അക്വസ്റ്റിക് ഗിറ്റാര്‍ പഠിക്കാന്‍ തുടങ്ങിയിട്ട് അതാവട്ടെ ഇതുവരേക്കും എങ്ങും എത്തിയുമില്ല, പകരം പരിണിതഫലമായിട്ട് ഉദാത്ത ചിന്ത മാത്രമാണു ഉരുവായത്. അതാവട്ടെ ഇപ്രകാരം പോവുന്നു.
ക്ളാസ്സിക്കല്‍ എന്ന വാക്കിനൊത്ത മലയാള പദമില്ലാഞ്ഞിട്ടാണോ
ക്ളാസ്സിക്കല്‍ സംഗീതത്തിനെ നമ്മള്‍ ശാസ്ത്രീയ സംഗീതം എന്നു വിളിക്കുന്നത്. ആക്ച്‌വലി, കര്‍ണ്ണാടക സംഗീതത്തിനെയാണു് നമ്മള്‍ ശാസ്ത്രീയ സംഗീതം എന്നു വിളിക്കുന്നത്. (റേഡിയോവിലും മറ്റും ശാസ്ത്രീയ സംഗീത പാഠമെന്ന പേരില്‍ പുള്ളോന്‍ പാട്ട് പഠിപ്പിക്കുന്നതായ് അറിവില്ല.)
അതിലെന്തു പ്രത്യേക
ശാസ്ത്രം കൂടുതലടങ്ങിയിരിക്കുന്നു?
മെയിന്‍സ്റ്റ്രീം പോപ്പ് സംഗീതത്തിനും മറ്റും ശാസ്ത്രത്തിന്റെ കുറവു് വല്ലതുമുണ്ടോ? ഉപകരണങ്ങളും റെക്കോര്‍ഡിങ്ങും മിക്സിങ്ങും എല്ലാം നവീന സങ്കേതങ്ങള്‍ അനുസരിച്ചാണു് എന്നിരിക്കെ, കര്‍ണ്ണാടക സംഗീതത്തിനെ മാത്രം ശാസ്ത്രീയ സംഗീതമെന്നു നമ്മള്‍ വിളിക്കുന്നത് വിവരക്കേടല്ലേ?
ക്ളാസ്സിക്കല്‍ എന്ന വാക്കിനു
മഷിത്തണ്ട് പറഞ്ഞു തരുന്നത്, "ചിരസമ്മതമായ" എന്ന വാക്കാണു്.