കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം വരണം

റീട്ടെയില്‍ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെയായിട്ടെന്നവണം വന്ന ഈ ലേഖനം എന്തൊരു മുടിഞ്ഞ  ഉഡായിപ്പാണെന്നോ!

ബാല്യകാലത്തിനെ പറ്റിയുള്ള ഒരു വലിയ ഓര്‍മ്മ കൂടെയായിരുന്നു. 'സായിപ്പ്' എന്ന മൊയ്തീന്‍ സാഹിബ് ഒരു കടയുടമ മാത്രമായിരുന്നില്ല. വീട്ടിലെ പല ചടങ്ങുകള്‍ക്കും മുടങ്ങാതെ എത്തുന്ന അതിഥിയും, 'നന്നായി പഠിക്കണം കേട്ടോ' എന്ന് പ്രോത്സാഹിപ്പിക്കുന്നയാളും ആയിരുന്നു. അത്തരം സുപരിചിതമുഖങ്ങള്‍ ആയിരുന്നു നമ്മുടെ കൊച്ചു നാല്‍ക്കവലയിലെ ചെറുകിട കച്ചവടക്കാരെല്ലാം.

ഈയൊരു വാദമാണു(!) വിദേശ നിക്ഷേപത്തിനെതിരെ ലേഖകന്‍ നിരത്തുന്നത്.

ഉപഭോഗത്വരയുടെ മുന്നില്‍ മണസാകൊണസാ പറഞ്ഞിട്ടോ, മൊയ്തീന്‍ സാഹിബ്ബിന്റെ നൊസ്റ്റാള്‍ജിയക്കഥയോ‌ ഒന്നും പറഞ്ഞതു കൊണ്ട് കാര്യമില്ല. മൊയ്തീന്‍ സാഹിബ്ബും സാധനം വില്‍ക്കുകയായിരുന്നല്ലോ, വിനോദ് ജനാര്‍ദ്ദനന്റെ വീട്ടുകാര്‍ക്കവ അങ്ങേരു സൗജന്യമായിട്ടൊന്നുമല്ലല്ലോ ഉണ്ടാക്കിയിരുന്നത്?‌ 

കമ്പ്യൂട്ടര്‍, യന്ത്രവ‌‌ത്‌‌ക്കരണം തുടങ്ങിയവയ്ക്കെതിരെ നമ്മള്‍ നടത്തിയ ചെറുത്തുനില്‍പ്പ് എങ്ങനെ അവസാനിച്ചു, അതിനു നമ്മള്‍ കേരളീയര്‍  എന്തു വില കൊടുക്കേണ്ടി വന്നു എന്നതൊക്കെ സാമാന്യചരിത്രമാണ്. 

കാശു് മുടക്കി സാധനങ്ങള്‍ വാങ്ങാന്‍ ആളുണ്ടെങ്കില്‍ അവര്‍ക്കു സാധനങ്ങള്‍ വില്‍ക്കാനും ആളുണ്ടാവും. വാണിജ്യത്തിന്റെ വളര്‍ച്ചയുടെ അടുത്തപടി റീട്ടെയില്‍ മേഖലയിലെ വിദേശ പങ്കാളിത്തമാണു്.

ഒന്നാന്തരം കണ്‍സ്യൂമര്‍ സംസ്ഥാനമായ കേരളത്തിലെ ഉപഭോക്താക്കളെ അവര്‍ക്കൊത്ത വ്യാപാരികളില്‍ നിന്നും അകറ്റിപ്പിടിക്കാന്‍ സംഘടിത വ്യാപാരി ശക്തികള്‍ക്ക് എത്ര കാലം സാധിക്കും എന്നത് കണ്ടറിയാം. 

കേരളത്തിലും  സംഘടനാശേഷി ഏറെയുള്ള കുറേ കച്ചവടക്കാരെ സഹായിക്കാന്‍ ഉപഭോക്താക്കളെ ചുറ്റിക്കാനിങ്ങനെ ഓരോന്നും പറഞ്ഞ് രാഷ്ട്രീയക്കാര്‍ ഇറങ്ങുന്നത് എന്തിനാണു്?‌

കേരളം വിട്ട് ഇന്ത്യക്ക് പുറത്തെ ഏതെങ്കിലും വികസിത രാജ്യങ്ങളില്‍ എന്നെങ്കിലും   സാധനങ്ങള്‍ വാങ്ങാന്‍ പോയവര്‍ക്കറിയാം വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍. നമ്മുടെ നാട്ടിലെ ചെറുകിട വ്യാപാരികള്‍ നമ്മള്‍ ഉപഭോക്താക്കള്‍ക്ക് എന്തെല്ലാം നല്‍കുന്നില്ല എന്നതിന്റെ പട്ടിക വളരെ വലുതാണു. ഫയര്‍ എസ്കേപ്പ് ഉദാഹരണം - മള്ട്ടി സ്റ്റോറി തുണിക്കടകളും കണ്ണാടിയില്‍ പൊതിഞ്ഞ നമ്മുടെ സ്വര്‍ണ്ണക്കടകളും - എത്രയെണ്ണം ഫയര്‍ & സേഫ്റ്റി കോഡ് സ്റ്റ്രിക്റ്റായി പിന്തുടരുന്നു? എത്രയെണ്ണം വില്പന നികുതി യഥാവിധി നല്‍കുന്നു? 

ഉത്തരം ഗോപി..!

സാമൂഹ്യ മാറ്റത്തെ തടുത്തു നിര്‍ത്താന്‍ വ്യാപാരികളുടെ രാഷ്ട്രീയക്കാര്‍ (അല്ലെങ്കില്‍ രാഷ്ട്രീയ വ്യാപാരികള്‍) ശ്രമിക്കുന്നു. അതുകൊണ്ട് നമ്മള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു. ഇതാ, വായിച്ചിരിക്കേണ്ട മറ്റൊരു ലേഖനം മാതൃഭൂമിയില്‍!

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index