കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 09, 2010

കൊളോക്കിയല്‍ പൊന്മാന്‍

സീതാദേവിയില്‍ കൌതുകമുണര്‍ത്താന്‍ പൊന്മാനായി രാവണന്‍ വന്നുവെന്നു‌ രാമായണം. ധര്‍മ്മപത്നിയെ കിഡ്നാപ്പ് ചെയ്തവനെ കഷണിച്ച് വെനിസണുണ്ടാക്കാന്‍ ശ്രീരാമന്‍ പിന്നാലെ പോയി.

രാമായണത്തിലെ പൊന്മാനല്ല മലയാളിയുടെ കൊളോക്കിയല്‍ പൊന്മാന്‍. മ്മടെ പൊന്മാന്‍ പറക്കും, മീന്‍ പിടിക്കും, വാല്‍മാക്രിയെ nom nom -ന്നു തിന്നും.

http://malayalam.homeunix.net/screenshots/images/1281379833.jpg

പച്ചച്ചെങ്കൊടി എന്നൊക്കെ പറേന്ന പോലെ ദാണ്ടേ നീലപ്പൊന്മാന്‍.

ആശയക്കുഴപ്പമുണ്ടാവാതെ കാക്കാന്‍. നമ്മളു "നീലപ്പൊന്മാനേ, എന്‍റെ നീലപ്പൊന്മാനേ.." എന്ന പൊളിറ്റിക്കലി കറക്റ്റ് പാട്ട്പാടി.

"നീലപ്പൊന്മാന്‍ = നീല നിറമുള്ള + പൊന്നിന്‍റെ നിറമുള്ള + മാന്‍" എന്നല്ലല്ലോ.

പച്ചച്ചെങ്കൊടി പോലെ നീലപ്പൊന്മാന്‍; കിങ്ഫിഷര്‍!

എന്നാ പാടാണെന്നേ?

2 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

പൊന്മാനായി വന്നതു രാവണനോ മാരീചനോ?

കുഞ്ചുമ്മാന്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്‌...ഒരുപാടു വിവരങ്ങള്‍...Venison..നീലപ്പൊന്മാന്‍....പൊന്മാന്‍..പച്ചച്ചെങ്കോടി ...നന്നായിട്ടുണ്ട്...

അനുയായികള്‍

Index