കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഏപ്രിൽ 09, 2010

ശാസ്ത്രീയ സംഗീതമോ?


അക്വസ്റ്റിക് ഗിറ്റാര്‍
പഠിക്കാന്‍ തുടങ്ങിയിട്ട് അതാവട്ടെ ഇതുവരേക്കും എങ്ങും എത്തിയുമില്ല, പകരം പരിണിതഫലമായിട്ട് ഉദാത്ത ചിന്ത മാത്രമാണു ഉരുവായത്. അതാവട്ടെ ഇപ്രകാരം പോവുന്നു.

ക്ളാസ്സിക്കല്‍ എന്ന വാക്കിനൊത്ത മലയാള പദമില്ലാഞ്ഞിട്ടാണോ ക്ളാസ്സിക്കല്‍ സംഗീതത്തിനെ നമ്മള്‍ ശാസ്ത്രീയ സംഗീതം എന്നു വിളിക്കുന്നത്. ആക്ച്‌‌വലി, കര്‍ണ്ണാടക സംഗീതത്തിനെയാണു് നമ്മള്‍ ശാസ്ത്രീയ സംഗീതം എന്നു വിളിക്കുന്നത്. (റേഡിയോവിലും മറ്റും ശാസ്ത്രീയ സംഗീത പാഠമെന്ന പേരില്‍ പുള്ളോന്‍ പാട്ട് പഠിപ്പിക്കുന്നതായ് അറിവില്ല.)

അതിലെന്തു പ്രത്യേക ശാസ്ത്രം കൂടുതലടങ്ങിയിരിക്കുന്നു?

മെയിന്‍സ്റ്റ്രീം പോപ്പ് സംഗീതത്തിനും മറ്റും ശാസ്ത്രത്തിന്റെ കുറവു് വല്ലതുമുണ്ടോ? ഉപകരണങ്ങളും റെക്കോര്‍ഡിങ്ങും മിക്സിങ്ങും എല്ലാം നവീന സങ്കേതങ്ങള്‍ അനുസരിച്ചാണു് എന്നിരിക്കെ, കര്‍ണ്ണാടക സംഗീതത്തിനെ മാത്രം ശാസ്ത്രീയ സംഗീതമെന്നു നമ്മള്‍ വിളിക്കുന്നത് വിവരക്കേടല്ലേ?

ക്ളാസ്സിക്കല്‍ എന്ന വാക്കിനു മഷിത്തണ്ട് പറഞ്ഞു തരുന്നത്, "ചിരസമ്മതമായ" എന്ന വാക്കാണു്.

8 അഭിപ്രായങ്ങൾ:

അതുല്യ പറഞ്ഞു...

എന്നാല്‍ ക്ലാസ്സിക്ക് എന്ന് ഇട്ടാല്‍ ഇങ്ങനേം കിട്ടുന്നുണ്ടല്ലോ

classic
സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്ടി !

evuraan പറഞ്ഞു...

അതുല്യേ,

എന്നാല്‍ classic music-നെ അല്ലല്ലോ നമ്മള്‍ ശാസ്ത്രീയ സംഗീതമെന്നു വിളിക്കുന്നത്? ക്ലാസ്സിക്കല്‍ മ്യൂസിക്കിനെയാണു‌ ശാസ്ത്രീയ സംഗീതമെന്നു വിളിക്കുന്നത്.

ഇനിയിപ്പോ "സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള സംഗീതം" ആയാല്‍ തന്നെ, അതിനെ scientific മ്യൂസിക് എന്ന്‍ പറയാനാവുമോ?

Kalavallabhan പറഞ്ഞു...

ചിട്ടപ്പെടുത്തിയെടുത്തതിനാൽ "ശാസ്ത്രീയം
എന്നെന്നും നിലനിൽക്കുന്നതിനാൽ ക്ക്ലാസ്സിക്കൽ

സ്വന്തം വേർഷനാണേ..

രാജേഷ്‌ ആര്‍. വര്‍മ്മ പറഞ്ഞു...

വിക്കിയിൽ കൊടുത്തിരിക്കുന്ന രണ്ടാമത്തെ നിർവചനത്തിനു യോജിച്ച മലയാളം വാക്ക് ശാസ്ത്രീയം എന്നല്ലേ? കലാവല്ലഭൻ പറഞ്ഞതുപോലെ സംഗീതശാസ്ത്രമനുസരിച്ച് ചിട്ടപ്പെടുത്തിയത്?

suraj::സൂരജ് പറഞ്ഞു...

സയന്‍സിനെ ശാസ്ത്രം എന്ന് പരിഭാഷപ്പെടുത്തുന്നതും ഒരു വക തന്നെ. “ശാസിക്കപ്പെട്ടത്/ശാസനാരൂപത്തിലുള്ളത് ആണ് ശാസ്ത്രം” അപ്പോള്‍ ശാസ്ത്രീയം എന്നതിനു ഇപ്പോഴുപയോഗിക്കുന്ന അര്‍ത്ഥം വരണമെങ്കില്‍ വേറെ വല്ലോം തപ്പണം ;))

അപ്പു പറഞ്ഞു...

രാജേഷ് പറഞ്ഞതുപോലെ സംഗീത ശാസ്ത്രം അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന എന്ന അര്‍ഥത്തില്‍ ആയിരിക്കണം ആദ്യകാലത്ത് ഈ വാക്ക് ഉപയോഗിച്ചത്, പ്രത്യേകിച്ചും അത്തരം ശാസ്ത്രീയ ചിട്ടകള്‍ ആവശ്യമില്ലാതിരുന്ന നാടന്‍ പാട്ടുകള്‍ ഉപയോഗത്തിലിരുന്ന കാലത്ത്.

evuraan പറഞ്ഞു...

നന്ദി കൂട്ടരെ.

classical: Of or pertaining to established principles in a discipline.


ഒരു സംഗീതരീതിയുടെ മാത്രം ചട്ടവട്ടങ്ങള്‍ക്കുള്ളില്‍ ചിട്ടപ്പെടുത്തിയത് എന്നതു കൊണ്ടു മാത്രം ക്ലാസ്സിക്കല്‍ സംഗീതത്തിനെ നമ്മള്‍ ശാസ്ത്രീയ സംഗീതം എന്നു വിളിക്കുന്നു. അതിലൂടെ "സയന്‍റിഫിക് സംഗീതം" എന്ന പട്ടം കൂടി സൌജന്യമായി ക്ലാസ്സിക്കല്‍ സംഗീതത്തിനു നല്‍കുന്നു.

വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്നതൊഴിച്ചാല്‍ പാട്ട് ചിട്ടപ്പെടുത്തിയതു തന്നെ. (വായില്‍ വരുന്നത് പാടുകയെന്നതും ഒരു ചിട്ടയാണെന്നു വേണമെങ്കില്‍ പറയാം. ചിട്ടയേതുമില്ലെന്നതും ചട്ടമാകാം, ചിട്ടയും.)

[വട്ടാവുമോ?]

ചിട്ടപ്പെടുത്തിയവയെ "സയന്‍റഫിക്" ആക്കുന്നതിനു പിന്നിലെ ദാരിദ്ര്യം ഭാഷയുടേതാണു -- ദാ നോക്കൂ..

കാര്‍ന്നോര് പറഞ്ഞു...

ശാസ്ത്രീയം എന്ന പദം ഏതെങ്കിലും ഒരു പ്രത്യേക വകുപ്പിനു മാത്രം അവകാശപ്പെടാനാവുമോ...?

അനുയായികള്‍

Index