കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജനുവരി 19, 2010

യുറേക്കാ യുറേക്കാ!

ഇല്ലാത്തതും ആവശ്യവുമായ വാക്കുകളൊക്കെ ഞാന്‍ തന്നെയുണ്ടാക്കാറാണു്‌ പതിവു്‌. സ്വതം, യാക്കൂണ്‍ തുടങ്ങിയവ ദുര്‍‌ബലങ്ങളായ ഉദാഹരണങ്ങള്‍. വാക്കുകളടിച്ചിറക്കാനുള്ള പാടവം മൂലം ഉമേഷിനും നെല്ലിക്കാ രാജേഷിനുമെല്ലാം എന്നെ ഭയമാണെന്നു വരെ ചിലപ്പോള്‍ തോന്നാറുണ്ട്.

മാനഭയം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ സ്ഥാനഭയം എന്ന വാക്ക് (ഞാന്‍) എങ്ങും കേട്ടിട്ടുമില്ല. അതിനി എന്റെ ഇന്‍‌ഹെറന്റ് മഹിമാവിശേഷം ഹേതുവായിട്ടാകാമെന്നു കരുതി, നെറ്റില്‍ സെര്‍‌ച്ചിയിട്ടൊട്ടു ഫലവുമില്ല.

ഗൂഗിള്‍:ബിങ്:
മംഗളം ദിനപത്രത്തില്‍ സി.ആര്‍.നീലകണ്‌ഠന്‍ എഴുതിയ "മനോജും അബ്‌ദുള്ളക്കുട്ടിയും പിന്നെ മതവും" എന്ന ലേഖനത്തില്‍ കണ്ടെത്തിയ വാക്കാണു്‌ സ്ഥാനഭയം.


സ്ക്രീന്‍ ഷോട്ട്:


കുറിപ്പ്: കണ്ടുപിടിത്തങ്ങളുടെ വേലിയേറ്റമല്ലേ ? ഗൈനോമാസ്റ്റിയ എന്ന രോഗത്തിന്റെ മലയാളം സ്തനഭയം എന്നാക്കിയാലോ?ആത്മഗതം: വേറൊരു ദ്രോഹിയും ഇതിനു മുമ്പ് സ്ഥാനഭയം ഉപയോഗിച്ചിട്ടുണ്ടാവരുതേ..! എന്റെ ലേഖനത്തിന്റെ പ്രസക്തി മണ്ണടിയല്ലേ..!

2 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

സ്ഥാനഭയത്തിനു തെറ്റൊന്നുമില്ല. സ്ഥാനത്തോടുള്ള ഭയം. സ്ഥാനം കിട്ടുമെന്നോ നഷ്ടപ്പെടുമെന്നോ ഉള്ള ഭയം. ഉദാഹരണമായി "അത്യാവശ്യം-നന്നായി-മലയാളം-എഴുതാൻ-കഴിയുന്നവൻ" എന്ന സ്ഥാനം ഏവൂരാനു നഷ്ടപ്പെടും എന്ന ഭയം. അല്ലെങ്കിൽ "മൊത്തം-തെറ്റായ-അലമ്പു-വാക്കുകൾ-മാത്രം-എഴുതുന്നവൻ" എന്ന സ്ഥാനം കിട്ടുമെന്ന ഭയം.

ഇതുപോലെ കുറേ ഭയങ്ങൾ ഇവിടെ കാണാം. രോഗഭയം, ച്യുതിഭയം, ദൈന്യഭയം, രിപുഭയം, വാദിഭയം, ഖലഭയം, ...

Harikrishnan:ഹരികൃഷ്ണൻ പറഞ്ഞു...

ഇതൊന്നുമല്ലെങ്കിൽ‌പ്പിന്നെ ‘പ്രാണഭയ’ത്തെ ഓർക്കണം.. :)

അനുയായികള്‍

Index