ആന്‍ഡ്രോയിഡിനും കാശെണ്ണിക്കൊടുക്കണം, ഐഫോണിനും കാശെണ്ണിക്കൊടുക്കണം. വിലയില്‍ വലിയ വ്യത്യാസമൊട്ട് ഇല്ല താനും. മലയാളവും മറ്റ് ഭാരതീയ ഭാഷകളേതെങ്കിലുമൊക്കെയോ വായിക്കാനെങ്കിലും അറിയാവുന്നവര്‍ ഐഫോണ്‍ വാങ്ങുന്നതിനു പ്രധാന കാരണം, കാശു കൊടുത്ത് ആന്‍ഡ്രോയ്ഡ് ഉഡായിപ്പ് വാങ്ങിയാലും അതില്‍ മാതൃഭാഷയ്ക്ക് പകരം നിരക്കുന്നത് ചതുരക്കട്ടകളാണു് എന്നതിനാലാണു്.
2009 മുതലൊരു ബഗ്ഗ് ഇതിലേക്ക് ഫയല്‍ ചെയ്തത് 2011-ലും പയറുപോലെ ഓടിനടക്കുന്നു. ഈ കമന്റിലുണ്ട് സംഭവങ്ങളുടെ കിടപ്പ്:
Comment 53 by Chris.F...@gmail.com, Oct 28 (2 days ago)
This problem is mot due to lack of support for Unicode or anything to do with the font files
themselves. It is just down to lack of complex script rendering (or "shaping") support in
Android.
Linux supports this with the harbuzz / pango library. MS Windows does it with Uniscribe
(usp10.dll), Adobe applications does it with Cooltype, and Apple have ATUSI. It is not
rocket science. All complex scripts render properly on the iPhone and on Linux phones such
as the N900. For some stupid reason Google crippled Android by removing this support which
has been available in almost every Linux distribution for many years. The fact that
manufactures like Samsung can add it to certain models sold in certain markets shows it is
not difficult.
Even many Symbian phones have this through Qt which also contains complex script support.
This is a major defect in the Android operating system and it puts Android at a big
disadvantage in huge markets like India and the rest of South Asia.
@ anand.m.s. - Beleive what you want, but complex script rendering does *not* work properly in
the Android 4.0 emulator.
@ comment 49 - Just installing Indic fonts won't do - these fonts contain tables of layout
features for glyph substitution and positioning which have to be applied by a complex text
rendering system. In Indic scripts there is not a simple 1 to 1 relationship between
characters and glyphs and, unless these layout features are applied, the text won't render
properly, even if a proper font is present. That's why people who have the DroidHindi.ttf font
installed or who replace the DroidSansFallback.ttf with a Devanagri font see the letters "all
messed up".
The main thing Android is missing is a complex text layout engine like Pango. Why can't they
just implement this for a start? Frankly this support should have been present in the very
first release of Android.
Issue 4153 - android - Indic fonts render without correctly reordering glyphs - Android - An Open Handset Alliance Project - Google Project Hosting
ആശയവും പറഞ്ഞോണ്ടിരുന്നാല്‍, കാശും കൊടുത്ത് മലയാളത്തിനു പകരം ചതുരക്കട്ടകള്‍ കണ്ട് നിര്‍വൃതിയടയണോ, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വാങ്ങിക്കോളൂ..!
കാകഃ കാകഃ, പികഃ പികഃ
Sunday, October 30, 2011
Friday, October 28, 2011
കൂടോത്രത്തിന്റെ ഒരു ശക്തിയേ!
കൂടോത്രത്തിനുള്ള ഫണ്ടുണ്ടാക്കാനായി വാളകത്തെ അധ്യാപകന്‍ മോതിരം പണയപ്പെടുത്തിയെന്നു വാര്‍ത്ത കണ്ടിരുന്നു. ഇടതുപക്ഷ സഹചാരികള്‍ക്ക് കൂടോത്രാദി സംഭവങ്ങളില്‍ വിശ്വാസമുണ്ടോയെന്ന ചോദ്യം അവിടെ നില്‍ക്കട്ടെ.
എന്നാലും ആ കൂടോത്രത്തിന്റെ ഒരു ശക്തിയേ! ബാലകൃഷ്ണ പിള്ള ജയിലിലോ ആശുപത്രിയിലോ ഒക്കെ കിടന്ന് നിയമലംഘനം നടത്തി രസിക്കുന്ന മാടമ്പി നേതാവായി. വികടസരസ്വതി ഇപ്പോള്‍ വിളയാടുന്നതാവട്ടെ മകന്‍ ഗണേഷിന്റെ നാവിലും. മുന്‍മുഖ്യനില്‍ കാമഭ്രാന്തനായ 88 വയസ്സുകാരനെ ഒക്കെ സങ്കല്‍പിച്ചെടുക്കാന്‍ പാടാണു് - ഗ്രഹപ്പിഴ മൂത്ത് മന്ത്രി തന്റെ സ്ഥാനമൊഴിയേണ്ടി വരുന്നത് സങ്കല്‍പ്പിക്കാന്‍ അത്ര പ്രയാസമൊട്ട് ഇല്ല താനും.
ഈ അവസരത്തില്‍ ചോദിക്കാതെ വയ്യ - എന്തായിരുന്നു ആ കൂടോത്രം? ഇത്രയും ഫലവത്തായൊരു കൂടോത്ര വിദ്യ ചെയ്തു വിട്ട ആഭിചാരികനെ സമ്മതിക്കണം. അങ്ങേര്‍ടെ ഫോണ്‍ നമ്പരോ വല്ലോമൊണ്ടെങ്കില്‍ നമ്മക്ക് പാക്കിസ്ഥാനു് എതിരായോ സാക്ഷാല്‍ യമദേവനെതിരായോ ഒക്കെ (just ആയിട്ടുള്ള causes നു മാത്രം..) കൂടോത്രം ചെയ്യിക്കാമായിരുന്നു..
( രാഷ്ട്രീയക്കാരുടെ ആയ കാലത്ത് കക്കാതെയും മുടിക്കാതെയും ഇരുന്നൂടായിരുന്നോ എന്ന ചോദ്യവും നമ്മക്ക് ചോദിക്കണ്ടാന്നു വെയ്ക്കാം..!)

Thursday, October 27, 2011
പദ്മ : പുതിയ പതിപ്പ് 0.4.16
ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ പദ്മയുടെ പുതിയ പതിപ്പ് ഇറങ്ങിയിട്ടുണ്ട് - 0.4.16 - ഫയര്‍ഫോക്സ് 7.x-ല്‍ ഇന്‍ഡിക് പേജുകള്‍ ട്രാന്സ്‌ഫോം ചെയ്യുന്നതിനുള്ള പ്രശ്നങ്ങള്‍ ഈ പതിപ്പില്‍ മാറിയിട്ടുണ്ട്. ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം!
വിശദ വിവരങ്ങള്‍:
Messages: 5
വിശദ വിവരങ്ങള്‍:
Messages: 5
- [Padma] padma 0.4.15 broken on Firefox 7.0? Evuraan
- [Padma] padma 0.4.15 broken on Firefox 7.0? Evuraan
- [Padma] padma 0.4.15 broken on Firefox 7.0? Evuraan
- [Padma] padma 0.4.15 broken on Firefox 7.0? Nagarjuna Venna
- [Padma] padma 0.4.15 broken on Firefox 7.0? Evuraan
- [Padma] padma 0.4.15 broken on Firefox 7.0? Evuraan
- [Padma] padma 0.4.15 broken on Firefox 7.0? Evuraan
Friday, October 21, 2011
why gtalk sucks
Do you know why google talk (1) does not have a standalone client for linux, and (2) sucks?
nobody gives a flying fuck about gtalk - that's why..!
nobody gives a flying fuck about gtalk - that's why..!
Thursday, October 20, 2011
ഗദ്ദാഫി ചത്തു
സ്വേച്ഛാധിപതി ഗദ്ദാഫി ഒടുവില്‍ ചത്തു!
ലോക്കര്‍ബീയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നമ്മള്‍ മലയാളികള്‍ക്കും ആശ്വസിക്കാം - വെറുതെ ചോരയുടെ കണക്കെടുത്തപ്പോള്‍
ലോക്കര്‍ബീയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നമ്മള്‍ മലയാളികള്‍ക്കും ആശ്വസിക്കാം - വെറുതെ ചോരയുടെ കണക്കെടുത്തപ്പോള്‍
Review of BOM TV
(BOMTV is an internet broadband TV service that brings you Malayalam TV channels). Bomtv service has become quite complacent and terrible these days. Below is how horrible their video stream is these days -- take a look before you decide to throw away your hard earned $$ on a BomTV subscription:
പരസ്യങ്ങളിലും വായ്ത്താരികളിലുമൊക്കെ കേള്‍ക്കുന്നതാവില്ല ഒരു സര്‍വീസ് ഉപയോഗിക്കുന്നയാളുടെ ഫീഡ്‌ബാക്ക്. Bom TV -യെ പറ്റി റിവ്യു എഴുതുന്നതിനു പകരം, അവരുടെ ഏഷ്യാനെറ്റ് പ്ലസ്സ് വീഡിയോ സ്റ്റ്രീമിന്റെ ക്വാളിറ്റി മുകളിലത്തെ വിഡീയോവില്‍ നോക്കൂ. ഓഡിയോ ഒരിടത്തെങ്കില്‍ സ്ക്രീനിലെ "വീഡിയോ" ചതുരങ്ങള്‍ മറ്റെവിടെയോ..!
more here..

Labels:
review,
അഭിപ്രായം,
കളിപ്പീരു്,
റിവ്യൂ,
വലിപ്പീരു്
Sunday, October 16, 2011
പവനായിമാരുടെ അയ്യരു കളി
എന്തൊക്കെ ബഹളമായിരുന്നു..!
(1) അങ്ങനെ ബസ്സ് ശവമായി..!
(2) fwiw, ഈ ബഹളത്തിനും വെടിവെയ്പ്പിനുമെല്ലാം കാരണക്കാരനായ നിര്‍മല്‍ മാധവന്‍ പഠിച്ച് മിടുക്കനായി better find a cure for cancer, or something that awesome and grandiose.
(1) അങ്ങനെ ബസ്സ് ശവമായി..!
(2) fwiw, ഈ ബഹളത്തിനും വെടിവെയ്പ്പിനുമെല്ലാം കാരണക്കാരനായ നിര്‍മല്‍ മാധവന്‍ പഠിച്ച് മിടുക്കനായി better find a cure for cancer, or something that awesome and grandiose.
Friday, October 14, 2011
വാളകം രേഖാചിത്രം
വാളകത്ത് അധ്യാപകനെ ആക്രമിച്ചു് മൃതപ്രായനാക്കിയ പ്രതിയുടെ രേഖാചിത്രം വരച്ചൂന്നുമൊക്കെ പത്രവാര്‍ത്ത കണ്ടു.
ഇങ്ങനെയാണോ ആ രേഖാചിത്രം?:
(നന്ദി ശ്യാം)
ഇങ്ങനെയാണോ ആ രേഖാചിത്രം?:
പാര, കമ്പിപ്പാര.
(നന്ദി ശ്യാം)
Thursday, October 13, 2011
പാരദാരിദ്ര്യം
എത്ര യൂണീകോഡ് മലയാളം പേജുകളുണ്ടായിട്ടെന്താ, പാരയെന്നും കമ്പിപ്പാരയെന്നും സെര്‍ച്ചിയാല്‍ ഒരുമാതിരി മലയാളികളുടെയെല്ലാം പടം തെളിഞ്ഞു വരുന്നു - നമ്മളുദ്ദേശിക്കുന്ന മറ്റേ പാരയൊട്ട് വരുന്നുമില്ല.
മലയാളം വിക്കിയിലാവട്ടെ, പാരയെന്നാല്‍ ഉത്തോലകം മാത്രമാണു.
കാലാകാലങ്ങളായി നമ്മളു കേറ്റിപ്പൊതിക്കുന്ന സാക്ഷാല്‍ പാര മാത്രം എങ്ങുമില്ല.
ആകെയുള്ളതു പിന്നെ, ഈയൊരു ചിത്രം മാത്രമാണു - അതിലാവട്ടെ, പാര പോര, പേരിനു മാത്രം.
പ്ളീസ്, ആരേലും സാക്ഷാല്‍ പാരയുടെ പടമോ വിക്കി ലേഖനങ്ങളോ ഒക്കെ ഒന്നിടണേ..
കേരളം എന്ന പേരിനു ഐക്കണായി ഒരു നല്ല കവുങ്ങിന്‍ പാരയുടെ ഫേവ് ഐക്കണ്‍ ചിന്തനീയമാണു്.
ഒന്നുമില്ലേലും അത്രേം കേരം പൊതിച്ചു പൊതിച്ചല്ലേ ഗോസായിയുടെ സെന്‍ട്രല്‍ ഗവണ്‍മെന്റിനു കീഴെ ബീഹാറിനോടൊക്കുന്ന നമ്മടെ കൊച്ചു സംസ്ഥാനമുണ്ടായതും മറ്റും?

Wednesday, October 05, 2011
സ്റ്റീവ് ജോബ്സ് അന്തരിച്ചു.
ആപ്പിളിന്റെ ശില്പി സ്റ്റീവ് ജോബ്സ് അന്തരിച്ചു.

A 56 year old CEO with 300 patents in his name, touched lives of millions, including mine and many folks I know of - A true visionary of his time!
Rest in peace, Mr. Steve Jobs!

A 56 year old CEO with 300 patents in his name, touched lives of millions, including mine and many folks I know of - A true visionary of his time!
Rest in peace, Mr. Steve Jobs!
Tuesday, October 04, 2011
മഹാദേവന്‍ (തോം തോം തോം)
മണിചിത്രത്താഴിന്റെ ക്ളൈമാക്സില്‍ ശോഭന തകര്‍ത്തിട്ടുണ്ട്, സമ്മതിച്ചു. എന്നാല്‍, മഹാദേവനെ അവതരിപ്പിച്ച ശ്രീധര്‍ എന്ന കന്നട നടന്റെ മികവുറ്റ നൃത്തം നമ്മളു ശ്രദ്ധിച്ചോ എന്നൊരു സംശയം. അവര്‍ രണ്ടു പേരും കൂടി ചെയ്യുന്ന നൃത്തം മനോഹരമാണു് - ഏതാനും സെക്കന്‍ഡുകളേ ഉള്ളൂവെങ്കിലും ഇത്രയും നല്ലൊരു നൃത്തരംഗം മറ്റേതെങ്കിലും സിനിമയിലുണ്ടോ എന്നു സംശയമാണു്.
തപ്പിത്തപ്പി ചെന്നപ്പോഴല്ലേ മഹാദേവനെ അവതരിപ്പിച്ച ശ്രീധര്‍ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ആളാണെന്നും, പോരാത്തതിനു അദ്ദേഹത്തിനു ഒരു എഞ്ചിനീയറിങ്ങ് ബിരുദവുമുണ്ട്.
ശ്രീധറും ഭാര്യ അനുരാധയും. (കൂടുതല്‍ ഹിന്ദു ദിനപത്രത്തില്‍ ഇവിടെ.. )
"കിണ്ടി" തുടങ്ങിയ നമ്പരുകളിലൂടെയും മറ്റ് ലൊടുക്കു വിദ്യകളുമായി ആ ചിത്രത്തില്‍ നിറഞ്ഞു നിന്ന ലാലിനേക്കാളും ഒരു പക്ഷെ ശ്രദ്ധിക്കപ്പെടേണ്ടിയത് ഈയാളായിരുന്നില്ലേ?

Subscribe to:
Posts (Atom)

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.