കാകഃ കാകഃ, പികഃ പികഃ

ബൂലോഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബൂലോഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഫെബ്രുവരി 24, 2009

വഴിയിലവിടെ കുഴിയുണ്ട്, സൂക്ഷിക്കുക..!

പലപ്പോഴും നമ്മള്‍ കുഴികളില്‍ ചാടുന്നത് അറിയാതെയാവും. (അറിഞ്ഞും ചാടാറുണ്ട്, ചിലര്‍, ചിലപ്പോള്‍ )

നമുക്കറിയാം, മണ്‍സൂണ്‍ കാലമാവുമ്പോള്‍ നമ്മുടെ റോഡായ റോഡൊക്കെ കുണ്ടും കുഴിയുമാവും - അല്ലെങ്കില്‍ ജനാധിപത്യത്തിനു മുമ്പ് രാജാക്കന്മാരുടെ നല്ലകാലത്തു് നിര്‍മ്മിച്ച റോഡായിരിക്കണം. എന്തായാലും, കുഴിയായ വഴിയിലൊക്കെ കുഴി മടുത്ത് സരസന്മാരായ ലോക്കല്‍ നാട്ടുകാര്‍ വാഴയും കപ്പയും ഒക്കെ നാട്ടി ആരുടെയൊക്കെയോ ശ്രദ്ധ ക്ഷണിക്കാന്‍ വിഫലമായെങ്കിലും ശ്രമിക്കാറുണ്ട്. ഇത്തരം കുഴീല്‍ നടീല്‍ പരിപാടി കൊണ്ട് ഹാസ്യമൊഴിച്ച് അല്പമെങ്കിലും ഗുണമുള്ളത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണു്. നടുറോട്ടില്‍ തളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊടിയ കരുത്തോടെ വമ്പന്‍ ചേന ഒരെണ്ണം വളര്‍ന്നു നില്‍ക്കുന്നതു കണ്ടാല്‍ ഉറപ്പിച്ചോളൂ, ആ ഭാഗത്തെവിടെയോ മാവേലിക്ക് കയറിവരാന്‍ പാകത്തില്‍ പാതാളത്തിലേക്കൊരു ഗര്‍ത്തമുണ്ട്.

ജീവന്‍ വേണേല്‍ വണ്ടി മാറ്റിയോട്ടിക്കോളൂ...!

വഴിയിലെ കുഴികള്‍ അവിടെ നില്‍ക്കട്ടെ. ഇവിടെ പ്രതിപാദ്യം ബ്ളോഗുകളാണു് - വായനാലിസ്റ്റുകള്‍ പറയുന്നത് ദേ, ഇവ കൊള്ളാം എന്നാണെങ്കില്‍, ദാ, ഇവിടെ കാണുന്നത്, ആള്‍ക്കാരുണ്ടാക്കിയ റീസന്റ് ഫില്‍റ്ററുകളാണു് - ഫില്‍റ്ററുകള്‍ ഉണ്ടാക്കാന്‍ മെനക്കെട്ട വായനക്കാര്‍ എന്തൊക്കെയാണു് ഫില്‍റ്റര്‍ ചെയ്തു കളയുന്നത് എന്നറിയുന്നത് കാഷ്വല്‍ വായനക്കാര്‍ക്ക് പോലും വായനാലിസ്റ്റിനെക്കാള്‍ സഹായകമാവും.

വഴിയില്‍ അഞ്ചാറു പേര്‍ "ലോ, ലവിടൊരു വലിയ കുഴിയുണ്ട്..!" എന്നു നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും?

കൂടുതലറിയാന്‍ :

നിങ്ങളുടെ സ്വന്തം ഫില്‍റ്റര്‍

വെള്ളിയാഴ്‌ച, മാർച്ച് 07, 2008

ശമരിയാക്കാരേ, നിങ്ങള്‍ക്കു ഹാ കഷ്ടം..!



യാഹൂ പ്രശ്‌നത്തില്‍ ബ്ലോഗേഴ്‌സിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുകയും ഏവൂരാന്റെ ആവശ്യ പ്രകാരം കാര്‍ട്ടൂണ്‍ വരച്ചു നല്‍കുകയും എന്റെ ബ്ലോഗില്പ്രതിഷേധപ്പോസ്റ്റ് ഇടുകയും ചെയ്തവനാണ് ഞാന്‍.

എന്നാല്‍ ഈയടുത്ത് ഒരു മലയാളവാരിക മലയാളബ്ലോഗുകളെ അടച്ചാക്ഷേപിച്ചപ്പോള്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ യാഹൂ സമരനായകരെ കാണാഞ്ഞത് അത്ഭുതപ്പെടുത്തി. ഇഞ്ചിപ്പെണ്ണ് വിശദീകരിക്കുമോ കാരണം?

(സൂവും ഹരികുമാറും എക്സും വൈയും ആയ വ്യക്തികള്‍ മാത്രമാണെന്ന് എനിക്കറിയാം)

Wednesday, March 05, 2008 1:58:00 AM


കാര്‍ട്ടൂണ്‍ ആവശ്യപ്പെട്ടതു ഞാനെന്നതിനാല്‍, അല്പം ചേറു് എന്റെ മേത്തും വീണു..! (പേരു പറഞ്ഞു് ചേറു് തെറിപ്പിക്കേണ്ടേ സിയാ..?)

എന്റെ നാട്ടുകാരനെന്നതിനാല്‍ സിയയോടു മമതയുണ്ടെന്നതു നേരു തന്നെ. ഇതേ കാരണത്താല്‍, അല്പം സ്വാതന്ത്ര്യവും തോന്നിയിട്ടുണ്ട്,. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും.

  • തോക്ക് ചൂണ്ടി പിടിച്ചു നിര്‍ത്തിയൊന്നുമല്ലല്ലോ സിയയെ കൊണ്ട് അതു വരപ്പിച്ചുതു്? തരാമോന്നു ചോദിച്ചു, സിയ സസന്തോഷം വരച്ചു തന്നു - സിയ അതു മോടി കൂട്ടി ഉഗ്രനാക്കാന്‍ തയാറായതു്, ആ struggle-നോടു സിയയ്ക്ക് അനുഭാവം തോന്നിയതു കൊണ്ടാണു്, അതിനായി എന്തെങ്കിലും ചെയ്യണമെന്നു തോന്നിയതു കൊണ്ടും. (ബ്രിട്ടീഷുകാര്‍, മുഗളന്മാര്‍ തുടങ്ങിയ അധിനിവേശകരെ പ്രകീര്‍ത്തിച്ച് ഒരു "സ്തുതിപ്പോസ്റ്റ്" എഴുതാന്‍ എത്ര ജിഗരി ദോസ്ത് പറഞ്ഞാലും, പോയി വേറേ പണിനോക്കാന്‍ പറയും എന്ന അതേ ലോജിക്കില്‍.)
  • വരച്ചു തന്നത് - സന്തോഷപൂര്‍വ്വം കൈവാങ്ങിയപ്പോഴും, ആവോളം നന്ദി പ്രകടിപ്പിക്കാന്‍ മറന്നിട്ടില്ല -
  • ആ വരച്ചു തന്നതിന്റെ മൗലികമായ ആശയം, ഇഞ്ചിയുടേതാണു് - ഉന്നമുള്ളവനു മാവേല്‍ എറിയാന്‍ കൊഴി കിട്ടുകയില്ല എന്നതു പോലെയാണു് ചിലരുടെ വിധി - ബാക്കി ചിന്ത്യം. ഇവിടെയാണു് സിയ ചെയ്തുതിനു മൂല്യമേറുന്നതു്.
  • ആ പ്രശ്നം കൂടി പഠിച്ച് സിയ സഹായിക്കുവാന്‍ തയാറായി. അതാണു് ആ കാര്‍ട്ടൂണിന്റെ കഥ .



ചാക്രിക കര്‍മ്മം : പേയ് ഇറ്റ് ഫോര്‍വേര്ഡ് -


രാവിലെ, ഞാന്‍ സിയയ്ക്ക് ഗുഡ്‌‌മോര്‍ണിംഗ് പറയുന്നു. സിയ മറ്റൊരാളെ കാണുമ്പോള്‍ ഗുഡ്‌‌ മോര്‍ണിംഗ് പറയുന്നു, തന്റെ നടപ്പു തുടരുന്നു. സിയയ്ക്കു്, തന്റെ എതിരെ നടന്നു വരുന്ന അടുത്ത മനുഷ്യനെ അഭിവാദനം ചെയ്യാന്‍ കഴിഞ്ഞില്ല, അതിനു മുമ്പേ സിയായ്ക്ക് തുമ്മല്‍ വന്നു, അല്ലെങ്കില്‍ സിയയുടെ സെല്‍ഫോണ്‍ അടി തുടങ്ങി.. ഞാനാവട്ടെ, സിയയോട് ഗുഡ്‌‌മോര്‍ണിംഗ് പറഞ്ഞതിനു മൂന്നു് സെക്കന്ഡിനു ശേഷം ഇടനാഴിയില്‍ നിന്നും വശത്തേക്കുള്ള വഴിയെ തിരിഞ്ഞു പോവുകയും ചെയ്തു, കാരണം, എന്റെ ക്യൂബിക്കിള്‍ ആ വശത്തായതിനാല്‍, ഇടനാഴിയിലൂടെ നടക്കേണ്ട കാര്യമില്ല. (ഇനി എന്തു കൊണ്ടാണു് ക്യൂബിക്കിള്‍ ആ വശത്തു വന്നതു്? എന്തു കൊണ്ടാണു് സിയയുടെ സെല്‍ഫോണടിച്ചതു്? അല്ലേല്‍, എന്തു കൊണ്ടാണു് അദ്ദേഹത്തിനു തുമ്മല്‍ വന്നതു്? പിടി കിട്ടിയോ? )

എല്ലാവരും എല്ലാ നേരത്തും ആക്റ്റീവിസ്റ്റുകളാവണം എന്നതു നടക്കാത്ത സുന്ദരമായ സ്വപന്മാണു് - എന്തിനും, ഏതിനും സ്ഥിരം പ്രതിഷേധക്കാര്‍, കേരളാ രാഷ്ട്രീയത്തില്‍ മാത്രമേ കാണൂ.
സംഭവാമി യുഗേ യുഗേ എന്നു കൃഷണ ഭഗവാന്‍ പറഞ്ഞിട്ടുണ്ട് - കാലത്തിനൊത്തു് പുതിയ ആക്ടിവിസ്റ്റുകള്‍ വന്നേ തീരൂ എന്നര്‍ത്ഥം.

മീഡിയന്മാര്‍ -

ചൂടു വെള്ളത്തില്‍ വീണ പൂച്ചയുടെ പഴഞ്ചൊല്ല് മലയാളികള്ക്കെല്ലാം അറിയാവുന്നതല്ലോ? വ്യക്തിപരമായി, മനോരമക്കാരനില്‍ നിന്നും ഉണ്ടായ തിക്താനുഭവം ഗുരു. തുടര്‍ന്നു് ആവേശപൂര്‍വ്വം ബ്ളോഗുന്ന ചെറു പയ്യന്സ് "മീഡിയന്മാരെ" മുന്‍വിധിയോടെയാണു് കാണുന്നതു തന്നെ. ഇതിനു മറ്റൊരു കാരണം, പ്രതിഫലേച്ഛയോ മറ്റ് ഹിഡ്ഡന്‍ അജന്ഡയോ ഇല്ലാത്തവര്‍ ബ്ളോഗുമ്പോളുരുവാകുന്ന പോസ്റ്റുകളും മറ്റുമാണു് ഇഷ്ടം. അരാഷ്ട്രീയകത നല്‍കുന്ന സുഖം. ഉപഭോക്താവിന്റെ, ബ്ളോഗ് വായനക്കാരന്റെ പക്കാ സ്വാര്‍ത്ഥത..!

പോരാത്തതിനു യാഹൂ/ദുനിയാ "മീഡിയന്മാര്‍" നല്‍കിയ രണ്ടാം പാഠവും മുന്‍വിധികള്‍ ഊട്ടിയുറപ്പിക്കുന്നു.

അപ്പോള്‍, ഈ പ്രശ്നത്തില്‍ കാതലെന്തെങ്കിലും ഉണ്ടോന്നു ചോദിച്ചാല്‍, മേലെപ്പറഞ്ഞ മുന്‍വിധികള്‍ പ്രകാരം, "ഉണ്ടാവാന്‍ സാധ്യത ഉണ്ടു്" എന്നതാവും ആദ്യത്തെ , ഇമ്പള്‍സീവ് ഉത്തരം.

എന്നാല്‍, വിശദമായി പഠിച്ച് കിടപ്പുവശം, ഇരിപ്പുവശം ഒക്കെ പറയാനാവാത്തതു എന്താണെന്നു വെച്ചാല്‍, ടി പ്രശ്നത്തിന്റെ സംക്ഷിപ്ത രൂപം വായിച്ചിട്ട് "അടച്ചാക്ഷേപിച്ചു" എന്നല്ലാതെ ഒന്നും മനസ്സിലായില്ല - ഉദ്ദണ്ഡ ശാസ്ത്രികളെ കണ്ടാല്‍ ഞാന്‍ ബ്രൗസറിന്റെ ടാബ് ക്ളോസുകയാ പതിവു്, നേരമില്ല..

അടച്ചാക്ഷേപം

  1. മാധ്യമന്മാരുടെ അടച്ചാക്ഷേപം പുത്തരിയല്ല
  2. വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദിയോടൊക്കെ ഉപമിക്കപ്പെട്ടു എന്നും വരും. വെറുതെ എന്തിനാ അതിനൊക്കെ കാരണമാകുന്നത്? ഉപമയ്ക്കിന്നുവര്‍ക്ക് ഉപമിക്കാം എങ്കിലും, മലയാളിക്കെന്തിനാ ഡ്യൂപ്ളിക്കേറ്റ് റഷ്ദി?
  3. പകര്‍പ്പവകാശ ലംഘനം മാതിരി സാദാ ബ്ളോഗനെ ഹനിക്കുന്ന (മീഡിയന്മാരുടെ) അതിപ്രബുദ്ധ വിനോദങ്ങളിലൊന്നും ഏര്‍പ്പെട്ടു കണ്ടിട്ടില്ല.
  4. അയാള്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. മനോരമനെക്കാളും ഡീസന്റായിരുന്നൂ താനും...!
  5. "മീഡിയന്മാരുടെ" അധിക്ഷേപങ്ങള്ക്കും എത്രയോ ഉപരിയായാണു്, പ്രാധാന്യമര്ഹിക്കുന്ന യാഹൂ പകര്പ്പവകാശ ലംഘനത്തിനു എതിരെ ശബ്ദമുയര്‍ത്തിയ ബ്ളോഗെഴുത്തുകാരെ ഇതര "പ്രബുദ്ധ" ബ്ളോഗന്മാര്‍ തന്നെ അധിക്ഷേപിച്ചതു്? കോലെടുത്തിട്ട് മാത്രം കരടിനു പിന്നാലെ.
  6. കീബോര്‍ഡ് ആക്ടിവിസം - ഫുള്‍ടൈം ആക്ടിവിസം നടക്കില്ല, സമ്മതിക്കുന്നു. നേരമില്ല, ജീവിതം, പ്രായം, ജോലി, ജോലി, ജോലി..! -- ഗൃഹസ്ഥര്‍ക്കാണോ ഒഴിവു കഴിവുകള്‍ക്ക് പഞ്ഞം? ഇനീം വേണോ?



..
അങ്ങിനെയല്ല, ദാ ഇങ്ങിനെയാ..!


റൈറ്റ്......! അങ്ങിനെ തന്നെ..! യോക്കേ..!


ഹകു പ്രശ്നം പ്രതിഷേധാര്‍ഹമാണെന്നു ഇനി താങ്കള്‍ക്കു് തോന്നിയോ? എങ്കില്‍, താങ്കള്‍ ധൈര്യ‌‌പൂര്‍വ്വം പ്രതിഷേധിക്കൂ..!

ഗോ എഹെഡ്..! അതിനാണല്ലോ ബ്ളോഗ്, അതാണല്ലോ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യം..! അഭിവാദനങ്ങള്‍..!



റൂള്‍ ഓഫ്‌‌ തമ്പ് -

  1. മര്‍ദ്ദകന്‍ വാഴ്ത്തപ്പെട്ടവന്‌‌.
  2. മര്‍ദ്ദിതന്‍, അവനെ ക്രൂശിക്കുക.
  3. ശമരിയാക്കാരനെ ക്രൂശിക്കാന്‍ മര്‍ദ്ദകനു വിട്ടു കൊടുക്കുക.



ഇതൊക്കെ എന്റെ മാത്രം അഭിപ്രായം, നിജമാണോ എന്നറിയില്ല.. ഈ വിഷയത്തില്‍ അവഗാഹമായ പാണ്ഡിത്യം ഇല്ല, അതു വേണ്ടാ താനും, എന്നൊരു ഡിസ്‌‌ക്ലെയിമര്‍ ചേര്‍ത്തു വായിക്കുക.



ശനിയാഴ്‌ച, ഒക്‌ടോബർ 27, 2007

ആള്‍ക്കൂട്ടത്തിന്റെ പൊരുള്‍

യൂ-റ്റ്യ്ൂബിലെ ഓഡിയോ കേള്‍ക്കാനാവുന്നില്ല എങ്കില്‍, mp3 ഇവിടെ നിന്നും ഡൌണ്‍‌ലോഡാവുന്നതാണു്.




ദിനവും അനേകം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന നിലയിലേക്ക് മലയാളം ബ്ലോഗുകള്‍ എത്തിയിട്ട് നാളുകള്‍ ആയിരിക്കുന്നു.

ഈ ബാഹുല്യത്തിനു മുമ്പാ‍കെ വലയുന്നത്, നല്ല കൃതികള്‍ തേടിയെത്തുന്ന വായനക്കാരനാണു്. പ്രത്യേകിച്ചും ബ്ലോഗില്ലാത്ത സാദാ വായനക്കാര്‍.

എന്തു വായിക്കണം എന്ന ചോദ്യം? അരുചിയുണ്ടാക്കാത്തവയും, സ്വന്തം നിലപാടുകള്‍ക്ക് ചേരുന്നവയും അനായാസേന കണ്ടു പിടിക്കാനായില്ലെങ്കില്‍, പാവം സാദാ വായനക്കാരന്‍ പിന്നങ്ങോട്ട് വരുമോ?

എവിടേക്കു പോകണം, എന്തു വായിക്കണം എന്ന് അന്തിച്ചു് നില്‍ക്കുന്ന വായനക്കാരനു തുണയാകേണ്ടതു് റെക്കമന്‍ഡഡ് ലിസ്റ്റുകള്‍ അഥവാ ഫേവറിറ്റ് വായന ലിസ്റ്റുകള് ആണു്.

  1. ലിസ്റ്റ് ഒന്ന്: ഇത് “ങ്ങും..! കൊള്ളാം..!” എന്നു ഈ ലേഖകനു ഇതു വരെ തോന്നിയിട്ടുള്ളവയാണു്.

  2. ലിസ്റ്റ് രണ്ട്: ഒരാളെ പോലെ ഏഴു മനുഷ്യര്‍ ഇനിയുമുണ്ടെന്നാണു് വെയ്‌പ് - ഇതു ശരിയാണെന്നോ തെറ്റാണെന്നോ ഖണ്ഡിപ്പാനില്ല. എങ്കിലും, സ്വന്തം അഭിരുചിക്കൊത്ത മറ്റുള്ള‌വരുണ്ടാകാം. ഈ ലേഖകനു് അല്പസ്വല്പം മമതയുള്ള കുറേപ്പേരുടെ വായനാലിസ്റ്റുകള്‍ ചേര്‍ത്തുണ്ടാക്കിയ ലിസ്റ്റാണു് ഇത്.

  3. ലിസ്റ്റ് മൂന്ന്: സിബു തയാറാക്കിയ ഈ പൈപ്പില്‍ വരമൊഴി വിക്കിയില്‍ ചേര്‍ത്തിട്ടുള്ള ഷെയേര്‍ഡ് വായനലിസ്റ്റുകളില്‍ നിന്നും റെക്കമെന്‌ഡഡ് പോസ്റ്റുകള്‍ കണ്ടെടുക്കുന്നു.


Reading Pattern -ന്റെ പ്രഭാവം ഒരു കാരണമാവാം, കൂടുതല്‍ പ്രിയമായുള്ളത് ലിസ്റ്റ് രണ്ടാണു്.

Intelligence of a crowd may be subpar. Common Intelligence of a smaller, wiser crowd is better. (The Wisdom Of Crowds -ഈ വിഷയത്തില്‍ കൂടുതല്‍ അറിയണമെങ്കില്‍, ഈ ലിങ്ക് നോക്കുക.)


വായനലിസ്റ്റ് ഉണ്ടാക്കാന്‍:

  • ഫീഡിലില്ലാത്ത ഒരു ലേഖനം ടാഗ് ചെയ്യാനാവും എന്നതിനാല്‍ ഡെലീഷ്യസ് ഉപയോഗിക്കുന്നതാണു് നന്ന്. ഡെലീഷ്യസിന്റെ ഫീഡ് ഗൂഗിള്‍ റീഡറില്‍ സബ്സ്ക്രൈബ് ചെയ്ത്‌ ഒരു യുണീക്ക് ഫോള്‍ഡര്‍/ടാഗ് കൊടുക്കുക. ആ ടാഗ് പബ്ലിക് ആക്കുക. ലിസ്റ്റ് തയാര്‍. ഉദാഹരണം ഇവിടെ.


വായനലിസ്റ്റ് ഉണ്ടാക്കി‌യാല്‍/ വായനലിസ്റ്റ് ഉണ്ടെങ്കില്‍:

  • ഡെലീഷ്യസ്/റീഡര്‍/മറ്റെന്തെങ്കിലും ഉപയോഗിച്ച് ഒരു ലിസ്റ്റും അതിനൊരു ഫീഡും ഉണ്ടെങ്കില്‍ സദയം വരമൊഴി വിക്കിയില്‍ ഇവിടെ അതൊന്നു ചേര്‍ത്തിരുന്നുവെങ്കില്‍ നന്നായേനെ. എല്ലാറ്റിനും ഒരു കോമണ്‍ സ്ഥലം എന്നതിനുപരി, സിബുവിന്റെ പൈപ്പ് പോലെ, ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ളവരുടെ recommendations തപ്പിയെടുക്കാനും മറ്റും സഹായമായേക്കും.

ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2007

അത്യാവശ്യം ഒരു പരീക്ഷണം

തീയതിയുടെ പ്രശ്നം മാറിയോ എന്നറിയാന്‍, അത്യാവശ്യം ഒരു പരീക്ഷണം.

പ്ര്ശനം മാറിയെങ്കില്‍, ഇതുടനെ ഡിലീറ്റ് ചെയ്യാം.

ഇല്ലെങ്കില്‍ വലഞ്ഞതു തന്നെ.

ഇനിയെങ്കിലും..?

മലയാളം

ആരാ?

ഏതോ?

എവിടെ

ഇപ്പോള്‍
വഴി
കുറെ മലയാളം വാക്കുക. ഓഡിയോ യൂട്യൂബ്


ഇനിയും കാണാത്ത വഴികളേറെ, മുഖങ്ങളും

മൂവാണ്ടന്‍


രണ്ടു ദിവസമായി, പുതിയ പോസ്റ്റുകള്‍ പോലും ഒരുപാടു താഴെ വരുന്നതായി സനാതനന്‍ പറഞ്ഞപ്പോഴാണു് അറിഞ്ഞത്. എല്ലാം ശരിയായി(യെന്നു തോന്നുന്നു...)

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 03, 2007

ഉത്തമര്‍, പ്രബുദ്ധര്‍..

ABC എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.

ആയതിനാല്‍ X-നു സുഖിച്ചില്ലെങ്കില്‍, അയാള്‍ക്ക് ABC-യെ എന്തും പറയാം, കാരണം ABC-യ്ക്ക് ലിമിറ്റഡ് ലീഗല്‍ റൈറ്റ്സേ ഉള്ളൂ എന്ന് കൈപ്പള്ളിയുടെ തീസിസ്.

ABC-തന്റെ പേരും വിലാസവും വെളിപ്പെടുത്തുന്നു എന്ന വ്യാജേന, കുറെ fictitious കാര്യങ്ങള്‍ നിജമെന്നു തോന്നത്തക്കവിധം വെളിപ്പെടുത്തുന്നു എന്നു കരുതുക. തന്റെ ശരിക്കുള്ള നാമത്തിനു പകരം FOO (ഉദാ: സൌദാമിനി, അയിഷ, മറിയാമ്മ etc.) എന്ന പേരും സ്ഥലവും മറ്റും പറഞ്ഞാല്‍,

  • Y-യെ വെറുതെ വിടുമോ?
  • Y-യെ വെറുതെ വിട്ടാലും, ABC-യെ വെറുതെ വിടാന്‍ നമുക്കാവുമോ?
  • FOO-നെ വിടാനാവുമോ?
  • ആരെ ഇകഴ്ത്തിാ‍യാലും, X-നെ നിശ്ചയമായും വെറുതെ വിട്ടിരിക്കണം. ആവശ്യമെങ്കില്‍ ABC-യെ കൂടുതല്‍ ഇകഴ്ത്താനായി Xa എന്ന പ്രൊഫൈലുണ്ടാക്കിയും തെറി വിളിക്കണം, where a=0,1,2...∞

പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍, പല തരക്കാര്‍, പല സാഹചര്യങ്ങളുള്ളവര്‍ -- ഇവരെല്ലാം സംവദിക്കുന്ന ഇന്റര്‍നെറ്റില്‍, മലയാളമെഴുതുന്നയാള്‍ എന്നത് മാത്രം കാരണമാക്കി ആയോളോടു താ‍ദാത്മ്യം പ്രാപിച്ചേ അടങ്ങൂ, ആയാളുടെ സ്വതം അറിഞ്ഞേ അടങ്ങൂ എന്ന വാശികള്‍ തികച്ചും വ്യര്‍ത്ഥമാുണു്. സ്വതമെന്ന് പറഞ്ഞു അവതരിപ്പിക്കപ്പെടുന്നത് deception ആവാം എന്നതു തന്നെ കാരണം. [FOO എന്നതു കാണുക.]

ആയതിനാല്‍, ആളിന്റെ പ്രൊഫൈല്‍ നാമത്തിനോ, അതു നിജമെന്ന് ധ്വനി ഉണ്ടെന്നോ ഇല്ലെന്നതോ അല്ല സഹവര്‍ത്തിത്വത്തിനു വേണ്ടതു് - ആളുടെ എഴുത്തിലൂടെയും അതു വഴി മാത്രം വെളിവാകുന്ന ബൌദ്ധിക വ്യക്തിത്വത്തിനുമാണു് ഊന്നല്‍ കൊടുക്കേണ്ടതു്.

അതിനു സാധിക്കാത്തത്, തെറി വിളിക്കാന്‍ മാത്രം വരുന്നവര്‍ക്കാണു്.

എന്തായാലും ആരെയേലും തെറി വിളിക്കണം. ദാ, അവരെല്ലാം കൂടി ABC-യെ തെറി വിളിക്കുമ്പോള്‍, ഒരാള്‍ കൂടി ആക്കൂട്ടത്തില്‍ ചേര്‍ന്നതു കൊണ്ട് എന്തു കുഴപ്പം? മുന്തിയ തെറി വിളിക്കുന്നതു വഴി, സ്വന്തം പ്രൊഫൈല്‍ നാമത്തിനു പ്രശസ്തിയൊത്തെങ്കില്‍ അതും തണലായി. ഉപരി, സ്വന്തം പ്രൊഫൈല്‍ നാമവും തനത് സ്വതവും തമ്മില്‍ ബന്ധമില്ലായെങ്കില്‍, X എന്ന ബ്ലോഗര്‍, ABC-യെ വിളിച്ച തെറി വിര്‍‌റ്റ്വല്‍ തെറികള്‍ മാത്രമാവുന്നു.

ഇതിനിടയില്‍ വന്നു പെട്ട വായനക്കാരന്‍ ബ്രൌസറ് പൂട്ടി സ്ഥലം കാലിയാക്കുന്നു, കമ്പ്യൂട്ടര്‍ തൊട്ടു പോകരുതെന്ന് വീട്ടുകാരോട് അലറുന്നു..!

ഇഞ്ചിക്ക് പറ്റിയതു്:

  • ഇഞ്ചി എന്ന പേരുള്ള മലയാളിയില്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്?
  • പ്രൊഫൈല്‍ നാമം തിരഞ്ഞെടുക്കുമ്പോള്‍, പ്രചാരത്തിലുള്ള മലയാളം പേരുകള്‍ തിരഞ്ഞെടുക്കാഞ്ഞതു വലിയ തെറ്റ്. ഉദാഹരണം: സൌദാമിനി, അയിഷ, മറിയാമ്മ. ഇതു ചെയ്തിരിന്നുവെങ്കില്‍ Y-ആരെന്ന ചോദ്യമേ ഉണ്ടാവില്ലായിരുന്നു.
  • FOO - എന്റെ പേരിന്നതാണെന്നൊരു കള്ളപ്പേരിട്ട് ഒരു പോസ്റ്റിടാത്തതു. ഉദാഹരണം: സൌദാമിനി, അയിഷ, മറിയാമ്മ.
  • ഇഞ്ചിയെന്ന ഇല്ലാപ്പേരും, അതിനൊപ്പം പെണ്ണെന്ന വാലും..!

ഇതു സഹിക്കുമോ ഞങ്ങളീ ഉത്തമര്‍, പ്രബുദ്ധന്മാര്‍?


വാല്‍‌ക്കഷണം: സഹപ്രവര്‍ത്തകന്‍ വിവാഹം കഴിച്ചു അവധി കഴിഞ്ഞു വന്നിരിക്കുന്നു. അയാള്‍ടെ പുതിയ ഭാര്യയെ ഇതു വരെ കണ്ടിട്ടില്ല, കാണുമോന്നും അറിയില്ല. അഥവാ ഇനി കണ്ടാല്‍ ചേച്ചീന്നു വിളിക്കണോ, ചേട്ടാന്നു വിളിക്കണോ എന്നു സംശയം..! തന്റെ ഭാര്യ പെണ്ണാണെന്ന് അവന്‍ പറഞ്ഞത് കേട്ടുള്ള അറിവല്ലേ ഉള്ളൂ? അവള്‍ പെണ്ണൊരുത്തിയാണെന്നു് ശരിക്കും ബോദ്ധ്യം വരണമെങ്കില്‍, ഇത്തിരി പാടാണേ, മലയാളി ആയിപ്പോയില്ല്യോ?



സൌദാമിനി, അയിഷ, മറിയാമ്മ എന്ന [ഭാവി] ബ്ലോഗിണികളോട് മുന്‍‌കൂര്‍ ജാമ്യാപേക്ഷ.

അനുയായികള്‍

Index