കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

ഗുഡ്ബൈ ഡെലീഷ്യസ്..!

ഡെലീഷ്യസിനെ പറ്റി ആദ്യം എഴുതിയത് നാലു വര്‍ഷം മുമ്പ്  ഈ പോസ്റ്റിലാണു്

ഇതിനിടയില്‍ ഡെലീഷ്യസിനെ യാഹു വിറ്റു. വില്പന മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ ഇതതല്ല; നശിപ്പിച്ചു കളഞ്ഞു.

നമ്മള്‍ ഉപയോഗിക്കാന്‍ ചെല്ലുമ്പോള്‍ പേജില്ല, പേജുണ്ടെങ്കില്‍ ശൂന്യം, എററിന്റെ അയ്യരു കളി.

(പണ്ട് simpy.com എന്നൊരു സാധനം ഇതു പോലെ ഒറ്റയടിക്ക് മുങ്ങിയപ്പോള്‍ എന്റെ റെഫറന്‍സ് ബുക്ക്‌‌മാര്‍ക്കുകളും ഒപ്പം സ്വാഹഃ ആയതിന്റെ വിഷമം ഇപ്പഴും മാറിയിട്ടില്ല..) 

ഒടുവില്‍ വശം കെട്ട് നമ്മ കൂട് വിട്ട് കൂട് മാറി. ഡെലീഷ്യസിലുണ്ടായിരുന്ന 1800 ചില്ല്വാനം ബുക്കമാര്‍ക്കുകളുമായി നമ്മുടെ സ്വന്തം സ്കട്ടില്‍സിലേക്ക്  [scuttles] വന്നെത്തി.

ഇവിടെ : http://www1.thani-malayalam.info/evuraan/bookmarks/

http://www1.thani-malayalam.info/screenshots/images/scuttles.png

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index