കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ജൂൺ 29, 2007

ഡെലീഷ്യസ് vs. ഗൂഗിള്‍ റീഡര്‍

ഇതാണെന്റെ വായനാലിസ്റ്റ്: പേജ്, അതിന്റെ ഫീഡ്

പറയാനുദ്ദേശിച്ച ഒരു ഖണ്ഡിക ആംഗലേയത്തിലെഴുതുന്നു:

To share/cite an url as one's favorite using Google reader, one has to use Google reader to begin with. The said url has to be present in his feed subscriptions. I for one, if were given choices to tag an url as favorite from (1) Google Reader (2) the browser itself, would go for (2) most of the time. Having said that, I also use Google Reader sparingly at times.

റീഡറുപയോഗിക്കാതെ, ഡെലീഷ്യസ് ബുക്ക്‍മാര്‍ക്കിംഗ് സൌകര്യം ഉപയോഗിച്ചു് നേരിട്ട് ബ്രൌസറില്‍ നിന്നും നന്നെന്നു തോന്നിയവ ടാഗു ചെയ്യുന്നു.

ഡെലീഷ്യസിന്റെ ഗുണം:

  1. ബ്രൌസറില്‍ നിന്നും നേരിട്ട് [ഗൂഗിള്‍ റീഡറ് ഉപയോഗിക്കാതെ തന്നെ] ടാഗ് ചെയ്യാം.
  2. ഫീഡുകളില്ലാത്ത ഒരു പേജിനെ വേണമെങ്കിലും ഡെലീഷ്യസില്‍ ടാഗ് ചെയ്യാം. ഉദാഹരണം, മലയാളം ഓണ്‍‌ലൈന്‍ എന്ന മലയാളം എഴുത്തുപാധിയുടെ പേജിനെയും ഫേവറിറ്റായി ടാഗാം.
  3. ടാഗു് ചെയ്‌തവയ്ക്ക് ഒരു പേജുമുണ്ട് (അവയുടെ ഫീഡാണു ലക്ഷ്യം, എങ്കിലും...)
  4. ടാഗു ചെയ്തവയ്ക്ക് rss 2.0 ഫീഡുണ്ട്.
  5. മിക്ക ബ്രൌസറുകള്‍ക്കും വേണ്ടി ഡെലീഷ്യസ് എക്സ്‌റ്റന്‍ഷനുകളും ടൂളുകളും സുലഭമാണു്: (1) ഫയര്‍‌ഫോക്സ് എക്സ്‌റ്റന്‍ഷന്‍ (2) ഇന്റ‌ര്‍നെറ്റ് എക്സ്‌പ്ലോറരിനു വേണ്ടിയുള്ള ടൂളുകള്‍.

ഡെലീഷ്യസിന്റെ 70 പ്രശ്നം:

ഡെലീഷ്യസില്‍, ബുക്കമാര്‍ക്കുകള്‍ക്ക് ഫീഡുണ്ടെന്നതു നേരു തന്നെ. അതിനൊരു കുഴപ്പവുമുണ്ട്. മുന്നൂറു ലേഖനങ്ങള്‍ ബുക്ക്മാര്‍ക്ക് ചെയ്താലും, ഫീഡില്‍ പുതിയ 70 എണ്ണമേ കാണിക്കുകയുള്ളൂ.

അതു കൊണ്ടായില്ലല്ലോ? ഷെയര്‍ ചെയ്യുന്നവയ്ക്ക് മൊത്തമായിട്ട് ഫീഡില്ലെങ്കില്‍ എന്തു ഗുണം? നന്നെന്നു ടാഗു ചെയ്തവയിലെ ഏറ്റവും പുതിയ എഴുപതെണ്ണം മാത്രം ഫീഡില്‍ കാട്ടിയിട്ട് എന്തു ഫലം?

ഗൂഗിള്‍ റീഡറിനു ഈ പ്രശ്നമില്ല. ഷെയര്‍ എന്നു് ഞെക്കുന്നവയുടെ 1000 (ആയിരം) എന്‍‌ട്രികള്‍ക്കു വരെയും റീഡര്‍ ഫീഡുണ്ടാക്കും.

[എഴുപതെണ്ണത്തില്‍ കുറച്ചേ ഫേവറിറ്റ്സ് ഉള്ളൂവെങ്കില്‍, ഡെലീഷ്യസിനു ദോഷങ്ങളില്ല, അതേ പോലങ്ങ് ഉപയോഗിച്ചാല്‍ മതിയാകും..]

ഡെലീഷ്യസിന്റെ മൊത്തം ഫീഡെടുക്കാന്‍:

ഡെലീഷ്യസിന്റെ https://api.del.icio.us/v1/posts/all എന്ന ഏ.പി.ഐ (api) ഉപയോഗിച്ചാല്‍, ഒരാള്‍ മാര്‍ക്കിയിട്ടുള്ള സകലതും ഒരു xml page ആയി കിട്ടുന്നതാണു്. നിര്‍ഭാഗ്യവശാല്‍, ഈ പേജ്, ഫീഡായിട്ട് ഉപയോഗിക്കാന്‍ പറ്റില്ല. ഈ പേജിനെ ലിനക്സില്‍ കൈകാര്യം ചെയ്തു ഒരു rss 2.0 ഫീഡുണ്ടാക്കുന്നു: http://malayalam.homelinux.net/malayalam/stuff/dely.xml. ഈ “മൊത്തം ഫീഡ” ഒരു നിശ്ചിത സമയത്തിനുള്ളില്‍ വീണ്ടും നിര്‍മ്മിക്കുന്നു, പുതിയവ ഉള്‍ക്കൊള്ളിക്കേണ്ടതിനാല്‍.

മേല്‍പ്പറഞ്ഞ api, https-ലാണെന്നതും, ഡെലീഷ്യസ് യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും വേണമെന്നതിനാലും, ഇതൊരു പൈപ്പിലൂടെ ചെയ്യാന്‍ കഴിഞ്ഞില്ല, മറിച്ച് ഒരു സ്ക്രിപ്റ്റ് എഴുതിയിട്ടാണു് ചെയ്യുന്നതു്. ഇതിനു മറ്റെന്തെങ്കിലും എളുപ്പമായ പോം‌വഴികള്‍ കണ്ടെത്തിയിരുന്നെങ്കില്‍ ഡെലീഷ്യസ്സും താത്‌പര്യമുള്ളവര്‍ക്കെല്ലാം എഴുപതെന്ന (70) പ്രശ്നമില്ലാതെ തന്നെ തങ്ങള്‍ക്ക് ഇഷ്ടമുള്ളവ ഷെയറു ചെയ്യാന്‍ വ്യാപകമായി ഉപയോഗിക്കാമായിരുന്നു.


എല്ലാം കൂടി ചേര്‍ക്കാന്‍, പൈപ്പ്:

ടാഗു ചെയ്യാന്‍ റീഡര്‍ വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കാറുണ്ട്, ഡെലീഷ്യസ് അതിനേക്കാള്‍ കൂടുതലായി ഉപയോഗിക്കാറുണ്ട്. എങ്ങിനെയായാലും, ഇഷ്ടപ്പെട്ടവയ്ക്ക് മൊത്തം ഫീഡും, പേജും കൊടുക്കുക എന്നതിനായി, ഒരു പൈപ്പ് ഇപ്രകാരം ഉണ്ടാക്കി:

ഗൂഗിള്‍ റീഡര്‍ ഫീഡ് ൧
ഗൂഗിള്‍ റീഡര്‍ ഫീഡ് ൨
ഡെലീഷ്യസ് 70 ഫീഡ്
ഡെലീഷ്യസ് മൊത്തം ഫീഡ് ==> Fetch ==> Unique ==> Filter ==> Sort ==> ഔട്ട്‌പുട്ട്, ഔട്ട് പുട്ട് ഫീഡ്.


ഡെലീഷ്യസ് ഇന്‍ ആക്ഷന്‍:

ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച്, അരവിന്ദന്റെ ഒരു പോസ്റ്റ് ടാഗ് ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ട്:

6 അഭിപ്രായങ്ങൾ:

സിബു::cibu പറഞ്ഞു...

ഏവൂരാനേ അതിന് ഉടനെ ഷെല്‍ സ്ക്രിപ്റ്റ് എഴുതേണ്ട കാര്യമുണ്ടായിരുന്നോ :)

ഡെലീഷ്യസിന്റെ 70 വലുപ്പമുള്ള ഫീഡ് ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്‌ ഒരു യുണീക്ക് ഫോള്‍ഡര്‍/ടാഗ് കൊടുക്കുക. ആ ടാഗ് പബ്ലിക് ആക്കുക. അതിന്റെ ഫീഡ് ഏവൂരാന്റെ വായനാലിസ്റ്റാണ്.

സിബു::cibu പറഞ്ഞു...

ഡെലീഷ്യസ് ഇഷ്ടമായി. ഇതുപോലൊന്ന് കണ്ടിട്ടുണ്ടല്ലോ എന്നന്വേഷിച്ച്‌ ഗൂഗിളില്‍ പരതിയപ്പോള്‍ കിട്ടി - ഗൂഗിള്‍ ബുക്ക് മാര്‍ക്ക്സ് ഫീച്ചറുകളൊക്കെ ഡിറ്റോ. ഇനി 70 വരെ ഫീഡുകള്‍ പോകുമോ എന്ന് വഴിയെ കണ്ടറിയണം. എന്തായാലും ഈ വഴിയാണ് റീഡറിനേക്കാള്‍ ഉത്തമം. സംശയമില്ല.

evuraan പറഞ്ഞു...

സിബൂ,

1) ഡെലീഷ്യസിന്റെ 70 വലുപ്പമുള്ള ഫീഡ് ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്‌ ഒരു യുണീക്ക് ഫോള്‍ഡര്‍/ടാഗ് കൊടുക്കുക. ആ ടാഗ് പബ്ലിക് ആക്കുക. അതിന്റെ ഫീഡ് ഏവൂരാന്റെ വായനാലിസ്റ്റാണ്.

ജനകീയമായ രീതിയില്‍ ഡെലീഷ്യസ് ഉപയോഗിക്കുവാന്‍ മേല്‍പ്പറഞ്ഞതു മതിയാകും. This satisfies the need of the most of the bloggers.

പക്ഷെ, ഒരിക്കല്‍ ടാഗിയ ഒരെണ്ണം, നാളുകള്‍ക്ക് ശേഷം ഡെലീഷ്യസില്‍ നിന്നും ഡിലീറ്റി എന്നിരിക്കട്ടെ. ഗൂഗിള്‍ റീഡര്‍ അതറിയുന്നില്ല, കാരണം അതൊരു ഫീഡിലുള്ള എല്ലാറ്റിനെയും അനാദി കാലം വരെ cache ചെയ്യുന്നു.

അതായതു്, വായനാലിസ്റ്റില്‍ നിന്നും ഒരെണ്ണത്തെ നീക്കം ചെയ്താലും, ഗൂഗിള്‍ റീഡറില്‍ നിന്നുള്ള ഫീഡില്‍ അത് അപ്പോഴും കാണും എന്ന്. വായനാലിസ്റ്റ് എഡിറ്റു ചെയ്യാനുള്ള സൌകര്യം ആവശ്യവുമാണു് --

ഉദാഹരണത്തിനു, xxx എന്ന ലേഖനം ഇപ്പോള്‍ ടാഗു ചെയ്തു. നാളുകള്‍ക്ക് ശേഷം xxx ബ്ലോഗും ഡിലീറ്റി അജ്ഞാതവാസത്തിലേക്ക് പോകുന്നു. ഇനിയും അല്പം നാള്‍ കഴിഞ്ഞ് വേറെ ഒരാള്‍ xxx-ല്‍ പോര്‍ണോ ഇടുന്നു എന്നു വെയ്ക്കുക. ഇപ്രകാരം വരുമ്പോള്‍, ഫേവ് ലിസ്റ്റിലൊരെണ്ണം പോര്‍ണാഗ്രാഫിക് സാധനത്തിലേക്ക് നീണ്ടു നില്‍ക്കുവാനുള്ള സാധ്യതയുണ്ട്.. ഇതറിഞ്ഞു ഡെലീഷ്യസ് എഡിറ്റ് ചെയ്ത്, അതു ഡിലീറ്റാന്‍ കഴിയുമെങ്കിലും, ഗൂഗിള്‍ റീഡര്‍ അത് കാര്യമാക്കുന്നില്ല.


2 ഡെലീഷ്യസ് ഇഷ്ടമായി. ഇതുപോലൊന്ന് കണ്ടിട്ടുണ്ടല്ലോ എന്നന്വേഷിച്ച്‌ ഗൂഗിളില്‍ പരതിയപ്പോള്‍ കിട്ടി - ഗൂഗിള്‍ ബുക്ക് മാര്‍ക്ക്സ്

ബ്രൌസരില്‍ നിന്നും ഉപയോഗിക്കാവുന്ന എക്സ്റ്റന്‍ഷനുണ്ടെന്ന് കണ്ടില്ല. ഒന്നില്‍ കൂടുതല്‍ ഗൂഗിളൈഡി ഉള്ളതിനാല്‍, ഡെലീഷ്യസ് പോലെ 3rd യൂട്ടിലിറ്റി കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്തു.

evuraan പറഞ്ഞു...

പൈപ്പിലൂടെ കടത്തി വിടേണ്ടുന്നതിന്റെ ആവശ്യകത:

എന്റെ കാര്യത്തില്‍, രണ്ടു റീഡര്‍ ഫീഡുകളും, ഡെലീഷ്യസ് നേറ്റീവ് (70) ഫീഡും, പിന്നെ സ്ക്രിപ്റ്റ് ചെയ്തുണ്ടാക്കുന്ന ഡെലീഷ്യസ് മൊത്തം ഫീഡും എല്ലാം വാലിഡ് ഇന്‍പുട്ടുകളാകുന്നു - ഇതു കാണുക.

അവസാനത്തെ (sources) രണ്ടെണ്ണത്തിന്റെ 70 എണ്ണം സമാനമാവാന്‍ സാധ്യതയുണ്ട്.

ഗൂഗിള്‍ റിഡര്‍ ഒരു uniq -c നടത്തുന്നില്ലാത്തതിനാല്‍, പൈപ്പിലൂടെ കയറ്റിയിറക്കി റിപ്പീറ്റ്സ് ഒഴിവാക്കുവാനാണു്.

സിബു::cibu പറഞ്ഞു...

? പക്ഷെ, ഒരിക്കല്‍ ടാഗിയ ഒരെണ്ണം, നാളുകള്‍ക്ക് ശേഷം ഡെലീഷ്യസില്‍ നിന്നും ഡിലീറ്റി എന്നിരിക്കട്ടെ. ഗൂഗിള്‍ റീഡര്‍ അതറിയുന്നില്ല, കാരണം അതൊരു ഫീഡിലുള്ള എല്ലാറ്റിനെയും അനാദി കാലം വരെ cache ചെയ്യുന്നു.

= അല്ല. ഗൂഗിള്‍ റീഡറില്‍ അതിന്റെ ടാഗ് എടുത്തുമാറ്റിയാല്‍ അത്‌ റീഡറില്‍ നിന്നും അപ്രത്യക്ഷമാവും. ഒന്നിനെ ഡിലീറ്റ് ചെയ്യണമെങ്കില്‍ റീഡറില്‍ നിന്ന്‌ എന്തായാലും എടുത്തുമാറ്റണം എന്നത്‌ ശരിയാണ്. അപ്പോള്‍ ഡലീഷ്യസ്റ്റില്‍ നിന്നും എടുത്തുമാറ്റണോ എന്നത്‌ ഓപ്ഷണലും.

? ബ്രൌസരില്‍ നിന്നും ഉപയോഗിക്കാവുന്ന എക്സ്റ്റന്‍ഷനുണ്ടെന്ന് കണ്ടില്ല.

= ഉണ്ടല്ലോ. അതിലെ ബുക്ക്മാര്‍ക്ക് ലെറ്റ് (അതിനടുത്ത്‌ ‘Drag this bookmarklet to the Links area of your browser‘ എന്നെഴുതിയിരിക്കുന്നു) നേരെ ലിങ്ക്ബാറിലേയ്ക്ക്‌ വലിച്ചിട്ടാല്‍ മതി.

? ഒന്നില്‍ കൂടുതല്‍ ഗൂഗിളൈഡി ഉള്ളതിനാല്‍, ഡെലീഷ്യസ് പോലെ 3rd യൂട്ടിലിറ്റി കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്തു.

= എനിക്കാണെങ്കില്‍ നേരെ തിരിച്ച്‌, ഇനി ഒരു സ്ഥലത്തുംകൂടിപോയി ഐഡി ഉണ്ടാക്കാന്‍ വയ്യ എന്നാണ്.. ഇതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടം.

evuraan പറഞ്ഞു...

ഒന്നിനെ ഡിലീറ്റ് ചെയ്യണമെങ്കില്‍ റീഡറില്‍ നിന്ന്‌ എന്തായാലും എടുത്തുമാറ്റണം എന്നത്‌ ശരിയാണ്...

പേര്‍സണള്‍ പ്രിഫറന്‍സ്: ഡെലീഷ്യസില്‍ നിന്നും ഡിലീറ്റുന്നതിനു പുറമേ, റീഡറില്‍ നിന്നും മാറ്റണമെന്നതു ഇരട്ടിപ്പണിയാണു്. പ്രത്യേകിച്ചും ഡെലീഷ്യസിനും ബുക്ക്‍മാര്‍ക്കുകളുടെ പബ്ലിക് പേജുകളുള്ളതിനാല്‍, പോര്‍ണോ അവിടെ നിന്നും കളയണം എന്നാവും എന്റെ തീരുമാനം. അവിടെ ഡിലീറ്റിയാല്‍, എല്ലായിടത്തും ഡിലീറ്റപ്പെടുകയും വേണം.

‘Drag this bookmarklet to the Links area of your browser‘ എന്നെഴുതിയിരിക്കുന്നു) നേരെ ലിങ്ക്ബാറിലേയ്ക്ക്‌ വലിച്ചിട്ടാല്‍ മതി.

not being anal, ടച്ച്‌പാഡ് മൌസാണു് കൂടുതലും ഉപയോഗിക്കുന്നത്. ക്ലിക്കുന്ന മൌസുപയോഗിച്ചാലും, റൈറ്റ് ക്ലിക്കിനേക്കാള്‍ ആയാസമുള്ള പരിപാടിയാണു് അഡ്രസ്സ് ബാറില്‍ നിന്നും ലിങ്ക് വലിച്ചിടുക എന്നതു്.

ആരേലും സിമ്പി ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

അനുയായികള്‍

Index