ദാ, അടുത്ത പൂ ചോദ്യം:
പാടവരമ്പത്തും തോട്ടരികിലും പടര്‍ന്നു പൂത്ത് നില്ക്കുന്ന ഒരിനം ചെടിയുടെ പൂവാണിതു്.
ഇതിന്റെ പേരറിയില്ല -- വിളിപ്പേരോ ശാസ്ത്രീയ നാമമോ ഒന്നും. അറിവുള്ളവര്‍ സദയം സഹായിക്കുമോ?
നന്ദി..!
കാകഃ കാകഃ, പികഃ പികഃ
ഞായറാഴ്ച, ഒക്ടോബർ 21, 2007
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
11 അഭിപ്രായങ്ങൾ:
പേരറിയില്ല ഏവൂരാനേ...
ഇത് തൊട്ടാല്‍ ഠേംന്ന് പൊട്ടുന്ന കായുണ്ടാവുന്ന ചെടിയല്ലേ...? (ചെടി എന്നു വിളിക്കാവോ... ഓഷധിയാണോ ഇനി... ഉമേഷ് മാഷേയ്...)
കാശിത്തുമ്പ എന്നാണ് ഇതിനെ (ഞങ്ങള്‍) വിളിക്കുന്ന പേര്.
തൃശ്ശൂരും ഇത് കാശിത്തുമ്പ തന്നെ,പലനിറങ്ങളിലും കാണാം
Himalayan Balsam-ന്റെ കുടുംബത്ത് ഉള്ളതാണ് ഈ ചെടിയെന്നു തോന്നുന്നു.
ഇതൊക്കെ നോക്കൂ:
Link1
Link2
Link3
Link4
ഊഹം തെറ്റിപ്പോയി :(
ഈ ‘പൂച്ചെടി’യുടെ വലിപ്പം ആദ്യം ഊഹിച്ചത്രയില്ല എന്നിപ്പോ മനസിലായി. ഇലയുടെയും എവൂരാന്റെ വിവരണത്തിന്റെയും മേല്‍ കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ണുകള്‍ ആദ്യം കബളിപ്പിക്കപ്പെട്ടത് അറിഞ്ഞു. നേരത്തേ ലിങ്കിട്ട ചെടിയോ കാശിത്തുമ്പയോ അല്ല എന്നു തോന്നുന്നു. പൂക്കളുടെ ആകൃതിയില്‍ കുറച്ച് സാമ്യത തോന്നുന്നുണ്ട്. കാശിത്തുമ്പയുടെ ഇലകള്‍ ഇത്ര കൂര്‍ത്തതല്ല, വലിപ്പവും കൂടുതല്‍. വള്ളിച്ചെടിപോലെയുമല്ല.
ഏവൂരാന്റെ വിവരണത്തിലുള്ളപോലെ പാടവരമ്പത്തും തോട്ടരികിലും പടര്‍ന്നു പൂത്തു നില്ക്കുന്ന ഇതിന്റെ പേര് ഓര്‍മ്മ വരുന്നേയില്ല; അതിനെ തൊട്ടുനില്ക്കുന്ന കുഞ്ഞു ചെടിയുടേയും. എന്നാല്‍ നല്ല പരിചയമുണ്ടുതാനും.
ഓണപ്പൂ അല്ലേ ഇത്. തന്നെയെന്ന് തോന്നുന്നു.
രജീഷേ, ബാള്‍സം ഇനത്തിലുള്ള ചെടിയല്ല. തൊട്ടാല്‍ പൊട്ടുന്ന കായയും ഇതിനില്ല.
വല്യമ്മ്മായീ/സൂ, കാശിത്തുമ്പ വെള്ളമുള്ളിടങ്ങളിലാണോ കാണുന്നത്?
ഡാന്‍ സിങ് ലേഡിയെ (ഓര് ക്കിഡ്)പോലെയുണ്ട്.ഇതതല്ല..ഒറ്റ ഇതള്‍ പൂവാണ്.
ഞാന്‍ ഇവിടെ എത്തിയിട്ട് ഇത്തിരി ദിവസമെ ആയിട്ടുള്ളു.എനിക്കാണെങില് കംപ്യൂറ്റര്‍ ഉപയോഗിച്ച് പരിചയം കൂറവാണ്.ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ ഒന്നും തനിമലയാളത്തില്‍ ഇപ്പോള്‍ വരുന്നില്ല.എവിടെയാണ്
തകരാറെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ആര് ക്കെങിലും സഹായിക്കാനാവുമോ?
my blog on www.kadalorathil.blogspot.com
English Name: Long leaved barleria
Malayalam Name: Vayal Chulli / Kaarachulli
Sanskrit Name: Kokilaksha
Botanic Name: Hygrophila auriculata
Family : Acanthaecae
Parts used: Roots, Leaves & Seeds
Uses : Diuretic, Anti inflammatory & Aphrodisiac.
പുസ്തകപ്പുഴു,
നന്ദി, ഇതിന്റെ പേരിനി ആര്‍ക്കും അറിയാത്തതാണോന്നു പോലും ഒരിടയ്ക്കു സംശയിച്ചിരുന്നു.
താങ്കള്‍ തന്ന വിവരങ്ങള്‍, ദാ, ഈ വിക്കി പേജിലിട്ടിട്ടുണ്ട്:
വയല്‍ച്ചുള്ളി
കൂടുതല്‍ വിവരങ്ങള്‍ അറിവുള്ളവര്‍ അവിടെ സദയം ചേര്‍ക്കണമെന്നു താത്പര്യപ്പെടുന്നു. നന്ദി..!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ