കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഒക്‌ടോബർ 28, 2011

കൂടോത്രത്തിന്റെ ഒരു ശക്തിയേ!

കൂടോത്രത്തിനുള്ള ഫണ്ടുണ്ടാക്കാനായി വാളകത്തെ അധ്യാപകന്‍  മോതിരം  പണയപ്പെടുത്തിയെന്നു വാര്‍ത്ത കണ്ടിരുന്നു. ഇടതുപക്ഷ സഹചാരികള്‍ക്ക് കൂടോത്രാദി സംഭവങ്ങളില്‍ വിശ്വാസമുണ്ടോയെന്ന ചോദ്യം  അവിടെ നില്‍ക്കട്ടെ.

എന്നാലും  ആ കൂടോത്രത്തിന്റെ ഒരു ശക്തിയേ! ബാലകൃഷ്ണ പിള്ള ജയിലിലോ ആശുപത്രിയിലോ ഒക്കെ കിടന്ന് നിയമലംഘനം  നടത്തി രസിക്കുന്ന മാടമ്പി നേതാവായി.   വികടസരസ്വതി ഇപ്പോള്‍ വിളയാടുന്നതാവട്ടെ മകന്‍ ഗണേഷിന്റെ നാവിലും.  മുന്‍മുഖ്യനില്‍ കാമഭ്രാന്തനായ 88 വയസ്സുകാരനെ ഒക്കെ സങ്കല്‍പിച്ചെടുക്കാന്‍ പാടാണു് - ഗ്രഹപ്പിഴ മൂത്ത് മന്ത്രി തന്റെ സ്ഥാനമൊഴിയേണ്ടി വരുന്നത് സങ്കല്‍പ്പിക്കാന്‍ അത്ര പ്രയാസമൊട്ട് ഇല്ല താനും.

ഈ അവസരത്തില്‍ ചോദിക്കാതെ വയ്യ - എന്തായിരുന്നു ആ കൂടോത്രം? ഇത്രയും  ഫലവത്തായൊരു കൂടോത്ര വിദ്യ ചെയ്തു വിട്ട ആഭിചാരികനെ സമ്മതിക്കണം. അങ്ങേര്‍ടെ ഫോണ്‍ നമ്പരോ വല്ലോമൊണ്ടെങ്കില്‍ നമ്മക്ക് പാക്കിസ്ഥാനു് എതിരായോ സാക്ഷാല്‍ യമദേവനെതിരായോ ഒക്കെ (just ആയിട്ടുള്ള causes നു മാത്രം..) കൂടോത്രം  ചെയ്യിക്കാമായിരുന്നു..

( രാഷ്ട്രീയക്കാരുടെ  ആയ കാലത്ത് കക്കാതെയും  മുടിക്കാതെയും  ഇരുന്നൂടായിരുന്നോ എന്ന ചോദ്യവും    നമ്മക്ക് ചോദിക്കണ്ടാന്നു വെയ്ക്കാം..!)

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index