കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ജനുവരി 24, 2010

2009-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

ദാ, 2009-ലെ മലയാളം ബ്ളോഗ് പോസ്റ്റുകളുടെ സ്റ്റാറ്റ്സ് ഇതാ.

തനിമലയാളത്തിനു ലഭ്യമായ ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.

ദിവസക്കണക്കു്


മാസക്കണക്കു്


ഈ സ്റ്റാറ്റ്സിനെ പറ്റ് ഒരു കാര്യം കൂടി: 2009 ഒക്ടോബര്‍ മുതല്‍ക്ക് മലയാളം (മറുപടികള്‍ അല്ലാത്ത) ട്വീറ്റുകളും തനിമലയാളം ശേഖരിക്കുന്നുണ്ട്.



പോയ വര്‍ഷങ്ങളിലേത്:

2008-ലെ മലയാളം പോസ്റ്റുകളുടെ വിവരക്കണക്കു്

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍

ശനിയാഴ്‌ച, ജനുവരി 23, 2010

മലയാളം പീഡീഎഫ് ഉണ്ടാക്കല്‍സ്

ഇടയ്ക്കിടെ യൂണീകോഡ് മലയാളത്തിന്റെ പീഡിഎഫ് ഉണ്ടാക്കാനുള്ള ഉപാധികളെ പറ്റി ഇളകാറുണ്ട്.

വായിക്കാനുദ്ദേശിക്കുന്ന ടെക്സ്റ്റിന്റെ ഓണ്‍ ദ ഫ്ലൈ പീഡീഎഫ് കിട്ടിയിരുന്നെങ്കില്‍ എന്നു ആശയുണ്ടായി. ദാ, അതിനു വേണ്ടത്, ഇവിടെ തട്ടിക്കൂട്ടിയിട്ടുണ്ട്:

http://malayalam.homelinux.net/malayalam/work/mal2pdf/pdf.shtml

വായിക്കാനുദ്ദേശിക്കുന്ന മലയാളം ടെക്സ്റ്റ് ബ്രൗസറില്‍ കോപ്പി ചെയ്യുക, എന്നിട്ടതു കൊണ്ടു ചെന്നു് അവിടെ Paste Here: എന്നു പറയുന്നിടത്ത് പേസ്റ്റു് ചെയ്യുക, Submit എന്ന ബട്ടണ്‍ ഞെക്കുക. അല്‍പ സമയത്തിനുള്ളില്‍ അടുത്ത് പേജില്‍ നിങ്ങളുടെ പീഡീഎഫ് പേജ് ഡൗണ്‍ലോഡാന്‍ റെഡി..!

ഐഫോണുള്ളവര്‍ക്ക് (ഐഫോണ്‍ കൈവന്നതിനു ശേഷമാണു് എനിക്കു് ഇതിന്റെ ആവശ്യം ഉണ്ടായതു്.) സഫാരിയിലോ, നിങ്ങള്‍ വായിക്കാനുദ്ദേശിക്കുന്ന, മൊണഞ്ഞ റെന്‍ഡറിങ്ങുള്ള, മലയാളം ടെക്സ്റ്റ് കോപ്പി ചെയ്യുക, മറ്റൊരു പേജില്‍ നിന്നും http://bit.ly/6Ti6EA-ലേക്ക് ചെന്നു അവിടെ പേസ്റ്റുക. പീഡീഎഫ് റെഡി.

വരുന്നവര്‍ക്കും പോവുന്നവര്‍ക്കും എല്ലാം പീഡീഎഫുകള്‍ ഉണ്ടാക്കാം എന്നിരിക്കെ, ആരെന്തിന്റെയൊക്കെ പീഡിഎഫുകള്‍ ഉണ്ടാക്കുന്നു എന്നത് അവരവരുടെ താത്‌‌പര്യത്തിനു വിടുന്നു. ഓര്‍ക്കുക, പകര്‍പ്പവകാശം ലംഘിക്കുന്നതു കുറ്റകരമാണു്, ലംഘനം ഉണ്ടാവാതെ നോക്കേണ്ടതു് അവരവരുടെ ചുമതലയാണു്.


ഐഫോണില്‍ ഉഗ്രന്‍ മലയാളം!

ഇതാ സാമ്പിളായിട്ട് ഈ ലേഖനത്തിന്റെ തന്നെ പീഡീഎഫ് ഫയല്‍:

[   ]mal-sample.pdf 23-Jan-2010 05:01 48K

ഇതാ, ഒരു സ്ക്രീന്‍ കാസ്റ്റ്:



അഭിപ്രായങ്ങള്‍ സദയം അറിയിക്കുക.

(ഒറ്റ ദിവസം കൊണ്ടിതിന്റെ പണിക്കുറ്റം തീര്‍ത്തു തരല്ലേ..! )




Ref:

പീ.ഡി.എഫ്. ബൂലോഗങ്ങള്, കൈവെള്ളയിലെ ബൂലോഗങ്ങള്‍,

ഐഫോണ്‍ മലയാളം

ബുധനാഴ്‌ച, ജനുവരി 20, 2010

സ്കൈപ്പ് സൂപ്പര്‍നോഡ്

ഞാനേറ്റം കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ളിക്കേഷനുകളില്‍ ഒന്നാണു് സ്കൈപ്പ് - കമ്പ്യൂട്ടറിലും, ഐഫോണുകളിലും, സെല്‍ഫോണിലും, പി.എസ്.പി.യിലും എന്നു വേണ്ട സ്കൈപ്പിനു് ഓടാനാവുന്നതിലെല്ലാം ഞാന്‍ സ്കൈപ്പോട്ടുന്നുണ്ട്. നാട്ടിലും വിദൂരദേശങ്ങളിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന വേണ്ടപ്പെട്ടവരെ ബന്ധപ്പെടാന്‍ വന്നു് വന്നു് സ്കൈപ്പില്ലാതെ പറ്റില്ലന്നേ..!

സ്കൈപ്പ് എനിക്കിഷ്ടവുമാണു്. (യെന്താന്നറിയില്ല, സത്യം. ഹാഹാ.!)

കാസാ എന്ന പിയര്‍ റ്റു പിയര്‍ ഫയല്‍ ഷെയറിങ്ങ് സോഫ്റ്റ്‌‌വെയറാണു് സ്കൈപ്പിന്റെ മുന്‍ഗാമി. (ചരിത്രവും ആവിര്‍ഭാവവുമൊക്കെ ദാ വിക്കിയില്‍ വായിക്കുവിന്‍.)

മറ്റ് വോയ്പ് (voip) സാധനങ്ങള്‍ക്കില്ലാത്തൊരു ഗുണം, സ്കൈപ്പിന്റെ ഗ്ളോബല്‍ ഇന്‍ഡക്സ് സംവിധാനമാണു്. അവരുടെ തന്നെ വാചകങ്ങളില്‍: The Global Index technology is a multi-tiered network where supernodes communicate in such a way that every node in the network has full knowledge of all available users and resources with minimal latency.


സൂപ്പര്‍നോഡ് എന്നാലോ?

[skype-supernode.png]


In peer-to-peer networking, a supernode is any node that also serves as one of that network's relayers and proxy servers, handling data flow and connections for other users. This semi-distributed architecture allows data to be decentralized without requiring excessive overhead at every node. However, the increased workload of supernodes generally requires additional network bandwidth and CPU time.


ഫലത്തില്‍, മറ്റ് വോയ്പ് സര്‍വീസ് പ്രൊവൈഡറുകളേക്കാള്‍ scalability സ്കൈപ്പിനുള്ളതു് ഈ ഗ്ളോബല്‍ ഇന്ഡെക്സ് അല്‍ഗോരിതം അവര്‍ക്കുള്ളതു കൊണ്ടാണു്. (നാരുകള്‍ ഇഴ ചേരുന്ന കയറിനു നാരിനേക്കാള്‍ കൂടുതല്‍ ബലം എന്ന പോലെ..)

ഗ്ളോബല്‍ ഇന്‍ഡെക്സിന്റെ ആവിര്‍ഭാവം പൈറേറ്റഡ് ഫയലുകള്‍ കൈമാറ്റം ചെയ്യാനുപയോഗിച്ചിരുന്ന കാസാ എന്ന മുന്‍ഗാമിയുടെ കാലത്തുണ്ടായതാണു് എന്നതാണു് ഏറ്റം രസകരം.



അനുബന്ധം: ആന്‍‌ഡ്രോയിഡ് ഫോണുകള്‍ വരവായിട്ടും സ്കൈപ്പ് ലൈറ്റ് അല്ലാതെ "റിയല്‍" സ്കൈപ്പ് സോഫ്റ്റ്‌വെയറ് അവയ്ക്ക് ലഭ്യമല്ല, നെക്സസ് വണ്ണിനു പ്രത്യേകിച്ചും. ആലിന്‍ കായ പഴുത്തളിഞ്ഞിട്ടും കാക്കയുടെ വായ്പുണ്ണിനു യാതൊരു ശമനവുമില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ?

ചൊവ്വാഴ്ച, ജനുവരി 19, 2010

യുറേക്കാ യുറേക്കാ!

ഇല്ലാത്തതും ആവശ്യവുമായ വാക്കുകളൊക്കെ ഞാന്‍ തന്നെയുണ്ടാക്കാറാണു്‌ പതിവു്‌. സ്വതം, യാക്കൂണ്‍ തുടങ്ങിയവ ദുര്‍‌ബലങ്ങളായ ഉദാഹരണങ്ങള്‍. വാക്കുകളടിച്ചിറക്കാനുള്ള പാടവം മൂലം ഉമേഷിനും നെല്ലിക്കാ രാജേഷിനുമെല്ലാം എന്നെ ഭയമാണെന്നു വരെ ചിലപ്പോള്‍ തോന്നാറുണ്ട്.

മാനഭയം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ സ്ഥാനഭയം എന്ന വാക്ക് (ഞാന്‍) എങ്ങും കേട്ടിട്ടുമില്ല. അതിനി എന്റെ ഇന്‍‌ഹെറന്റ് മഹിമാവിശേഷം ഹേതുവായിട്ടാകാമെന്നു കരുതി, നെറ്റില്‍ സെര്‍‌ച്ചിയിട്ടൊട്ടു ഫലവുമില്ല.

ഗൂഗിള്‍:



ബിങ്:




മംഗളം ദിനപത്രത്തില്‍ സി.ആര്‍.നീലകണ്‌ഠന്‍ എഴുതിയ "മനോജും അബ്‌ദുള്ളക്കുട്ടിയും പിന്നെ മതവും" എന്ന ലേഖനത്തില്‍ കണ്ടെത്തിയ വാക്കാണു്‌ സ്ഥാനഭയം.


സ്ക്രീന്‍ ഷോട്ട്:


കുറിപ്പ്: കണ്ടുപിടിത്തങ്ങളുടെ വേലിയേറ്റമല്ലേ ? ഗൈനോമാസ്റ്റിയ എന്ന രോഗത്തിന്റെ മലയാളം സ്തനഭയം എന്നാക്കിയാലോ?



ആത്മഗതം: വേറൊരു ദ്രോഹിയും ഇതിനു മുമ്പ് സ്ഥാനഭയം ഉപയോഗിച്ചിട്ടുണ്ടാവരുതേ..! എന്റെ ലേഖനത്തിന്റെ പ്രസക്തി മണ്ണടിയല്ലേ..!

തിങ്കളാഴ്‌ച, ജനുവരി 18, 2010

കേക്ക് കേക്ക്. കേക്കെന്നേ..!

യാക്കൂണ്‍ എന്നൊരു വാക്കുണ്ട്, കൊളോക്കിയല്‍ മലയാളത്തില്‍. ഇതിനു മുമ്പ് കേട്ടിട്ടില്ലെങ്കില്‍, ഇപ്പോ കേട്ടല്ലോ..? യാക്കൂണ്‍ ഗര്‍ഭിണികളായ പെണ്ണുങ്ങള്‍ക്ക് മാത്രമുണ്ടാവുന്ന ബലഹീനതയാണെന്നും ചില ദ്രോഹികള്‍ വാദിക്കാറുള്ളതു് പൊള്ളവാദമാണെന്നു് പ്രത്യേകം പറയേണ്ടല്ലോ..?


ഇതാണു് എന്റെ ഒരു ബലഹീനത. നമ്മുടെ നാട്ടിലെ സാദാ ചായക്കടകളിലെ പാചകേന്ദ്രന്മാര്‍ ഉണ്ടാക്കുന്ന ഈ കേക്കിനു എന്തൊരു സ്വാദാണെന്നോ..?!

ശനിയാഴ്‌ച, ജനുവരി 16, 2010

mov വേണോ, അതോ mp4 വേണോ?

ഐഫോണിന്റെ ടെക്‌‌നിക്കല്‍ സ്പെസിഫിക്കേഷന്‍ പേജില്‍ നിന്നു്:

Video playback

  • Video formats supported: H.264 video, up to 1.5 Mbps, 640 by 480 pixels, 30 frames per second, Low-Complexity version of the H.264 Baseline Profile with AAC-LC audio up to 160 Kbps, 48kHz, stereo audio in .m4v, .mp4, and .mov file formats; H.264 video, up to 2.5 Mbps, 640 by 480 pixels, 30 frames per second, Baseline Profile up to Level 3.0 with AAC-LC audio up to 160 Kbps, 48kHz, stereo audio in .m4v, .mp4, and .mov file formats; MPEG-4 video, up to 2.5 Mbps, 640 by 480 pixels, 30 frames per second, Simple Profile with AAC-LC audio up to 160 Kbps, 48kHz, stereo audio in .m4v, .mp4, and .mov file formats
mov ആയാലും mp4 ആയാലും കുഴപ്പമില്ല എന്നര്‍ത്ഥം.

എന്നാലും .mov-യ്ക്ക് ആപ്പിളിന്റെ മാത്രം ഫോര്‍മാറ്റാണെന്നതിനാലും, ക്വിക്‌‌ടൈം പ്ളേയര്‍ വേണമെന്നതിനാലും, പ്രോഗ്രസ്സീവ് ഡൗണ്‍ലോഡിനു പ്രയാസമാണെന്നതിനാലും, ഞാനവയെ mp4-ലേക്ക് കണ്‍വെര്‍ട്ടുന്നു. കണ്‍വെര്‍ട്ടിക്കഴിഞ്ഞു് ഒന്നു് - രണ്ടു് മെഗാബൈറ്റ്സ് വലിപ്പവും കുറയും .mp4 ഫയലിനു്:


$ MP4Box -add myvid.mov myvid.mp4
IsoMedia import - track ID 1 - Video (size 320 x 236)
IsoMedia import - track ID 2 - Audio (SR 48000 - 2 channels)
Converting to ISMA Audio-Video MP4 file...
Saving to myvid.mp4: 0.500 secs Interleaving

$ du -ks myvid*
752700 myvid.mov
750512 myvid.mp4

$ file myvid*
myvid.mov: ISO Media, Apple QuickTime movie
myvid.mp4: ISO Media, MPEG v4 system, version 2


isma hinted mp4 ഫയലാണു് പ്രിയമെന്നു് സംഗ്രഹം.!

വെള്ളിയാഴ്‌ച, ജനുവരി 15, 2010

മുമ്പേ കത്തിത്തുടങ്ങിയ ലോകം

ബ്രൂസ് ഷ്നിയര്‍ - (ssh-ലും മറ്റും ഉപയോഗിക്കപ്പെടുന്ന ബ്ളോഫിഷ്, ടുഫിഷ് തുടങ്ങിയ ക്രിപ്റ്റോഗ്രാഫിക് അല്‍ഗോരിതങ്ങളുടെ ഉപജ്ഞാതാവു്) എഴുതിയ നല്ലൊരു ലേഖനം: Opinion: Our Reaction Is the Real Airport Security Failure - Sphere News കാലിക പ്രസക്തമാണു്.


http://www.cagle.com/news/PlaneTerror/images/zyglis.jpg

(Adam Zyglis, Buffalo, NY, The Buffalo News
Visit Adam's site. E-mail Adam.)

ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍, സൗദി, യമന്‍ എന്നു വേണ്ട, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ എല്ലാത്തിലും ഈ സമയത്തു് ഇസ്ളാമിക ഭീകരതയും അതിനൊപ്പം മറ്റ് അജണ്ടകളും നാശം വിതയ്ക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സമയത്ത് ആ ലേഖനം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ബില്ലി ജോയലിന്റെ the world has always been burning എന്ന പാട്ടോര്‍ക്കുക.

ഓര്‍ഗനൈസ്ഡ് മതചിന്തകളിലും മറ്റും അശാന്തിയുടെ കണങ്ങള്‍ ആദി മുതല്‍ക്കേ സുലഭമാണു്. പുരാണങ്ങളുടെ കാലം മുതല്‍ക്കേ നമ്മള്‍ കലികാലം ഭയന്നു കഴിയുകയാണു്. നരകം, കണങ്കാലു് തകര്‍ക്കുന്ന സര്‍പ്പവും, വിളയാടുന്ന അസുരന്മാരും, ജിഹാദികളും, തിന്മകളും എല്ലാം എല്ലാക്കാലത്തും ഉണ്ടായിരിന്നവ തന്നെ എന്നര്‍ത്ഥം. ignorance is bliss എന്ന വാചകത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത് ഈ ചിന്ത പുരോഗമിക്കുമ്പോഴാണു്.

തരം കിട്ടിയാല്‍ മര്‍ദ്ദിതനും മര്‍ദ്ദകനാവുന്ന മനുഷ്യ സ്വഭാവം ഹേതുവായി ഈ പുല്ലെല്ലാം കൂടി പണ്ടേ കത്തിത്തുടങ്ങിയില്ലെങ്കിലേ അദ്‌‌ഭുതമുള്ളൂ.

ഹെഡ്‌‌ലൈനുകള്‍ വായിച്ചാല്‍ ഡിപ്രഷന്‍ വന്നു പോവുന്ന സ്ഥിതി ഈക്കാലത്തെ മാത്രം സ്ഥിതിവിശേഷമല്ല എന്നു സാരം.


If we refuse to be terrorized, if we refuse to implement security theater and remember that we can never completely eliminate the risk of terrorism, then the terrorists fail even if their attacks succeed.

അനുയായികള്‍

Index