കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഫെബ്രുവരി 24, 2009

വഴിയിലവിടെ കുഴിയുണ്ട്, സൂക്ഷിക്കുക..!

പലപ്പോഴും നമ്മള്‍ കുഴികളില്‍ ചാടുന്നത് അറിയാതെയാവും. (അറിഞ്ഞും ചാടാറുണ്ട്, ചിലര്‍, ചിലപ്പോള്‍ )

നമുക്കറിയാം, മണ്‍സൂണ്‍ കാലമാവുമ്പോള്‍ നമ്മുടെ റോഡായ റോഡൊക്കെ കുണ്ടും കുഴിയുമാവും - അല്ലെങ്കില്‍ ജനാധിപത്യത്തിനു മുമ്പ് രാജാക്കന്മാരുടെ നല്ലകാലത്തു് നിര്‍മ്മിച്ച റോഡായിരിക്കണം. എന്തായാലും, കുഴിയായ വഴിയിലൊക്കെ കുഴി മടുത്ത് സരസന്മാരായ ലോക്കല്‍ നാട്ടുകാര്‍ വാഴയും കപ്പയും ഒക്കെ നാട്ടി ആരുടെയൊക്കെയോ ശ്രദ്ധ ക്ഷണിക്കാന്‍ വിഫലമായെങ്കിലും ശ്രമിക്കാറുണ്ട്. ഇത്തരം കുഴീല്‍ നടീല്‍ പരിപാടി കൊണ്ട് ഹാസ്യമൊഴിച്ച് അല്പമെങ്കിലും ഗുണമുള്ളത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണു്. നടുറോട്ടില്‍ തളം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊടിയ കരുത്തോടെ വമ്പന്‍ ചേന ഒരെണ്ണം വളര്‍ന്നു നില്‍ക്കുന്നതു കണ്ടാല്‍ ഉറപ്പിച്ചോളൂ, ആ ഭാഗത്തെവിടെയോ മാവേലിക്ക് കയറിവരാന്‍ പാകത്തില്‍ പാതാളത്തിലേക്കൊരു ഗര്‍ത്തമുണ്ട്.

ജീവന്‍ വേണേല്‍ വണ്ടി മാറ്റിയോട്ടിക്കോളൂ...!

വഴിയിലെ കുഴികള്‍ അവിടെ നില്‍ക്കട്ടെ. ഇവിടെ പ്രതിപാദ്യം ബ്ളോഗുകളാണു് - വായനാലിസ്റ്റുകള്‍ പറയുന്നത് ദേ, ഇവ കൊള്ളാം എന്നാണെങ്കില്‍, ദാ, ഇവിടെ കാണുന്നത്, ആള്‍ക്കാരുണ്ടാക്കിയ റീസന്റ് ഫില്‍റ്ററുകളാണു് - ഫില്‍റ്ററുകള്‍ ഉണ്ടാക്കാന്‍ മെനക്കെട്ട വായനക്കാര്‍ എന്തൊക്കെയാണു് ഫില്‍റ്റര്‍ ചെയ്തു കളയുന്നത് എന്നറിയുന്നത് കാഷ്വല്‍ വായനക്കാര്‍ക്ക് പോലും വായനാലിസ്റ്റിനെക്കാള്‍ സഹായകമാവും.

വഴിയില്‍ അഞ്ചാറു പേര്‍ "ലോ, ലവിടൊരു വലിയ കുഴിയുണ്ട്..!" എന്നു നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും?

കൂടുതലറിയാന്‍ :

നിങ്ങളുടെ സ്വന്തം ഫില്‍റ്റര്‍

6 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

ഫിൽട്ടർ ചെയ്തു കളയുന്നതു് കുഴികൾ മാത്രമാവണമെന്നില്ല. ഞാൻ എന്റെ ഫീഡ് റീഡറിൽ സബ്സ്ക്രൈബ് ചെയ്യുന്ന ബ്ലോഗുകളെ തനിമലയാളത്തിൽ നിന്നു് ഫിൽട്ടർ ചെയ്തെന്നു വരും. അതായതു്, ഞാൻ സാധാരണ വായിക്കാത്ത ആളുകളുടെ പോസ്റ്റുകൾ മാത്രം കണ്ടാൽ മതി എന്നു്.

ആളുകൾ ഫിൽട്ടർ ചെയ്ത ബ്ലോഗുകളുടെ ലിസ്റ്റ് കൊടുത്തിട്ടു് “ദാണ്ടേ ഇവ കുഴികളാണു്” എന്നു പറയുന്നതു ശരിയല്ല. കറിയ്ക്കരിയാനും പുറം ചൊറിയാനും പൂട്ടു കുത്തിത്തുറക്കാനും പലർ ഒരേ കത്തി ഉപയോഗിച്ചെന്നിരിക്കും.

ഈ ഫീച്ചർ തനിമലയാളത്തിൽ ചേർത്തതിനു നന്ദി.

Inji Pennu പറഞ്ഞു...

Sorry, but I dont think this is fair. Publicizing what others have filtered out is not equivalent to publicizing what others are reading. Isint that an enroachment into users privacy also?

evuraan പറഞ്ഞു...

ഉമേഷേ,

ശരിയാണു് - കത്തി കൊണ്ട് പല ഉപയോഗങ്ങളുണ്ട്. ആന, തൂണു പോലെയും മുറം പോലെയും. പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് അതിനാല്‍ ആപേക്ഷികം. ഞാന്‍ റീഡേര്‍ ഉപയോഗിക്കുന്നില്ല, അപ്രകാരം ഒരു വൈറ്റ് ലി സ്റ്റിനു വേണ്ടിയല്ല ഞാന്‍ ഇതു ഉപയോഗിക്കുന്നത്. നന്ദി.

ഇഞ്ചീ - നോക്കിയോ? ആരാണെന്നോ എന്താണെന്നോ പറഞ്ഞെങ്കിലല്ലേ പ്രൈവസിയുണ്ടാവൂ? പേര്‍സണലി ഐഡന്റിഫയബിള്‍ ആയിട്ടുള്ളവയൊന്നും അവിടെ ഗാതര്‍ ചെയ്യുന്നില്ല, കാട്ടുന്നുമില്ല. ഒരു കൂട്ടം യു.ആര്‍.ഐ. - അതില്‍ ആരോ (എന്തൊക്കെയോ കാരണങ്ങളാല്‍ ) എക്സ്‌‌ക്ളൂഡ് ചെയ്ത കുറെ വകകള്‍ - ഒന്നും എന്‍ഡോര്‍സ് ചെയ്യുന്നുമില്ല. സ്വരുചിക്കൊത്ത് പോകുമെങ്കില്‍ അതിലൊന്നിനെ ഉപയോഗിക്കാം, അതിലെന്തു പ്രൈവസി ലംഘനം?

Umesh::ഉമേഷ് പറഞ്ഞു...

അപ്പോൾ ഏവൂരാന്റെ സ്വന്തം കാര്യത്തിനു വേണ്ടിയാണോ ഇതുണ്ടാക്കിയിരിക്കുന്നതു്. ലക്ഷോപലക്ഷം (വേണമെങ്കിൽ കുറച്ചു കുറയ്ക്കാം) മലയാളികളുടെ ഉന്നമനത്തിനു വേണ്ടിയാണെന്നു തെറ്റിദ്ധരിച്ചു പോയി. ക്ഷമി.

അപ്പോൾ ഈ ഫിൽട്ടർ ചെയ്തതൊക്കെ ഏവൂരാൻ ഒറ്റയ്ക്കാ?

evuraan പറഞ്ഞു...

അപ്പോൾ ഏവൂരാന്റെ സ്വന്തം കാര്യത്തിനു വേണ്ടിയാണോ ഇതുണ്ടാക്കിയിരിക്കുന്നതു്. ലക്ഷോപലക്ഷം (വേണമെങ്കിൽ കുറച്ചു കുറയ്ക്കാം) മലയാളികളുടെ ഉന്നമനത്തിനു വേണ്ടിയാണെന്നു തെറ്റിദ്ധരിച്ചു പോയി. ക്ഷമി.


ഉമേഷേ, ഹോബിയിസ്റ്റുകള്‍ മിക്കവര്‍ക്കും ലോകോദ്ധാരണം പ്രൈമറി ലക്ഷ്യം ആവണമെന്നില്ല. ആദ്യ റിക്വയര്‍മെന്റ് എനിക്കുതകണം, പിന്നെ നാട്ടുകാര്‍ക്ക് . (എനിക്കുതകിയാല്‍ മറ്റുള്ളവര്‍ക്കും ഉതകുമെന്നു കരുതാം. അല്ലാതെ, ഉതകണമെന്നു നിര്‍ബന്ധമോ, ഹാര്‍ഡ് ആന്റ് ഫാസ്റ്റ് റൂളോ ഇല്ല)

Inji Pennu പറഞ്ഞു...

You are not sharing users information who have created filters. But as a user, If I have created a filter for my 'personal' use, I should be told that this information which I thought is private, will be used for a common purpose as you have written in your post. If I am using google reader, I have a similar option whether to publicize my shared list or not. Dont you think we would need something like that here too?

Tho in sync with your intentions, I dont feel comfortable in seeing blogs which are 'blacklisted' just by reading preference. Since these are not posts, but entire blogs that are blacklisted, there is a huge difference. Dont you think this can open up a can of worms?

Publicizing a list of 'low' performers is kind of bullying if you ask my opinion.

അനുയായികള്‍

Index