കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജൂലൈ 05, 2007

മിത്തിനു വരാന്‍ പോകുന്ന പിത്തംമിത്ത് ടീവി
- ലിനക്സിലെ പ്രമുഖ പി.വി.ആര്. ആപ്ലിക്കേഷനാണു്. കൊമേഴ്സ്യല് ഉല്പന്നങ്ങളായ ടീവോ, വിന്ഡോസ് മീഡിയ സെന്റര് എന്നിവയ്ക്ക് ബദലായി ലിനക്സ് സിസ്റ്റങ്ങളെയും ഹോം തീയറ്റര് സൌകര്യങ്ങളോടെ (home theater PC, or HTPC ) ഉപയോഗിക്കുന്നവരുടെ പ്രിയമേറിയ ആപ്ലിക്കേഷന്.

നമുക്കിഷ്ടമുള്ള ചാനലുകളിലെ നിര്ദ്ദിഷ്ട പരിപാടികള് റെക്കോര്ഡു ചെയ്യാമന്നതിനുപരി, റെക്കോര്ഡ് ചെയ്ത പരിപാടികളിലെെ പരസ്യങ്ങളെ തനിയെ കണ്ടു പിടിച്ച് (transcode & commercial flag) അവ സ്കിപ്പ് ചെയ്യ് കാണാന് പറ്റും എന്നതാവും മിത്ത് ടീവിയുടെ വലിയ മേന്മ. ഈതിനെല്ലാം പുറമേ, മിത്ത് വെതര് , മിത്ത് വെബ്ബ്, മിത്ത് ഫീഡ് റീഡര്, മിത്ത് സ്ലൈഡ് ഷോ (ചിത്രങ്ങള്/ഫോട്ടോകള്), മിത്ത് സീഡി/ഡീവിഡി പ്ലേയര് & റിപ്പര് എന്നു തുടങ്ങി, മിത്തില് നിന്നും സെല്ഫോണുകളിലേക്ക് വീഡിയോ സ്ട്രീം ചെയ്യാന് വരെയും പ്ലഗ്ഗിന്നുകള് വ്യാപകമായി ഉപയോഗിച്ചു പോരുന്നു. കൂടുതലറിയാന് ഈ പേജ് റഫര് ചെയ്യുക. ആളനക്കമൊഴിയാത്ത മെയിലിംഗ് ലിസ്റ്റു് സാക്ഷ്യം നല്കുന്നതു് പ്രകാരം, ലോകമെമ്പാടും [പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്പിലും] മിത്ത്ടീവി ഉപയോക്താക്കള് അനവധിയാണു്.The image “http://upload.wikimedia.org/wikipedia/en/1/1a/MythTV-blue_menu.png” cannot be displayed, because it contains errors.

ചിത്രം ൧: മിത്തിന്റെ മെയിന് സ്ക്രീന്.
കൂടുതല് അറിയാന് ഈ താള് നോക്കുക.


പിത്തം: ചാനല്/പ്രോഗ്രാം ലൈനപ്പ് ഡാറ്റ: പരിപാടികള് ഏതു ചാനലില് എപ്പോഴൊക്കെയാവും വരിക എന്നയറിവാണു് മിത്തിന്റെ പ്രവര്ത്തനത്തിനു ഏറ്റവും പ്രധാനം. ഈയറിവിനെ EPG എന്നു വിളിക്കാം. മിത്തിനു EPG-യ്ക്ക് വേണ്ടിയുള്ള ചാനല്/പ്രോഗ്രാം ഇന്ഫര്മേഷന് അമേരിക്കന്/കനേഡിയന് ഉപഭോക്താക്കള്ക്കു കിട്ടിയിരുന്നതു് Zap2It ലാബ്സിന്റെ ഡാറ്റാ ഡയറക്ട് എന്ന സര്വീസ്സില് നിന്നുമാണു്. ഉത്തര അമേരിക്കന് ഭൂഖണ്ഡത്തിലെ ഏതു സിപ്പ് കോഡുള്ള [നമ്മുടെ പിന് കോഡ്] സ്ഥലമായാലും, അവിടെയുള്ള കേബിള് പ്രൊവൈഡര് നല്കുന്ന എല്ലാ ചാനലുകളുടെയും, അവയിലെ അടുത്ത രണ്ടാഴ്ചത്തെ പരിപാടികളുടെയും കൃത്യമായ ലൈനപ്പ് വിവരങ്ങള് തികച്ചും സൌജന്യമായി എല്ലാവര്ക്കും നല്കിപ്പോന്നിരുന്നു, ഡാറ്റാ ഡയറക്ട്.

അങ്ങിനെ എല്ലാം സുഗമമായി നടന്നു വരവേ, ഇതാ വരുന്നു Zap2it™ Labs -ന്റെ വക അമിട്ട് - 2007 സെപ്തംബര് 1 മുതല് അവരീ ഡാറ്റാ നല്കുന്നതു് നിര്ത്തുന്നുവെന്ന്. കൃത്യം കാരണമെന്താണെന്ന് അറിയില്ലെങ്കിലും, കമേഷ്സ്യല് സംരഭങ്ങളെ വളര്ത്താനായി കോര്പറേറ്റു ചറടുവലികളാവാം ഇതിനു കാരണമെന്നു് ഗ്രേപ്പ് വൈന് (ന്ന്വച്ചാല്, അഭ്യൂഹം..!)

മിത്ത് ഉപയോഗിക്കുന്നവര്ക്ക് ഇതൊരു വലിയ കോലാഹല വിശേഷമായിരിക്കുന്നു. സിപ്പ് കോഡിനൊത്ത്, ഒറ്റയൊരു xml ഫയലില് വേണ്ട വിവരങ്ങളെല്ലാം വന്നിരുന്ന സംവിധാനത്തിനു പകരം എന്തു ചെയ്യുമെന്ന തിരച്ചിലിലാണു് ഉപയോക്താക്കള്. screen scrapers, XMLTV തുടങ്ങിയ സംവിധാനങ്ങളാണു് പകരം യൂറോപ്പിലും മറ്റും ഉപയോഗിക്കുന്നതെങ്കിലും, അമേരിക്കന്/കനേഡിയന് ലൈനപ്പ് വിവരങ്ങളുള്ള അത്തരം സംവിധാനങ്ങളൊന്നും തന്നെ ഇപ്പോള് നിലവിലില്ല തന്നെ. ഇതെല്ലാം കാരണം, പ്രോഗ്രാം ഡാറ്റാ ലൈനപ്പിനു ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ് വരാന്‍ തന്നെയും സാദ്ധ്യതയുണ്ട്

അപ്പോള്, അങ്ങിനെയാണു കാര്യങ്ങള്. കൂടുതല് ചായ്വും ചരിവും അനുസരിച്ച് പിന്നീട്.


[നോം മിത്ത് ടീവിയുടെ വലിയ ഒരു ആരാധകനും, ഒരു അമേരിക്കന് ഉപഭോക്താവുമാകുന്നു.. എല്ലാം ശരിയാകണേ ദൈവമേ..! :) ]


താത്പര്യമുള്ളവര്ക്ക് കൂടുതലറിയാന്:

  1. http://www.digg.com/tech_news/Zap2It_To_Discontinue_Their_TV_Listing_Feeds
  2. http://www.avsforum.com/avs-vb/showthread.php?p=10844442#post10844442
  3. http://www.stillhq.com/mythtv/guidedata/usa/zap2it/000001.html
  4. http://slashdot.org/articles/07/06/20/1920224.shtml
  5. http://mythtv.org/wiki/index.php/Data_Direct

8 അഭിപ്രായങ്ങൾ:

Rajeesh || നമ്പ്യാര്‍ പറഞ്ഞു...

അങ്ങനെ മിത്തിനെയും കഴുത്തിനു പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ പോകുന്നു അല്ലേ?

ഓ.ടോ: ഏവൂരാന്‍ ഉബുണ്ടു സ്ടുഡിയോ ആണോ ഉപയോഗിക്കുന്നത്?

സന്തോഷ് പറഞ്ഞു...

ഏവൂരാനേ, വിന്‍ഡോസ് മീഡിയാ സെന്‍റര്‍ വിസ്തയോടൊപ്പമുള്ള സോഫ്റ്റ്‍വെയറാണ്. അതു മാത്രമായി വാങ്ങാന്‍ പറ്റില്ല.

(എക്സ്പിയില്‍ ഇത് സ്വതന്ത്ര SKU ആയിരുന്നു.OEM-ല്‍ നിന്നു മാത്രം കിട്ടുന്ന വിധം)

evuraan പറഞ്ഞു...

രാജേഷ്,

ഉബണ്ടു ഫിയസ്റ്റി എന്ന് പറയാം. :) കസ്റ്റമൈസേഷന് കുറേയുണ്ട്. അവിടെയുമല്ല, ഇവിടേമല്ല എന്ന പരുവത്തിലായിപ്പോള്.

സന്തോഷേ: ഡ്യൂലി നോട്ടഡ്. നന്ദി.

Rajeesh || നമ്പ്യാര്‍ പറഞ്ഞു...

അല്ലാ, ഉബുണ്ടു സ്റ്റുഡിയോ ഫിയസ്റ്റി (http://ubuntustudio.org/) ആണോ‌ എന്നാണ് ഞാ൯ ഉദ്ദേശിച്ചത്.

evuraan പറഞ്ഞു...

ഇല്ല രാജേഷേ, അതുപയോഗിക്കുന്നില്ല.

രാജേഷേ, ചില്ലുകള്ക്ക് പകരം അക്കങ്ങളുപയോഗിക്കുന്നതു് എന്തേ?

ഞാ൯, ഇ൯റ്റെ൪ഫേസും‌ -- ഇതിലെ ന്‍, ര്‍ തുടങ്ങിയവ ൯ (മലയാളം അക്കം 9), ൪ (മലയാളം അക്കം 4) ആണു്.

എഴുതാനുപയോഗിക്കുന്നത് എന്താണെന്നറിയില്ല, എങ്കിലും ഇതാ, ഇതു ശ്രദ്ധയില് പെട്ടിട്ടുണ്ടെന്നു കരുതുന്നു.

Rajeesh || നമ്പ്യാര്‍ പറഞ്ഞു...

:'-(
അല്ല, ഇതെങ്ങനെയാ ചില്ലുകളാണോ അക്കങ്ങളാണോ എന്ന് മനസ്സിലാവുന്നെ?

വരമൊഴിയായിരുന്നു മു൯പ് പോസ്റ്റിടാ൯ ഉപയോഗിച്ചിരുന്നത്. ഇപ്പോ കമ൯റ്റിടാനും‌ മറ്റും scim-itrans തന്നെയാണുപയോഗിക്കുന്നത്. അതി൯റെ .mim ഫയലില്‍ വളരെ കുറച്ച് rules മാത്രേ‌ ഉള്ളൂ, ഞാ൯ തന്നെ അവിടേം ഇവിടേം തോണ്ടി വേറെ കുറച്ച് rules കൂടി ചേ൪ത്തു. പക്ഷേ‌ എന്നിട്ടും‌ പൂ൪ണ്ണമായിട്ടില്ല.

ഈ അക്കങ്ങള് മാറ്റി ചില്ല് ആക്കാ൯ എന്തെന്കിലും‌ വഴിയുണ്ടോ?

ഓ.ടോ:‌ രാജേഷ് അല്ല, രജീഷ് ആണ് നാമം. :-)

evuraan പറഞ്ഞു...

രജീഷ് :),

കണ്ടപ്പോളാണു് ചില്ലുകളല്ല, അക്കങ്ങളാണവ എന്ന് സംശയം തോന്നിയതു്,

Rajeesh || നമ്പ്യാര്‍ പറഞ്ഞു...

ഇതു കണ്ടു കാണുമെന്ന് കരുതുന്നു:‌ http://www.linux.com/feature/118505

അനുയായികള്‍

Index