കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ജനുവരി 20, 2008

ഫ്ളോറിഡന് തെങ്ങ്

മലയാളിയും തേങ്ങയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെ പറ്റി ഏറെയൊന്നും പറയേണ്ട കാര്യ‌‌മില്ലല്ലോ? നമ്മുടെ സംസ്ഥാനത്തിന്റ്റെ പേരു പോലും തെങ്ങില് നിന്നുമാണു് ഉണ്ടായിരിക്കുന്നത്. ഇനി, തെങ്ങെന്താന്നു അറിയില്ലെങ്കില്, ദാ, തെങ്ങിനെ പറ്റിയുള്ള വിക്കിലേഖനം ഇവിടെ.

മലയാളി എന്നല്ല, മനുഷ്യനൊരുത്തനെയും അന്ധമായി വിശ്വസിച്ചാല് പണി പാര്സലായി എപ്പൊ കിട്ടിയെന്നു ചോദിച്ചാല് മതിയല്ലോ..?

പേടിയും ആധിയുമൊന്നും ഇല്ലാതെ, പണിഭയം (എന്നു വെച്ചാല്, പണി കിട്ടും എന്ന ഭയം) വേണ്ടാതെ, നൊസ്റ്റാള്ജിക്‌‌ ആക്രാന്തത്തോടെ പ്രവാസി മലയാളിക്ക് സേഫായി ഇഷ്ടപ്പെടാവുന്ന ദ്യോതകമാണു് തെങ്ങ്. തന്നെയുമല്ല, തെങ്ങ് പിരിവ് ചോദിക്കില്ല, അസോസിയേഷനുണ്ടാക്കില്ല, അതിനുമുപരി ചതിക്കില്ല എ ന്നൊക്കെയുമാണല്ലോ നാടന് ക്ളീഷേ..?

കേരളത്തിനു വെളിയില്, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളില് പണ്ട് സഞ്ചരിച്ചപ്പോള് ദൃഷ്ടിയില് പെടുന്ന തെങ്ങുകള് ഇതേ താത്പര്യത്തോടെയും കോണ്ഫിഡന്സോടെയും നെടുവീര്പ്പുകള്ക്കൊപ്പം കണ്ടും തൊട്ടും തടവിയും നൊസ്റ്റാള്ജിയ ഒതുക്കിയിട്ടുണ്ട്.

നോര്ത്ത് അമേരിക്കയിലും തെങ്ങ് കണ്ടപ്പോള്

കഴിഞ്ഞ ദിവസം ഉത്തര അമേരിക്കയിലും കണ്ടു തെങ്ങ്. കൃത്യമായി പറഞ്ഞാല്, ഫ്ളോറിഡയിലെ സെന്റ്റ് പീറ്റേര്സ്ബെര്ഗ്ഗില്. തെങ്ങ് കണ്ട് അല്പം കഴിഞ്ഞപ്പോഴാണു്, ഈ തെങ്ങിന്റ്റെ പ്രാധാന്യം ഓര്മ്മ വന്നത് -- കേരളത്തില് നിന്നും ഇത്രയും ദൂരെ, മഹാസമുദ്രങ്ങള്ക്കിപ്പുറം കാണുന്ന ആദ്യത്തെ തെങ്ങാണു് അതെന്നു്. അല്പം കഴിഞ്ഞ്, സൌകര്യം പോലെ ചെന്നതിന്റ്റെ ഫോട്ടോ പിടിച്ചതാണു് ഇത്: ഫ്ളോറിഡയിലെ ആണെങ്കിലെന്താ, നമ്മുടെ സ്വ്‌‌ന്തം കേരവൃക്ഷമല്ലേ?



തെങ്ങെവിടെ ആയാലും നമ്മുടെ തെങ്ങാണല്ലോ?

2 അഭിപ്രായങ്ങൾ:

അതുല്യ പറഞ്ഞു...

ഹ ഹ സൂപ്പര്‍ തെങ്ങും പടോമ്മ്. അടുത്തൊരു അടയ്കാമരോമുണ്ടോ ഏവൂരാനേ??
(ഞാനുമിങ്ങനെയാണു, പത്ത് പ്തിനെട്ട് കൊല്ലം മ്മുമ്പ് യു.പിയിലെത്തിയട്ട്,തേരാ പാരാ നടന്ന്, ഒരു തെങുണ്ടോന്ന് അറിയാന്‍. കൌതുകം തന്നെ ഈ കാഴ്ച്ച.

(ബാല്‍ക്കണീം ക്ഷ പിടീച്ചെനിക്ക്)

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഇതു നമ്മടെ സ്വന്തം തെങ്ങല്ലേ?

അനുയായികള്‍

Index