ചെറുപ്പത്തില്‍ ഒരു സമയം അപ്പനേം അമ്മേം വിമര്‍ശിക്കാനായിട്ടും ഞങ്ങള്‍ പിള്ളേരെല്ലാം ചെലവാക്കിയിട്ടുണ്ട്. സ്വന്തം അപ്പനെയും അമ്മയെയും പരിഷ്ക്കാരികളാക്കാനും, അവരെ ഗുണദോഷിച്ച് നേര്‍വഴിക്ക് നടത്താനും ടീനേജ് പ്രായത്തിലെ മിക്കവരെയും പോലെ ഈ ഞാനും ആവശ്യമില്ലാതെ ഒരുപാടു് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നിപ്പോ തിരിഞ്ഞു നോക്കുമ്പോഴാണു് അവരന്നു് അങ്ങനെയൊക്കെ ചെയ്തതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നത്. സ്വന്തം വിവരക്കേട് മനസ്സിലാക്കുമ്പോള്‍ അത് ഉറക്കെ പറഞ്ഞു് അക്നോളജ് ചെയ്യുക എന്നത് എന്റെയൊരു ബലഹീനതയാണോന്നും ഇപ്പോള്‍ സംശയം ഇല്ലാതില്ല.
അവര്‍ ഓരോന്നു ചെയ്യുന്നതിനു പിന്നില്‍ സാധൂകരിക്കത്തക്ക കാരണങ്ങളുമുണ്ടെന്ന് വൈകിയാണെങ്കിലും അറിയുമ്പോള്‍ സന്തോഷവും സ്വകാര്യമായൊരു അഭിമാനവും തോന്നാറുണ്ട്.
ഞങ്ങ കുടുംബപരമായി ചായ പ്രിഫര്‍ ചെയ്യുന്ന ആള്‍ക്കാരാണു്. ചൂടു ചായ വേണോ, അതോ കാപ്പി വേണോ എന്നു് ആരേലും ചോദിച്ചാള്‍ ചായയാവും മിക്കപ്പോഴും ചോയ്‌സ്. പിന്നെ ഒരു ചെയ്ഞ്ചിനെങ്ങാനും കാപ്പി മതിയെന്നു പറഞ്ഞാലായി.
ചൂടു ചായ ഓരോ സിപ്പും ഊതിക്കുടിച്ച് ആസ്വദിക്കുമ്പോഴത്തെ ആ ശബ്ദം - ആ ശബ്ദത്തിന്റെ വോള്യം കുറയ്ക്കാനായി ചില്ലറ ബോധവത്‌ക്കരണവും സ്കിറ്റുകളുമല്ല അന്നൊക്കെ നടത്തിയിട്ടുള്ളത്.
ഇന്നു്, അവിചാരിതമായി, ഹിസ്റ്ററി ചാനലിലെ മോഡേണ്‍ മാര്‍വല്‍സ് -ന്റെ ഒരു എപ്പിസോഡ് കാണാനിടയായി. ചായയുടെ ചരിത്രവും ആവിര്‍ഭാവവും ഉപയോഗവുമായിരുന്നു വിഷയം. (കാണാന്‍ പറ്റുമെങ്കില്‍ വിടണ്ട, നല്ലൊരു എപ്പിസോഡാണു്. ഹുലു അക്സസ്സുള്ളവര്‍ക്ക് മുഴുവന്‍ എപ്പിസോഡും ദാ ഇവിടെ കാണാം )
അതിലെ ഒരു രംഗം, ഒരു പ്രൊഫഷണല്‍ റ്റീ റ്റേസ്റ്റര്‍ ചായ രുചിച്ച് നോക്കുന്നതാണു്. ശബ്ദത്തോടെ ഓരോ സ്പൂണ്‍ ചായയും രുചിച്ച ശേഷം ആയാളത് തുപ്പിക്കളയുന്നു. തുടര്‍ന്ന്, ചായ അങ്ങനെ വലിച്ച് കുടിക്കുന്നതിന്റെ പിന്നിലെ യുക്തിയും ആയാള്‍ തന്നെ പറഞ്ഞു.
അത് ഏകദേശം ഇങ്ങനെ പോവുന്നു: ശബ്ദമുണ്ടാക്കി ശക്തിയോടെ വലിച്ച് കുടിക്കുമ്പോള്‍ ചായ വായിലേക്കെത്തുന്നത് ഏകദേശം 100-120 മൈല്‍ സ്പീഡിലാണു് - ചായത്തുള്ളികള്‍ ഓക്സിജനുമായി കൂടുതല്‍ കലരുവാന്‍ ഇത് കാരണമാവുന്നു - അതിനാല്‍, ചായയ്ക്ക് കൂടുതല്‍ രുചി തോന്നും.
ഇംഗ്ളീഷ് വിക്കിയിലെ വാചകം കടമെടുത്താല്‍: this ensures that both the tea and plenty of oxygen is passed over all the taste receptors on the tongue to give an even taste profile of the tea.
ചൂട് ചായ, ശബ്ദത്തോടെ വലിച്ച് കുടിക്കുമ്പോള്‍ കൂടുതല്‍ രുചി തോന്നുന്നതിന്റെ പിന്നിലെ യുക്തി മനസ്സിലായല്ലോ?
കാകഃ കാകഃ, പികഃ പികഃ
Friday, August 27, 2010
Saturday, August 21, 2010
ആര്‍പ്പോ...??!
ഓണമല്ലേ എന്റെ നാട്ടാരേ? ആഘോഷിക്കേണ്ടേ?
ജോലിക്കിടയിലും, ആപ്പീസ് മുറികളിലും, കമ്പ്യൂട്ടറിനു മുമ്പിലും, ചിലപ്പോള്‍ ഓണദിവസം മുഴുക്കെ പട്ടിണി കിടന്നും നമ്മളില്‍ ചിലരെങ്കിലും പരശതമാള്‍ക്കാരെപ്പോലെ ഇത്തവണയും ഓണം പോക്കും.
എന്നാലും, നമുക്കും ഓണം ആഘോഷിക്കേണ്ടേ? എന്നിട്ട് എന്നെങ്കിലും നമുക്കും നമ്മുടെ ചെറുപ്പക്കാരോട് പറയണ്ടേ, "ഡായ്, i ate more onams than you, യൂ സില്ലിബോയ്..!" എന്നു്?
ജാതി-മത-ലിംഗ-പ്രായ-ശബ്ദസൗകുമാര്യ ഭേദമെന്യെ, ഞരമ്പുകളില്‍ യൂഫോറിയ ഒരല്പമെങ്കിലും ബാക്കിയുണ്ടെങ്കില്‍, ഈ വേക്കത്തെ ഓണത്തിനു ഒരു ആര്‍പ്പോ 2010 പ്രോജക്റ്റ് നോക്കാം:
ആര്‍പ്പോ ഇര്‍റോ..! എന്നു് ദാ ഇതു പോലെ ഓഡിയോ (ശബ്ദം) റെക്കോര്‍ഡ് ചെയ്ത് ഇവിടെ അപ്‌ലോഡാമോ? (സെല്‍ഫോണിലോ കമ്പ്യൂട്ടറിലോ, എന്തില്‍ റെക്കോര്‍ഡ് ചെയ്താലും വേണ്ടില്ല.., mp3,m4a,3gp,wav തുടങ്ങിയ ഏതെങ്കിലും ഫോര്മാറ്റിലൊന്നിലാവണമെന്നു മാത്രം..! ഇതാ സ്ക്രീന്‍ഗ്രാബ് വീഡിയോ, സഹായത്തിനായി.)
നമുക്കത് കൊണ്ട് എന്തേലും ചെയ്യാമോന്നു നോക്കാം.
അഭിപ്രായങ്ങള്‍ സ്വാഗതം..!

Thursday, August 12, 2010
തീരദേശ റെയില്‍ പാതയിലെ ലെവല്‍ക്രോസുകള്‍
തീരദേശ റെയില്‍വേ ലൈനില്‍ പോയ വാരം അപകടങ്ങളുടേതായിരുന്നു.
ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍, ഓണക്കിറ്റ് വാങ്ങാന്‍ പോയ ഗൃഹനാഥന്‍ എന്നു വേണ്ട, സ്കൂള്‍ കുട്ടികള്‍ വരെ അപായത്തിന്റെ നിഴലില്‍ വന്നു പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹസംഘം യാത്രചെയ്തിരുന്ന ബസ്സില്‍ തീവണ്ടിയിടിച്ച് 38 പേരാണ് കൊല്ലപ്പെട്ടത്.
ഒന്നുകില്‍ ലെവല്‍ ക്രോസുകളില്‍ ഗാര്‍ഡുകളെ നിയമിക്കണം, അല്ലെങ്കില്‍, വികസിത രാജ്യങ്ങളിലെ പോലെ ലെവല്‍ ക്രോസുകള്‍ സുരക്ഷിതമായി കാക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കണം. എന്തായാലും, ഈ നരഹത്യ തുടര്‍ന്നു കൊണ്ടു പോവാന്‍ പറ്റില്ല തന്നെ.
Mathrubhumi - ലെവല്‍ക്രോസ്സില്‍ സ്‌കൂള്‍വാന്‍ കുടുങ്ങി; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി
കരുവാറ്റ: ആളില്ലാത്ത ലെവല്‍ക്രോസ്സില്‍ എന്‍ജിന്‍ ഓഫായി നിന്നുപോയ സ്‌കൂള്‍വാന്‍. പാഞ്ഞുവരുന്ന തീവണ്ടി. അലമുറയിടുന്ന കുഞ്ഞുങ്ങളും നാട്ടുകാരും. സ്‌കൂള്‍വാനിന് കഷ്ടിച്ച് 30 മീറ്റര്‍ അകലെ തീവണ്ടി ഞരക്കത്തോടെ ബ്രേക്കിട്ടുനിര്‍ത്തിയപ്പോള്‍ വന്‍ദുരന്തം ഒഴിഞ്ഞതിന്റെ ആശ്വാസം.
തീരദേശപാതയിലെ കരുവാറ്റ റെയില്‍വേ സ്റ്റേഷന് വടക്കുള്ള കൊപ്പാറക്കടവ് റോഡിലെ ലെവല്‍ക്രോസ്സിലാണ് സംഭവം. എല്‍.കെ.ജി. മുതല്‍ ഏഴാംക്ലാസ് വരെയുള്ള 28 കുട്ടികളായിരുന്നു സ്‌കൂള്‍വാനില്‍. ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തിനുള്ള 6321 നമ്പര്‍ പ്രതിവാരതീവണ്ടി കടന്നുവരുന്നതിന്റെ തൊട്ടുമുമ്പ് രാവിലെ ഒമ്പതുമണിയോടെയാണ് സ്‌കൂള്‍വാന്‍ ലെവല്‍ക്രോസ്സിലെത്തിയത്. ഈസമയത്ത് പടിഞ്ഞാറുനിന്ന് ഒരു ഓട്ടോറിക്ഷയും കടന്നുവന്നു. കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാവുന്ന വീതിമാത്രമാണ് ഇവിടെ റോഡിനുള്ളത്. ഓട്ടോഡ്രൈവര്‍ പിന്നോട്ടു മാറ്റണമെന്ന് വാന്‍ഡ്രൈവറും വാന്‍ മാറ്റണമെന്ന് ഓട്ടോക്കാരനും വാശിപിടിച്ചു. ഇതിനിടെയാണ് തീവണ്ടി വന്നത്. ഇതുകണ്ട് ഓട്ടോറിക്ഷാ പിന്നോട്ടു മാറ്റി. വാനിന്റെ എന്‍ജിന്‍ ഓഫായിപ്പോയി. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ ബഹളംവച്ച് തീവണ്ടി ഡ്രൈവറുടെ ശ്രദ്ധയാകര്‍ഷിച്ചു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തീവണ്ടി വരുന്നതുകണ്ട് അലറിക്കരഞ്ഞു.
റെയില്‍ പാളത്തിനു മേലെ വണ്ടി നിര്‍ത്തിയിട്ട് തമ്മില്‍ വഴക്കടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരക്കേട് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇവനെയൊക്കെ വിശ്വസിച്ച് കുഞ്ഞുങ്ങളെ എങ്ങനെ കൊടുത്തയയ്ക്കും?

Monday, August 09, 2010
കൊളോക്കിയല്‍ പൊന്മാന്‍
സീതാദേവിയില്‍ കൌതുകമുണര്‍ത്താന്‍ പൊന്മാനായി രാവണന്‍ വന്നുവെന്നു രാമായണം. ധര്‍മ്മപത്നിയെ കിഡ്നാപ്പ് ചെയ്തവനെ കഷണിച്ച് വെനിസണുണ്ടാക്കാന്‍ ശ്രീരാമന്‍ പിന്നാലെ പോയി.
രാമായണത്തിലെ പൊന്മാനല്ല മലയാളിയുടെ കൊളോക്കിയല്‍ പൊന്മാന്‍. മ്മടെ പൊന്മാന്‍ പറക്കും, മീന്‍ പിടിക്കും, വാല്‍മാക്രിയെ nom nom -ന്നു തിന്നും.

"നീലപ്പൊന്മാന്‍ = നീല നിറമുള്ള + പൊന്നിന്‍റെ നിറമുള്ള + മാന്‍" എന്നല്ലല്ലോ.
പച്ചച്ചെങ്കൊടി പോലെ നീലപ്പൊന്മാന്‍; കിങ്ഫിഷര്‍!
എന്നാ പാടാണെന്നേ?
രാമായണത്തിലെ പൊന്മാനല്ല മലയാളിയുടെ കൊളോക്കിയല്‍ പൊന്മാന്‍. മ്മടെ പൊന്മാന്‍ പറക്കും, മീന്‍ പിടിക്കും, വാല്‍മാക്രിയെ nom nom -ന്നു തിന്നും.

പച്ചച്ചെങ്കൊടി എന്നൊക്കെ പറേന്ന പോലെ ദാണ്ടേ നീലപ്പൊന്മാന്‍.
ആശയക്കുഴപ്പമുണ്ടാവാതെ കാക്കാന്‍. നമ്മളു "നീലപ്പൊന്മാനേ, എന്‍റെ നീലപ്പൊന്മാനേ.." എന്ന പൊളിറ്റിക്കലി കറക്റ്റ് പാട്ട്പാടി. "നീലപ്പൊന്മാന്‍ = നീല നിറമുള്ള + പൊന്നിന്‍റെ നിറമുള്ള + മാന്‍" എന്നല്ലല്ലോ.
പച്ചച്ചെങ്കൊടി പോലെ നീലപ്പൊന്മാന്‍; കിങ്ഫിഷര്‍!
എന്നാ പാടാണെന്നേ?
Tuesday, August 03, 2010
ലഹളയുടെ മനഃശാസ്ത്രം
മാപ്പിള ലഹള ഹിസ്റ്ററിയില്‍ പഠിച്ചിട്ടുണ്ട്. ലഹളയ്ക്കിടയില്‍ അഭയം തേടിയ ബ്രാഹ്മണ സ്ത്രീയെ രക്ഷിച്ചയാള്‍ തന്നെ പരിണയിച്ച കഥയോ കവിതയോ മറ്റോ വായിക്കുകയും ചെയ്തിട്ടുണ്ട്.
ആഖ്യാതാവിന്‍റെ കഴിവിനു അനുസരിച്ചാവും പലപ്പോഴും ചരിത്രം പോവുക. വൈകാരികതയാലോ മറ്റോ tainted ആഖ്യാനമാണെങ്കില്‍ പറയുകയും വേണ്ട.
ഉദാഹരണത്തിനു, ഗറില്ലാ യുദ്ധം എന്ന ഖണ്ഡികയില്‍, "പട്ടാളക്കാരുടെ മെഷീൻ ഗണിനും കൈ ബോമ്പിനും എതിരെ കലാപകാരികൾ വാളും കുന്തവുമായി കുതിച്ചത്" ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരുത്തന്‍റെ ഗറില്ല മറ്റൊരുത്തന്‍റെ സഹോദരനും, ഇനിയൊരുത്തന്‍റെ അന്തകനുമാണല്ലോ? ഒരുത്തന്‍റെ ചരക്ക്, മറ്റൊരുത്തന്‍റെ പെങ്ങളാണെന്നു ആരോ പറഞ്ഞതു പോലെ?
ലഹള എങ്ങിനെ ഉണ്ടാവുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ലഹളയുടെ മനഃശാസ്ത്രം എന്ത്? അപായമുണ്ടാവാത്തതൊന്നും ലഹളയാവില്ല താനും.
ഉണ്ടിരുന്ന നായര്‍ക്ക് വിളി വന്നപോലെ, ലഹള കൂടാന്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചങ്ങ് തീരുമാനിക്കുകയാണോ?
കലാപമാണോ ലഹള? not quite. കലാപം എന്തെങ്കിലും കാരണത്തിനാല്‍ ഇഗ്നൈറ്റഡാണു. കലാപത്തിന്‍റെ അനുബന്ധമായാവും മിക്കപ്പോഴും ലഹളകള്‍ നടക്കുക. ലഹളയെന്നാല്‍ genocide-ന്‍റെ (മിനി)വകഭേദമാണു. ലഹള മിക്കപ്പോഴും ഒരുപക്ഷത്തിനാല്‍ ഓര്‍ഗനൈസ്ഡാണു. കലാപത്തിന്‍റെ കലുഷിത സാധുതയുള്ളതിനാല്‍, ലഹളയ്ക്ക് പൊട്ടാന്‍ പ്രത്യേകിച്ച് പ്രകോപനങ്ങളോ കാരണമോ നീതികരണമോ ഒന്നും വേണ്ട.
പലയിടങ്ങളിലെ ചിന്നിച്ചിതറിയ വായനയില്‍ നിന്നും സ്വരുക്കൂട്ടിയ ശകലങ്ങളില്‍ നിന്നും എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണു.
ഒന്ന്‍:
Nishad Kaippally - സത്യാഗ്രഹിയായ ഗാന്ധി ചില അവസരങ്ങളിൽ സത്യം ആഗ്രഹിച്ചിരുന്നില്ല എന്നു് തോന്നിപ്പോകും.
1921ൽ Khilafath Movementന്റെ ഭാഗമായി മാപ്പിള ലഹളയിൽ ആയിരക്കണക്കിനു ജനങ്ങൾ കേരളത്തിൽ കൊല്ലപ്പെട്ടു്. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള യുദ്ധം ഹിന്ദുക്കളിലേക്കും തിരിഞ്ഞപ്പോൾ മുസ്ലീമുകളേ കാൾ അധികം ഹിന്ദുക്കൾ കൊല്ലപ്പെട്ടു്. മുസ്ലീമുകൾ ഹിന്ദുക്കളെ കൊന്ന വിവരവും കണക്കുകളും ഗാന്ധിയുടെ ലേഖനങ്ങളിൽ ഒന്നും കാണാൻ കഴിയുന്നില്ല. മാപ്പിള ലഹള അടിച്ചമർത്തുന്നതിനു് മുമ്പ് (ഗർഭിണികളായ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം) ആയിരക്കണക്കിനു ഹിന്ദുക്കളെ അക്രമികൾ കൊലപ്പെടുത്തി. ഗാന്ധിയുടെ കണക്കുകളിൽ മാപ്പിളമാരുടെ മരണ സംഖ്യയുണ്ട്, പക്ഷെ ഹിന്ദുക്കളുടെ മരണ സംഖ്യ ഇല്ല. മുസ്ലീമുകളെ പ്രീതിപ്പെടുത്താനുള്ള കരുതിക്കൂട്ടിയ ശ്രമം അദ്ദേഹത്തിന്റെ നിരവധി മറ്റു് ലേഖനങ്ങളിലും നമുക്കു് വായിക്കാം.
---
ഇപ്പോൾ ഓപ്പിസിലാണു് Referenceകൾ വീട്ടിലും. :) Aug 1
രണ്ട്:
Nishad Kaippally - 1921ൽ August 26നു ഗാന്ധി മാപ്പിളമാരെ കുറിച്ചു് ഇങ്ങനെ എഴുതി.
http://www.gandhiserve.org/cwmg/VOL024.PDF
Page 165.
The Moplahs are Muslims. They have Arab blood in their veins.
It is said that their forefathers came from Arabia many years ago and
settled in Malabar. They are of a fiery temperament, and are said to be
easily excitable. They are enraged and resort to violence in a matter of
seconds. They have been responsible for many murders. Many years
ago a special Act was also passed to subdue them. There are said to be
a million of them. The community, though illiterate, is courageous.
They have simply no fear of death. They always set out for fighting
with a pledge not to return defeated.
ഇതുകൊണ്ടായിരിക്കണം ഗാന്ധിക്ക് മാപ്പിളമാരെ ഇത്രയും ബഹുമാനം. Aug 1
മൂന്ന്‍:
ക്ഷേത്രങ്ങള്‍ നശിപ്പിക്കലും ഹിന്ദുക്കളെ കൊന്നൊടുക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനവുമൊക്കെ ഈ കലാപത്തില്‍ ആരോപിക്കപ്പെട്ടത് ഈ പരിവേഷത്തിന്റെ പരഭാഗമാണ്. ഈ ജിഹാദിനെ വിദേശികളായ അധിനിവേശശക്തികള്‍ എങ്ങനെ കണ്ടിരുന്നു എന്ന് പരിശ്ശോധിക്കുന്നതും രസകരമാണ്. 'ഹാലിളക്കം' എന്ന പ്രയോഗമാണ് അവര്‍ ഉപയോഗിക്കുന്നത്. ഹാല്‍ അവസ്ഥ എന്ന് അര്‍ത്ഥത്തിലുളുള്ള അറബി വാക്കാണ്. ഒരു ആള്‍ക്കൂട്ടത്തിന്റെ ഉന്മാദപൂര്‍ണ്ണമായ കലാപവാസന എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ആ വാക്കുറച്ചു പോയത്.
ഉണ്ടിരുന്ന നായര്‍ക്ക് വിളി വന്നപോലെ, ലഹള കൂടാന്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചങ്ങ് തീരുമാനിക്കുകയാണോ? - അതെ എന്നു ഇപ്പോഴത്തെ അഭിപ്രായം.
ആഖ്യാതാവിന്‍റെ കഴിവിനു അനുസരിച്ചാവും പലപ്പോഴും ചരിത്രം പോവുക. വൈകാരികതയാലോ മറ്റോ tainted ആഖ്യാനമാണെങ്കില്‍ പറയുകയും വേണ്ട.
ഉദാഹരണത്തിനു, ഗറില്ലാ യുദ്ധം എന്ന ഖണ്ഡികയില്‍, "പട്ടാളക്കാരുടെ മെഷീൻ ഗണിനും കൈ ബോമ്പിനും എതിരെ കലാപകാരികൾ വാളും കുന്തവുമായി കുതിച്ചത്" ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരുത്തന്‍റെ ഗറില്ല മറ്റൊരുത്തന്‍റെ സഹോദരനും, ഇനിയൊരുത്തന്‍റെ അന്തകനുമാണല്ലോ? ഒരുത്തന്‍റെ ചരക്ക്, മറ്റൊരുത്തന്‍റെ പെങ്ങളാണെന്നു ആരോ പറഞ്ഞതു പോലെ?
ലഹള എങ്ങിനെ ഉണ്ടാവുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? ലഹളയുടെ മനഃശാസ്ത്രം എന്ത്? അപായമുണ്ടാവാത്തതൊന്നും ലഹളയാവില്ല താനും.
ഉണ്ടിരുന്ന നായര്‍ക്ക് വിളി വന്നപോലെ, ലഹള കൂടാന്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചങ്ങ് തീരുമാനിക്കുകയാണോ?
കലാപമാണോ ലഹള? not quite. കലാപം എന്തെങ്കിലും കാരണത്തിനാല്‍ ഇഗ്നൈറ്റഡാണു. കലാപത്തിന്‍റെ അനുബന്ധമായാവും മിക്കപ്പോഴും ലഹളകള്‍ നടക്കുക. ലഹളയെന്നാല്‍ genocide-ന്‍റെ (മിനി)വകഭേദമാണു. ലഹള മിക്കപ്പോഴും ഒരുപക്ഷത്തിനാല്‍ ഓര്‍ഗനൈസ്ഡാണു. കലാപത്തിന്‍റെ കലുഷിത സാധുതയുള്ളതിനാല്‍, ലഹളയ്ക്ക് പൊട്ടാന്‍ പ്രത്യേകിച്ച് പ്രകോപനങ്ങളോ കാരണമോ നീതികരണമോ ഒന്നും വേണ്ട.
പലയിടങ്ങളിലെ ചിന്നിച്ചിതറിയ വായനയില്‍ നിന്നും സ്വരുക്കൂട്ടിയ ശകലങ്ങളില്‍ നിന്നും എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണു.
ഒന്ന്‍:
Nishad Kaippally - സത്യാഗ്രഹിയായ ഗാന്ധി ചില അവസരങ്ങളിൽ സത്യം ആഗ്രഹിച്ചിരുന്നില്ല എന്നു് തോന്നിപ്പോകും.
1921ൽ Khilafath Movementന്റെ ഭാഗമായി മാപ്പിള ലഹളയിൽ ആയിരക്കണക്കിനു ജനങ്ങൾ കേരളത്തിൽ കൊല്ലപ്പെട്ടു്. ബ്രിട്ടീഷുകാർക്ക് എതിരെയുള്ള യുദ്ധം ഹിന്ദുക്കളിലേക്കും തിരിഞ്ഞപ്പോൾ മുസ്ലീമുകളേ കാൾ അധികം ഹിന്ദുക്കൾ കൊല്ലപ്പെട്ടു്. മുസ്ലീമുകൾ ഹിന്ദുക്കളെ കൊന്ന വിവരവും കണക്കുകളും ഗാന്ധിയുടെ ലേഖനങ്ങളിൽ ഒന്നും കാണാൻ കഴിയുന്നില്ല. മാപ്പിള ലഹള അടിച്ചമർത്തുന്നതിനു് മുമ്പ് (ഗർഭിണികളായ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം) ആയിരക്കണക്കിനു ഹിന്ദുക്കളെ അക്രമികൾ കൊലപ്പെടുത്തി. ഗാന്ധിയുടെ കണക്കുകളിൽ മാപ്പിളമാരുടെ മരണ സംഖ്യയുണ്ട്, പക്ഷെ ഹിന്ദുക്കളുടെ മരണ സംഖ്യ ഇല്ല. മുസ്ലീമുകളെ പ്രീതിപ്പെടുത്താനുള്
---
ഇപ്പോൾ ഓപ്പിസിലാണു് Referenceകൾ വീട്ടിലും. :)
രണ്ട്:
Nishad Kaippally - 1921ൽ August 26നു ഗാന്ധി മാപ്പിളമാരെ കുറിച്ചു് ഇങ്ങനെ എഴുതി.
http://www.gan
Page 165.
The Moplahs are Muslims. They have Arab blood in their veins.
It is said that their forefathers came from Arabia many years ago and
settled in Malabar. They are of a fiery temperament, and are said to be
easily excitable. They are enraged and resort to violence in a matter of
seconds. They have been responsible for many murders. Many years
ago a special Act was also passed to subdue them. There are said to be
a million of them. The community, though illiterate, is courageous.
They have simply no fear of death. They always set out for fighting
with a pledge not to return defeated.
ഇതുകൊണ്ടായി
മൂന്ന്‍:
ക്ഷേത്രങ്ങള്‍ നശിപ്പിക്കലും ഹിന്ദുക്കളെ കൊന്നൊടുക്കലും നിര്‍ബന്ധിത മതപരിവര്‍ത്തനവുമൊക്കെ ഈ കലാപത്തില്‍ ആരോപിക്കപ്പെട്ടത് ഈ പരിവേഷത്തിന്റെ പരഭാഗമാണ്. ഈ ജിഹാദിനെ വിദേശികളായ അധിനിവേശശക്തികള്‍ എങ്ങനെ കണ്ടിരുന്നു എന്ന് പരിശ്ശോധിക്കുന്നതും രസകരമാണ്. 'ഹാലിളക്കം' എന്ന പ്രയോഗമാണ് അവര്‍ ഉപയോഗിക്കുന്നത്. ഹാല്‍ അവസ്ഥ എന്ന് അര്‍ത്ഥത്തിലുളുള്ള അറബി വാക്കാണ്. ഒരു ആള്‍ക്കൂട്ടത്തിന്റെ ഉന്മാദപൂര്‍ണ്ണമായ കലാപവാസന എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ആ വാക്കുറച്ചു പോയത്.
ഉണ്ടിരുന്ന നായര്‍ക്ക് വിളി വന്നപോലെ, ലഹള കൂടാന്‍ ഒരു കൂട്ടം ആളുകള്‍ ഒന്നിച്ചങ്ങ് തീരുമാനിക്കുകയാണോ? - അതെ എന്നു ഇപ്പോഴത്തെ അഭിപ്രായം.
Subscribe to:
Posts (Atom)

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.