കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജനുവരി 19, 2011

ലാല്‍സലാം അലൈക്കും

ലോകത്ത് പലയിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് - ഓരോരോ സ്ഥലങ്ങളിലും ഓരോരോ വര്‍ക്ക് കള്‍ച്ചര്‍. അക്കൂട്ടത്തില്‍ രുചിയറിയാന്‍ കേരളത്തിലെ വര്‍ക്ക് കള്‍ച്ചര്‍ ഇല്ലല്ലോ എന്നൊരു വിഷമമുണ്ടായിരുന്നു.

ഗ്രഹപ്പിഴയ്ക്കെങ്ങാനും നാട്ടിലൊരു ബിസിനസ്സോ വല്ലോം തുടങ്ങാതിരുന്നത് എത്ര നന്നായി എന്ന് ഇപ്പ തോന്നുന്നു. കണ്ട അണ്ടന്‍റെയും അടകോടന്‍റെയും വായിലിരിക്കുന്നത് കേള്‍ക്കണ്ടല്ലോ?



റിട്ടയറാവുമ്പൊ ചാവാന്‍ ഞാന്‍ നാട്ടില്‍ വരാം. അതു വരേക്കും ലാല്‍സലാം അലൈക്കും.

ബുധനാഴ്‌ച, ജനുവരി 12, 2011

നുറുങ്ങ്

വീട്ടുകാരി (യേതോ മലയാളം സിനിമ കാണുന്നതിനിടയ്ക്ക്) : "ഒന്നവളെ വഴക്ക് പറഞ്ഞപ്പോഴേക്കും അവള്‍ക്ക് തിരിച്ചങ്ങ് പ്രേമമായി..!"

നോം : "അതോണ്ടല്ലേ ഞാന്‍ നെന്നെ എപ്പഴും വഴക്കു പറയുന്നത്..?!"

തിങ്കളാഴ്‌ച, ജനുവരി 10, 2011

അങ്കിളിന് ആദരാഞ്ജലികള്‍ !

അങ്കിളിനു ആത്മശാന്തി നേരുന്നു.



കൂടുതല്‍..

ശനിയാഴ്‌ച, ജനുവരി 01, 2011

അരുവി

കളംകളമൊഴുകുന്ന അരുവി ആരേയാണു സമാധാനിപ്പിക്കാത്തത്? സൂര്യപ്രകാശം കടക്കാത്ത മുറികളിലും നാടുകളിലും മറ്റും ദിനം തോറും മണിക്കുറുകള്‍ കുരുതികഴിക്കുന്ന സമാനമനസ്ക്കര്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരാന്‍ ദാ:

(ഇത്തവണ നാട്ടില്‍ പോയപ്പോള്‍ എടുത്തത്.)


അനുയായികള്‍

Index