കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഡിസംബർ 31, 2011

റ്റോപ് ഗിയര്‍



ജാഗ്വാര്‍, ലാന്‍ഡ്‌‌റോവര്‍ തുടങ്ങിയവ ഇപ്പോള്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡുകളാണെന്ന വാസ്തവം മറക്കാം. എങ്കിലും, കണ്ടിരിക്കാന്‍ രസമുള്ള ഒരു നല്ല വീഡിയോ, 88 മിനിറ്റ് സുഖമായി പോയിക്കിട്ടും.


വ്യാഴാഴ്‌ച, ഡിസംബർ 29, 2011

ഈസ്റ്റേണ്‍ - പിരിവു കിട്ടാത്തതിന്റെ കലിപ്പ്?



ഈസ്റ്റേണ്‍ പ്രശ്നം  ഏറ്റം ആദ്യം ഏറ്റു പിടിച്ചത് തേജസ്സു് ദിനപത്രവും എസ്ഡിപിഐയും ഒക്കെയാണു് -- ആ വണ്ടിയില്‍ സോഷ്യല്‍ നെറ്റ്‌‌വര്‍ക്കുകളില്‍ നിന്നും  കൂടുതല്‍ ആളു കയറുന്നത് വരെയും.

കാശ്മീര്‍ തീവ്രവാദികള്‍ തേജസ്സിനു പോരാളികളാണു്. എസ്ഡിപൈ-യ്ക്കും ഗുമ്മ് പോരാ.

എത്ര നിറം മാറ്റിയ കുപ്പിയില്‍ ഒഴിച്ചാലും ഇവകളുടെ തീവ്രവാദ സ്വഭാവം മാറുന്നില്ല.


 പറഞ്ഞു വരുന്നത്, ലവര്‍ക്കെല്ലാം പിരിവു കിട്ടാത്തതിന്റെ കലിപ്പ് ഈസ്റ്റേണിനിട്ട് തീര്‍ക്കുകയാണോ എന്നൊരു സംശയം.

അങ്ങനെയാവട്ടെ, ഇതേ വരെ കഴിച്ച മുളകുപൊടിയിലെ മായം തൂറി സഹിച്ചോളാം.

ചൊവ്വാഴ്ച, ഡിസംബർ 27, 2011

ഉത്തരകൊറിയയുടെ ഇരുട്ട്

നോര്‍ത്ത് കൊറിയയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ്ങ് ആ രാജ്യത്തോടു് ചെയ്തത് എന്താണെന്നറിയണമെങ്കില്‍ രാവാകാന്‍ കാക്കണം.

http://www1.thani-malayalam.info/screenshots/images/North-Korea-at-night.jpg

ദക്ഷിണ ഉത്തര കൊറിയന്‍ രാജ്യങ്ങള്‍ രാത്രിയില്‍ ഇങ്ങനെയാണു് കാണപ്പെടുന്നത്. 

പുരോഗതിയും വെളിച്ചവും ദക്ഷിണ കൊറിയയില്‍. അതിനല്‍പ്പം മേലെ, ഉത്തര കൊറിയയിലാവട്ടെ തൊട്ടെടുക്കാനും മാത്രം  ശാന്തിയും സമാധാനവും ഇരുട്ടും..!


കൂടുതല്‍ ഇവിടെ.


ഞായറാഴ്‌ച, ഡിസംബർ 25, 2011

മുളകുപൊടിയില്‍ മായം?

ഇന്ത്യന്‍ ഗ്രോസറികളില്‍ വില്‍ക്കാന്‍ നിരത്തി വെച്ചിരിക്കുന്ന വര്‍ണ്ണശഭളാഭമായ മസാലകളില്‍ മായം ചേര്‍ന്നിട്ടുണ്ടാവുമോ എന്ന് ശങ്കിക്കാത്ത പ്രവാസികളുണ്ടാവാതിരിക്കുമോ?

കേരളത്തിലെ ഈസ്റ്റേണ്‍ കറിപൗഡര്‍ കമ്പനി അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാന്‍ തയാറാക്കിയ മായം കലര്‍ത്തിയ മുളകുപൊടി 1200 കിലോയാണു അധികാരികള്‍ പിടിച്ചെടുത്തു നശിപ്പിച്ചതെന്നു ഫെയ്സ്‌‌ബുക്കില്‍ കണ്ടു.



മലയാളം മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇത് റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ല. ആകെയുള്ളത് ഈക്കൂട്ടരുടെ ഈ പടമാണു് -

https://lh5.googleusercontent.com/-g65KatNNoaI/TvfqxUPILPI/AAAAAAAAAps/9GX_AxE6nJE/h301/sdpi.JPG


വേറെ എങ്ങോ കണ്ടതു്: 

ഈസ്റ്റേണ്‍ കമ്പനിയെ രക്ഷിക്കാന്‍
സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നു
എന്‍.പി. അജയകുമാര്‍
കൊച്ചി: ഗുണ മേന്‍മക്ക്‌ ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ്‌ പ്രൈവ്റ്റ്‌ ലിമിറ്റഡിന്റെ കറിപൗഡറുകളില്‍ മായം കണ്ടെത്തിയ സംഭവം കേസ്സെടുക്കാതിരിക്കാന്‍ സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന്‌ സൂചന. ഇതിനായി ഇന്ന്‌ രാവിലെ കൊച്ചിയിലെ സ്പൈസസ്‌ ബോര്‍ഡ്‌ ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നു. ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ്‌ അടിയന്തിര യോഗം ചേര്‍ന്നതെന്നാണ്‌ അറിവ്‌. സെക്രട്ടറി ഒഴിച്ച്‌, ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ്‌ യോഗം ചേര്‍ന്നത്‌. ഇത്‌ ഒരു മണിക്കൂറോളം നീണ്ടു നിന്നു.
ഭക്ഷ്യ വസ്തുക്കള്‍ മായം ചേര്‍ത്ത്‌ വില്‍പ്പന നടത്തുന്നത്‌ തടയാന്‍ രാജ്യത്ത്‌ ശക്തമായ നിയമം നില്‍ക്കേയാണ്‌ ഈസ്റ്റേണ്‍ കമ്പനിയെ കേസില്‍ നിന്ന്‌ ഒഴിവാക്കാനുള്ള പദ്ധതികളെ കുറിച്ച്‌ ആലോചിക്കാനുള്ള യോഗം ചേര്‍ന്നതത്രേ.
ഈസ്റ്റേണ്‍ കമ്പനി ന്യൂയോര്‍ക്കിലേക്ക്‌ കയറ്റി അയക്കാനായി നിര്‍മ്മിച്ച പുതിയ ബാച്ചിന്റെ സാമ്പിളില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സുഡാന്‍ ഡൈ (സുഡാന്‍ 4) കണ്ടെത്തിയിരുന്നു. മായം കലര്‍ന്ന 1200 കിലോ സാമ്പിള്‍ മുളകുപൊടിയാണ്‌ കഴിഞ്ഞ ദിവസം കോതമംഗലത്തെത്തിനടുത്ത്‌ ഇരുമലപ്പടിയിലെ യൂണിറ്റില്‍ കണ്ടെടുത്ത്‌ സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്‌. അന്ന്‌ മായം കലര്‍ന്ന മുളക്‌ പൊടികള്‍ നശിപ്പിക്കാന്‍ ഉത്തരവ്‌ നല്‍കിയ ഫുഡ്‌ സേഫ്റ്റി ഡിസൈനേറ്റര്‍. അജിത്‌ കുമാറിനുമേല്‍ ഭീഷണിയും പ്രലോഭനവും നിരവധിയാണെന്ന്‌ ഒരു സ്പൈസസ്‌ ബോര്‍ഡ്‌ ജീവനക്കാരന്‍ നല്‍കുന്ന സൂചന.
ഇതിനിടെ ഇരുമലപ്പടിയിലെ ഈസ്റ്റേണ്‍ കമ്പനിയുടെ യൂണിറ്റ്‌ അടച്ചുപൂട്ടുക, മൊത്തവ്യാപാര, ചില്ലറ വില്‍പ്പന ശാലകളിലെ കറിപൗഡറുകളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തു വന്നു. ജില്ലാ സെക്രട്ടറി ഷൈന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇരുമലപ്പടിയിലെ കമ്പനിയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കമ്പനിക്കെതിരെ ജില്ലയില്‍ പരസ്യ പ്രചരണങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ ഷൈന്‍ മുഹമ്മദ്‌ 'നഗര'ത്തോട്‌ പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയ സാഹചര്യത്തിലാണ്‌ ഇതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമാര്‍ക്കറ്റില്‍ മായം കലര്‍ന്ന ഉത്പന്നം വില്‍പ്പനയ്ക്ക്‌ എത്താത്തതുകൊണ്ടാണ്‌ കമ്പനിക്കെതിരെ കേസ്സെടുക്കാത്തതെന്ന്‌ സ്പൈസസ്‌ ബോര്‍ഡ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്‌ ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന്‌ സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ പറയിപ്പിക്കുകയാണെന്ന്‌ ഇതിനോടകം ആരോപണം ഉയര്‍ന്നു.



മറുവാദം:

https://fbcdn-sphotos-a.akamaihd.net/hphotos-ak-snc7/s720x720/379116_166001130166238_128848983881453_197750_1042224365_n.jpg 
മറുവാദം 

ഗുട്ടന്‍സ്: ഇന്നലെ ഈസ്റ്റേണിന്റെ ഒരു കുപ്പി കടുമാങ്ങാ അച്ചാര്‍ വാങ്ങിയതേയുള്ളൂ - ഇനിമേലാല്‍ അവരുടെ സാധനങ്ങള്‍ നമ്മ വാങ്ങുമെന്ന് തോന്നുന്നില്ല.

ബുധനാഴ്‌ച, ഡിസംബർ 21, 2011

ജോര്‍ജ് എന്‍. കോശി സാര്‍

ചേപ്പാട്:റിട്ട. ഹെഡ്മാസ്റ്റര്‍ നാക്കോലയ്ക്കല്‍ കിടങ്ങല്ലൂര്‍ ജോര്‍ജ് എന്‍. കോശി (തങ്കച്ചന്‍ - 77) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: നിരണം മോടിശേരില്‍ അന്നമ്മ ജോര്‍ജ് (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: ഡോ. ആനി ജോര്‍ജ് (മുംബൈ), അജിത് കോശി ജോര്‍ജ് (കൊച്ചി). മരുമക്കള്‍: ഡോ. സജി ജോര്‍ജ് (മുംബൈ), ബിന്ദു.

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം വരണം

റീട്ടെയില്‍ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെയായിട്ടെന്നവണം വന്ന ഈ ലേഖനം എന്തൊരു മുടിഞ്ഞ  ഉഡായിപ്പാണെന്നോ!

ബാല്യകാലത്തിനെ പറ്റിയുള്ള ഒരു വലിയ ഓര്‍മ്മ കൂടെയായിരുന്നു. 'സായിപ്പ്' എന്ന മൊയ്തീന്‍ സാഹിബ് ഒരു കടയുടമ മാത്രമായിരുന്നില്ല. വീട്ടിലെ പല ചടങ്ങുകള്‍ക്കും മുടങ്ങാതെ എത്തുന്ന അതിഥിയും, 'നന്നായി പഠിക്കണം കേട്ടോ' എന്ന് പ്രോത്സാഹിപ്പിക്കുന്നയാളും ആയിരുന്നു. അത്തരം സുപരിചിതമുഖങ്ങള്‍ ആയിരുന്നു നമ്മുടെ കൊച്ചു നാല്‍ക്കവലയിലെ ചെറുകിട കച്ചവടക്കാരെല്ലാം.

ഈയൊരു വാദമാണു(!) വിദേശ നിക്ഷേപത്തിനെതിരെ ലേഖകന്‍ നിരത്തുന്നത്.

ഉപഭോഗത്വരയുടെ മുന്നില്‍ മണസാകൊണസാ പറഞ്ഞിട്ടോ, മൊയ്തീന്‍ സാഹിബ്ബിന്റെ നൊസ്റ്റാള്‍ജിയക്കഥയോ‌ ഒന്നും പറഞ്ഞതു കൊണ്ട് കാര്യമില്ല. മൊയ്തീന്‍ സാഹിബ്ബും സാധനം വില്‍ക്കുകയായിരുന്നല്ലോ, വിനോദ് ജനാര്‍ദ്ദനന്റെ വീട്ടുകാര്‍ക്കവ അങ്ങേരു സൗജന്യമായിട്ടൊന്നുമല്ലല്ലോ ഉണ്ടാക്കിയിരുന്നത്?‌ 

കമ്പ്യൂട്ടര്‍, യന്ത്രവ‌‌ത്‌‌ക്കരണം തുടങ്ങിയവയ്ക്കെതിരെ നമ്മള്‍ നടത്തിയ ചെറുത്തുനില്‍പ്പ് എങ്ങനെ അവസാനിച്ചു, അതിനു നമ്മള്‍ കേരളീയര്‍  എന്തു വില കൊടുക്കേണ്ടി വന്നു എന്നതൊക്കെ സാമാന്യചരിത്രമാണ്. 

കാശു് മുടക്കി സാധനങ്ങള്‍ വാങ്ങാന്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു സാധനങ്ങള്‍ വില്‍ക്കാനും ആളുണ്ടാവും. വാണിജ്യത്തിന്റെ വളര്‍ച്ചയുടെ അടുത്തപടി റീട്ടെയില്‍ മേഖലയിലെ വിദേശ പങ്കാളിത്തമാണു്.

ഒന്നാന്തരം കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളത്തിലെ ഉപഭോക്താക്കളെ അവര്‍ക്കൊത്ത വ്യാപാരികളില്‍ നിന്നും അകറ്റിപ്പിടിക്കാന്‍ സംഘടിത വ്യാപാരി ശക്തികള്‍ക്ക് എത്ര കാലം സാധിക്കും എന്നത് കണ്ടറിയാം. 

കേരളത്തിലും  സംഘടനാശേഷി ഏറെയുള്ള കുറേ കച്ചവടക്കാരെ സഹായിക്കാന്‍ ഉപഭോക്താക്കളെ ചുറ്റിക്കാനിങ്ങനെ ഓരോന്നും പറഞ്ഞ് രാഷ്ട്രീയക്കാര്‍ ഇറങ്ങുന്നത് എന്തിനാണു്?‌

കേരളം വിട്ട് ഇന്ത്യക്ക് പുറത്തെ ഏതെങ്കിലും വികസിത രാജ്യങ്ങളില്‍ എന്നെങ്കിലും   സാധനങ്ങള്‍ വാങ്ങാന്‍ പോയവര്‍ക്കറിയാം വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍. നമ്മുടെ നാട്ടിലെ ചെറുകിട വ്യാപാരികള്‍ നമ്മള്‍ ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നല്‍കുന്നില്ല എന്നതിന്റെ പട്ടിക വളരെ വലുതാണു. ഫയര്‍ എസ്കേപ്പ് ഉദാഹരണം - മള്ട്ടി സ്റ്റോറി തുണിക്കടകളും കണ്ണാടിയില്‍ പൊതിഞ്ഞ നമ്മുടെ സ്വര്‍ണ്ണക്കടകളും - എത്രയെണ്ണം ഫയര്‍ & സേഫ്റ്റി കോഡ് സ്റ്റ്രിക്റ്റായി പിന്തുടരുന്നു? എത്രയെണ്ണം വില്പന നികുതി യഥാവിധി നല്‍കുന്നു? 

ഉത്തരം ഗോപി..!

സാമൂഹ്യ മാറ്റത്തെ തടുത്തു നിര്‍ത്താന്‍ വ്യാപാരികളുടെ രാഷ്ട്രീയക്കാര്‍ (അല്ലെങ്കില്‍ രാഷ്ട്രീയ വ്യാപാരികള്‍) ശ്രമിക്കുന്നു. അതുകൊണ്ട് നമ്മള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു. ഇതാ, വായിച്ചിരിക്കേണ്ട മറ്റൊരു ലേഖനം മാതൃഭൂമിയില്‍!

ബുധനാഴ്‌ച, ഡിസംബർ 14, 2011

ചെരയ്ക്കാന്‍ നടക്കുന്ന (ഇന്‍ഡോനേഷ്യന്‍) പോലീസ്


സംഗീതം നൃത്തം തുടങ്ങിയ ലളിതകലകളില്‍ മിക്കതും തങ്ങളുടെ ദൈവത്തിനു ഹിതകരമല്ലെന്നു കണ്ട് സംഗീതപ്രേമികളെ ഓടിച്ചിട്ട് പിടിച്ച് അവര്‍ക്ക് ചെരെച്ചു കൊടുക്കാന്‍ നടക്കുകയാണു ഇന്‍ഡോനേഷ്യയിലെ ഏതോ ഒരു പട്ടിക്കാടന്‍ സംസ്ഥാനത്തിലെ മതവാദി പോലീസ്.

http://static.guim.co.uk/sys-images/Guardian/Pix/pictures/2011/12/14/1323859057588/Police-officers-shave-the-005.jpg

വാര്‍ത്ത ഇവിടെ. സ്ളൈഡ്ഷോ ഇവിടെയും.

ചൊവ്വാഴ്ച, ഡിസംബർ 13, 2011

വെറും 999 വര്‍ഷത്തെ പാട്ടം



ഇടുക്കി ജില്ല തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കുമളിയില്‍ കുറെ പാണ്ടികള്‍ പ്രകടനം നടത്തിയെന്ന വാര്‍ത്ത വായിച്ചു. തമിഴ്‌‌രാജ്യം എന്ന വാദവുമായി ഉണ്ണുന്ന കഞ്ഞിയില്‍ തന്നെ അപ്പിയിട്ട ചരിത്രമുള്ള തമിഴനില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷികാനാണു്?

എന്നാലും കേരളം കണ്ട ഏറ്റം നല്ല മുഖ്യമന്ത്രിമാരിലൊരാള്‍ അറിഞ്ഞു തന്ന പണി കൊള്ളാം - കേരളത്തിന്റെ  സ്വന്തം ഭൂമി സി. അച്യുതമേനോന്‍ പാണ്ടിത്തായോളികള്‍ക്ക് പാട്ടത്തിനു കൊടുത്തത് ഒന്നും രണ്ടും വര്‍ഷമല്ല, 999 വര്‍ഷമാണു്.

ആയിരത്തിനു വെറും ഒരു വര്‍ഷം കുറവ്.

സ്വന്തം നാടിന്റെ കാര്യത്തില്‍ തലപ്പത്തിരിക്കുന്നവന്‍  പിടിപ്പ്‌‌കേടു കാണിച്ചാല്‍ ഇതല്ല, ഇതിനപ്പുറവും സാദാ ജനങ്ങള്‍ അനുഭവിക്കേണ്ടി വരും.

കേരളത്തിനു തനിയെ നില്‍ക്കാന്‍ കരുത്തുണ്ടാവണം. കേരളത്തിനു തനതായ റെയില്‍വേ സോണ്‍ - അതിനായി കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ആപ്പീസ് തുടങ്ങിയവ വരണം. പാണ്ടിയുടെ ഉച്ഛിഷ്ടത്തിനു കാത്തു നി‌‌ല്‍ക്കേണ്ട കാര്യമില്ലല്ലോ?





തിങ്കളാഴ്‌ച, ഡിസംബർ 12, 2011

അച്ഛനും മക്കളും


http://www1.thani-malayalam.info/gallery/Oregon-July-2009/resized/23633-25385-SANY0275.JPG

അച്ഛനും മക്കളും കടല്‍ത്തീരവും.

(2009-ലെടുത്ത ഒരു ചിത്രം)

ശനിയാഴ്‌ച, ഡിസംബർ 10, 2011

ക്രിസ്തുമസ് റേഡിയോ സ്റ്റേഷന്‍

ക്രിസ്തുമസ് സമയമായി എന്നു ഒഫീഷ്യലായി നമ്മളറിയുന്നത് താങ്ക്സ്‌‌ഗിവിങ്ങ് കഴിഞ്ഞ് കാറിലോ വല്ല കടയിലോ ഷോപ്പിങ്ങ് മാളിലോ വെച്ച് ക്രിസ്തുമസ് ഗാനം ആദ്യമായി കേള്‍ക്കുമ്പാഴാണു.

എന്റെ ചില ഫേവറിറ്റ് ക്രിസ്തുമസ് ഗാനങ്ങള്‍:

1. യഹൂദിയായിലെ ഒരു ഗ്രാമത്തില്‍..
2. ഗ്രാന്‍മാ ഗോട്ട് റണ്‍ ഓവര്‍ ബൈ എ റൈന്‍ഡിയര്‍ 
3. sleigh ride -
4. I saw mommy kissing Santa -  
5. Rudolph The Red-Nosed Reindeer
6. It's Beginning to Look a Lot Like Christmas



ഇതാ, ഈ ലോക്കല്‍  (warm 106.9fm) റേഡിയോ സ്റ്റേഷന്റെ ഓണ്‍ലൈന്‍ സ്ട്ട്രീം നല്ലതാണെന്നു തോന്നുന്നു -

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

ഗുഡ്ബൈ ഡെലീഷ്യസ്..!

ഡെലീഷ്യസിനെ പറ്റി ആദ്യം എഴുതിയത് നാലു വര്‍ഷം മുമ്പ്  ഈ പോസ്റ്റിലാണു്

ഇതിനിടയില്‍ ഡെലീഷ്യസിനെ യാഹു വിറ്റു. വില്പന മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ ഇതതല്ല; നശിപ്പിച്ചു കളഞ്ഞു.

നമ്മള്‍ ഉപയോഗിക്കാന്‍ ചെല്ലുമ്പോള്‍ പേജില്ല, പേജുണ്ടെങ്കില്‍ ശൂന്യം, എററിന്റെ അയ്യരു കളി.

(പണ്ട് simpy.com എന്നൊരു സാധനം ഇതു പോലെ ഒറ്റയടിക്ക് മുങ്ങിയപ്പോള്‍ എന്റെ റെഫറന്‍സ് ബുക്ക്‌‌മാര്‍ക്കുകളും ഒപ്പം സ്വാഹഃ ആയതിന്റെ വിഷമം ഇപ്പഴും മാറിയിട്ടില്ല..) 

ഒടുവില്‍ വശം കെട്ട് നമ്മ കൂട് വിട്ട് കൂട് മാറി. ഡെലീഷ്യസിലുണ്ടായിരുന്ന 1800 ചില്ല്വാനം ബുക്കമാര്‍ക്കുകളുമായി നമ്മുടെ സ്വന്തം സ്കട്ടില്‍സിലേക്ക്  [scuttles] വന്നെത്തി.

ഇവിടെ : http://www1.thani-malayalam.info/evuraan/bookmarks/

http://www1.thani-malayalam.info/screenshots/images/scuttles.png

മ്മടെ ഫിലിം ഫെസ്റ്റിവല്‍

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനമകള്‍. (എന്നേലും ചാന്‍സൊക്കുമ്പോള്‍ ഇവയൊക്കെ കാണാമല്ലോ എന്നു കരുതി ഇതിന്റെയെല്ലാം പേരുകള്‍ ഒന്നു സൂക്ഷിച്ചു വെയ്ക്കട്ടെ..) 


(അവിടെ കാണിക്കുന്ന മലയാളം സിനിമയുടെ കൂട്ടത്തില്‍ ട്രാഫിക് എന്ന മലയാളം  പടവും ഉണ്ടെന്നു താഴേയറ്റത്തെ ലിസ്റ്റ് പറയുന്നു. ഇങ്ങനൊരു കത്തിപ്പടവും അതിലുണ്ടെങ്കില്‍ ഈ ലിസ്റ്റിന്റെ ക്വാളിറ്റി തറയാവാനും സാധ്യതയുണ്ടെന്ന് ഒരു തോന്നല്‍..)


Competition Films
1. എ സ്റ്റോണ്‍ ത്രോ എവെ- മെക്സിക്കോ- 118 മിനിറ്റ്
2. അറ്റ് ദ് എന്‍ഡ് ഒാഫ് ഇറ്റ് ഒാള്‍- ബംഗാളി- 118 മിനിറ്റ്
3. ബ്ലാക്ക് ബ്ലഡ്- ഫ്രാന്‍സ്- 123 മിനിറ്റ് 4
4. ബോഡി- തുര്‍ക്കി- 104 മിനിറ്റ്
5. ഡല്‍ഹി ഇന്‍ എ ഡേ- ഇംഗിഷ്- 88 മിനിറ്റ്
6. ഫ്ലമിങ്ങോ നമ്പര്‍ 13- ഇറാന്‍- 82 മിനിറ്റ്
7. ഡോട്ടോ സ എലിബിഡി- കെനിയ- 72 മിനിറ്റ്
8. സെപ്റ്റംബര്‍ റെയിന്‍- സിറിയ- 85 മിനിറ്റ്
9. ദ ക്യാറ്റ് വാനിഷസ്- അര്‍ജന്റീന- 89 മിനിറ്റ്
10. ദ് കളേഴ്സ് ഒാഫ് ദ് മൌണ്ടന്‍സ്- കൊളംബിയ- 90 മിനിറ്റ്
11. ദ് പെയിന്റിങ് ലെസ്സന്‍- മെക്സിക്കോ- 85 മിനിറ്റ്

Indian Cinema Now 
1. ആടുകളം- തമിഴ്- 120 മിനിറ്റ്
2. അഴകര്‍ സാമിസ് ഹോഴ്സ്- തമിഴ്-122 മിനിറ്റ്
3. ബാബു ബാന്‍ഡ് പാര്‍ട്ടി- മറാഠി-127 മിനിറ്റ്
4. ചാപ്ലിന്‍- ബംഗാളി- 137 മിനിറ്റ്
5. ഹാന്‍ഡോവര്‍- ഹിന്ദി- 73 മിനിറ്റ്
6. ഐ വാണ്ട് ടു ബി എ മദര്‍- മറാഠി- 115 മിനിറ്റ്
7. നാവുകുടുബി- ബംഗാളി- 135 മിനിറ്റ്

Malayalam Cinema Today 
1. അകം- മലയാളം- 97 മിനിറ്റ്
2. കര്‍മയോഗി- മലയാളം- 11 മിനിറ്റ്
3. ഗദ്ദാമ- മലയാളം- 107 മിനിറ്റ്
4. പകര്‍ന്നാട്ടം- മലയാളം- 98 മിനിറ്റ്
5. പ്രാഞ്ചിയേട്ടര്‍ ആന്‍ഡ് ദ് സെയ്ന്റ്- മലയാളം- 120 മിനിറ്റ്
6. ശങ്കരനും മോഹനനും- മലയാളം- 110 മിനിറ്റ്
7. ട്രാഫിക്- മലയാളം- 116 മിനിറ്റ്



വ്യാഴാഴ്‌ച, ഡിസംബർ 08, 2011

കമ്യൂണിസവും സ്‌നേഹം, കാരുണ്യം, സഹാനുഭൂതിയും

 നന്മ എന്നത് മാനുഷികഗുണമാണ്. സ്‌നേഹം, കാരുണ്യം, സഹാനുഭൂതി ഇവയൊന്നും കമ്യൂണിസത്തിലില്ല. ഒരു മനുഷ്യനെ കാരുണ്യത്തോടെ അവന്റെ തല വെട്ടാന്‍ പറ്റുമോ? 

വൈക്കം മുഹമ്മദ് ബഷീറുമായി  എന്‍.എന്‍.പിള്ള നടത്തിയ അഭിമുഖത്തില്‍ നിന്നും കണ്ടെത്തിയത്.

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ഇന്റര്‍നെറ്റ് ഭരിക്കാന്‍ കപില്‍ സിബല്‍

Kapil Sibal: Not censorship, but check on online content - The Times ...

Mr Sibal is reportedly upset over tampered photos of Congress party leaders

ഇന്റര്‍നെറ്റ് ഭരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ കപില്‍ സിബല്‍.!

ഭാരതത്തിന്റെ ബാക്കി എല്ലാ പ്രശ്നങ്ങളും ഭരിച്ച് ഭരിച്ച് തീര്‍ന്നതോടെയാണു കപിലന്‍ സിബിലന്‍ ഇന്റര്‍നെറ്റു ഭരിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

രാഷ്ട്രീയക്കാരെക്കൊണ്ട് ശല്ല്യമല്ലാതെ മറ്റെന്താണുള്ളത്?

അഴിമതി രൂക്ഷമാവുന്നതും മറ്റും കണ്ടില്ലെന്നു നടിക്കാം. അഴിമതി നീക്കാന്‍ ഒരു പക്ഷെ സഹായിച്ചേക്കാവുന്ന ലോക്‌‌പാല്‍ ബില്ലിനു ഇടംകോലിടാം. പക്ഷെ, ഇന്റെര്‍നെറ്റ് ഭരിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ പറ്റുമോ?

How corrupt is India? It's getting worse, index says

ഇവനൊന്നും വേറൊരു പണീമില്ലേ?


വ്യാഴാഴ്‌ച, ഡിസംബർ 01, 2011

അറബ് വസന്ത

ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? ഇത്രയും ബഹളവും പുകിലും കൂട്ടി ഈജിപ്ത് അവരുടെ വിപ്ളവം നയിച്ചിട്ടും അറബ് വസന്തത്തിനു പകരം അറബ് വസന്തയാണു അവരു നേടിയെടുത്തത്.  തിയോക്രസിയിലൂന്നിയ പുതിയ സര്‍ക്കാരാവാം അവിടെ വരാന്‍ പോവുന്നത് എന്നു് വാര്‍ത്തകള്‍.

ആധുനിക ജനാധിപത്യത്തിനോട് തട്ടിച്ച് നോക്കുമ്പോള്‍ തിയോക്രസി രാജ്യങ്ങള്‍ പരാജയപ്പെടും എന്നതിനു ഉത്തമോദാഹരണമായി  നമ്മുടെ ദരിദ്രവാസി അയല്‍വാസി പാക്കിസ്ഥാനെ നോക്കിയാല്‍ മതി.

ജനാധിപത്യം പോലെ സുഖമുള്ള ഒരു ഭരണരീതിയല്ല  തിയോക്രസി, സ്വേച്ഛാധിപത്യം, രാജവംശം എന്നീ ഉട്ടോപ്പിയന്‍ ഉഡായിപ്പുകള്‍. ഇതു ആധുനിക ലോകം കാണിച്ചു തന്ന വസ്തുതയാണു്. 

പവനായി ശവമായി എന്ന പോലെ ഇത്രയും ബഹളവും ഒച്ചപ്പാടുമുണ്ടാക്കി ഈ വിവരദോഷികള്‍ ആളുകളെ മിനക്കെടുത്തിയത് ഇതിനായിരുന്നോ? തീട്ടക്കുഴിയിലെ കൃമികള്‍ വളി വിട്ടതായിരുന്നോ ഈജിപ്ത് വിപ്ളവം?

കൂടുതല്‍..

അനുയായികള്‍

Index