കാകഃ കാകഃ, പികഃ പികഃ

തമാശ തമാശ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തമാശ തമാശ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, മേയ് 08, 2015

സ്റ്റീരിയോടൈപ്പെന്നാല്‍..

സ്റ്റീരിയോടൈപ്പെന്നാല്‍ ഇങ്ങനെ വേണം!


ബുധനാഴ്‌ച, മേയ് 15, 2013

കുട്ടനാടൻ ഹൗസ്ബോട്ടുകൾ

കുട്ടനാടൻ ഹൗസ്ബോട്ടുകൾ ടീവിയിൽ കാണുകയായിരുന്ന ഭാര്യ:
"നമുക്ക് നാട്ടിൽ പോവുമ്പോൾ ഹൗസ്‌‌ബോട്ടേൽ പോവാം? എല്ലാവരും കൂടി? പപ്പാ, അമ്മാ.."

ഞാൻ:
"എന്നിട്ട് വേണം അതു മുങ്ങി നമ്മളെല്ലാവരും ചത്തു പൊങ്ങാൻ..!"

ഭാര്യ: O_o

ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2012

നാട്ടിൽ പോവാൻ..

നാട്ടിൽ പോവാൻ.. :)

http://evuraan.info/screenshots/images/naattill-pokku.png

ഞായറാഴ്‌ച, മേയ് 13, 2012

ഡായ് അങ്കെ..

കുറേ നാളായിട്ടുണ്ട് കാർട്ടൂണുകൾ ചിരിപ്പിച്ചിട്ട്.

അതിനു് അപവാദമായിട്ട് ഈയൊരെണ്ണം:




https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2rRk8AN4FXLu2G7uL3du6-LPuO-h9r2YJ9y5qCV7PHZO24Ip8vs5MRLdynuvy4_neY0M1re-o8Zxc0gpXTIS0-n0pigk573NGCeoWNgXiTiL2mXdXsg0XP0yMQravFeRYdsPofw/s1600/V+S+Pinarayi+War.jpg


 ഇവിടെ കണ്ടത്.


മറ്റൊന്നു്:
 https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvzWA4xat0XLM-W5qZFbxJvSHEp2tLxoUf_7nWs_wLFFIv_HaCboYKT-bE44wrfurLPtaqyQRqn2KL4ZTWywdbzTUKFJnSMzjzRsq29YtGHfNfsqKzknuLaJ3EEewxBbD0Rc57/s1600/may13p.jpg

ചൊവ്വാഴ്ച, ഏപ്രിൽ 03, 2012

ചിരിക്കാൻ..

ഇതു കേട്ടിട്ട് ഞാൻ കുറേ ചിരിച്ചു..







ജോലിക്ക് വേണ്ടിയുള്ള പയ്യന്റെ ആ ഈഗർനെസ്സ് ബോധിച്ചുc..

ഞായറാഴ്‌ച, ജനുവരി 15, 2012

ഉറക്കംതൂങ്ങികള്‍


 
 
http://www1.thani-malayalam.info/screenshots/images/naptime.png
 
 
കേരളകൗമുദിയില്‍ കണ്ടത് : "പരേഡൊക്കെ കൊള്ളാം അല്ലേ......ഇന്ത്യന്‍ സൈന്യം രൂപീകരിച്ചതിന്റെ 64-ആം  വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ രണ്ട് വിദേശ സൈനികോദ്യോഗസ്ഥര്‍ ചടങ്ങിനിടെ ഉറങ്ങുന്നു.."  
 
ആഫ്രിക്കന്‍ രാജ്യങ്ങളിലേതോ നിന്നായതു കൊണ്ട് എന്തായാലും  ജെറ്റ്‌‌ലാഗല്ല.. 

തിങ്കളാഴ്‌ച, നവംബർ 07, 2011

മൃദുമാരുതഗമനം

ഹാ ഹാ ഹാ!


ചൊവ്വാഴ്ച, ഏപ്രിൽ 05, 2011

കോടികളുടെ ഒറ്റനോട്ട്

മലയാളം സിനിമ. ബന്ദിയെ വിടുവിക്കാന്‍ കോടികളുമായി തൊപ്പിക്കാരന്‍ ഡാംഡൂമോടെ കാറേല്‍ കേറുന്നു.

ക്യാമറ ഇട്ടാട്ടുന്നത് കൊണ്ട് എനിക്ക് മോഷന്‍ സിക്ക്നെസ്സ്. തലകറക്കം. മതിയായി.

അതിനിടയില്‍ വീട്ടുകാരി - അത്രേം ചെറ്യ പെട്ടിയില്‍ പത്ത് മുപ്പതു കോടി കേറുമോ?

എണീറ്റ് പോവുന്നതിനിടയില്‍ ഞാന്‍: "ഒരു കോടിയുടെ ഒറ്റ നോട്ടാവും..!"

ബുധനാഴ്‌ച, ജനുവരി 12, 2011

നുറുങ്ങ്

വീട്ടുകാരി (യേതോ മലയാളം സിനിമ കാണുന്നതിനിടയ്ക്ക്) : "ഒന്നവളെ വഴക്ക് പറഞ്ഞപ്പോഴേക്കും അവള്‍ക്ക് തിരിച്ചങ്ങ് പ്രേമമായി..!"

നോം : "അതോണ്ടല്ലേ ഞാന്‍ നെന്നെ എപ്പഴും വഴക്കു പറയുന്നത്..?!"

ബുധനാഴ്‌ച, ജൂലൈ 21, 2010

ഓപ്പണ്‍സോര്‍സ് ടിന്‍റുമോന്‍

ഓപ്പണ്‍സോര്‍സ് ടിന്‍റുമോന്‍ വിറ്റ്സാവട്ടെ ഇനിയല്‍പ്പം!

ടീച്ചര്‍: "ഒന്നുകില്‍ ഫൈനടയ്ക്കണം, അല്ലെങ്കില്‍ ഇനി അച്ഛനെ വിളിച്ചോണ്ട് വന്നിട്ട് ക്ലാസ്സില്‍ കേറിയാല്‍ മതി. ഗെറ്റൌട്ട്..! @#@#~~~!"
ടിന്‍റുമോന്‍ (ഗദ്ഗദ്): "രണ്ടും പറ്റില്ല ടീച്ചര്‍..! പണ്ട് അണ്ടര്‍വെയര്‍ ഇടാതെ പാന്റ് ഇട്ടു നടന്നിരുന്ന അച്ഛന്‍... "
ടീച്ചര്‍: "ഉം, അച്ഛന്‍..?"
ടിന്‍റുമോന്‍: "ഇപ്പോ രൂപാ കണ്ടുപിടിക്കാന്‍ പോയിരിക്കുവാ..!"



ഇതിലും നന്നാക്കാമെന്നുള്ളവര്‍ പ്ലീസ് ഫീല്‍ ഫ്രീ..!

പ്രചോദനം : http://j.mp/94Ln4U


തിങ്കളാഴ്‌ച, ജൂൺ 01, 2009

പുലിപിടുത്തം - ഒരു പുനരാവിഷ്ക്കാരം

ഈ കഥ കേള്‍ക്കാത്തവരുണ്ടോ ആവോ? ഉണ്ടെങ്കില്‍ത്തന്നെ, കേ‌‌‌‌ള്‍ക്കാഞ്ഞിട്ടല്ലല്ലോ, അല്ലേ?

to stereotype (transitive verb): To make a stereotype of someone or something, or characterize someone by a stereotype.

പണ്ട് പണ്ട് എങ്ങാണ്ടൊരിടത്ത്, കുറേ പോലീസുകാര്‍ ഒത്തുകൂടി. പല രാജ്യങ്ങളില്‍ നിന്നുള്ളവരും, പല വൈഭവങ്ങളും ഒപ്പം പല വൈകൃതങ്ങളുമുള്ളവരും, പല സംസ്കാരങ്ങളിലും പെട്ടവരുമായിരുന്നു അവര്‍.

പല്ലിട കുത്തി മണത്തും മണപ്പിച്ചും മടുത്തപ്പോള്‍ അവരിലാര്‍ക്കോ ഒരാശയം ഉദിച്ചു - അടുത്തുള്ള കാട്ടില്‍ പോയി പുലിയെ പിടിച്ചു വരാം. എത്ര വേഗം പുലിയെ കീഴ്‌‌പെടുത്തി കെട്ടി വലിച്ചു കാട്ടിന്നു പുറത്തു കൊണ്ടുവരുന്നോ, അത്രയും കേമരാണെന്നു ഖ്യാതിയേറുമെന്ന തരത്തിലെ കോമ്പറ്റീഷന്‍ എല്ലാവര്‍ക്കും നന്നേ ബോധിച്ചു.

ലോകത്ത് ആ നാളുകളില്‍ നിലനിന്നിരുന്ന സ്റ്റീരിയോടൈപ്പ് അനുസരിച്ചായിരുന്നു അവര്‍ക്ക് ക്രമനമ്പരുണ്ടായിരുന്നത് - ആയതിന്‍ പടി, ആദ്യം പുലിയെ തപ്പി പോയത്, എഫ്.ബി.ഐ. പോലീസുകാരായിരുന്നു. അധികം വൈകാതെ, എന്നു വെച്ചാല്‍, ഉടനെ തന്നെ, ആധുനിക സാങ്കേതിക വിദ്യ‌‌യുടെ സഹായത്താലും മറ്റും അവരുടനെ തന്നെ ഒരു പുലിയെ പിടിച്ച്, അതിനെ വരിഞ്ഞു കെട്ടി കാട്ടിന്നു പുറത്തു വന്നു.

അടുത്ത വേക്ക് തിരച്ചിലിനു പോയത്, എം.ഐ.-5-ന്റെ അംഗങ്ങളായിരുന്നു. മേല്‍പ്പറഞ്ഞ സ്റ്റീരിയോടൈപ്പിന്‍ പടി, ഇവര്‍ക്കും വളരെ പെട്ടെന്നു തന്നെ മറ്റൊരു പുലി വഴങ്ങിക്കൊടുത്തു.

(വഴങ്ങേണ്ടി വന്നു എന്ന് കോണ്‍സ്പിറസി തിയറി)

തുടര്‍ന്ന് മറ്റ് പോലീസുകാരും കാട് കയറുകയും, തങ്ങളുടെ വൈഭവങ്ങള്‍ക്ക് അനുപാതമായുള്ള സമയത്തിനുള്ളില്‍, വരിഞ്ഞ് കെട്ടിയ പുലിയുമായി കാടിറങ്ങി വരികയും ചെയ്തു.

ഇപ്രകാരം പുലിയുമായി കാടിറങ്ങി വരുന്നവരെ ഇതര പോലീസുകാരും ജനക്കൂട്ടവും കനത്ത ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചിരുത്തുന്നുണ്ടായിരുന്നു.

രസച്ചരട് പൊട്ടിയില്ല എന്നു കരുതുന്നു. ഇനിയാണു് കഥയുടെ മര്മ്മം -

പുലിയെ പിടിക്കാന്‍ ഏറെ നേരം മുമ്പേ ആക്രാന്താഘോഷങ്ങളോടെ തന്നെ കാട് കയറിപ്പോയ "നമ്മുടെ പോലീസുകാരുടെ" യാതൊരു വിവരുവില്ല.

ഒന്നു് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോയ ലവരുടെ അനക്കമില്ല.

ഒടുവില്‍, അവരെ കാത്തിരുന്ന മറ്റ് പോലീസുകാരെല്ലാം കൂടി മടുത്ത്, അവരെ തിരഞ്ഞ് കാട് കയറി.

അധികം ഉള്ളിലേക്ക് പോവേണ്ടി വന്നില്ല - അവര്‍ കണ്ട കാഴ്ച ചിരിപ്പിക്കുന്നതായിരുന്നു -

അയ കെട്ടി ഉണങ്ങാനിട്ടിരിക്കുന്ന കാക്കി യൂണിഫോം. ഒരുവനാകട്ടെ, അതിനടുത്ത് അടുപ്പ് കൂട്ടി പാചകത്തിലും. നടുക്ക്, ഒരു മരത്തിന്മേല്‍ മൃതപ്രായനായ ഒരു കരടിയെ കെട്ടിയിട്ടിരിക്കുന്നു. ചുറ്റും മറ്റുള്ളവര്‍ കൂടിനില്‍പ്പുണ്ട്. ഇടയ്ക്കിടെ അവര്‍ തോക്കിന്റെ പാത്തി കൊണ്ട് അവശനായ കരടിയെ ഭേദ്യം ചെയ്യുന്നു.

"പറയെടാ..! നീ പുലിയാണെന്നു്..!"

"എടാ. പറയാന്‍ നീ പുലിയാണെന്നു്..!"

"നീ പറയില്ല, അല്ലേ..? നോക്കട്ടേ നിന്നെക്കൊണ്ട് നീ പുലിയാണെന്ന് പറയിപ്പിക്കാമോ എന്നു്..!!"

- - -
ഈ കഥ, കരടിയുടെ ആത്മാവിനു നിത്യശാന്തി നേരാനുള്ളതും, ഇതിന്നു ഏതൊരു വിധ പോലീസുകാരുമായോ, എഫ്.ബി.ഐ., എം.ഐ.-5 തുടങ്ങിയ ഏജന്‍സികളുമായോ യാതൊരു വിധ ബന്ധവുമില്ല എന്നു പ്രത്യേകം പ്രസ്താവ്യമാണു്.

ചേര്‍ത്തു വായിക്കാന്‍, ഇതാ മറ്റൊരു കഥ.
- - -

അനുയായികള്‍

Index