മൂന്ന് സുന്ദരികള്‍ - (മൂന്നാമത്തവള്‍ തെല്ല് നേരം മാത്രമേയുള്ളൂ)
//ശബ്ദം [ഓഡിയോ] സപ്രസ്സ് ചെയ്തിട്ടുണ്ട് - ഇവളുമാരെ കണ്ടാല്‍ മാത്രം പോരേ?
ഓഗ്ഗ് വീഡിയോ
:)
കാകഃ കാകഃ, പികഃ പികഃ
വീഡിയോ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, മാർച്ച് 15, 2011
ശനിയാഴ്‌ച, ജനുവരി 01, 2011
അരുവി
കളംകളമൊഴുകുന്ന അരുവി ആരേയാണു സമാധാനിപ്പിക്കാത്തത്? സൂര്യപ്രകാശം കടക്കാത്ത മുറികളിലും നാടുകളിലും മറ്റും ദിനം തോറും മണിക്കുറുകള്‍ കുരുതികഴിക്കുന്ന സമാനമനസ്ക്കര്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരാന്‍ ദാ:
(ഇത്തവണ നാട്ടില്‍ പോയപ്പോള്‍ എടുത്തത്.)
(ഇത്തവണ നാട്ടില്‍ പോയപ്പോള്‍ എടുത്തത്.)
ലേബലുകള്‍:
അരുവി,
ഗൃഹാതുരത്വം,
വീഡിയോ
ബുധനാഴ്‌ച, ജൂൺ 17, 2009
ബേര്‍ണി മാഡോഫിന്റെ പിരമിഡ് സ്കീം
ആടും മാഞ്ചിയവും പിരമിഡ് സ്കീമെന്നും ഒക്കെയുള്ള ചിരപരിചിത ഭീകരപദങ്ങള്‍ കേള്‍ക്കുമ്പോള്‍ സാമാന്യ ബോധമുള്ള മലയാളിയുടെയുള്ളില്‍ വെള്ളിടി പായും - സാമാന്യ ജ്ഞാനം പ്രകാരം അവ തട്ടിപ്പുകളുടെ ട്രെഡിഷണല്‍ പതിപ്പുകളാവുന്നു. പേരുകള്‍ ജനമനസ്സില്‍ പതിഞ്ഞു കഴിയുമ്പോളാണു് തട്ടിപ്പുകാര്‍ ടോട്ടല്‍ ഫോര്‍ യൂ എന്നൊക്കെ പുതു പുതു പേരുകളില്‍ അവതരിക്കുന്നത് . ( വിവിധ ഭരണകൂടങ്ങള്‍ നിരോധിക്കുന്ന ഇസ്ളാമിക ഭീകര സംഘടനകള്‍ അടുത്ത ദിവസം പേരുമാറ്റി പുതിയ പേരില് രംഗത്തിറങ്ങുന്നതു പോലെ, തട്ടിപ്പുകാരുടെ ഇന്നോവേറ്റീവ്‌നെസ്സിനു ഒരു കുറവുമില്ല.)
ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്, ബേര്‍ണി മാഡോഫ് എന്ന മുന്‍. നാസ്‌ഡാക് ചെയര്‍മാന്‍ നടത്തിയ പോണ്‍സി സ്കീമാണു്. 65 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പാണു് ആശാന്‍ നടത്തിയത്. ബേണി സോഷ്യല്‍ എഞ്ചിനീയറിങ്ങിലൂടെ തന്റെ സ്കീമില്‍ ചേര്‍ത്ത ഒരു പാടു് പേരെ ഇതിനോടകം കുത്തുപാളയെടുപ്പിച്ചു കഴിഞ്ഞു. സിനിമാ നടന്‍ കെവിന്‍ ബേക്കണ്‍ ഉദാഹരണം.
സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷന്‍ എന്ന വാച്ച്‌ഡോഗിന്റെ കണ്‍മുന്നിലൂടെ ഇത്രയും ബൃഹത്തായ വഞ്ചനാ പദ്ധതിയില്‍ നാനാതുറയിലുള്ളവര്‍ ചെന്നു വീണിട്ടും, തട്ടിപ്പിന്റെ കലാശക്കൊട്ടുയര്‍ന്നത് 2008-ല്‍ മാത്രമാണു്. 1999 മുതലേ ആള്‍ക്കാര്‍ അങ്ങേരുടെ പരിപാടികള്‍ തട്ടിപ്പാണു് എന്നു് എസ്.ഈ.സി. (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് കമ്മീഷന്) -യില്‍ പരാതിപ്പെട്ടിട്ടും യാതൊരു വിളംബവുമില്ലാതെ അങ്ങോര്‍ കളിപ്പീരു തുടര്‍ന്നു പോന്നു.
ഹാരി മാര്‍കോപോളോസ് എന്ന whistle blower-ഉമായുള്ള അഭിമുഖം ഈ വാരത്തെ 60 മിനിറ്റ്സില്‍ വന്ന വീഡിയോ ഉള്ളപ്പോള്‍ എന്തിനു വെറുതെ എഴുതി മെനക്കെടണം.
ദാ, വീഡിയോ:

ലേഖനം,
വീഡിയോ,
സാമ്പത്തികം
ശനിയാഴ്‌ച, ജനുവരി 03, 2009
ലവാന്‍ ഡേവിസ്
ഒരു അമേരിക്കന്‍ ശ്രീനിവാസനാണു് ടൈലര്‍ പെയ്‌റി - ബഹുമുഖപ്രതിഭ. ടൈലര്‍ പെയ്റിയുടെ ഒരു ഹിറ്റ് സിറ്റ്‌കോമാണു് ഹൗസ് ഓഫ് പെയ്ന്‍ - അറ്റ്‌ലാന്റയിലെ കര്‍ട്ടിസ് പെയ്‌ന്‍ എന്ന ഫയര്‍ഫൈറ്ററിന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ പറയുന്ന ഈ കോമഡി സിറ്റ്‌കോം ഇപ്പോഴത്തെ ഫേവറിറ്റുകളില്‍ ഒന്നാണു്. [ചെറിയ കുട്ടികള്‍ക്ക് ചേരുന്നതല്ല, പേരന്റല്‍ ഗൈഡന്‍സ് ( TV-PG) റേറ്റിങ്ങ് ഉള്ള സിരിസാണത് ]
ഹൗസ് ഓഫ് പെയ്‌നിലെ കര്‍ട്ടിസ് പെയ്നിനെ അവതരിപ്പിക്കുന്ന ലവാന്‍ ഡേവിസാണു് ഇവിടെ പ്രതിപാദ്യം.
നല്ലൊരു അഭിനേതാവാണു് ലവാന്‍ ഡേവിസ്. അണ്‍റീപ്ളേസിബിള്‍ . ഇങ്ങേരുള്ളത് കൊണ്ട് മാത്രമാണു് ഹൗസ് ഓഫ് പെയ്ന് എന്റെ മിത്ത്‌ടീവിയുടെ റെക്കോര്‍ഡിങ്ങ് ലിസ്റ്റിലുള്ളതു് എന്നു തന്നെ പറയാം.
അപ്പോള്‍ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാല്‍, കാണാന്‍ പറ്റുമെങ്കില്‍ ഹൗസ് ഓഫ് പെയ്‌ന്‍ കണ്ടു നോക്കൂ, നിങ്ങള്‍ക്കും ഇഷ്ടപ്പെടാതിരിക്കില്ല.
1. യൂ-ട്യൂബില്‍
2. tbs.com-ല്‍
രസകരം: ദാ, ഈ യൂ ട്യൂബ് വീഡിയോ, ഹൗസ് ഓഫ് പെയ്‌നില്‍ നിന്നുള്ള ക്ളിപ്പാണു് - അതില്‍ ലവാന്‍ ഡേവിസിനൊപ്പം ആ പൊക്കം കൂടിയ സ്ത്രീ ആരാണെന്നു് അറിയാമോ? ടയ്ലെര്‍ പെറി തന്നെ..!
.

ടെലിവിഷന്‍,
ദൃശ്യ ശ്രാവ്യങ്ങള്,
വീക്ഷണം,
വീഡിയോ,
സല്ലാപം
ശനിയാഴ്‌ച, ഓഗസ്റ്റ് 09, 2008
ഓലപ്പന്ത്
വ്യവസായ യുഗം മാറ്റിയെഴുതിയ ഒരു വിനോദമാണു് പന്തു കളി. പ്ളാസ്റ്റിക്, റബ്ബര്‍, തുകല്‍ തുടങ്ങിയവ കൊണ്ടുള്ള പന്തുകള്‍ , തരാതരം ചട്ടവട്ടങ്ങളുള്ള വിവിധയിനം പന്തു കളികള്‍ - ക്രിക്കറ്റ്, ഗോള്‍ഫ്, വോളിബോള്‍, സോക്കര്‍, അമേരിക്കന്‍ ഫുട്‌ബോള്‍, പോളോ, ബാസ്ക്കറ്റ് ബോള്‍ ... എന്നു പോകുന്നു അഭിനവ യുഗത്തിലെ പന്തു കളിയുടെ വ്യതിയാനങ്ങള്‍.
വ്യാവസായിക യുഗത്തിലെ റബര്‍, പ്ളാസ്റ്റിക് തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ ലഭ്യമാവുന്നതിനു മുന്‍പും നമ്മള്‍ മലയാളികള്‍ പന്തുകള്‍ ഉണ്ടാക്കി വിഭിന്ന തരം കളികള്‍ കളിച്ചിരുന്നു.
കേരവൃക്ഷം മലയാളിക്കെന്നും കല്പവൃക്ഷം തന്നെ. തെങ്ങിന്റെ തലപ്പു തൊട്ടു് വേരു വരെയും നാം വിഭിന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിച്ചു പോരുന്നു. അങ്ങോളമിങ്ങോളം സുലഭമായി ലഭിക്കുന്ന തെങ്ങോല കൊണ്ട് നമ്മുടെയൊക്കെ അപ്പനപ്പൂപ്പന്മാര്‍ മറകെട്ടി, പുരമേഞ്ഞു, ചൂട്ട് കറ്റയുണ്ടാക്കി, ഓലപ്പീപ്പിയുണ്ടാക്കി, വട്ടി, വല്ലം തുടങ്ങിയവയുമുണ്ടാക്കി. തീര്‍ന്നില്ല ലിസ്റ്റ്; പറഞ്ഞാലെങ്ങാനും തീരുമോ, നാം തെങ്ങോല എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതു്?
തെങ്ങോല ഉപയോഗിച്ച് ഓലപ്പന്തുണ്ടാക്കുന്നത് എങ്ങിനെ എന്നാണു് ഈ വീഡിയോവില്‍ --

കൌതുകം,
ഗൃഹാതുരത്വം,
വീഡിയോ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
Index

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.