കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഓഗസ്റ്റ് 11, 2010

തീരദേശ റെയില്‍ പാതയിലെ ലെവല്‍ക്രോസുകള്‍

തീരദേശ റെയില്‍വേ ലൈനില്‍ പോയ വാരം അപകടങ്ങളുടേതായിരുന്നു.

ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍, ഓണക്കിറ്റ് വാങ്ങാന്‍ പോയ ഗൃഹനാഥന്‍ എന്നു വേണ്ട, സ്കൂള്‍ കുട്ടികള്‍ വരെ അപായത്തിന്റെ നിഴലില്‍ വന്നു പെട്ടു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹസംഘം യാത്രചെയ്തിരുന്ന ബസ്സില്‍ തീവണ്ടിയിടിച്ച് 38 പേരാണ് കൊല്ലപ്പെട്ടത്.

ഒന്നുകില്‍ ലെവല്‍ ക്രോസുകളില്‍ ഗാര്‍ഡുകളെ നിയമിക്കണം, അല്ലെങ്കില്‍, വികസിത രാജ്യങ്ങളിലെ പോലെ ലെവല്‍ ക്രോസുകള്‍ സുരക്ഷിതമായി കാക്കുന്ന യന്ത്രങ്ങള്‍ സ്ഥാപിക്കണം. എന്തായാലും, ഈ നരഹത്യ തുടര്‍ന്നു കൊണ്ടു പോവാന്‍ പറ്റില്ല തന്നെ.


Mathrubhumi - ലെവല്‍ക്രോസ്സില്‍ സ്‌കൂള്‍വാന്‍ കുടുങ്ങി; തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി

കരുവാറ്റ: ആളില്ലാത്ത ലെവല്‍ക്രോസ്സില്‍ എന്‍ജിന്‍ ഓഫായി നിന്നുപോയ സ്‌കൂള്‍വാന്‍. പാഞ്ഞുവരുന്ന തീവണ്ടി. അലമുറയിടുന്ന കുഞ്ഞുങ്ങളും നാട്ടുകാരും. സ്‌കൂള്‍വാനിന് കഷ്ടിച്ച് 30 മീറ്റര്‍ അകലെ തീവണ്ടി ഞരക്കത്തോടെ ബ്രേക്കിട്ടുനിര്‍ത്തിയപ്പോള്‍ വന്‍ദുരന്തം ഒഴിഞ്ഞതിന്റെ ആശ്വാസം.

തീരദേശപാതയിലെ കരുവാറ്റ റെയില്‍വേ സ്റ്റേഷന് വടക്കുള്ള കൊപ്പാറക്കടവ് റോഡിലെ ലെവല്‍ക്രോസ്സിലാണ് സംഭവം. എല്‍.കെ.ജി. മുതല്‍ ഏഴാംക്ലാസ് വരെയുള്ള 28 കുട്ടികളായിരുന്നു സ്‌കൂള്‍വാനില്‍. ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തിനുള്ള 6321 നമ്പര്‍ പ്രതിവാരതീവണ്ടി കടന്നുവരുന്നതിന്റെ തൊട്ടുമുമ്പ് രാവിലെ ഒമ്പതുമണിയോടെയാണ് സ്‌കൂള്‍വാന്‍ ലെവല്‍ക്രോസ്സിലെത്തിയത്. ഈസമയത്ത് പടിഞ്ഞാറുനിന്ന് ഒരു ഓട്ടോറിക്ഷയും കടന്നുവന്നു. കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാവുന്ന വീതിമാത്രമാണ് ഇവിടെ റോഡിനുള്ളത്. ഓട്ടോഡ്രൈവര്‍ പിന്നോട്ടു മാറ്റണമെന്ന് വാന്‍ഡ്രൈവറും വാന്‍ മാറ്റണമെന്ന് ഓട്ടോക്കാരനും വാശിപിടിച്ചു. ഇതിനിടെയാണ് തീവണ്ടി വന്നത്. ഇതുകണ്ട് ഓട്ടോറിക്ഷാ പിന്നോട്ടു മാറ്റി. വാനിന്റെ എന്‍ജിന്‍ ഓഫായിപ്പോയി. അപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍ ബഹളംവച്ച് തീവണ്ടി ഡ്രൈവറുടെ ശ്രദ്ധയാകര്‍ഷിച്ചു. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തീവണ്ടി വരുന്നതുകണ്ട് അലറിക്കരഞ്ഞു.

റെയില്‍ പാളത്തിനു മേലെ വണ്ടി നിര്‍ത്തിയിട്ട് തമ്മില്‍ വഴക്കടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരക്കേട് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇവനെയൊക്കെ വിശ്വസിച്ച് കുഞ്ഞുങ്ങളെ എങ്ങനെ കൊടുത്തയയ്ക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index