കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 29, 2010

എഞ്ചിനീയര്‍


http://upload.wikimedia.org/wikipedia/commons/thumb/b/b1/Model_Engine_Luc_Viatour.jpg/220px-Model_Engine_Luc_Viatour.jpg


എഞ്ചിനീയരാവാന്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ പോയാല്‍ മാത്രം പോര. എഞ്ചിനേലും പണിയണം. എഞ്ചിനേല്‍ പണിയുന്നവനാണു് എഞ്ചിനീയര്‍.

ആ പറഞ്ഞത് വിവരക്കേടാണു് കേട്ടോ..!

"cleverness" എന്നര്‍ത്ഥമുള്ള "ingenium" എന്നൊരു ലാറ്റിന്‍ വാക്കില്‍ നിന്നാണു് എഞ്ചിനീയര്‍ ഉണ്ടായത്. കൂടുതല്‍ ദാ Engineer എന്ന വിക്കി ലേഖനത്തില്‍.

ചൊവ്വാഴ്ച, ഏപ്രിൽ 27, 2010

mwembed

mwembed എന്താണെന്നൊന്നും വിശദീകരിക്കാന്‍ നില്‍ക്കുന്നില്ല. അതും തപ്പി വരുന്നവര്‍ അതെന്താണെന്നു് അറിയാതെയാവുമോ? തിരയുന്നവന്‍ കണ്ടെത്തും എന്നതാണല്ലോ സെര്‍ച്ച് എഞ്ചിനുകളുടെ നീതിശാസ്ത്രം.

അതു പോട്ടെ,
http://malayalam.homeunix.net/evuraan/mwEmbed/mwEmbed.js 
എന്നിടത്ത് ആ ലൈബ്രറി ഉണ്ട്.

ഓഗ്ഗ് വീഡീയോ എംബഡ് ചെയ്യാന്‍ ഓടിനടക്കുന്ന ആര്‍ക്കെങ്കിലും ഉപയോഗപ്പെടുന്നെങ്കില്‍ കൃതാര്‍ത്ഥനായി. ദാ ദുര്‍ഗ്രാഹ്യമായ പ്രപഞ്ചരഹസ്യമെന്നൊക്കെ ആരോപിക്കപ്പെടാതെ പോവാന്‍ ഒരു ഹൗറ്റൂ ഉദാഹരണം ഇവിടെ. ഇന്നീം വേണേല്‍ പോസ്റ്റ് നോക്കൂ.

പുരുഷോത്തമന്‍ പീഡീപ്പി കണ്ടക്ടര്‍



വണ്ടീക്കൂലിയുടെ ബാക്കി, കിട്ടാനുള്ള ഒന്നര രൂപാ ബാക്കി ചോദിച്ച സ്ത്രീയുടെ മുഖത്തടിക്കാനും, അവരെ തെറിവിളിക്കാനും കൊച്ചിയിലെ പ്രൈവറ്റ് ബസ്സ് കണ്ടക്ടറായ ഫിറോസ് എം. യൂസഫിനു എങ്ങിനെ കഴിഞ്ഞു എന്ന് തോന്നാതിരുന്നില്ല.

ഫിറോസ്‌ എം. യൂസഫ്, വെള്ളത്തൂവല്‍ രാജ്യത്തെ പീഡീപ്പിയുടെ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കൂടിയാണെന്നു ഇന്ന് മംഗളത്തില്‍ കണ്ടതോടെ ആ ശങ്ക തീര്‍ന്നു കിട്ടി.

ഇത്ര കലിപ്പുള്ളവനൊക്കെ വീട്ടിലിരുന്നാല്‍ പോരേ? യാത്രക്കാരോട് സൌമ്യമായ് ഇടപെടാനാവാത്തവനൊക്കെ കണ്ടക്റ്റര്‍ പണിക്ക് പോവരുത്.

പുരുഷോത്തമന്‍റെ ചിത്രത്തിനു മാതൃഭൂമിയോട് കടപ്പാട്.

ഞായറാഴ്‌ച, ഏപ്രിൽ 18, 2010

ചെറോക്കി വെബ് സെര്‍വര്‍

അപ്പാച്ചേ വെബ്‌‌സെര്‍വറിനെ പറ്റി പ്രത്യേകിച്ച് പറയണോ?

http://news.netcraft.com/archives/2010/04/overallc.png


അപ്പാച്ചേ ഒരു റെഡ് ഇന്‍ഡ്യന്‍ വാക്കാണു്. അതാവണം, അപ്പാച്ചെ പോലെ മറ്റൊരു വെബ് സെര്‍വര്‍ പ്രോജക്റ്റിനും റെഡ് ഇന്‍ഡ്യന്‍ പേരു വീഴാന്‍ കാരണം - ചെറോക്കി വെബ്‌‌ സെര്‍വര്‍. lighttpd പോലൊരു ലൈറ്റ് വെയ്റ്റ് സെര്‍വര്‍.

ചെറോക്കിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ http://www.cherokee-project.com/ എന്ന സൈറ്റില്‍ ഉണ്ട്.





LengthDownload
IntroductionGeneral overview of Cherokee-Admin4:55 minMP4, OGV
Video StreamingHow to configure multimedia streaming1:43 minMP4, OGV
Configuring PHPEasily setting up PHP support1:40 minMP4, OGV
Django uWSGIDeploying Django apps with uWSGI2:44 minMP4, OGV
Django FlupDeploying Django apps wih Flup1:41 minMP4, OGV
WordpressHow to install Wordpress on Cherokee2:40 minMP4, OGV
Ruby on RailsSetting up a Ruby on Rails based project on Cherokee1:48 minMP4, OGV


അവലോകനം:

ചെറോക്കി കൊള്ളാം. പക്ഷെ അതിന്റെ SSI കഴിവുകളൊക്കെ അപ്പാച്ചെയുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ശുഷ്ക്കം. അപ്പാച്ചെ പോലെ മൂക്കാന്‍ ഇനിയും സമയം പിടിക്കും. അഡ്മിന്‍ ചെയ്യാനൊക്കെ ഉഗ്രന്‍ ഗുയി, slowloris attack ഒന്നും ചെറോക്കിക്ക് ബാധകവുമല്ല.

വെള്ളിയാഴ്‌ച, ഏപ്രിൽ 09, 2010

ശാസ്ത്രീയ സംഗീതമോ?


അക്വസ്റ്റിക് ഗിറ്റാര്‍
പഠിക്കാന്‍ തുടങ്ങിയിട്ട് അതാവട്ടെ ഇതുവരേക്കും എങ്ങും എത്തിയുമില്ല, പകരം പരിണിതഫലമായിട്ട് ഉദാത്ത ചിന്ത മാത്രമാണു ഉരുവായത്. അതാവട്ടെ ഇപ്രകാരം പോവുന്നു.

ക്ളാസ്സിക്കല്‍ എന്ന വാക്കിനൊത്ത മലയാള പദമില്ലാഞ്ഞിട്ടാണോ ക്ളാസ്സിക്കല്‍ സംഗീതത്തിനെ നമ്മള്‍ ശാസ്ത്രീയ സംഗീതം എന്നു വിളിക്കുന്നത്. ആക്ച്‌‌വലി, കര്‍ണ്ണാടക സംഗീതത്തിനെയാണു് നമ്മള്‍ ശാസ്ത്രീയ സംഗീതം എന്നു വിളിക്കുന്നത്. (റേഡിയോവിലും മറ്റും ശാസ്ത്രീയ സംഗീത പാഠമെന്ന പേരില്‍ പുള്ളോന്‍ പാട്ട് പഠിപ്പിക്കുന്നതായ് അറിവില്ല.)

അതിലെന്തു പ്രത്യേക ശാസ്ത്രം കൂടുതലടങ്ങിയിരിക്കുന്നു?

മെയിന്‍സ്റ്റ്രീം പോപ്പ് സംഗീതത്തിനും മറ്റും ശാസ്ത്രത്തിന്റെ കുറവു് വല്ലതുമുണ്ടോ? ഉപകരണങ്ങളും റെക്കോര്‍ഡിങ്ങും മിക്സിങ്ങും എല്ലാം നവീന സങ്കേതങ്ങള്‍ അനുസരിച്ചാണു് എന്നിരിക്കെ, കര്‍ണ്ണാടക സംഗീതത്തിനെ മാത്രം ശാസ്ത്രീയ സംഗീതമെന്നു നമ്മള്‍ വിളിക്കുന്നത് വിവരക്കേടല്ലേ?

ക്ളാസ്സിക്കല്‍ എന്ന വാക്കിനു മഷിത്തണ്ട് പറഞ്ഞു തരുന്നത്, "ചിരസമ്മതമായ" എന്ന വാക്കാണു്.

ചൊവ്വാഴ്ച, ഏപ്രിൽ 06, 2010

html5 ബാബേല്‍ ഗോപുരം?

ബാബേല്‍ ഗോപുരത്തിന്റെ കഥ കേട്ടിട്ടില്ലേ? ദൈവത്തിനു പോലും കൊതിതോന്നിപ്പോവുന്ന ഗോപുരം പണിയാന്‍ തുടങ്ങിയ ജനതയെ വിവിധ ഭാഷാവരങ്ങള്‍ നല്‍കി കൗശലക്കാരനായ ദൈവം ചിതറിത്തെറിപ്പിച്ച കഥ. മൈക്കാട് പറയുന്നത് മേശിരിക്ക് തെറിയെന്നും മേശിരി പറയുന്നത് ആശാരിക്ക് തെറിയെന്നും മറ്റും തോന്നിത്തുടങ്ങിയാല്‍ കെട്ടിടം പണിനിര്‍ത്തി പകരം കൂട്ടത്തല്ലുണ്ടാവുമെന്നു ഐതിഹ്യം.


html5 -ന്റെ കാര്യവും അതു പോലെ തന്നെയാണു്. കൂടുതല്‍ ഇവിടെയൊക്കെ ഉണ്ട്.






കാണാമോ എല്ലാത്തിലും? സോര്‍സ് വേണമെങ്കില്‍ ദാ ഇവിടെയുണ്ട്.

അനുയായികള്‍

Index