ഛവമായി ആശുപത്രിയിൽ കഴിയുന്ന നഴ്സിനെ ദയാവധത്തിന് വിധേയമാക്കണമെന്ന് അവരുടെ സുഹൃത്തിന്റെ അപേക്ഷ കോടതിയുടെ പരിഗണനയിലാണു്. (വാര്‍ത്ത)

കെ. ഇ. എം ആശുപത്രിയിലെ നഴ്‌സായിരുന്ന അരുണയെ 1973ലാണ് ആശുപത്രിയിലെ തൂപ്പുകാരന്‍ ക്രൂരമായി ബലാല്‍സംഗപ്പെടുത്തിയത്. അവര്‍ക്ക് ഇപ്പോള്‍ അറുപതിലേറെ പ്രായവുമുണ്ട്.

ഞാന്‍ ഇതു വരെ ജീവിച്ചറിഞ്ഞതിലുമേറെ അവരു കിടന്നു നരകിക്കുന്നു. എന്തൊരു കഷ്ടം..!

കേരളത്തിലെ ഷൊര്‍ണ്ണൂറില്‍, ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ ഒറ്റക്കൈയ്യന്‍ പാണ്ടിത്തെണ്ടി മൃഗീയമായി ബലാല്‍സംഗം ചെയ്തു മൃതപ്രായയാക്കിയെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യമോര്‍ത്തത് അരുണയുടെ ദുര്‍വിധിയാണു്.


ഇന്നിപ്പോള്‍ ആ പെണ്‍കുട്ടി മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ അല്പം ആശ്വാസം തോന്നിപ്പോയി, സത്യം. അവര്‍ക്ക് അരുണയുടെ ദുര്‍വിധി ഉണ്ടായില്ലല്ലോ..!


പെണ്‍കുട്ടീ, ഞാന്‍ നിസ്സഹായനാണു്, എന്നോട് ക്ഷമിക്കൂ.. നിനക്ക് പ്രാര്‍ത്ഥനാപൂരസ്സരം ആത്മശാന്തി നേരുന്നു.




തീവണ്ടിയാത്രക്കിടെ പീഡനത്തിനിരയായ യുവതി മരിച്ചു

തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യ (23) യാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ഞായറാഴ്ച ...

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index