കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2007

ആണവകരാറിലെ ചൈനീസ് ഇഫക്ട്

ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആണവ കരാര്‍ സിങ്ങ് തത്ക്കാലത്തേക്കു പൂട്ടി വെച്ചു.

ഭാരതത്തിലെ ഏവര്‍ക്കും വൈദ്യുതി വേണം എന്നത് സത്യം തന്നെ. അമേരിക്കയുമായുള്ള ‍ ആണവ കരാര്‍ ഗൂഢ കുടില രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നോ അല്ലെന്നോ അഭിപ്രായമില്ല, അറിയില്ല. എന്നാല്‍ വരുംകാലങ്ങളിലും വൈദ്യുതി ലോഭമില്ലാതെ, മുടങ്ങാതെ നാട്ടുകാര്‍ക്കെല്ലാം കിട്ടണം എന്നഭിപ്രായമുണ്ട്. കല്‍ക്കരി, ഡീസല്‍ തുടങ്ങിയ വന്‍ മലിനീകരണ ബാധ്യതയുള്ള ഉദ്പാദന രീതികളൊഴിച്ച് ക്ലീന്‍ വൈദ്യുതി വേണമെന്നും.

Amazing Facts about India എന്ന തലക്കെട്ടില്‍ വന്നൊരു ഈ-മെയിലില്‍ കണ്ടതു: Hu Shih, former Ambassador of China to USA said: India conquered and dominated China culturally for 20 centuries without ever having to send a single soldier across her border.

കഴിഞ്ഞ 20 നൂറ്റാണ്ടുകളുടെ കഥ, അത് പഴയ കാലം.

മതങ്ങളെയും സ്വാൂമികളെയും ഈശ്വരനെയും കയറ്റി അയയ്ക്കലല്ല ഇക്കാലത്തു വളര്‍ച്ചയുടെ മാനദണ്ഡം. സാമ്പത്തിക യുദ്ധ നീതികളുടേതാണു് പുതിയ കാലം.

ചോദ്യം, ഇടതന്മാരുടെ എതിര്പ്പിന്റെ പൊരുളാണു് തേടുന്നത്. ചെങ്കൊടി പാറുന്ന, തേനൂറും പഴങ്ങള്‍ പൊഴിയുന്ന, മധുരമനോജ്ഞമായ ചൈനയും സ്വപ്നം കണ്ടിരിക്കുന്ന, മാര്‍പാപ്പായേക്കാള്‍ വലിയ കപ്യാരാവാന്‍ കൊതിക്കുന്ന സഖാക്കന്മാരുടെ പ്രതിഷേധം, ചൈനീ‍സ് ഇന്‍സ്പയര്‍ഡ്/ഇന്‍ഡ്യൂസ്ഡ് പ്രൊപ്പഗന്ഡ ആണോ?

ആവില്ലെന്ന് തീര്‍ത്തു പറയാന്‍ ഗൂഢ കുടില ചാണക്യ തന്ത്രങ്ങള്‍ ചൈനയ്ക്ക് വഴങ്ങുകയില്ലല്ലോ, അല്ലേ?

6 അഭിപ്രായങ്ങൾ:

Ralminov റാല്‍മിനോവ് പറഞ്ഞു...

ഇടതന്മാര്‍ എതിര്‍ക്കുമ്പോള്‍ ചൈനീസ് കോണ്‍സ്പിറസിയും വലതന്മാര്‍ അനുകൂലിക്കുമ്പോള്‍ അമേരിക്കന്‍ അധിനിവേശവും !

ഇതല്ലാതെ ഒന്നുമില്ലേ !

അരവിന്ദ് :: aravind പറഞ്ഞു...

നാളെയെന്ത്? എന്നുമാത്രം ചിന്തിക്കുന്നവരുടെ ദൃഷ്ടിക്കുറവിന്റെ കുഴപ്പമാണ്.
ഷോര്‍ട്ട് ടേം ട്രാപ്പ്. ഇത്രയും വികസിക്കുന്ന ഒരു സാമ്പദ്‌വ്യവസ്ഥയെ സപ്പോര്‍ട്ട് ചെയ്യാന്‍ ബേസിക് ഇന്‍‌ഫ്രാസ്ട്രച്ചര്‍ ഇല്ലെങ്കില്‍ നാളെ കഴിഞ്ഞ് എന്തുണ്ടാകുമെന്ന് ഈ കപ്യാര്‍‌മാര്‍ക്ക് ഒന്നു ബോധം വന്നിരുന്നെങ്കില്‍! ഓ അതിനെന്നാ റഷ്യയുണ്ടല്ലോ, ചൈനയുണ്ടല്ലോ എന്നാകാം...കാണാം. ഇന്ന് എഫ് ഡി ഐ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യയുടെ കടുത്ത എതിരാളികളാണ് റഷ്യയും ചൈനയും-നാളെയത് കൂടുകയേയുള്ളൂ..
അല്ല, പണ്ട് സിംഗന്‍ മാര്‍ക്കറ്റ് ഗേറ്റുകള്‍ മലര്‍ക്കെ തുന്നപ്പോളും "അഭിമാനം പോയേ..ഇനി ആത്മഹത്യ ചെയ്താല്‍ മതി!" എന്നു വിലപിച്ചവരുമുണ്ട്.
എന്നാണിന്ത്യയില്‍ ഒരു സോഷ്യലി കണ്‍‌സേണ്ഡ് ഓട്ടോക്രസി വരിക? സിംഗപ്പൂരിലെ പോലെ? കൊതിച്ചു പോകുന്നു.

Snigdha Rebecca Jacob പറഞ്ഞു...

ആണവ വൈദ്യുതിയുടെ വില മറ്റാര്ക്കും അറിയില്ലെങ്കിലും മുംബൈ നിവാസികള്ക്കറിയാം. പണ്ട് എന്റോണ് എന്ന അമേരിക്കന് കോര്പ്പറേഷന് ധാബോളില് ആണവ പദ്ധതിയുമായി അവതരിച്ചപ്പോള് പില്ക്കാലത്ത് ആസൂത്രണ കമ്മിഷന് മേലാവായ മൊണ്ടേഗ് സിംഗ് അലുവാലിയ പറഞ്ഞ നുണകള്ക്ക് കണക്കില്ല. ഒടുവില് അവിടെ നിന്ന് വൈദ്യുതി വന്നപ്പോള് മഹാരാഷ്ട്രയിലെ വൈദ്യുത വിതരണ കന്പനികളുടെ - മഹാവിതരണ്, എം. എസ്. ഇ. ബി തുടങ്ങിയവ - ഉള്ളുകിടുങ്ങി. ആ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്താല് ആരുവാങ്ങും എന്ന ചോദ്യം.

നമുക്ക് യുറേനിയം ലഭ്യത ഇല്ല. എന്നാല് റേഡിയോ ആക്ടീവായ തോറിയം ധാരാളമുണ്ടുതാനും. തോറിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയങ്ങള് വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു ഇന്ത്യ. ആണവക്കരാറിന്റെ ഭാഗമായി ഈ ഗവേഷണം നിര്ത്തിവയ്ക്കേണ്ടി വരും. പകരം വന് വിലകൊടുത്ത് യുറേനിയം വാങ്ങണം. ആണവക്കരാറിനൊപ്പം മുപ്പതു ധാബോളുകളാണ് നാം വിലകൊടുത്തുവാങ്ങുന്നത് എന്നറിയുക.

ഇതു മാത്രമല്ല കാര്യം. ഇന്ത്യയും യു. എസും തമ്മില് നാലുകരാറുകളാണ് വരുന്നത്. അവയിലൊന്ന് ചൈനയിലേക്കും റഷ്യയിലേക്കും തിരിച്ചുവച്ച പേട്രിയട്ട് മിസൈലുകളുടെ രൂപത്തിലാണ്. ഇതടക്കമുള്ള പല കണ്ടീഷണാലിറ്റികളും യു. എസിന്റെ ഹൈഡ് ആക്ടിലുണ്ട്. ഹൈഡ് ആക്ടില് ഇന്ത്യ ഒപ്പുവയ്ക്കേണ്ടതില്ല. എന്നാല് അതിലെ വ്യവസ്ഥകള് ഇന്ത്യ പാലിക്കാത്ത പക്ഷം ആണവക്കരാറില് നിന്ന് അമേരിക്കയ്ക്ക് പിന്മാറാമെന്ന് ൧൨൩ എഗ്രിമെന്റ് പറയുന്നു.

യു. എസുമായി ബന്ധമുണ്ടാക്കാനാണ് വിലകുറഞ്ഞ വൈദ്യുതി ഉണ്ടാക്കാന് സഹായിക്കുമായിരുന്ന ഇറാനുമായുള്ള വാതകക്കുഴല് പദ്ധതി ഇന്ത്യ ഉപേക്ഷിച്ചത്. ഇറാനെ വിളിപ്പാടകലെ നിര്ത്തിക്കൊള്ളണമെന്നാണ് അങ്കിള് സാമിന്റെ ഉഗ്രശാസനം. ഇന്ത്യ പാകിസ്ഥാനുമായി നിരന്തരം വൈരത്തിലാണെങ്കിലും മുസ്ലീം രാഷ്ട്രമായ പാകിസ്ഥാനൊപ്പം നില്ക്കാതെ ഇന്ത്യക്കൊപ്പം നിന്ന പാരന്പര്യമാണ് മധ്യപൂര്വ്വേഷ്യന് രാജ്യങ്ങള്ക്കെല്ലാമുള്ളത്. അവയെ എല്ലാം അകറ്റാനും ഇന്ത്യയില് ഇസ്ലാമിക തീവ്രവാദം വളര്ത്താനും അമേരിക്കയുമായുള്ള പരസ്യ ജാരവൃത്തി കാരണമാകില്ലേ?

ഇടതുപക്ഷം എതിര്ത്തു എന്നതുകൊണ്ടുമാത്രം അത് ചൈനീസ് പക്ഷപാതമാകുന്നതെങ്ങനെ?

അരവിന്ദ് :: aravind പറഞ്ഞു...

റബേക്കാ
എന്‍റോണിന്റെ കാര്യം വ്യത്യസ്തമല്ലേ?. എന്‍റോണ്‍ കോര്‍പ്പറേറ്റ് ദുരന്തം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അവരുടെ പ്രൈസിംഗ് പോയിട്ട് അക്കൊഉണ്ടിംഗ് വരെ എല്ലാം അഴിമതിയായിരുന്നു. ധാബോല്‍ വന്ന സമയത്ത് എന്‍റോണിന്റെ അഭ്യന്തരസാമ്പൊഅത്തിക സ്ഥിതി എന്താണെന്നും കൂടി കണക്കിലെടുക്കണം. മാത്രമല്ല, അത് പ്രൈവറ്റ് സ്ഥാപനമായിരുന്നു, ഈ കരാര്‍ സര്‍ക്കാര്‍ വക അണുനിലയങ്ങള്‍ക്ക് ഫ്യുവല്‍ ലഭ്യമാക്കുന്നതല്ലേ? അമിതലാഭം സര്‍ക്കാര്‍ പ്രതിക്ഷിക്കുമോ?
ഇനി അങ്ങനെയാണെങ്കില്‍ തന്നെ, ഈ അണുവൈദ്യുതി കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കാണ് നല്‍കുക. ബി എം ഡബ്ല്യൊ ഒരു മാനുഫാച്ചറിംഗ് പ്ലാന്റ് ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ അതിന് വേണ്ട വൈദ്യുതി അണുനിലയത്തില്‍ നിന്നും കോര്‍പ്പറേറ്റ് റേറ്റില്‍ കൊടുക്കും, അവിടുന്നേ ലഭിക്കൂ എന്നത് നിബന്ധനയാണ്. അങ്ങനെയാണ് ഇവിടെ.
റെസിഡന്‍ഷ്യല്‍ യൂസിന് സാദാ കല്‍ക്കരി. ഇന്ത്യയില്‍ വെള്ളം. അങ്ങനെയല്ലേ? കൂടുതല്‍ വേണ്ടത് ഇങ്ങനെയുണ്ടാക്കി കൂടുതല്‍ വിലക്ക് വാങ്ങാന്‍ പാങ്ങുള്ളവന് വില്‍ക്കുന്നു.

ഫാക്ടറി ഉണ്ടാക്കാന്‍ വരുന്നവന് കൊടുക്കാന്‍ വൈദ്യുതിയേ ഇല്ല എന്ന മട്ടില്‍ ഇരിക്കുന്നതിലും ഭേദല്ലേ?

തോറിയം റിയാക്സ്ടറുകള്‍..ഇന്ത്യയുടെ ഇന്‍ഡിജീനസ്സ് ടെക്നോളജി ഒന്നും പറയണ്ട..കാര്യം കേക്കാന്‍ കൊള്ളുമെങ്കിലും അത്രയും കാലം സമ്പദ് വ്യവസ്ഥ അങ്ങനെ വീര്‍ത്ത് വിര്‍ത്ത് പൊട്ടാന്‍ പാകത്തില്‍ നില്‍ക്കണെമെന്നാണോ? ഈ തോറിയം റിയാക്റ്റര്‍ ഒരു മൂന്ന് കൊല്ലത്തിനകം ഫംക്ഷണല്‍ ആകുമോ? ഒരു പെബിള്‍ ബെഡ് റിയാക്റ്റര്‍ നിര്‍മ്മിക്കാന്‍ ഇവടെ ജര്‍മങ്കാര്‍ തലേം കുത്തി നില്‍ക്കുന്നത് കാണാം കൊല്ലം കുറേയായി. പിന്നെയാണ് തോറിയം.
കോം‌പറ്റീഷന്‍ എന്നു കേട്ടിട്ടില്ലേ? തൊറിയം റിയാക്റ്ററുമായി വരുമ്പോഴേക്കും എഫ് ഡി ഐ യും ജോലിയും അതിന്റെ ഗുണവും വേറെ ആള്‍ക്കാര് കൊണ്ട് പോകും.

ഒരു ക്രയോജനിക്ക് തട്ടിക്കൂട്ടുന്നതിന്റെ പുകില് കണ്ടതാണല്ലോ.അത്രേം ടൈം വേസ്റ്റാക്കിയത് മിച്ചം.
. സമ്മതിച്ചു, നമ്മള്‍ മിടുക്കന്മാരാണ്, എങ്കിലും ഈ കാലഘട്ടത്തില്‍ ടൈമില്ല, ഇങ്ങനെ അറച്ചും മടിച്ചും നിന്നാല്‍ ഒരു ഓപ്പര്‍ച്യൂണിറ്റിയാണ് ഒരു പക്ഷേ തകരുക..ജനങ്ങളാണ് അനുഭവിക്കുക..അവരുടെ ജീവിതമാണ് മെച്ചപ്പെടാതെയിരിക്കുക.അവസരങ്ങള്‍ ഒരിക്കലും നഷ്ടപെടില്ല എന്നല്ലേ? അത് വേറെ ചേട്ടന്മാര്‍ കൊണ്ടു പോയ്കോളും എന്ന്.

തെറ്റുണ്ടെങ്കില്‍ തിരുത്തൂ.

evuraan പറഞ്ഞു...

അമേരിക്കന് കോര്പ്പറേഷന് ധാബോളില് ആണവ പദ്ധതിയുമായി അവതരിച്ചപ്പോള്

ധാബോളില്‍ ആണവപദ്ധതിയ്ക്കാ‍ായിരുന്നില്ല എന്‍‌റോണ്‍ വന്നതു്, താപ വൈദ്യുതി നിലയമുണ്ടാക്കാനായിരുന്നു.

ആസൂത്രണ കമ്മിഷന് മേലാവായ മൊണ്ടേഗ് സിംഗ് അലുവാലിയ പറഞ്ഞ നുണകള്ക്ക് കണക്കില്ല|

അലുവാലിയ വമ്പ് പറഞ്ഞോ എന്നറിയില്ല. ഇന്ത്യയും കേരളവും ഭരിക്കുന്നവരും ഭരിച്ചിരുന്നവരും ആയ രാഷ്ട്രീയക്കാര്‍ വമ്പും കളവും പറഞ്ഞും മറ്റും ജനാധിപത്യ വ്യവസ്ഥിതിയില്‍ നൂഴ്ന്ന കയറിയിട്ടില്ലേ? എന്നു വെച്ച് ജനാധിപത്യം വേണ്ട എന്നു നാം തീരുമാനിച്ചോ?

താപവൈദ്യുതി നിലയങ്ങള്‍ പോലെയല്ല ആണവ നിലയങ്ങള്‍ വേണമെങ്കില്‍ -- സുരക്ഷയും സാങ്കേതികവുമായ അനവധി പ്രശ്നങ്ങള്‍ അതിനുണ്ട്.

indigenous ആയി നേരത്തും കാലത്തും തയാറായി വന്നെങ്കില്‍ ഇങ്ങനൊരു പ്രശ്നമേ ഉണ്ടാവില്ലായിരുന്നുവല്ലോ?

മുക്കുവന്‍ പറഞ്ഞു...

I dont know this pact is good or BAD.. but 'am sure LDF will support after 30 years....like computerization, by that time some others would have taken this benefits. :)

അനുയായികള്‍

Index