കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ജൂൺ 30, 2007

കോളേജറിയാത്ത ബോളിവുഡ്

ബിഗ് ബ്രദര്‍ എന്ന ഹിന്ദി മൂവി കാണാനുള്ള ദുര്യോഗം ഈയടുത്തിടെ വന്നു ഭവിച്ചു.

മുഴുവന്‍ ഇരുന്നു തീര്‍ക്കാനുള്ള ആമ്പിയറില്ലായിരുന്നു.

പാട്ടിനു മുമ്പത്തെ ഒരു ഫ്രെയിമിന്റെ സ്ക്രീന്‍ ഷോട്ട് -- ബോളിവുഡ് ധിഷണയ്ക്കൊത്ത്, ഒരു കോളേജില്‍ പാട്ടും ഡാന്സും തുടങ്ങുന്നതിനു ഏതാനും നിമിഷങ്ങള്‍ മുമ്പത്തെ ഒരെണ്ണം. College-നു ഉത്തരേന്ത്യന്‍ സ്പെല്ലിംഗ് Collage..!

സെറ്റുണ്ടാക്കിയ ഉത്തരേന്ത്യനു വിവരമില്ലെന്നതില്‍ സംശയമില്ല. ക്രെയിനും കോപ്പും ഒക്കെ വെച്ച് പാന്‍ ചെയ്തെടുത്ത രംഗമായിട്ടും ഈ സ്പെല്ലിംഗ് മിസ്റ്റേക്ക് ആരുടെയും കണ്ണില്‍ പെട്ടില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം.

അല്ല, ignorance is bliss എന്നല്ലേ?

Guddu Dhanoa -യുടെ ബിഗ് ബ്രദര്‍ കാണാന്‍ ശിക്ഷിക്കപ്പെട്ടാലല്ലാതെ ബുദ്ധിമുട്ടരുതെന്ന് ഒരു ഫ്രണ്ട്ലി മുന്നറിയിപ്പ്.

‘Big Brother’ turns out to be a big loser on the celluloid. The movie is a waste of time..’ റിവ്യു ഇവിടെ വായിക്കാം.

6 അഭിപ്രായങ്ങൾ:

മൂര്‍ത്തി പറഞ്ഞു...

ഹഹഹ...:)
സിനിമ കാണല്‍ എന്നേ നിര്‍ത്തിയതുകൊണ്ട് കുഴപ്പമില്ല..എന്നാലും മുന്നറിയിപ്പിനു നന്ദി.. ആ ആര്‍ട്ട് ഡയറക്ടര്‍ ഇനി ഹിഡ്ഡന്‍ മീനിങ്ങ് വെച്ച് കയറ്റിയതാണോ? നമുക്ക് വിവരം ഇല്ലാത്തതുകൊണ്ട് സ്പെല്ലിങ്ങ് മിസ്റ്റേക്ക് എന്നു പറയുകയാണോ?

Collage = collection of diverse things

:)

കുട്ടമ്മേനൊന്‍::KM പറഞ്ഞു...

ഹ ഹ ഹ. ഇതൊക്കെ ആരു ശ്രദ്ധിക്കാന്‍.

[ ബെര്‍ളി തോമസ് ] പറഞ്ഞു...

ഇവിടെ നിന്നുള്ള ആര്‍ട് ഡയറക്ടേഴ്ലിനെ വിടാതെ ഹിന്ദി സിനിമയും രക്ഷപെടില്ല.

അല്ലെങ്കിലും തമിഴിലും ഹിന്ദിയും ഇംഗ്ലീഷിനു നിയതമായൊരു സ് പെല്ലിങ് ഉണ്ടെന്നു തോന്നുന്നില്ല. എന്നെപ്പോലെ കുറച്ചൊക്കെ അക്ഷരങ്ങളറിയാമെന്നു മാത്രം !!

പക്ഷെ, സിനിമ പോലൊരു കൊമേഴ്സ്യല്‍ കലയില്‍ അത് ചൂണ്ടിക്കാണിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും തന്നെ വേണം.

വക്കാരിമഷ്‌ടാ പറഞ്ഞു...

നൌ റണ്ണിംഗിലെ റിവ്യൂ ആരംഭിക്കുന്നത് ഇങ്ങിനെ:

“The best part of Guddu Dhanoa's delayed eruption of exacerbated violence is the Sultan Khan-Zubin Garg music video played with the end titles.

But by then it's too late."

അവസാനത്തെ അഞ്ച് മിനിറ്റിന് മാത്രമായി വല്ല ഡിസ്‌കൌണ്ട് ടിക്കറ്റും തരികയായിരുന്നെങ്കില്‍... :)

Paul പറഞ്ഞു...

എവൂ, പാട്ടിനിടയ്ക്ക് ബോര്‍ഡിലാണോ ഫോക്കസ്?

:: niKk | നിക്ക് :: പറഞ്ഞു...

ഹഹഹ ഏവൂരാന്‍സേ ഒരു സിലിമ കാണുമ്പോയെന്തെല്ലാം ശ്രദ്ധിക്കുന്നു :)

അനുയായികള്‍

Index