കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഓഗസ്റ്റ് 21, 2010

ആര്‍പ്പോ...??!

ഓണമല്ലേ എന്റെ നാട്ടാരേ? ആഘോഷിക്കേണ്ടേ?

ജോലിക്കിടയിലും, ആപ്പീസ് മുറികളിലും, കമ്പ്യൂട്ടറിനു മുമ്പിലും, ചിലപ്പോള്‍ ഓണദിവസം മുഴുക്കെ പട്ടിണി കിടന്നും നമ്മളില്‍ ചിലരെങ്കിലും പരശതമാള്‍ക്കാരെപ്പോലെ ഇത്തവണയും ഓണം പോക്കും.

എന്നാലും, നമുക്കും ഓണം ആഘോഷിക്കേണ്ടേ? എന്നിട്ട് എന്നെങ്കിലും നമുക്കും നമ്മുടെ ചെറുപ്പക്കാരോട് പറയണ്ടേ, "ഡായ്, i ate more onams than you, യൂ സില്ലിബോയ്..!" എന്നു്?

ജാതി-മത-ലിംഗ-പ്രായ-ശബ്ദസൗകുമാര്യ ഭേദമെന്യെ, ഞരമ്പുകളില്‍ യൂഫോറിയ ഒരല്പമെങ്കിലും ബാക്കിയുണ്ടെങ്കില്‍, ഈ വേക്കത്തെ ഓണത്തിനു ഒരു ആര്‍പ്പോ 2010 പ്രോജക്റ്റ് നോക്കാം:


ആര്‍പ്പോ ഇര്‍റോ..! എന്നു് ദാ ഇതു പോലെ ഓഡിയോ (ശബ്ദം) റെക്കോര്‍ഡ് ചെയ്ത് ഇവിടെ അപ്‌‌ലോഡാമോ? (സെല്‍ഫോണിലോ കമ്പ്യൂട്ടറിലോ, എന്തില്‍ റെക്കോര്‍ഡ് ചെയ്താലും വേണ്ടില്ല.., mp3,m4a,3gp,wav തുടങ്ങിയ ഏതെങ്കിലും ഫോര്മാറ്റിലൊന്നിലാവണമെന്നു മാത്രം..! ഇതാ സ്ക്രീന്‍ഗ്രാബ് വീഡിയോ, സഹായത്തിനായി.)



നമുക്കത് കൊണ്ട് എന്തേലും ചെയ്യാമോന്നു നോക്കാം.



അഭിപ്രായങ്ങള്‍ സ്വാഗതം..!

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index