കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ജനുവരി 28, 2008

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

കഴിഞ്ഞ വര്ഷം (2007-ല്) മലയാളം ബ്ളോഗുകള് അഭൂതപൂര്വ്വമായ വളര്ച്ചയാണു് കൈവരിച്ചത്. ആകെ മൊത്തം ടോട്ടല് ഏകദേശം 31,000 -ത്തോളം പോസ്റ്റുകളാണു് പ്രസിദ്ധീകൃതമായത് -- 2006-ന്റ്റെ മൂന്നിരട്ടിയാണിതു്..!

[വെല് ഡണ്..! ബോയ്സ് ആന്റ്റ് ഗേള്സ്, ലേഡീസ് ആന്റ്റ് ജെന്റ്റില്‌‌മെന്, വെല് ഡണ്..!]


ഡെയ്‌‌ലി പബ്ളിഷിംഗ് റേറ്റ്

2007-ലെ ഓരോ ദിവസവും എത്ര കൃതികള് പോസ്റ്റ് ചെയ്യപ്പെട്ടു എന്നറിയാന് ഈ ഗ്രാഫ് കാണുക.





മന്ത്ലി പബ്ളിഷിംഗ് റേറ്റ്:

2007-ലെ ഓരോ മാസവും എത്ര പോസ്റ്റുകള് പബ്ളിഷ് ചെയ്യപ്പെട്ടു എന്നറിയാന് ഈ ഗ്രാഫ് കാണുക.






കഴിഞ്ഞ വര്ഷത്തെ (2006-ലെ) മാനകങ്ങള്:

കഴിഞ്ഞ വര്ഷം ജനുവരിയിലും ഇതു പോലെ 2006-ലെ കണക്കുകള് പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ കാണുക.

ഡിസ്‌‌ക്ളെയ്മര്‌‌:

(ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.)

16 അഭിപ്രായങ്ങൾ:

അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

നന്ദി ഏവൂരാന്‍. ഇങ്ങിനെയൊരു സ്റ്റാറ്റ്സ് നല്‍കിയതിന്.

സുല്‍ |Sul പറഞ്ഞു...

കങ്കാരുലേഷന്‍ ബോയ്സ് & ഗേള്‍സ്. വെല്‍ ഡണ്‍ ജന്റില്‍മാന്‍ :)
-സുല്‍

ശ്രീ പറഞ്ഞു...

ഈ സ്റ്റാറ്റസ് പോസ്റ്റാക്കിയതിനു നന്ദി.
:)

siva // ശിവ പറഞ്ഞു...

Thanks a lot for this post as it is informative especially to me as I am a new blogger...Thank you..

Ziya പറഞ്ഞു...

ബ്ലോഗുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചക്ക് നിര്‍ണ്ണായകമായ ഒരു പങ്കാണ് താങ്കള്‍ വഹിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.
പ്രിയ ഏവൂര്‍ ജീ, താങ്കളുടെ സേവനങ്ങള്‍ പ്രയോജനപെടുത്തുന്ന വ്യക്തിയെന്ന നിലയില് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു. (നമ്മ ഒരു നാട്ടുകാരായതു കൊണ്ടല്ല ട്ടോ :) )

വെല്‍ ഡണ്‍ ഏവൂര്‍ ജീ :)

benny::ബെന്നി പറഞ്ഞു...

മൈവെബ്‌ദുനിയയില്‍ (www.mywebdunia.com) നിന്നുള്ള ബ്ലോഗുകള്‍ ഏവൂരാന്റെ കരണ്ടിയില്‍ തടയുന്നുണ്ടോ?

പ്രയാസി പറഞ്ഞു...

ഏവുര്‍ജി..ഠാങ്ക്യുജി..:)

അതുല്യ പറഞ്ഞു...

മലയാളം നിറയട്ടെ നെറ്റില്‍.

അജ്ഞാതന്‍ പറഞ്ഞു...

Can we see the comment rate? I mean the total number of comments?

അജ്ഞാതന്‍ പറഞ്ഞു...

സഖാവേ ഒന്നു സഹായിക്കാമോ?
ഞാനൊരു FEDORA 8 Download ചെയ്തേ.
ഡി വി ഡി. സാധനം ഇന്‍സ്റ്റാള്‍ ചെയ്യണമെ‍ങ്കില്‍
bootable cd വേണമെന്ന് പറയുന്നു.
എന്റെ കൊറെ സീഡി പോയി .
എന്താ വഴി????

കൊച്ചുത്രേസ്യ പറഞ്ഞു...

ഗ്രാഫ്‌ കണ്ടിട്ട്‌ നവംബറില്‍ എല്ലാരും ബൂസ്റ്റ്‌ കുടിച്ചിട്ടാണ്‌ പോസ്റ്റിട്ടതെന്നു തോന്നുന്നു..ആ 31000 പോസ്റ്റുകളുടെ ഇടയ്ക്ക്‌ കുറച്ചെണ്ണം(കടലില്‍ കായം കലക്കിയ പോലാണെങ്കിലും) എന്റെ വകയായും ഉള്ളതു കൊണ്ട്‌ തന്നിരിക്കുന്ന വെല്‍-ഡണ്ണില്‍ നിന്ന്‌ ശകലം ഞാന്‍ അടിച്ചുമാറ്റിയിരിക്കുന്നു :-)

ഓ.ടോ: ആ ലേബലില്‍ ആദ്യം പറഞ്ഞിരിക്കുന്ന സാധനമെന്താ!!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഈ സ്റ്റാറ്റസ് ഞങ്ങളില്‍ എത്തിച്ചതിന് നന്ദി.

benny::ബെന്നി പറഞ്ഞു...

കൊച്ചുത്രേസ്യ ചോദിച്ച പോലെ, ഈ “ഞളുവ” എന്താ? വല്ല ചൊറിച്ചുമല്ലല്‍ വല്ലതുമാണോ, ഏവൂരാനേ? ലേബലില്‍ ക്ലിക്ക് ചെയ്തപ്പം ദേ വരുന്നു വേറെ കുറേ ഞളുവകള്‍! തെക്കന്‍ കേരള പ്രതിഭാഷയായ ഞളുവയെ (അതോ സ്വന്തം പ്രയോഗമോ) ഒന്ന് മടക്ക് നിവര്‍ത്തി നേരെയാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു... അപേക്ഷിക്കുന്നു...

ഈ അപേക്ഷ നിരസിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ (കാരണം സസ്പെന്‍സ് മനസ്സീക്കിടന്നാല്‍ ആയുസ്സ് കുറയുമെന്ന് പുതിയ സിദ്ധാന്തം)... ലക്ഷം ലക്ഷം പിന്നാലെ...

evuraan പറഞ്ഞു...

അഞ്ചല്/സുല്/ശ്രീ/ശിവകുമാര്/പത്തിയൂര് സിയാ :)/ബെന്നീ/പ്രയാസീ/അതുല്യേ/പ്രിയ/ത്രേസ്യ/ബെന്നീ:

നന്ദി കൂട്ടരേ..!

അനോണീമണികളെ..!:

(1) കമന്റ്റ് ട്രാക്കാറില്ല, അതിനാല് സ്റ്റാറ്റ്സ് കൈവശം ഇല്ല. (2) ഫെഡോറ സഹായം വേണമെങ്കില് smc google groups -ലെങ്ങാനും ചോദിക്കൂ. ഞാന് ഫെഡോറ ഉപയോഗിക്കുന്നില്ല, ഉബണ്ടു സിന്ദാബാദ്..!

ബെന്നീ/കൊച്ചു ത്രേസ്യ:

ഞളുവ: ഈ പോസ്റ്റൊക്കെ വായിച്ചിട്ടിനി ഞളുവ കേട്ടിട്ടില്ലെന്ന് പറയരുത്; വായിച്ചിട്ടില്ലെന്നും. useless trivia എന്നര്ത്ഥം. ലാത്തിയടി പോലെ ഞളുവയടിയും.


തെക്കന് കേരളത്തിലെ കൊളോക്കിയല് ടേര്മാണത്. ആവിഷ്ക്കാരത്തിനുള്ള ക്രെഡിറ്റിനി എനിക്കെങ്കില്, അതും സന്തോഷം..!

സു | Su പറഞ്ഞു...

ഞളുവ എന്ന് പറഞ്ഞത് എന്റെ ബ്ലോഗിലെ പോസ്റ്റുകളെക്കുറിച്ചാണെന്ന് എനിക്കറിയാം. എന്നാലും ഞാനൊന്നും പറയുന്നില്ല. സത്യത്തെ നോക്കി കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നല്ലേ? ഹിഹിഹി.

Onlooker പറഞ്ഞു...

.

അനുയായികള്‍

Index