ബ്രൂസ് ഷ്നിയര് - (ssh-ലും മറ്റും ഉപയോഗിക്കപ്പെടുന്ന ബ്ളോഫിഷ്, ടുഫിഷ് തുടങ്ങിയ ക്രിപ്റ്റോഗ്രാഫിക് അല്‍ഗോരിതങ്ങളുടെ ഉപജ്ഞാതാവു്) എഴുതിയ നല്ലൊരു ലേഖനം: Opinion: Our Reaction Is the Real Airport Security Failure - Sphere News കാലിക പ്രസക്തമാണു്.
(Adam Zyglis, Buffalo, NY, The Buffalo News Visit Adam's site. E-mail Adam.)
ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്, സൗദി, യമന്‍ എന്നു വേണ്ട, ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ എല്ലാത്തിലും ഈ സമയത്തു് ഇസ്ളാമിക ഭീകരതയും അതിനൊപ്പം മറ്റ് അജണ്ടകളും നാശം വിതയ്ക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഈ സമയത്ത് ആ ലേഖനം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ബില്ലി ജോയലിന്റെ the world has always been burning എന്ന പാട്ടോര്‍ക്കുക.
ഓര്‍ഗനൈസ്ഡ് മതചിന്തകളിലും മറ്റും അശാന്തിയുടെ കണങ്ങള്‍ ആദി മുതല്ക്കേ സുലഭമാണു്. പുരാണങ്ങളുടെ കാലം മുതല്ക്കേ നമ്മള് കലികാലം ഭയന്നു കഴിയുകയാണു്. നരകം, കണങ്കാലു് തകര്‍ക്കുന്ന സര്‍പ്പവും, വിളയാടുന്ന അസുരന്മാരും, ജിഹാദികളും, തിന്മകളും എല്ലാം എല്ലാക്കാലത്തും ഉണ്ടായിരിന്നവ തന്നെ എന്നര്‍ത്ഥം. ignorance is bliss എന്ന വാചകത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത് ഈ ചിന്ത പുരോഗമിക്കുമ്പോഴാണു്.
തരം കിട്ടിയാല്‍ മര്‍ദ്ദിതനും മര്‍ദ്ദകനാവുന്ന മനുഷ്യ സ്വഭാവം ഹേതുവായി ഈ പുല്ലെല്ലാം കൂടി പണ്ടേ കത്തിത്തുടങ്ങിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ഹെഡ്ലൈനുകള് വായിച്ചാല്‍ ഡിപ്രഷന് വന്നു പോവുന്ന സ്ഥിതി ഈക്കാലത്തെ മാത്രം സ്ഥിതിവിശേഷമല്ല എന്നു സാരം.
If we refuse to be terrorized, if we refuse to implement security theater and remember that we can never completely eliminate the risk of terrorism, then the terrorists fail even if their attacks succeed.
കാകഃ കാകഃ, പികഃ പികഃ
വെള്ളിയാഴ്ച, ജനുവരി 15, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
1 അഭിപ്രായം:
ഇതു് പങ്കു് വെച്ചതിനു് നന്ദി. എല്ലാ സമയത്തു് ലോകം കത്തുകയായിരുന്നെന്നു് ആളുകള്‍ ഓര്ക്കാത്തതെന്തു്? എന്നും ഭീതിയില്‍ കഴിയാനെന്തിനാളുകള് ഇഷ്ടപ്പെടുന്നു? 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകള്‍ മുതല്‍ വാര്‍ത്താ മാധ്യമങ്ങളുടെ പ്രചാരത്തിനു് ഇതില്‍ പങ്കുണ്ടോ? മാധ്യമങ്ങള്‍ കുറച്ചു് കൂടി പക്വമായി പെരുമാറേണ്ടേ?
ചില ചോദ്യങ്ങളായി മനസില്‍ തോന്നിയതിവിടെ കുറിയ്ക്കുന്നു.
ബ്ലോഗു് പോലെ നമ്മുടെ കൈവശമുള്ള അവസരങ്ങള്‍ ഉപയോഗിച്ചു് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരെല്ലാം കൂടുതല്‍ ബോധവത്കരിയ്ക്കാന്‍ ശ്രമിയ്ക്കണമെന്നു് തോന്നുന്നു.
കള്ളന്മാരേയും തീവ്രവാദികളേയും പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയില്ല. നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ അതിനായി എത്രത്തോളം അടിയറ വയ്ക്കുന്നു എന്നു് ചിന്തിയ്ക്കേണ്ടതുണ്ടു്. എലിയെ പേടിച്ചു് ഇല്ലം ചുടാറില്ലല്ലോ.
ഇടയ്ക്കോരോ കള്ളനെ പിടിയ്ക്കുകയല്ലേ പോലീസ് ഭരണത്തേക്കാള്‍ നല്ലതു്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ