കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഒക്‌ടോബർ 12, 2011

പാരദാരിദ്ര്യം

എത്ര യൂണീകോഡ് മലയാളം പേജുകളുണ്ടായിട്ടെന്താ, പാരയെന്നും കമ്പിപ്പാരയെന്നും സെര്‍ച്ചിയാല്‍ ഒരുമാതിരി മലയാളികളുടെയെല്ലാം പടം തെളിഞ്ഞു വരുന്നു -  നമ്മളുദ്ദേശിക്കുന്ന മറ്റേ പാരയൊട്ട് വരുന്നുമില്ല.

മലയാളം വിക്കിയിലാവട്ടെ, പാരയെന്നാല്‍ ഉത്തോലകം മാത്രമാണു.

കാലാകാലങ്ങളായി നമ്മളു കേറ്റിപ്പൊതിക്കുന്ന സാക്ഷാല്‍ പാര മാത്രം എങ്ങുമില്ല.

ആകെയുള്ളതു പിന്നെ, ഈയൊരു ചിത്രം മാത്രമാണു - അതിലാവട്ടെ, പാര പോര, പേരിനു മാത്രം.


പ്ളീസ്, ആരേലും സാക്ഷാല്‍ പാരയുടെ പടമോ വിക്കി ലേഖനങ്ങളോ ഒക്കെ ഒന്നിടണേ..


 കേരളം എന്ന പേരിനു ഐക്കണായി ഒരു നല്ല കവുങ്ങിന്‍ പാരയുടെ ഫേവ്‌‌ ഐക്കണ്‍ ചിന്തനീയമാണു്. 
ഒന്നുമില്ലേലും  അത്രേം കേരം പൊതിച്ചു പൊതിച്ചല്ലേ  ഗോസായിയുടെ സെന്‍ട്രല്‍ ഗവണ്‍മെന്റിനു കീഴെ ബീഹാറിനോടൊക്കുന്ന നമ്മടെ കൊച്ചു സംസ്ഥാനമുണ്ടായതും മറ്റും?

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

ആംഗലേയത്തില്‍ സെര്‍ച്ചു ചെയ്തപ്പോള്‍ കിട്ടി : http://www.flickr.com/photos/manojmaani/2513387804/

http://3.bp.blogspot.com/_Bwe30Fw8uLs/S9U1lk4RB8I/AAAAAAAAD74/pAyExhO4wLo/s1600/2010_04_10_CoconutKiller.JPG

കീവേഡ്സ് : paara kerala coconut

അനുയായികള്‍

Index