കാകഃ കാകഃ, പികഃ പികഃ

മലയാളം ബ്ളോഗുകള് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലയാളം ബ്ളോഗുകള് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഫെബ്രുവരി 24, 2009

വഴിയിലവിടെ കുഴിയുണ്ട്, സൂക്ഷിക്കുക..!

പലപ്പോഴും നമ്മള്‍ കുഴികളില്‍ ചാടുന്നത് അറിയാതെയാവും. (അറിഞ്ഞും ചാടാറുണ്ട്, ചിലര്‍, ചിലപ്പോള്‍ )

നമുക്കറിയാം, മണ്‍സൂണ്‍ കാലമാവുമ്പോള്‍ നമ്മുടെ റോഡായ റോഡൊക്കെ കുണ്ടും കുഴിയുമാവും - അല്ലെങ്കില്‍ ജനാധിപത്യത്തിനു മുമ്പ് രാജാക്കന്മാരുടെ നല്ലകാലത്തു് നിര്‍മ്മിച്ച റോഡായിരിക്കണം. എന്തായാലും, കുഴിയായ വഴിയിലൊക്കെ കുഴി മടുത്ത് സരസന്മാരായ ലോക്കല്‍ നാട്ടുകാര്‍ വാഴയും കപ്പയും ഒക്കെ നാട്ടി ആരുടെയൊക്കെയോ ശ്രദ്ധ ക്ഷണിക്കാന്‍ വിഫലമായെങ്കിലും ശ്രമിക്കാറുണ്ട്. ഇത്തരം കുഴീല്‍ നടീല്‍ പരിപാടി കൊണ്ട് ഹാസ്യമൊഴിച്ച് അല്പമെങ്കിലും ഗുണമുള്ളത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണു്. നടുറോട്ടില്‍ തളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊടിയ കരുത്തോടെ വമ്പന്‍ ചേന ഒരെണ്ണം വളര്‍ന്നു നില്‍ക്കുന്നതു കണ്ടാല്‍ ഉറപ്പിച്ചോളൂ, ആ ഭാഗത്തെവിടെയോ മാവേലിക്ക് കയറിവരാന്‍ പാകത്തില്‍ പാതാളത്തിലേക്കൊരു ഗര്‍ത്തമുണ്ട്.

ജീവന്‍ വേണേല്‍ വണ്ടി മാറ്റിയോട്ടിക്കോളൂ...!

വഴിയിലെ കുഴികള്‍ അവിടെ നില്‍ക്കട്ടെ. ഇവിടെ പ്രതിപാദ്യം ബ്ളോഗുകളാണു് - വായനാലിസ്റ്റുകള്‍ പറയുന്നത് ദേ, ഇവ കൊള്ളാം എന്നാണെങ്കില്‍, ദാ, ഇവിടെ കാണുന്നത്, ആള്‍ക്കാരുണ്ടാക്കിയ റീസന്റ് ഫില്‍റ്ററുകളാണു് - ഫില്‍റ്ററുകള്‍ ഉണ്ടാക്കാന്‍ മെനക്കെട്ട വായനക്കാര്‍ എന്തൊക്കെയാണു് ഫില്‍റ്റര്‍ ചെയ്തു കളയുന്നത് എന്നറിയുന്നത് കാഷ്വല്‍ വായനക്കാര്‍ക്ക് പോലും വായനാലിസ്റ്റിനെക്കാള്‍ സഹായകമാവും.

വഴിയില്‍ അഞ്ചാറു പേര്‍ "ലോ, ലവിടൊരു വലിയ കുഴിയുണ്ട്..!" എന്നു നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും?

കൂടുതലറിയാന്‍ :

നിങ്ങളുടെ സ്വന്തം ഫില്‍റ്റര്‍

വ്യാഴാഴ്‌ച, ഫെബ്രുവരി 12, 2009

പുതിയ പോസ്റ്റുകള്‍ ചേര്‍ക്കുവാന്‍

എഴുതിയിട്ട്, വിരല്‍ തരിപ്പ് മാറാത്ത പുതിയ പോസ്റ്റിനെ തനി, തനിയെ ഇപ്പോ ദാ, ഇപ്പോ ലിസ്റ്റ് ചെയ്യും എന്നും നോക്കി ഞാനും ചിലനേരങ്ങളില്‍ വായിനോക്കിയിരിക്കാറുണ്ട്. സമുദ്രാന്തര്‍ഭാഗത്തെ കേബിളിനു ഇളക്കം തട്ടിയാലോ ,ശനിയന്‍ ഏഷ്യാനെറ്റ് കണ്ടാലോ, എവിടേലും മഞ്ഞു പെയ്താലോ, ആര്‍ടേലും ഫോണ്‍ കേടായാലോ എന്നു വേണ്ട, പല കാരണങ്ങളാല്‍ ഇതിനു ചിലപ്പോള്‍ വിളംബം നേരിടാറുണ്ട്.

ചൂടാറാത്ത പോസ്റ്റിനെ മൂന്ന് മിനിറ്റിനുള്ളില്‍ ലിസ്റ്റ് ചെയ്യിക്കാന്‍ ഇതാ, ഒരു പുതിയ വഴി -

Add Your Post

(മൂന്ന് മിനിറ്റെന്നുള്ളത് ഇപ്പോഴത്തെ SLA. :) ഇതെങ്ങനെ പോവുന്നു എന്നറിഞ്ഞിട്ട് അതിന്റെ ബാക്കി.)

അഭിപ്രായങ്ങള്‍ അറിയിക്കുക.

ഇതാ ഒരു സ്ക്രീന്‍ ഷോട്ട് -- ഈ പോസ്റ്റിനെ ഞാന്‍ ചേര്‍ത്തപ്പോള്‍ എടുത്തത്:



അതു് അല്‍പസമയത്തിനുള്ളില്‍, താഴെക്കാണുന്ന വിധം ലിസ്റ്റ് ചെയ്യപ്പെട്ടു:

http://evuraan.googlepages.com/listed.jpg

..

ശനിയാഴ്‌ച, ഫെബ്രുവരി 09, 2008

പീ.ഡി.എഫ്. ബൂലോഗങ്ങള്

കൈവെള്ളയിലെ ബൂലോഗങ്ങള് എന്ന പേരില് 2006-ലിട്ട ഒരു പോസ്റ്റില്, മലയാളം ബ്ളോഗ് പോസ്റ്റുകളുടെ പീഡിഎഫ് ഫയലുകള് നേരിട്ട് ഡൗണ്ലോഡാനൊരു സൗകര്യം ഉണ്ടായിരുന്നെങ്കില്, എന്നാഗ്രഹിച്ചിരുന്നു.

ആപ്പീസിലേക്കും തിരിച്ചുമുള്ള ബസ്സ് യാത്രയ്ക്കിടയില് ഇരുന്നുറങ്ങാതെ , pdf reader സപ്പോര്ട്ടു് മാത്രമുള്ള ഹാന്‌‌ഡ്‌‌ഹെല്ഡ് ഡിവൈസ് മലയാളം ബ്ളോഗ് വായനയ്ക്ക് ഉപയോഗിക്കണം എന്ന ആഗ്രഹം 2007-ല് കലശലായി.

എന്തായാലും ഒടുക്കം, 2008-ല് :) പീഡീഎഫ് ഫയലുകള് നേരിട്ട് ഡൗണ്‌‌ലോഡാനൊരു സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നു. വിഷയമനുസരിച്ച് വര്ഗ്ഗീകരണത്തിനു (category) വന്നിട്ടുള്ള പോസ്റ്റുകളുടെ പീഡിഎഫ് ഫയലുകള് ഇവിടെ നിന്നും ഡൗണ്ലോഡാവുന്നതാണു്.

ഉദാഹരണം: (1) ബ്ലോഗുവാരഫലം തുടങ്ങുന്നു -- ഉമേഷിന്റെ, ഇപ്പോള് വെടിതീര്ന്ന് നിലയില് അനാഥമായി കിടക്കുന്ന ബൂലോകവാരഫലം എന്ന ബ്ളോഗിലെ ഒരു പോസ്റ്റിന്റെ പീഡീഎഫ് ഫയല്. (2) ഇന്റര്‍നെറ്റിലെ ആദ്യമലയാള കമന്റുകള്‍ - നെറ്റിലെ ആദ്യകാല മലയാള കമന്റിനെ പറ്റിയുള്ള വിശ്വത്തിന്റെ 2005-ലെ പോസ്റ്റിന്റെ പീഡിഎഫ് ഫയല്.

മലയാളം ഫോണ്ടില്ലാത്തവയും സപ്പോര്ട്ടില്ലാത്തതുമായ ഹാന്‌‌ഡ്‌‌ഹെല്ഡ് ഡിവൈസുകള്, മലയാളം സെറ്റപ്പല്ലാത്ത പീസികള്, ബ്ളോഗ് സൈറ്റുകള് ബ്ളോക്കായിരിക്കുന്ന ആപ്പീസുകളില് പണിയെടുക്കുന്നവര്ക്കും -- ഈവക സന്ദര്ഭങ്ങളിലും മലയാളം ബ്ളോഗ് വായന സാധ്യമാക്കുവാന് ഈ സംവിധാനം ഒരു ചെറിയ അളവു വരെയെങ്കിലും ഒരു സഹായമാവും എന്നു കരുതുന്നു.

അഭിപ്രായങ്ങള് സദയം അറിയിക്കുക, നന്ദി.

ലിങ്ക്


കുറിപ്പ്: അപൂര്‌‌വ്വം ചില ലിങ്കുകള് ഒരു പക്ഷെ പ്രവര്‍ത്തനരഹിതങ്ങളാവാം. പയ്യെത്തിന്നാല്, പനയും തിന്നാം -- കാറ്റഗറി തിരിക്കുവാന് വന്നിട്ടുള്ള മൊത്തം പോസ്റ്റുകളും പീഡിഎഫിലോട്ട് കണ്‌‌വെര്ട്ടിത്തീരാന് ഒരു ദിവസം കൂടിയോ മറ്റോ വേണ്ടി വരും..

തിങ്കളാഴ്‌ച, ജനുവരി 28, 2008

2007-ലെ മലയാളം പോസ്റ്റുകളുടെ സ്റ്റാറ്റ്സ്

കഴിഞ്ഞ വര്ഷം (2007-ല്) മലയാളം ബ്ളോഗുകള് അഭൂതപൂര്വ്വമായ വളര്ച്ചയാണു് കൈവരിച്ചത്. ആകെ മൊത്തം ടോട്ടല് ഏകദേശം 31,000 -ത്തോളം പോസ്റ്റുകളാണു് പ്രസിദ്ധീകൃതമായത് -- 2006-ന്റ്റെ മൂന്നിരട്ടിയാണിതു്..!

[വെല് ഡണ്..! ബോയ്സ് ആന്റ്റ് ഗേള്സ്, ലേഡീസ് ആന്റ്റ് ജെന്റ്റില്‌‌മെന്, വെല് ഡണ്..!]


ഡെയ്‌‌ലി പബ്ളിഷിംഗ് റേറ്റ്

2007-ലെ ഓരോ ദിവസവും എത്ര കൃതികള് പോസ്റ്റ് ചെയ്യപ്പെട്ടു എന്നറിയാന് ഈ ഗ്രാഫ് കാണുക.





മന്ത്ലി പബ്ളിഷിംഗ് റേറ്റ്:

2007-ലെ ഓരോ മാസവും എത്ര പോസ്റ്റുകള് പബ്ളിഷ് ചെയ്യപ്പെട്ടു എന്നറിയാന് ഈ ഗ്രാഫ് കാണുക.






കഴിഞ്ഞ വര്ഷത്തെ (2006-ലെ) മാനകങ്ങള്:

കഴിഞ്ഞ വര്ഷം ജനുവരിയിലും ഇതു പോലെ 2006-ലെ കണക്കുകള് പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ കാണുക.

ഡിസ്‌‌ക്ളെയ്മര്‌‌:

(ഏകദേശ കണക്കുകള്, അവ കിറുകൃത്യമെന്നു വാദമില്ല ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.)

ചൊവ്വാഴ്ച, മാർച്ച് 28, 2006

ബ്ലോഗുകളെ ഗൂഗിളിനൊന്ന് കാട്ടി കൊടുക്കാന്‍

എഴുത്തുകാര്‍, തങ്ങളുടെ ബ്ലോഗുകളുടെ വിസിബിലിറ്റി കൂട്ടുന്നതിലേക്ക്, സ്വന്തം ബ്ലോഗിനെ പറ്റി ഗൂഗിളിനൊന്ന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.

http://www.google.com/addurl/?continue=/addurl -യില്‍ ചെന്നു് തങ്ങളുടെ ബ്ലോഗിന്റെയും, ബ്ലോഗിന്റെ ഫീഡിന്റെയും യു.ആര്‍.ഐ (uri/url) കൊടുക്കുന്നത് നന്നായിരിക്കും.

ഉദാഹരണത്തിന്, എന്റെ ബ്ലോഗ്‌സ്പോട്ട് ബ്ലോഗിന്റെ

യു.ആര്‍.ഐ : http://ente-malayalam.blogspot.com/
അതിന്റെ ഫീഡിന്റെ യു.ആര്‍.ഐ: http://ente-malayalam.blogspot.com/atom.xml


ഒരു വേര്‍ഡ്‌പ്രസ്സ് ബ്ലോഗിന്റെ യു.ആര്‍.ഐ: http://peringodan.wordpress.com/
അതിന്റെ തന്നെ ഫീഡ്: http://peringodan.wordpress.com/feed/

അപ്പോ മടിച്ചു നില്‍‌‌ക്കേണ്ടാ, നേരെ വിട്ടോളൂ, http://www.google.com/addurl/?continue=/addurl എന്ന പേജിലേക്കു്. വേഗമാവട്ടെ, ഉഗ്രോഗ്രന്‍ പോസ്റ്റുകള്‍ക്കായി ആള്‍ക്കാര്‍ കാത്തിരിപ്പുണ്ട്.

ഇപ്പ വരും ഇപ്പ വരുമെന്ന് പറഞ്ഞ് ഈ സംവിധാനത്തിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. ഇതിനി നിലവില്‍ വന്നപ്പോള്‍, ഇനി, എങ്ങിനെയുണ്ടാവുമോ ആവോ?

അനുയായികള്‍

Index