കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജനുവരി 20, 2010

സ്കൈപ്പ് സൂപ്പര്‍നോഡ്

ഞാനേറ്റം കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ളിക്കേഷനുകളില്‍ ഒന്നാണു് സ്കൈപ്പ് - കമ്പ്യൂട്ടറിലും, ഐഫോണുകളിലും, സെല്‍ഫോണിലും, പി.എസ്.പി.യിലും എന്നു വേണ്ട സ്കൈപ്പിനു് ഓടാനാവുന്നതിലെല്ലാം ഞാന്‍ സ്കൈപ്പോട്ടുന്നുണ്ട്. നാട്ടിലും വിദൂരദേശങ്ങളിലുമായി ചിന്നിച്ചിതറിക്കിടക്കുന്ന വേണ്ടപ്പെട്ടവരെ ബന്ധപ്പെടാന്‍ വന്നു് വന്നു് സ്കൈപ്പില്ലാതെ പറ്റില്ലന്നേ..!

സ്കൈപ്പ് എനിക്കിഷ്ടവുമാണു്. (യെന്താന്നറിയില്ല, സത്യം. ഹാഹാ.!)

കാസാ എന്ന പിയര്‍ റ്റു പിയര്‍ ഫയല്‍ ഷെയറിങ്ങ് സോഫ്റ്റ്‌‌വെയറാണു് സ്കൈപ്പിന്റെ മുന്‍ഗാമി. (ചരിത്രവും ആവിര്‍ഭാവവുമൊക്കെ ദാ വിക്കിയില്‍ വായിക്കുവിന്‍.)

മറ്റ് വോയ്പ് (voip) സാധനങ്ങള്‍ക്കില്ലാത്തൊരു ഗുണം, സ്കൈപ്പിന്റെ ഗ്ളോബല്‍ ഇന്‍ഡക്സ് സംവിധാനമാണു്. അവരുടെ തന്നെ വാചകങ്ങളില്‍: The Global Index technology is a multi-tiered network where supernodes communicate in such a way that every node in the network has full knowledge of all available users and resources with minimal latency.


സൂപ്പര്‍നോഡ് എന്നാലോ?

[skype-supernode.png]


In peer-to-peer networking, a supernode is any node that also serves as one of that network's relayers and proxy servers, handling data flow and connections for other users. This semi-distributed architecture allows data to be decentralized without requiring excessive overhead at every node. However, the increased workload of supernodes generally requires additional network bandwidth and CPU time.


ഫലത്തില്‍, മറ്റ് വോയ്പ് സര്‍വീസ് പ്രൊവൈഡറുകളേക്കാള്‍ scalability സ്കൈപ്പിനുള്ളതു് ഈ ഗ്ളോബല്‍ ഇന്ഡെക്സ് അല്‍ഗോരിതം അവര്‍ക്കുള്ളതു കൊണ്ടാണു്. (നാരുകള്‍ ഇഴ ചേരുന്ന കയറിനു നാരിനേക്കാള്‍ കൂടുതല്‍ ബലം എന്ന പോലെ..)

ഗ്ളോബല്‍ ഇന്‍ഡെക്സിന്റെ ആവിര്‍ഭാവം പൈറേറ്റഡ് ഫയലുകള്‍ കൈമാറ്റം ചെയ്യാനുപയോഗിച്ചിരുന്ന കാസാ എന്ന മുന്‍ഗാമിയുടെ കാലത്തുണ്ടായതാണു് എന്നതാണു് ഏറ്റം രസകരം.അനുബന്ധം: ആന്‍‌ഡ്രോയിഡ് ഫോണുകള്‍ വരവായിട്ടും സ്കൈപ്പ് ലൈറ്റ് അല്ലാതെ "റിയല്‍" സ്കൈപ്പ് സോഫ്റ്റ്‌വെയറ് അവയ്ക്ക് ലഭ്യമല്ല, നെക്സസ് വണ്ണിനു പ്രത്യേകിച്ചും. ആലിന്‍ കായ പഴുത്തളിഞ്ഞിട്ടും കാക്കയുടെ വായ്പുണ്ണിനു യാതൊരു ശമനവുമില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ?

1 അഭിപ്രായം:

siva // ശിവ പറഞ്ഞു...

ഞാനും ഒരു സ്കൈപ്പ് ഫാനാണ്. ഓഡിയോ വീഡിയോ സ്മൈലീസ് എല്ലാത്തിനും സ്കൈപ്പ് തന്നെ എനിക്ക് പ്രീയപ്പെട്ടത്

അനുയായികള്‍

Index